*October 20*
*St Maria Bertilla Boscardin*
വിശുദ്ധ മരിയ ബെർട്ടില്ലാ ബൊസ്കാർഡിൻ, അന്ന ഫ്രാൻസെസ്ക ബൊസ്കാർഡിൻ എന്ന പേരിലാണ് ഇറ്റലിയിൽ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ചത്. കഠിനാധ്വാനിയായിരുന്നെങ്കിലും, എളുപ്പത്തിൽ കാര്യങ്ങൾ പഠിക്കാൻ കഴിയാത്തതിനാൽ കൂട്ടുകാർക്കും നാട്ടുകാർക്കുമിടയിൽ 'മണ്ടി താറാവ്' ( foolish duck) എന്ന് വിളിച്ച് അവൾ പലപ്പോഴും പരിഹസിക്കപ്പെട്ടു. എന്നാൽ, ഈ കളിയാക്കലുകളൊന്നും അവളുടെ വിശ്വാസത്തെ തളർത്തിയില്ല. വീട്ടിലെ ദുരിതങ്ങളും, പിതാവിൻ്റെ മദ്യപാനവും അക്രമവും കണ്ടാണ് അവൾ വളർന്നത്. ഈ വേദനകളൊന്നും അവളുടെ എളിമയെയും ദൈവത്തിലുള്ള ആശ്രയത്തെയും ഇല്ലാതാക്കിയില്ല. താൻ ഒന്നിനും കൊള്ളാത്തവളാണ് എന്ന് സ്വയം വിശ്വസിച്ചിരുന്ന അവൾ, "എനിക്ക് ഒന്നും ചെയ്യാനറിയില്ല, ഞാൻ ഒരു പാവം താറാവാണ്. എന്നെ പഠിപ്പിക്കണം. എനിക്ക് വിശുദ്ധയാകണം" എന്ന് കന്യാസ്ത്രീ മഠത്തിൽ ചേർന്നപ്പോൾ കന്യാസ്ത്രീകളുടെ മേധാവിയോട് പറഞ്ഞു. പുറമേയുള്ള ലോകം വിലയില്ലാത്തവളായി കണ്ടിട്ടും, ദൈവത്തിൻ്റെ സ്നേഹത്തിൽ അവൾ സ്വന്തം മൂല്യം കണ്ടെത്തി.
വിശുദ്ധ മരിയ ബെർട്ടില്ലാ, 'ഡോട്ടേഴ്സ് ഓഫ് ദി സേക്രഡ് ഹാർട്ട്' എന്ന സന്യാസിനീ സഭയിൽ ചേർന്നപ്പോൾ അവൾക്ക് ലഭിച്ച ആദ്യത്തെ ജോലി അടുക്കളയിലും അലക്കുകേന്ദ്രത്തിലുമായിരുന്നു. ആരും ചെയ്യാൻ മടിക്കുന്ന ജോലികൾ പോലും അവൾ സന്തോഷത്തോടെ ചെയ്തു. പിന്നീട് അവൾക്ക് നേഴ്സിംഗ് പരിശീലനം ലഭിക്കുകയും, ആശുപത്രിയിലെ ഡിഫ്തീരിയ രോഗം ബാധിച്ച കുട്ടികളുടെ വാർഡിൽ ജോലി ലഭിക്കുകയും ചെയ്തു. അവിടെയാണ് അവൾക്ക് തൻ്റെ യഥാർത്ഥ വിളി തിരിച്ചറിഞ്ഞത്. ഒന്നാം ലോകമഹായുദ്ധ സമയത്ത്, ആശുപത്രി സൈന്യം ഏറ്റെടുക്കുകയും, ബോംബാക്രമണത്തിൻ്റെയും വെടിവെയ്പിൻ്റെയും ഭീഷണിക്കിടയിലും, ബെർട്ടില്ലാ സഹായം ആവശ്യമുള്ള രോഗികളുടെ അടുത്ത് നിന്ന് മാറാതെ അവരെ ശുശ്രൂഷിച്ചു. "ഇതാ ഞാൻ, കർത്താവേ, എന്തു വന്നാലും – അത് ജീവിതമായാലും, മരണമായാലും, ഭീകരതയായാലും – അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ തയ്യാറാണ്" എന്ന് അവൾ തൻ്റെ ഡയറിയിൽ എഴുതി.
