✨️ℂℍℝ𝕀𝕊𝕋'𝕊 𝕋𝕆𝕌ℂℍ✨️(𝙲𝙷𝚁𝙸𝚂𝚃𝙸𝙰𝙽 𝚂𝚃𝙰𝚃𝚄𝚂 𝙷𝚄𝙱)
3.4K subscribers
1.24K photos
4.49K videos
1.37K links
ℂℍℝ𝕀𝕊𝕋'𝕊 𝕋𝕆𝕌ℂℍ

" ഹൃദയത്തെ ദൈവം സ്പർശിക്കുന്നു "

#music_of_heaven👼

#christ_touch_⛪️✝️

#fullscreen_hd_whatsapp_statuses_🎶

#@christ_touch_for_suggestions_🌠

#@christ_touch_✨️✨️✨️✨️✨️✨️

𝚈𝙾𝚄𝚃𝚄𝙱𝙴👇
https://www.youtube.com/@christstouch
Download Telegram
**വി. അൽഫോൻസാമ്മ:*
ലോകത്തിന്റെ കണ്ണിൽ വലിയ നേട്ടങ്ങളോ ആകർഷണീയതയോ അവൾക്കുണ്ടായിരുന്നില്ല.രോഗ കിടക്കയുടെ നാലു ചുവരുകൾക്കുള്ളിലായിരുന്നു അവളുടെ ലോകം.എന്നാൽ,സഹനത്തിന്റെ നെരിപ്പോടിൽ വെന്തുരുകുമ്പോഴും പുഞ്ചിരിയോടെ അത് കർത്താവിനായി കാഴ്ചവെച്ച സ്നേഹമായിരുന്നു അവളുടെ സമ്പാദ്യം.തനിക്കായി ദൈവം തന്ന വേദനകളെ പരാതിയില്ലാതെ മുത്തമിട്ട്,സഹനങ്ങളെ പ്രാർത്ഥനയാക്കി മാറ്റിയപ്പോൾ,കർത്താവിന്റെ കുരിശിന്റെ വഴികളിൽ അവൾ അവിടുത്തെ ഏറ്റവും പ്രിയപ്പെട്ട മണവാട്ടിയായി മാറി.ആരോഗ്യമുള്ള ശരീരത്തേക്കാൾ,സമ്പാദ്യങ്ങളെക്കാൾ മിശിഹായോട് ചേർന്നുനിൽക്കുന്ന ഒരു ആത്മാവാണ് വലിയതെന്ന് തന്റെ ജീവിതത്തിലൂടെ അവൾ ലോകത്തിന് കാണിച്ചുകൊടുത്തു.സഹനങ്ങളെ സന്തോഷത്തോടെ സ്വീകരിക്കുന്ന ചെറിയ വിത്തുകൾക്കേ ദൈവരാജ്യത്തിൽ വലിയ ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കൂ എന്ന് അവൾ നമ്മെ ഓർമ്മിപ്പിക്കുന്നു.

=അൽഫോൻസാമ്മ ദിവസവും ചൊല്ലിയിരുന്ന പ്രാർത്ഥന=
"ഓ! ഈശോനാഥാ,അങ്ങേ ദിവ്യഹൃദയത്തിലെ മുറിവിൽ എന്നെ മറയ്ക്കണമേ.സ്നേഹിക്കപ്പെടുവാനും വിലമതിക്കപ്പെടുവാനുമുള്ള ആശയിൽ നിന്നും വിമുക്തയാക്കണമേ.കീർത്തിയും ബഹുമാനവും സമ്പാദിക്കണമെന്നുള്ള ദുഷിച്ച ഉദ്യമത്തിൽ നിന്നും എന്നെ രക്ഷിക്കണമേ.ഒരു പരമഅണുവും അങ്ങേ ദിവ്യഹൃദയത്തിലെ സ്നേഹാഗ്നിജ്വാലയിലെ ഒരു പൊരിയും ആകുന്നതു വരെ എന്നെ എളിമപ്പെടുത്തണമേ.സൃഷ്ടികളെയും എന്നെ തന്നെയും മറന്നുകളയുന്നതിനുള്ള അനുഗ്രഹം എനിക്കു തരണമേ.പറഞ്ഞറിയിക്കാൻ വയ്യാത്ത മാധുര്യമായ എന്റെ ഈശോയേ,ലൗകികാശ്വാസങ്ങളെല്ലം എനിക്കു കൈപായി പകർത്തണമേ.നീതിസൂര്യനായ എന്റെ ഈശോയെ,നിന്റെ ദിവ്യകതിരിനാൽ എന്റെ ബോധത്തെ തെളിയിച്ച് ബുദ്ധിയെ പ്രകാശിപ്പിച്ച് ഹൃദയത്തെ ശുദ്ധീകരിച്ച് എന്റെ നേർക്കുള്ള സ്നേഹത്താൽ എരിയിച്ച് എന്നെ നിന്നോടൊന്നിപ്പിക്കണേ.ആമ്മേൻ.