വി.ബെനഡിക്റ്റ്:
പ്രാർത്ഥന,അധ്വാനം,സന്യാസചര്യ എന്നീ മൂന്ന് അടിസ്ഥാന ശിലകളിലാണ് വിശുദ്ധ ബെനഡിക്റ്റിന്റെ ജീവിതം കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്.ലോകത്തിന്റെ കോലാഹലങ്ങളിൽ നിന്നും സുഖലോലുപതകളിൽ നിന്നും പിന്തിരിഞ്ഞ്,ഏകാന്തതയിലും ദൈവസാന്നിധ്യത്തിലും അഭയം കണ്ടെത്തിയ അദ്ദേഹം പാശ്ചാത്യ സന്യാസപാരമ്പര്യത്തിന്റെ പിതാവായി അറിയപ്പെടുന്നു.പ്രാർത്ഥനയും അധ്വാനവും സമന്വയിപ്പിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ജീവിതശൈലി ഭൗതികതയുടെ പുറകെ പായുന്ന മനുഷ്യർക്ക് ആത്മീയതയുടെയും ആത്മനിയന്ത്രണത്തിന്റെയും നേർവഴികാട്ടിയായി മാറി.തന്റെ വിശുദ്ധമായ ജീവിതം വഴി അനേകം സന്യാസ സമൂഹങ്ങൾക്ക് രൂപം നൽകാനും,നിയമസംഹിതകളിലൂടെ അവരെ ഈശോമാർഗ്ഗത്തിൽ ഉറപ്പിച്ചു നിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു.എളിമയും ദൈവവിശ്വാസവും കൈമുതലാക്കിയ വി.ബെനഡിക്റ്റ്,പിശാചിന്റെ പ്രലോഭനങ്ങളെയും തിന്മയുടെ ശക്തികളെയും പ്രാർത്ഥനയും കുരിശടയാളവും കൊണ്ട് പരാജയപ്പെടുത്തി വിശ്വാസികൾക്ക് എന്നും ധൈര്യവും സംരക്ഷണവുമേകുന്ന വലിയൊരു മധ്യസ്ഥനാണ്.ലൗകിക സുഖങ്ങളിൽ നിന്നും സൗഭാഗ്യങ്ങളിൽ നിന്നും നമ്മുടെ ഹൃദയത്തെ നാം എത്രമാത്രം അകറ്റി നിർത്തിയിട്ടുണ്ട്?
=വി.ബെനഡിക്റ്റിന്റെ പ്രാർത്ഥന=
ഓ കർത്താവേ,അങ്ങയെ പ്രീതിപ്പെടുത്തുന്ന ഒരു ജീവിതം നയിക്കാൻ അനുഗ്രഹിക്കണമേ.തിന്മയുടെ എല്ലാ കെണികളിൽ നിന്നും അങ്ങയുടെ കുരിശിന്റെ ശക്തിയാൽ എന്നെ കാത്തുരക്ഷിക്കണമേ.എന്റെ ഹൃദയത്തെ അങ്ങയുടെ സ്നേഹത്താൽ നിറയ്ക്കുകയും,അങ്ങേ തിരുഹിതമനുസരിച്ച് മാത്രം ജീവിക്കാൻ എന്നെ പഠിപ്പിക്കുകയും ചെയ്യണമേ.ദൈവമേ,അങ്ങേ കാരുണ്യത്തിന്റെ തണലിൽ എന്നെയും എന്റെ പ്രിയപ്പെട്ടവരെയും കാത്തുകൊള്ളണമേ.ആമ്മേൻ.