സഹായം ആവശ്യമുള്ളവരോടുള്ള ബെർട്ടില്ലായുടെ അനുകമ്പയും അചഞ്ചലമായ സമർപ്പണവും എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. കഠിനമായ ട്യൂമർ രോഗം കാരണം അവൾ വർഷങ്ങളോളം കഷ്ടപ്പെട്ടു, 34-ാം വയസ്സിൽ അവൾ ഈ ലോകത്തോട് വിട പറഞ്ഞു. ഏറ്റവും എളിയ ജോലികളിൽപ്പോലും ദൈവത്തെ കണ്ടുകൊണ്ട്, പൂർണ്ണമായ വിശ്വസ്തതയോടെ അവൾ തൻ്റെ ദൗത്യം നിർവഹിച്ചു. തൻ്റെ ജോലിയിലെ പ്രശസ്തി കാരണം അസൂയ പൂണ്ട ഒരമ്മ അവളെ വീണ്ടും അലക്കുകേന്ദ്രത്തിലേക്ക് മാറ്റിയപ്പോൾ പോലും, ഒരു പരാതിയും പറയാതെ അവൾ അനുസരിച്ചു. "ഒരു ആത്മാവ് എത്രത്തോളം ചെറുതും ദുരിതമയവുമാണെന്ന് കരുതുന്നുവോ, അത്രത്തോളം ദൈവകൃപ സ്വീകരിക്കാൻ അതിന് കഴിയും" എന്ന അവളുടെ വാക്കുകൾ എളിമയുടെ മഹത്വം വെളിപ്പെടുത്തുന്നു. നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും ദൈവഹിതം നിറവേറ്റാൻ ശ്രമിക്കുന്ന ഏതൊരാൾക്കും ബെർട്ടില്ലായുടെ ജീവിതം ഒരു പ്രചോദനമാണ്.
*പ്രാർത്ഥന*
മരിയ ബെർട്ടില്ലാ, എളിമയുടെയും സേവനത്തിൻ്റെയും മാതൃകയായ അങ്ങേ ഞങ്ങൾ വണങ്ങുന്നു. പരിഹാസങ്ങളിലും വേദനകളിലും ദൈവഹിതം മാത്രം തേടാൻ ഞങ്ങളെ പഠിപ്പിക്കണമേ. നിസ്സാര ജോലികളിൽ പോലും ക്രിസ്തുവിനെ ശുശ്രൂഷിക്കാനുള്ള കൃപ ഞങ്ങൾക്കും നൽകണമേ. ആമ്മേൻ.
*Today's Task*
സാധാരണയായി ആരും ശ്രദ്ധിക്കാത്തതോ, അഭിനന്ദിക്കാത്തതോ ആയ ഒരു ജോലിയോ (ഉദാഹരണത്തിന്: സ്വന്തം മുറി വൃത്തിയാക്കൽ, വീട്ടിലെ അഴുക്ക് പാത്രങ്ങൾ കഴുകൽ, ഒരു വ്യക്തിയെ ശുശ്രൂഷിക്കൽ) സന്തോഷത്തോടും പൂർണ്ണതയോടും കൂടി ചെയ്യുക. അതിലൂടെ ദൈവത്തിന് മഹത്വം നൽകുക.

*October 21*
*ധീരയായ രാജകുമാരി: വിശുദ്ധ ഊർസുലായും കൂട്ടുകാരും*
ഹേയ് യൂത്തന്മാരെ, ഒരു പഴയ സിനിമക്കഥ പോലെ തോന്നിക്കുന്ന, എന്നാൽ തീർച്ചയായും സംഭവിച്ച ഒരു സൂപ്പർ ഹീറോ കഥയാണിത്. ഇത് പണ്ടത്തെ ഒരു ബ്രിട്ടീഷ് രാജകുമാരിയുടെയും അവളുടെ 11,000 ചങ്കൻമാരുടെയും കഥയാണ്!
