Kerala Police Cyberdome
✔
4.78K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
അപരിചിതരുടെ വീഡിയോ കാളുകൾ അറ്റൻഡ് ചെയ്യാതിരിക്കുക.
ഈയിടെയായി അപരിചിതരുടെ വീഡിയോ കാൾ അറ്റൻഡ് ചെയ്തവരുടെ സ്ക്രീൻ ഷോട്ട് , റെക്കോഡസ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട് ബ്ലാക്ക് മെയിൽ ചെയ്യുകയും പണം ആവശ്യപ്പെടുന്നതായുമുള്ള പരാതികൾ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്നുണ്ട് . കാൾ ചെയ്യുന്നവർ തങ്ങളുടെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരം കാളുകൾ ചെയ്യുന്നത് . കാൾ അറ്റൻഡ് ചെയ്യുന്ന സമയം തന്നെ സ്ക്രീൻഷോട്ടുകളും വീഡിയോ റെക്കോർഡിങ്‌സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയിൽ ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട് . പൊതുജനങ്ങൾ അപരിചിതരിൽ നിന്നും വരുന്ന വീഡിയോ കാളുകൾ അറ്റൻഡ് ചെയ്തു ഇത്തരത്തിൽ വഞ്ചിക്കപെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
കൊറോണ വാക്സിൻ വേഗത്തിൽ ലഭ്യമാക്കുന്നതിനായി പണമടച്ചു രജിസ്റ്റർ ചെയ്യണമെന്ന തരത്തിലുള്ള ലിങ്ക് ഉൾപ്പടെയുള്ള വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴിയും sms മുഖാന്തിരവും വ്യാപകമായി പ്രചരിക്കുന്നുണ്ട് . പൊതുജനങ്ങൾ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾക്ക് പ്രതികരിച്ചു വഞ്ചിക്കപെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
#covidscam #finacialfraud #CyberSAFETY #cyberdome
𝓚𝓮𝓻𝓪𝓵𝓪 𝓟𝓸𝓵𝓲𝓬𝓮 𝓒𝔂𝓫𝓮𝓻𝓭𝓸𝓶𝓮 𝔀𝓲𝓼𝓱 𝔂𝓸𝓾 𝓪𝓵𝓵 𝓪 𝓿𝓮𝓻𝔂 𝓗𝓪𝓹𝓹𝔂 𝓝𝓮𝔀 𝓨𝓮𝓪𝓻 2021
#cyberdome #HappyNewYear2021 #keralapolice
2021 -കുട്ടികളുടെ സൈബർ സുരക്ഷാ വർഷം."safe in cyber space" എന്ന കേരള പൊലീസ് ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു.

സൈബര്‍ലോകത്തെ തട്ടിപ്പുകള്‍ക്കെതിരെ പാലിക്കേണ്ട മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തി കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സേഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.ഇയര്‍ ഓഫ് സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി 2021 ന്‍റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പിയും സൈബര്‍ഡോം നോഡൽ ഓഫീസറുമായ ശ്രീ. മനോജ് എബ്രഹാം, ഡി.ഐ.ജി ശ്രീ. എസ്.ശ്യാംസുന്ദര്‍ എന്നിവരും സൈബര്‍ഡോം, സി-ഡാക്ക്, ടി. സി. എസ് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
"safe in cyber space" എന്ന കേരളാ പോലീസിന്റെ ബോധവത്കരണ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ് .
https://bsafe.kerala.gov.in/books/cyberdome-handbook/
https://bsafe.kerala.gov.in/books/cyberdome-handbook.pdf

#CYBERDOME #Bsafe #keralapolice #safe_in_Cyberspace
കേരള പോലീസ് സൈബർ ഡോമിനു വേണ്ടി തിരുവനന്തപുരം ടെക്നോപാർക്കിൽ നിർമ്മിക്കുന്ന പുതിയ ബഹുനിലമന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം 2021 ഫെബ്രുവരി നാലാം തീയതി രാവിലെ 10.30 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നു. ചടങ്ങിൽ ബഹു. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം മേയർ കുമാരി ആര്യ രാജേന്ദ്രൻ, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവർ സംബന്ധിക്കുന്നു. ഓൺലൈൻ ആയി നടക്കുന്ന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് കേരള പോലീസ് സൈബർഡോമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ .
#cyberdome #keralapolice #cybersecurity
Media is too big
VIEW IN TELEGRAM
ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ പേരിൽ തട്ടിപ്പ് - ജാഗ്രത പാലിക്കുക.

പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളിൽ നിന്നാണെന്ന വ്യാജേന കത്തുകൾ വഴിയോ, ഫോൺകാളുകൾ വഴിയോ
വൻതുകയോ, മറ്റു സമ്മാനങ്ങളോ ലഭിച്ചുവെന്ന് അറിയിച്ചുക്കൊണ്ട്
തട്ടിപ്പുകാർ നമ്മളെ ബന്ധപ്പെടുകയും;
സമ്മാനം കൈപറ്റുന്നതിന് സർവീസ് ചാർജ്ജായോ, ടാക്‌സായോ തുക നൽകാൻ ആവശ്യപെടുകയും ചെയ്യുന്ന രീതിയിലാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്.

ഇത്തരത്തിൽ തുക നൽകുന്ന പക്ഷം, നമ്മുടെ പണം നഷ്ട്ടപ്പെടുന്നതായിരിക്കും.

ഇത്തരത്തിൽ തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയുംവേഗം സൈബർ പോലീസിനെ വിവരം അറിയിക്കുക.
#finfraud #bankingfraud #bsafe #keralacyberdome #cybercrime #keralapolice
We recognize and promote our volunteer's contributions in our sustainable growth and achievements. Our volunteers will be recognized as #Top_Contributors once they have demonstrated great enthusiasm and excellence as an outstanding performer in their contributions to Cyberdome.

www.cyberdome.kerala.gov.in/thanks.html

#cyberdome_volunteer #social_commitment #cyber_security
ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങളിലെ ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് വേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരവും, കേരളാ പോലീസ് സൈബർ ഡോമിന്റെയും നേതൃത്വത്തിൽ മീറ്റിംഗ് സംഘടിപ്പിച്ചു. ആർ ബി ഐ തിരുവനന്തപുരം ഓഫീസിൽ വച്ച് നടന്ന മീറ്റിംഗ്
റീജിയണൽ ഡയറക്ടർ ,റിസർവ് ബാങ്ക് (കേരള & ലക്ഷദ്വീപ്) ശ്രീമതി റീനി അജിത്ത് ഉദ്ഘാടനം ചെയ്തു.
ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്, എ.ഡി.ജി.പി (എച്ച്ക്യു) & നോഡൽ ഓഫീസർ, കേരള പോലീസ് സൈബർഡോം മുഖ്യ പ്രഭാഷണം നടത്തുകയും സാമ്പത്തിക തട്ടിപ്പുകളുടെ സമീപകാല പ്രവണതകളെക്കുറിച്ച് വിശദമായി വിശദീകരിക്കുകയും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. ശ്രീ. വിജയ് കുമാർ നായക്, ജനറൽ മാനേജർ (ഓഫീസർ-ഇൻ-ചാർജ്), റിസർവ് ബാങ്ക്, കൊച്ചി, ശ്രീ. സെഡ്രിക് ലോറൻസ്, ജി‌എം, എഫ്‌ഐ‌ഡി‌ഡി, ആർ‌ബി‌ഐ എന്നിവർ മീറ്റിംഗിൽ പങ്കെടുത്തു. കൂടാതെ, ആർ‌ബി‌ഐ സെൻ‌ട്രൽ ഓഫീസ്, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, ബാങ്ക്, മൊബൈൽ വാലറ്റ്, പേയ്‌മെന്റ് ഗേറ്റ്‌വേ, ഇ-കൊമേഴ്‌സ് സൈറ്റ്, എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെടുത്തു.

#RBI #cyberdome #Cyber_Security #OnlineFrauds