ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ സഹകരണ ബാങ്ക് കൊള്ളക്കെതിരെ
സുരേഷ് ഗോപി നയിക്കുന്ന
സഹകാരി സംരക്ഷണ
പദയാത്ര
കരിവന്നൂർ സഹകരണ ബാങ്ക് മുതൽ തൃശ്ശൂർ സഹകരണ ബാങ്ക് വരെ
സുരേഷ് ഗോപി നയിക്കുന്ന
സഹകാരി സംരക്ഷണ
പദയാത്ര
കരിവന്നൂർ സഹകരണ ബാങ്ക് മുതൽ തൃശ്ശൂർ സഹകരണ ബാങ്ക് വരെ
👍19👌4👏3
ധീരന്റെ ശക്തി ക്ഷമയാണ് എന്നതും അഹിംസയാണ് പരമമായ ധർമ്മമെന്നതും മഹാത്മാ ഗാന്ധിക്ക് കേവലം ആപ്തവാക്യങ്ങളായിരുന്നില്ല, ജീവിത വ്രതമായിരുന്നു. മനുഷ്യകുലത്തിന്റെ ബോധ നിലങ്ങളിൽ അദ്ദേഹം പാകിയ വിത്തുകൾ ശാന്തിയുടെയും സമാധാനത്തിന്റെയും തണൽമരങ്ങളായി വളർന്നിരിക്കുന്നു. ഈ ഗാന്ധി ജയന്തി ദിനത്തിൽ ആ മഹാത്മാവിന്റെ പാദങ്ങളിൽ ശതകോടി പ്രണാമങ്ങൾ.
👍19🙏4
2016ൽ തന്നെ സഹകരണ ബാങ്കുകളിൽ നടക്കുന്ന കള്ളപ്പണ ഇടപാടിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി അരുൺ ജെയിറ്റിലിക്ക് കത്തയച്ചിരുന്നു. അന്നത്തെ കേരള ധനകാര്യ മന്ത്രിയും, പിണറായി വിജയനും ടീമും ബിജെപി സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് എനിക്കെതിരെ ആക്രോശിച്ചു. റിസർവ് ബാങ്കിന് മുമ്പിൽ പിണറായി വിജയനും രമേശ് ചെന്നിത്തലയും ഒരുമിച്ച് സമരം ചെയ്തു. നിയമസഭയിൽ കേന്ദ്രസർക്കാരിനെതിരെ പ്രമേയവും പാസാക്കി. അന്ന് കേന്ദ്ര നിയമങ്ങൾ ഇവർ പാലിച്ചിരുന്നെങ്കിൽ ഇന്ന് പാവപ്പെട്ട നിക്ഷേപകരുടെ പണം നഷ്ടമാവുകയില്ലായിരുന്നു. സിപിഎം കൊള്ളക്കാർക്ക് വിറയൽ പിടിപെടുകയുമില്ലായിരുന്നു.
https://www.facebook.com/KSurendranOfficial/photos/a.587185508032756/1162138787204089/?type=3&mibextid=cr9u03
https://www.facebook.com/KSurendranOfficial/photos/a.587185508032756/1162138787204089/?type=3&mibextid=cr9u03
Facebook
K Surendran - കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള...
കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കണമെന്നും സഹകരണബാങ്കുകളെ ആദായനികുതിപരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന കേരളസർക്കാരിന്രെ ആവശ്യം തള്ളണമെന്നും ആവശ്യപ്പെട്ട്...
👏8👍3
സുരേഷ് ഗോപി നയിക്കുന്ന പദയാത്ര വൻജനപങ്കാളിത്തത്തോടുകൂടിയാണ് മുന്നേറുന്നത്. തട്ടിപ്പിനിരയായ നൂറുകണക്കിന് കുടുംബങ്ങളും ആയിരക്കണക്കിന് പൊതുജനങ്ങളും അണിചേരുന്നു എന്നത് അഴിമതിക്കാരെ അസ്വസ്ഥരാക്കാതിരിക്കില്ല. #SaveCooperative
👍32🙏13🔥10
സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ അനിൽകുമാറിനെ പാർട്ടി എംഎൽഎയായ കെടി ജലീൽ തിരുത്തുന്നു. പാർട്ടി നിലപാടല്ല അനിൽ കുമാറിൻ്റെതെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എഎം ആരിഫ് എംപി അതിനെ പിന്തുണയ്ക്കുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ജലീലിനെയും ആരിഫിനെയും ശരിവെക്കുന്നു. സിപിഎമ്മിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളൊക്കെയാണ് നടക്കുന്നത്. അല്ലെങ്കിൽ തന്നെ വോട്ട് ബാങ്കിൻ്റെ കാര്യം വരുമ്പോൾ പ്രോട്ടോകോളും പാർട്ടി ലൈനും തത്വാധിഷ്ഠിതവുമൊന്നും ആ പാർട്ടിക്ക് ബാധകമല്ലല്ലോ.
ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളിൽ സർക്കാർ ഇടപെടുന്നത് അവർക്ക് നവോത്ഥാനമായിരുന്നു. മീശ നോവലിൽ ഹിന്ദു സ്ത്രീകളെ അവഹേളിച്ചപ്പോൾ അത് ആവിഷ്ക്കാരസ്വാതന്ത്ര്യം. ഗണപതി മിത്താണ്. ബഹുദൈവ വിശ്വാസം മോശമാണ്. ഹൈന്ദവവിശ്വാസങ്ങളെ സംബന്ധിച്ചുള്ള സിപിഎമ്മിൻ്റെ പ്രഖ്യാപിത നിലപാട് ഇത്തരത്തിലാണ്. എന്നാൽ മുത്തലാഖ് അവർക്ക് മതവിശ്വാസത്തിൻ്റെ ഭാഗമാണ്. പൊതു സിവിൽ നിയമം മതവിശ്വാസത്തിലേക്കുള്ള കൈകടത്തലാണ്. പർദ്ദ സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ്.