നാലാം നൂറ്റാണ്ടിലെ ബ്രിട്ടനിലാണ് ഊർസുലാ ജീവിച്ചിരുന്നത്. അന്നത്തെ രാജകുടുംബത്തിലെ ഒരാളായിരുന്നെങ്കിലും, ഭംഗിയുള്ള വസ്ത്രങ്ങളിലും ആഭരണങ്ങളിലും ആയിരുന്നില്ല അവളുടെ ശ്രദ്ധ; ദൈവത്തിലുള്ള ആഴമായ *വിശ്വാസത്തിലും* *നല്ല സൗഹൃദങ്ങളിലുമായിരുന്നു*
*ട്വിസ്റ്റും കിടിലൻ പ്ലാനും*
ഊർസുലാ ക്രിസ്തുവിനായി ജീവിതം സമർപ്പിക്കാൻ രഹസ്യമായി തീരുമാനിച്ചിരുന്നു. എന്നാൽ അപ്പോഴാണ് കഥയിൽ ഒരു *ട്വിസ്റ്റ്* വരുന്നത്: ശക്തനായ ഒരു വിജാതീയ രാജകുമാരൻ അവളെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. യുദ്ധം ഒഴിവാക്കാൻ അച്ഛൻ നിർബന്ധിച്ചപ്പോൾ, ഊർസുലാ ഒരു കിടിലൻ പ്ലാൻ തയ്യാറാക്കി.
അവൾ രണ്ട് ഡിമാൻഡുകൾ വെച്ചു:
1. വിവാഹത്തിന് മുൻപ് താൻ റോമിലേക്ക് ഒരു *തീർത്ഥാടനം* നടത്തും.
2. തന്റെ കൂടെ പോകാൻ, *11,000 കന്യകമാരെ* നൽകണം!
ശരിക്കും പറഞ്ഞാൽ, ഇത്രയും പേരെ കിട്ടില്ല എന്ന് കരുതി ആ വിവാഹാലോചന മുടങ്ങുമെന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷേ, അത്ഭുതമെന്നു പറയട്ടെ, അവളുടെ ധീരമായ തീരുമാനം കേട്ട്, ക്രിസ്തുവിനെ സ്നേഹിക്കുന്ന ഒരുപാട് യുവതികൾ സ്വയമേവ അവളുടെ കൂട്ടത്തിൽ ചേർന്നു! അങ്ങനെ, ഊർസുലായുടെ നേതൃത്വത്തിൽ, ഭക്തിയിലും സ്നേഹത്തിലും വളരാൻ ആഗ്രഹിച്ച യുവതികളുടെ ഒരു വലിയ സംഘം കപ്പൽ യാത്ര തിരിച്ചു. ഇതായിരുന്നു *ചരിത്രത്തിലെ ഏറ്റവും വലിയ യുവജന കൂട്ടായ്മ*
*ഏറ്റുമുട്ടലും അന്തിമ വിജയം*
യാത്രയ്ക്കിടെ കൊടുങ്കാറ്റിൽപ്പെട്ട് അവരുടെ കപ്പലുകൾ ജർമ്മനിയിലെ *കൊളോൺ* നഗരത്തിൽ എത്തി. റോമിൽ പോയ ശേഷം തിരികെ കൊളോണിൽ എത്തിയപ്പോഴാണ് അവർ ആ വലിയ പ്രശ്നം നേരിട്ടത്—നഗരം *ഹൂണൻമാർ* എന്ന ക്രൂരരായ ആക്രമണകാരികളുടെ കൈവശമായിരുന്നു.
വിശ്വാസം ഉപേക്ഷിച്ചാൽ ജീവൻ രക്ഷിക്കാമെന്ന് ഹൂണൻമാർ പറഞ്ഞു. എന്നാൽ, ഊർസുലായുടെ നേതൃത്വത്തിൽ ആരും പിന്നോട്ട് പോയില്ല. "*ഞങ്ങൾ ക്രിസ്തുവിൻ്റെ കൂട്ടുകാരാണ്, മരണം വരെ ഞങ്ങൾ ആ സൗഹൃദം ഉപേക്ഷിക്കില്ല*" എന്നായിരുന്നു അവരുടെ നിലപാട്.
ഇതിൽ ദേഷ്യം വന്ന ഹൂണൻമാർ കൂട്ടക്കൊല തുടങ്ങി. എല്ലാവരും വിശ്വാസത്തിനായി ധീരമായി രക്തസാക്ഷിത്വം വരിച്ചു. അവരുടെ നേതാവ് ഊർസുലായെ മാത്രം രക്ഷിക്കാൻ നോക്കി, വിവാഹവും വാഗ്ദാനം ചെയ്തു. എന്നാൽ, അവൾ അത് തള്ളിക്കളഞ്ഞു. ഒടുവിൽ, ക്ഷുഭിതനായ അവൻ ഒരു *അമ്പെയ്ത്* അവളെ കൊലപ്പെടുത്തി. അന്ന് മുതൽ, *ധൈര്യത്തിന്റെയും വിശ്വസ്തതയുടെയും* പ്രതീകമാണ് വിശുദ്ധ ഊർസുലാ.
