✨️ℂℍℝ𝕀𝕊𝕋'𝕊 𝕋𝕆𝕌ℂℍ✨️(𝙲𝙷𝚁𝙸𝚂𝚃𝙸𝙰𝙽 𝚂𝚃𝙰𝚃𝚄𝚂 𝙷𝚄𝙱)
3.4K subscribers
1.24K photos
4.49K videos
1.37K links
ℂℍℝ𝕀𝕊𝕋'𝕊 𝕋𝕆𝕌ℂℍ

" ഹൃദയത്തെ ദൈവം സ്പർശിക്കുന്നു "

#music_of_heaven👼

#christ_touch_⛪️✝️

#fullscreen_hd_whatsapp_statuses_🎶

#@christ_touch_for_suggestions_🌠

#@christ_touch_✨️✨️✨️✨️✨️✨️

𝚈𝙾𝚄𝚃𝚄𝙱𝙴👇
https://www.youtube.com/@christstouch
Download Telegram
ലയോളയിലെ വി. ഇഗ്നേഷ്യസ്
:സൈനിക മഹത്വത്തിനും ലൗകിക വിജയത്തിനും വേണ്ടിയുള്ള പരിശ്രമമായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല ജീവിതം.ഒരു കുലീന കുടുംബത്തിൽ വളർന്ന അദ്ദേഹം ഒരു പട്ടാളക്കാരനായി തന്റെ ധീരതയ്ക്ക് പ്രശസ്തി നേടവേയാണ് യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റതും ജീവിതം ആത്മീയ പരിവർത്തനത്തിലേക്ക് മാറിയതും. ക്രിസ്തുവിന്റെ ജീവിതവും വിശുദ്ധരുടെ വായിച്ച ആത്മീയ പുസ്തകങ്ങൾ തന്റെ ജീവിതം ദൈവത്തിന് സമർപ്പിക്കാനുള്ള തീരുമാനത്തിലേക്ക് അയാളെ നയിച്ചു.തീർത്ഥാടനം,തീവ്രമായ പ്രാർത്ഥന,തപസ്സ്,ആത്മീയ വ്യായാമങ്ങൾ എന്നിവ അയാളിലെ വിശുദ്ധനെ രൂപപ്പെടുത്തി.ദൈവത്തിന്റെ മഹത്വത്തിനും ആത്മാക്കളുടെ സേവനത്തിനും വേണ്ടി പ്രവർത്തിക്കാൻ അയാൾ സ്വയം സമർപ്പിച്ചു.നാം ഏറ്റവുമധികം സമയം ചിലവഴിച്ച് വായിക്കുന്ന പുസ്തകങ്ങൾ,കാണുന്ന കാഴ്ചകൾ,കേൾക്കുന്ന പ്രേബോധനങ്ങൾ നമ്മിലെ വിശുദ്ധിയെയോ അശുദ്ധിയെയോ ശക്തിപ്പെടുത്തും.തിരഞ്ഞെടുപ്പാണ് പ്രധാനം.

=വിശുദ്ധ ഇഗ്നേഷ്യസിന്റെ പ്രാർത്ഥന=
നല്ല കർത്താവേ,അർഹിക്കുന്നതുപോലെ നിന്നെ സേവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ;ചെലവ് കണക്കാക്കാതെ കൊടുക്കാനും,പോരാടാനും മുറിവുകൾ മറക്കാനും,അദ്ധ്വാനിക്കാനും വിശ്രമം തേടാതിരിക്കാനും,അധ്വാനിക്കാനും,നിന്റെ ഇഷ്ടം ഞങ്ങൾ ചെയ്യുന്നുവെന്ന് അറിയുന്നത് ഒഴികെ പ്രതിഫലം ഒന്നും പ്രതീക്ഷിക്കാതിരിക്കാനും,ഞങ്ങളെ പഠിപ്പിക്കണമേ.ആമേൻ