✨️ℂℍℝ𝕀𝕊𝕋'𝕊 𝕋𝕆𝕌ℂℍ✨️(𝙲𝙷𝚁𝙸𝚂𝚃𝙸𝙰𝙽 𝚂𝚃𝙰𝚃𝚄𝚂 𝙷𝚄𝙱)
3.4K subscribers
1.24K photos
4.49K videos
1.37K links
ℂℍℝ𝕀𝕊𝕋'𝕊 𝕋𝕆𝕌ℂℍ

" ഹൃദയത്തെ ദൈവം സ്പർശിക്കുന്നു "

#music_of_heaven👼

#christ_touch_⛪️✝️

#fullscreen_hd_whatsapp_statuses_🎶

#@christ_touch_for_suggestions_🌠

#@christ_touch_✨️✨️✨️✨️✨️✨️

𝚈𝙾𝚄𝚃𝚄𝙱𝙴👇
https://www.youtube.com/@christstouch
Download Telegram
ക്രിസ്തുവിന്റെ രൂപം പതിയാൻ തക്കവിധം മൃദുവായ മെഴുകുപോലെ നിങ്ങൾ സ്വയം മെനയപ്പെടാൻ വിട്ടുകൊടുക്കുക.അങ്ങനെ നമ്മുടെ ആത്മാക്കളുടെ മുഖം സൂര്യനെപ്പോലെ പ്രകാശിക്കട്ടെ.വിശ്വാസത്താൽ നാം കാണുന്നത് നമ്മുടെ പ്രവൃത്തികളിൽ പ്രകാശിക്കട്ടെ.നമ്മുടെ ആന്തരിക നേത്രങ്ങളിലൂടെ നാം കാണുന്ന നന്മ നമ്മുടെ പ്രവൃത്തികളുടെ വിശുദ്ധിയിൽ ബാഹ്യമായി പ്രതിഫലിക്കട്ടെ,ധ്യാനത്തിൽ നാം ദൈവത്തിൽ നിന്ന് ആസ്വദിക്കുന്നത് അയൽക്കാരനോടുള്ള സ്നേഹത്തിലും ഊഷ്മളതയിലും രൂപാന്തരപ്പെടട്ടെ.അതുവഴി,ഈശോയുടെ മുഖത്തെപ്പോലെ,നമ്മുടെ മുഖങ്ങളും"സൂര്യനെപ്പോലെ പ്രകാശിക്കും".
(പാദുവയിലെ വി.അന്തോണി )