വിദ്യാഭ്യാസത്തിൻ്റെയും യുവതികളുടെയും മദ്ധ്യസ്ഥയായ ഈ വിശുദ്ധ, നമ്മളോട് ആവശ്യപ്പെടുന്നത് ഒന്നുമാത്രമാണ്: *ചുറ്റുമുള്ള പ്രലോഭനങ്ങളിൽ വീഴാതെ, കൂട്ടുകാരോടൊപ്പം ചേർന്ന് ക്രിസ്തുവിനോടുള്ള ബന്ധത്തിൽ ധൈര്യമായി മുന്നോട്ട് പോകുക.*
_*ദൗത്യം*_
1. നിങ്ങൾക്കും നിങ്ങളുടെ കൂട്ടുകാർക്കും (ഒന്നോ രണ്ടോ പേർ മതി) ഒരുമിച്ച് ചെയ്യാൻ കഴിയുന്ന ഒരു *നല്ല കാര്യം* തീരുമാനിക്കുക. (ഉദാഹരണത്തിന്: മൊബൈലിൽ സമയം കളയുന്നത് ഒരു മണിക്കൂർ കുറയ്ക്കുക, ആ സമയം ഒരുമിച്ച് പ്രാർത്ഥിക്കുക; ഒരാഴ്ചയിൽ ഒരു ദിവസം വീട്ടിലെ ജോലികൾ കൂടുതൽ ശ്രദ്ധയോടെ ചെയ്യുക; സോഷ്യൽ മീഡിയയിൽ ഒരാളെക്കുറിച്ചും മോശമായി സംസാരിക്കില്ല എന്ന് തീരുമാനമെടുക്കുക.) 2. അടുത്ത ഒരാഴ്ച, ഈ 'പോസിറ്റീവ് ചലഞ്ച്' മുടങ്ങാതെ പാലിക്കാൻ പരസ്പരം സഹായിക്കുക.
3. ചലഞ്ചിൻ്റെ അവസാനം, ആ നല്ല കാര്യത്തിൽ ഉറച്ചുനിൽക്കാൻ നിങ്ങൾ എത്രമാത്രം ധൈര്യപ്പെട്ടു എന്ന് പരസ്പരം പങ്കുവെക്കുക.
*_പ്രാർത്ഥന_*
*വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ:*
വിശുദ്ധ ഊർസുലാ, ധീരയായ കൂട്ടുകാരികളേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ. ഞങ്ങളുടെ പഠനത്തിലും സൗഹൃദങ്ങളിലും ക്രിസ്തുവിനോടുള്ള സ്നേഹത്തിലും വിശ്വസ്തരായി നിലനിൽക്കാൻ ഞങ്ങൾക്ക് ധൈര്യം നൽകണമേ. എവിടെയായിരുന്നാലും നല്ല കൂട്ടായ്മകൾ ഉണ്ടാക്കാനും സത്യത്തിന് വേണ്ടി നിലകൊള്ളാനും ഞങ്ങളെ സഹായിക്കണമേ. ആമേൻ.

മൊനെംവാസിയയിലെ വി.ജോൺ 1758-ൽ ഗ്രീസിലെ മൊനെംവാസിയയിൽ ഓർത്തഡോക്സ് പുരോഹിതൻ്റെ മകനായി ജനിച്ചു.ഒട്ടോമൻ തുർക്കികളുടെ ഭരണകാലത്ത് ഉണ്ടായ വിപ്ലവങ്ങളെത്തുടർന്ന് പിതാവ് കൊല്ലപ്പെടുകയും, കൊച്ചുകുട്ടിയായിരുന്ന ജോണിനെയും അമ്മയെയും ഓട്ടോമൻ ഭരണാധികാരികൾ അടിമകളാക്കി ലാരിസ എന്ന സ്ഥലത്തേക്ക് വിൽക്കുകയും ചെയ്തു.