സിപിഎം അനിൽകുമാറിൻ്റെയും അച്ച്യുതാനന്ദൻ്റെയും കണാരൻ്റെയും ഒന്നും അല്ലാതായിരിക്കുന്നുവെന്ന് പാർട്ടി അണികൾ ഇനിയെങ്കിലും തിരിച്ചറിയണം. കെടി ജലീലും ആരിഫും റിയാസും ഷംസീറുമൊക്കെയാണ് പാർട്ടിയുടെ നിലപാട് തീരുമാനിക്കുന്നത്. അതിൻ്റെ വഴിയേ പോകുന്നത് മാത്രമാണ് ഗോവിന്ദൻ്റെ ജോലി. സംഘടിത മതശക്തികളുടെ അടിമയായി സിപിഎം അധപതിച്ചു കഴിഞ്ഞു.പ്രിയ ഗോവിന്ദൻജി പാർട്ടി ക്ളാസുകളിലെ നവോത്ഥാന ക്ളാസുകളൊക്കെ മതിയാക്കി ഒരു മൂലയ്ക്കിരിക്കുന്നതാണ് അങ്ങേക്ക് ഇനിയെങ്കിലും നല്ലത്.
https://www.facebook.com/100044440989285/posts/pfbid02ejugxoca7zLogfFsNLVucqfjaq4RYgVL1K3Me1G2EWx2uN3RmP4jjkQw76jt5oWQl/?mibextid=cr9u03

Log in or sign up to view
See posts, photos and more on Facebook.
👍26
ജന്മഭൂമി പത്രം ഏറ്റവും കൂടുതൽ വായനക്കാരുള്ള പത്രമാവേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. മലയാള പത്രങ്ങളും ചാനലുകളും ഓൺലൈൻ ചാനലുകളും നടത്തുന്ന മാധ്യമപ്രവർത്തനം നിഷ്പക്ഷമായി നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഇത് ബോധ്യമാവും. കേരളം ഭാരതത്തിന്റെ ഭാഗമല്ല എന്ന് സ്ഥാപിക്കാനുള്ള ലെഫ്റ്റ് ജിഹാദി അജണ്ട അറിഞ്ഞോ അറിയാതെയോ ഇവിടെ പ്രാവർത്തികമാക്കുകയാണ് നമ്മുടെ മാധ്യമലോകം. ചൈനീസ് ഫണ്ടിംഗോടെ പ്രവർത്തിക്കുന്ന ന്യൂസ് ക്ളിക്കിൽ എൻ. ഐ. നടത്തിയ പരിശോധനയിൽ തെളിഞ്ഞ വസ്തുതകൾ അതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അഴിമതിയും കള്ളപ്പണ ഇടപാടും മാസപ്പടിയും സഹകരണക്കൊള്ളയും അരങ്ങുതകർക്കുമ്പോഴും ഇത് 'ഖേരളമാണ്' എന്ന മറുവാദം ഉയർത്തുന്നവരുടെ ഉള്ളിലിരിപ്പ് എന്തെന്നത് സുവ്യക്തം. ഇടതുവലതു മാഫിയകളെ എതിർക്കുന്നു എന്നു പറയുന്ന മുഖ്യധാരാ മാധ്യമങ്ങൾ കഴിഞ്ഞ ഒമ്പതുവർഷം രാജ്യത്ത് നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ നടക്കുന്ന അഴിമതിരഹിതവും സുതാര്യവും വികസനോന്മുഖവുമായ ഭരണനേട്ടങ്ങളെ തമസ്കരിക്കുന്നതിന്റെ യുക്തി മനസ്സിലാക്കാൻ ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ടാവും. മോദി നല്ലത് പക്ഷെ കേരളത്തിൽ കോൺഗ്രസ്സ് മതി എന്ന് സ്ഥാപിക്കാൻ അദ്ധ്വാനിക്കുന്ന വ്യാജൻ കറിയമാരുള്ള നാടാണിത്. ബി. ജെ. പി വിരുദ്ധ മാധ്യമങ്ങൾപോലും സുരേഷ് ഗോപി തൃശ്ശൂരിൽ നടത്തിയ കരുവന്നുർ പദയാത്രയിൽ സത്യം പരഞ്ഞപ്പോൾ വ്യാജൻ ഒരു നല്ല വാക്കുപോലും മൊഴിഞ്ഞില്ലെന്നത് അടിക്കുറിപ്പ്. നെല്ലും പതിരും തിരിച്ചറിയാൻ ജന്മഭൂമിയും ജനവും വേണം. തനതു കേരളം വീണ്ടെടുക്കാൻ. ഭാരതത്തോടൊപ്പം നിൽക്കണം കേരളം. അതിനാണ് ഈ പരിശ്രമം. ആദ്യം ജന്മഭൂമി അതു കഴിഞ്ഞ് ജനം. വായിക്കുക വരിക്കാരാവുക. ജന്മഭൂമി പ്രചാരപാക്ഷികം. #Janmabhumi4ModifiedKerala
👍29💯2👏1