✨️ℂℍℝ𝕀𝕊𝕋'𝕊 𝕋𝕆𝕌ℂℍ✨️(𝙲𝙷𝚁𝙸𝚂𝚃𝙸𝙰𝙽 𝚂𝚃𝙰𝚃𝚄𝚂 𝙷𝚄𝙱)
3.4K subscribers
1.24K photos
4.49K videos
1.37K links
ℂℍℝ𝕀𝕊𝕋'𝕊 𝕋𝕆𝕌ℂℍ

" ഹൃദയത്തെ ദൈവം സ്പർശിക്കുന്നു "

#music_of_heaven👼

#christ_touch_⛪️✝️

#fullscreen_hd_whatsapp_statuses_🎶

#@christ_touch_for_suggestions_🌠

#@christ_touch_✨️✨️✨️✨️✨️✨️

𝚈𝙾𝚄𝚃𝚄𝙱𝙴👇
https://www.youtube.com/@christstouch
Download Telegram
*വി. ബർത്തലോമിയോ (നഥനയേൽ)*
ഈശോയോടുള്ള അടങ്ങാത്ത സ്നേഹവും സമർപ്പണവും സ്വന്തം ജീവൻ നൽകി സാക്ഷ്യപ്പെടുത്തിയ ശ്ലീഹായാണ് വി.ബർത്തലോമിയോ.'നിഷ്കപടനായ ഇസ്രയേൽക്കാരൻ'എന്ന് ഈശോ തന്നെ വിശേഷിപ്പിച്ച നഥനയേൽ,ഈശോയെ കണ്ടുമുട്ടിയ നിമിഷം മുതൽ തന്റെ ജീവിതം അവിടുത്തെ സുവിശേഷ പ്രചാരണത്തിനായി മാറ്റിവെച്ചു.കത്തോലിക്കാ പാരമ്പര്യമനുസരിച്ച്,ഗുരുവിന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം ഇന്ത്യ,അർമേനിയ തുടങ്ങിയ വിദൂരദേശങ്ങളിൽ അവിടുത്തെ വചനം അറിയിക്കാൻ അദ്ദേഹം യാത്രതിരിച്ചു.അർമേനിയയിലെ രാജാവിനെയും ജനങ്ങളെയും വിശ്വാസത്തിലേക്ക് നയിച്ച അദ്ദേഹത്തിന്റെ പ്രേഷിതചൈതന്യം എതിരാളികളെ കോപാകുലരാക്കി.മിശിഹായോടുള്ള വിശ്വസ്തത ഉപേക്ഷിക്കാൻ ഭീഷണികളുണ്ടായെങ്കിലും,ഭയമേതുമില്ലാതെ അവിടുത്തെ സ്നേഹത്തിൽ അദ്ദേഹം ഉറച്ചുനിന്നു.ഏറ്റവും ക്രൂരമായ രക്തസാക്ഷിത്വത്തിനാണ് വിശുദ്ധൻ ഇരയായത്.ജീവനോടെ തൊലിയുരിക്കപ്പെട്ടും,ക്രൂശിക്കപ്പെട്ടും പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും തന്റെ അവസാന ശ്വാസം വരെ അവിടുത്തെ നാമം മഹത്വപ്പെടുത്താൻ അദ്ദേഹം മടിച്ചില്ല.സ്നേഹം കേവലം വാക്കുകളിലല്ല,മറിച്ച് കഠിനമായ സഹനങ്ങളിലും ജീവൻ തൃണവൽഗണിച്ചുകൊണ്ടുള്ള വിശ്വസ്തതയിലാണ് വെളിപ്പെടുന്നത് എന്ന് വി.ബർത്തലോമിയോ തന്റെ ജീവിതത്തിലൂടെ തെളിയിച്ചു.