പിന്നീട് ഒരു തുർക്കി ഭൂവുടമ ഇവരെ വാങ്ങി.ജോണിൻ്റെ ബുദ്ധിശക്തിയും സത്യസന്ധതയും കണ്ട യജമാനൻ അവനെ മതം മാറ്റി സ്വന്തം വളർത്തുമകനാക്കാൻ ശ്രമിച്ചു.എന്നാൽ ജോൺ താൻ ഒരു ക്രിസ്ത്യാനിയാണെന്നും വിശ്വാസം ഉപേക്ഷിക്കില്ലെന്നും ഉറച്ചുനിന്നു.മതം മാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് യജമാനൻ അവനെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കി.ക്രിസ്തീയ നോമ്പ് ആചരിക്കുന്നതിൽ നിന്ന് തടയാൻ അവനെ പട്ടിണിക്കിടുകയും പുകയുമുള്ള മുറിയിൽ അടച്ചിടുകയും ചെയ്തു.മാതാവിന്റെ നോമ്പ് വീടാൻ വിസമ്മതിച്ച 15 വയസ്സ് മാത്രം പ്രായമുള്ള ജോണിനോട്,ജീവൻ രക്ഷിക്കാൻ വേണ്ടി തൽക്കാലം നോമ്പ് മുറിക്കാൻ അമ്മ അപേക്ഷിച്ചെങ്കിലും,"ചെറിയ കാര്യങ്ങളിൽ വിശ്വസ്തത പുലർത്താത്തവർക്ക് വലിയ കാര്യങ്ങൾ എങ്ങനെ കാത്തുസൂക്ഷിക്കാനാകും"എന്ന് പറഞ്ഞുകൊണ്ട് അവൻ വിശ്വാസത്തിൽ ഉറച്ചുനിന്നു.കോപാകുലനായ യജമാനൻ ജോണിനെ മാരകമായി പരിക്കേൽപ്പിച്ചു.രണ്ട് ദിവസത്തെ കഠിനമായ വേദനയ്ക്ക് ശേഷം 1773 ഒക്ടോബർ 21-ന് 15-ാം വയസ്സിൽ അവൻ രക്തസാക്ഷിത്വം വരിച്ചു.

*മൂശെ രണ്ടാം വ്യാഴം*
LK 13:22 -30
*ഇടുങ്ങിയ വാതിൽ*
*യേശുവാകുന്ന ഇടുങ്ങിയ വാതിലിലൂടെ* പ്രവേശിക്കുന്നതാണ് നിത്യജീവൻ്റെ വഴി. ഏറെ *ആകർഷകവും വിശാലവുമായ വഴികൾ* ചുറ്റുപാടും കാണാം. അതിലേക്ക് നമ്മെ മാടിവിളിക്കുന്ന ശക്തികളോട് ശക്തമായി അടരാടിയാൽ മാത്രമേ യേശുവിൻ്റെ പാതയിൽ ഉറച്ചു നില്ക്കാൻ കഴിയുകയുള്ളൂ. *നമ്മുടെ വഴിയാണ് ശരിയെന്ന് തോന്നലുളവാക്കുന്നതിനാൽ* മുന്നിൽ ഒളിഞ്ഞു കിടക്കുന്ന *ചതിക്കുഴികൾ* തിരിച്ചറിയാൻ പ്രയാസം. ഇങ്ങനെ *അനേകം സിദ്ധന്മാരും ദൈവപുരുഷന്മാരും* നിത്യജീവൻ്റെ പടിവാതില്ക്കൽ വച്ച് പുറന്തള്ളപ്പെടുന്നുണ്ട്.
ഈ യുദ്ധം ബാഹ്യമായ ശക്തികളോടല്ല, *നമ്മോട് തന്നെയുള്ള താണ്.* അതുകൊണ്ട് ഏറെ സൂക്ഷ്മതയോടെ ചെയ്യേണ്ട യുദ്ധമാണത്. തുടർച്ചയായും ചെയ്യേണ്ടി വരും. *പ്രാർത്ഥനയും ഉപവാസവുമാണ് പ്രധാന ആയുധം.* (Mk 9:29) ലോകം എത്ര ആകർഷകമാണെങ്കിലും അവ *താല്ക്കാലികം* മാത്രമാണെന്നറിയുക. *നിത്യമായത് സ്വർഗ്ഗം മാത്രം!*