(മൗണ്ട് സെന്റ് ബെർണാഡ് ആബിയിലെ രൂപാന്തര ഗീതം)
പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മനസ്സിലേക്കും ശരീരത്തിലേക്കും ജീവൻ കൊണ്ടുവരുന്ന മിശിഹായേ,അങ്ങേ നിത്യപ്രകാശത്താൽ ഞങ്ങളുടെ മേൽ പ്രകാശിക്കണമേ.മങ്ങാത്ത മഹത്വത്തിന്റെ പിതാവേ, അങ്ങ് കൃപയാൽ സമ്പന്നനും രക്ഷിക്കാൻ ശക്തനുമാണല്ലോ ഞങ്ങളുടെ പ്രാർത്ഥനകൾ കേട്ട് ഞങ്ങളെ രക്ഷിക്കണമേ,പാപകരമായ വഴികളിൽ നിന്ന് ഞങ്ങളെ അകറ്റി നിർത്തണമേ.പിതാവായ ദൈവത്തിനും അവിടുത്തെ ഏകപുത്രനും,നിത്യസഹായകനായ പരിശുദ്ധാത്മാവിനും ഇപ്പോഴും എല്ലാ യുഗങ്ങളിലും മഹത്വമുണ്ടാകട്ടെ,ആമേൻ.
കുരിശിന്റെ വി.തെരേസ ബെനഡിക്റ്റ(എഡിത്ത് സ്റ്റെയിൻ)
OCD:
യഥാർത്ഥ സത്യത്തെ തിരിച്ചറിയുന്നതുവരെ അവൾ വിശ്വാസത്തിൽ നിന്ന് വ്യതിചലിച്ച ഒരു തത്വശാസ്ത്രജ്ഞയായിരുന്നു.ഒരിക്കൽ താൻ സമ്പാദിച്ച അറിവിന് അമിത പ്രാധാന്യം നൽകി അനേകരാൽ ശ്രദ്ധിക്കപ്പെട്ട അവൾ പിന്നീട് ദിവ്യ മണവാളനോടുള്ള പ്രണയത്താൽ നിറഞ്ഞ് മിണ്ടാമഠത്തിൻ്റെ ചുവരുകൾക്കുള്ളിലേക്ക് മറഞ്ഞു.ഓഷ്വിറ്റ്സിലെ ഗ്യാസ് ചേമ്പറിൽ തൻ്റെ ശ്വാസം നിലയ്ക്കുവോളം കുരിശിനോടും ക്രൂശിതനോടുമുള്ള പ്രണയകഥ അവൾ തുടർന്നു.മരണത്തിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് അവൾ ഡയറിയിൽ ഇപ്രകാരം കുറിച്ചിട്ടു:"രക്ഷകൻ നിങ്ങളുടെ മുൻപിൽ ഒരു തുളക്കപ്പെട്ട ഹൃദയത്തോടെ കുരിശിൽ തൂങ്ങിക്കിടക്കുന്നു.നിങ്ങളുടെ ഹൃദയം നേടുന്നതിനായി അവൻ തന്റെ ഹൃദയരക്തം നിങ്ങൾക്കായി ചൊരിഞ്ഞിരിക്കുന്നു.വിശുദ്ധിയിൽ അവനെഅനുഗമിക്കണമെങ്കിൽ,നിങ്ങളുടെ ഹൃദയം എല്ലാ ഭൗമിക ആഗ്രഹങ്ങളിൽ നിന്നും മുക്തമായിരിക്കണം.ക്രൂശിക്കപ്പെട്ട ഈശോ നിങ്ങളുടെ കാത്തിരിപ്പിന്റെയും,നിങ്ങളുടെ ആഗ്രഹങ്ങളുടെയും,ചിന്തകളുടെയും ഏക ലക്ഷ്യമായിരിക്കണം.നിങ്ങൾക്ക് തന്റെ ജീവൻ നൽകാൻ ആദ്യം നിങ്ങളുടെ ജീവിതം പൂർണ്ണമായി അവന് കൊടുക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.നമ്മുടെ ഏക പ്രത്യാശയായ കുരിശിന് വന്ദനം." ഈശോയ്ക്ക് വേണ്ടി സ്വന്തം ജീവൻ പോലും നഷ്ടപ്പെടുത്താൻ തക്ക സ്നേഹം അവിടുത്തോട് നമുക്കുണ്ടോ?
=എഡിത്തിന്റെ പ്രാർത്ഥന=
ഓ എന്റെ ദൈവമേ,നിന്നെ സേവിക്കാനുള്ള വിശുദ്ധാനന്ദവും,ധൈര്യവും,ശക്തിയും കൊണ്ട് എന്റെ ആത്മാവിനെ നിറയ്ക്കണമേ.എന്നിൽ അങ്ങേ സ്നേഹത്തെ ഉജ്വലിപ്പിച്ച് എന്റെ മുന്നിലുള്ള പാതയിലൂടെ എന്നോടൊപ്പം നടക്കണമേ.എനിക്ക് മുന്നോട്ടൊന്നും കാണാൻ കഴിയുന്നില്ലെങ്കിലും ചക്രവാളം അടയുന്നിടത്ത് ഞാൻ എത്തുമ്പോൾ,എന്റെ മുന്നിൽ ഒരു പുതിയ പ്രതീക്ഷ തുറക്കണമേ,അങ്ങനെ ഞാൻ അതിനെ സമാധാനത്തോടെ നേരിടട്ടെ,ആമ്മേൻ.