കഷ്ടതയിലും കണ്ണീരിലും കർത്താവ് മാത്രമാണ് അഭയം എന്ന് ബോധ്യത്തിലാണ് അവളുടെ ബാല്യം രൂപപ്പെട്ടത്. കർത്താവുമായുള്ള ഗാഢബന്ധം അവളെ ആത്മീയതയിൽ പടിപടിയായി ഉയർത്തിയപ്പോൾ പ്രാർത്ഥനയിലും തപസ്ചര്യയിലും പാകപ്പെട്ട ആ ജീവിതം ഈശോയെ സേവിക്കാൻ വേണ്ടി മാത്രമായിരിക്കും എന്ന് അവൾ ഉറച്ചു. ദൈവസ്നേഹത്തിലുള്ള വളർച്ച പൂർണ്ണമാക്കപ്പെടുന്നത് സഹോദര സ്നേഹത്തിന്റെ പ്രവർത്തികളിൽ ആണെന്ന ബോധ്യം ഉള്ളിൽ ഉറച്ചപ്പോൾ വിളക്കും എടുത്ത് ഭവനങ്ങളുടെ അപ്പസ്തോലികയായി മാറാൻ അവൾ ഇറങ്ങി തിരിച്ചു. ശരീരത്തിലെ പഞ്ചക്ഷം ഹൃദയത്തിനും ഏറ്റുവാങ്ങി ദൈവസ്നേഹത്തിലും പരസ്യ സ്നേഹത്തിലും സ്ഫുടം ചെയ്ത ഹൃദയവുമായാണ് അവൾ സ്വർഗ്ഗത്തിലേക്ക് പറന്നകന്നത്.നമ്മുടെ പ്രാർത്ഥനയുടെയും ആത്മീയതയുടെയും ഫലം തിരിച്ചറിയുന്നത് സഹോദര സ്നേഹ പ്രവർത്തികളാലാണ്.
-മറിയം ത്രേസ്യയുടെ പ്രാർത്ഥന-
എൻ്റെ പ്രിയമുള്ള ഈശോ,എത്രയോ സക്രാരികളിൽ അങ്ങ്/ഈ രാത്രിയിൽ സന്ദർശകരാരുമില്ലാതെ ഏകനായി വസിക്കുന്നു.എന്റെ എളിയ ഹൃദയത്തെ ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു.എൻ്റെ ഹൃദയസ്‌പന്ദനങ്ങളെല്ലാം അങ്ങയോടുള്ള സ്നേഹത്തിൻ്റെ പ്രകരണ മായിരിക്കട്ടെ.അങ്ങേ സ്നേഹത്താൽ അങ്ങേക്ക് ഉറക്കമില്ലല്ലോ,പാപികളോടുള്ള അങ്ങയുടെ ശ്രദ്ധയ്ക്ക് കുറവുമില്ല.സ്നേഹയോഗ്യനായ ഈശോ,മാധുര്യമേറുന്ന ഈശോയെ,എൻ്റെ ഹൃദയം അങ്ങേയ്ക്ക് മാത്രം കത്തിപ്രകാശിക്കുന്ന ഒരു ദീപമായിരിക്കട്ടെ.കൂദാശ ചെയ്യപ്പെട്ട അപ്പത്തിൽ വസിക്കുന്ന ഈശോ,മാധുര്യമേറുന്ന കാവൽക്കാരാ,അവശമായ ലോകത്തേയും അതിലെ പാപികളേയും സംരക്ഷിക്കണമേ.ആമേൻ