DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 150

Doom at Your Service ( 2021)

IMDb ⭐️ 8.8/10

ഭാഷ: കൊറിയൻ
എപ്പിസോഡ് : 12-16
സംവിധാനം: Kwon Young-il
പരിഭാഷ : അഖിൽ ഷാജി,
മനു സുധീന്ദ്രൻ,
മിഥുൻ എസ് അമ്മൻചേരി

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance

2021 ൽ പുറത്തിറങ്ങിയ on-going ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "

നായികയായ ടാക് ഡോങ് - ക്യുങ് ഒരു വെബ്ബ് നോവൽ എഡിറ്ററാണ്. ഒരു ദിവസം തനിക്ക് ക്യാൻസർ ആണെന്നുള്ള വിവരം അവൾ അറിയുന്നു. ചികിത്സിച്ചാൽ 1 വർഷവും ഇല്ലെങ്കിൽ 3 മാസം മാത്രമേ താൻ ജീവിച്ചിരിക്കൂ എന്ന് ഡോക്ടർ അവളോട് പറയുന്നു. അന്ന് രാത്രി കുടിച്ച് തനിക്ക് മാത്രം എന്താണ് എപ്പോഴും മോശം കാര്യങ്ങൾ മാത്രം സംഭവിക്കുന്നതെന്ന വിഷമത്തിൽ അവൾ ഈ ലോകം മൊത്തം നശിച്ച് പോവണമെന്നാണ് തന്റെ ആഗ്രഹമെന്ന് ഉറക്കെ വിളിച്ച് പറയുന്നു.

കഥയിലെ നായകൻ മ്യുൽ-മംഗ് ദൈവത്തിന്റേയും മനുഷ്യരുടേയും ഇടയിലുള്ള ഒരു മെസ്സഞ്ചറാണ്. ഈ ലോകം നശിക്കണം എന്ന് തന്നെയാണ് അവന്റേയും ആഗ്രഹം. പക്ഷെ അവനത് ഒറ്റക്ക് ചെയ്യാൻ കഴിയില്ല.

നായികയുടെ ഈ ആഗ്രഹം മ്യുൽ-മംഗ് കേൾക്കുകയും, അത് നടത്തി കൊടുക്കാൻ അവൻ അവളുടെ അടുത്തേക്ക് വരുകയും അവർ തമ്മിൽ 100 ദിവസത്തെ ഒരു കരാർ ഉണ്ടാക്കുകയും ചെയ്യുന്നു. കരാർ ലംഘിച്ചാൽ അവൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുനന്ന ഒരു വ്യക്തി മരണപ്പെടും എന്നും പറയുന്നു.
ഈ 100 ദിവസത്തിൽ നായികയുടെ കൂട്ട് പിടിച്ച് അവന് ഈ ലോകത്തെ നശിപ്പിക്കാൻ പറ്റുമോയെന്ന് കണ്ടറിയുക.

ഫാന്റസിയും റൊമാൻസും വളരെ മികച്ച രീതിയിൽ തന്നെ ഡ്രാമ കൈകാര്യം ചെയ്യുന്നുണ്ട്. ഒട്ടും ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു മികച്ച ഡ്രാമയാണ് "ഡൂം അറ്റ് യുവർ സർവ്വീസ് "

👉 സീരീസ് നമ്മുടെ ടെലിഗ്രാം ചാനെലിൽ ലഭ്യമാണ്.കണ്ടു നോക്കുക.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ നമ്മുടെ ഗ്രൂപ്പിൽ പങ്കുവെക്കുക

👉 എപ്പിസോഡ് : 1 - 3

👉 എപ്പിസോഡ് : 4 - 7

👉 എപ്പിസോഡ് : 8 - 11
👍30❤4👎3🔥2
This media is not supported in your browser
VIEW IN TELEGRAM
👍3
👍16❤1
DD മലയാളം റീലിസ് - 306

Bounty Hunters (2016)

IMDb ⭐️ 5.3/10
ഭാഷ : കൊറിയൻ
സംവിധാനം : Terra Shin

പരിഭാഷ: ആഷിക് പി.എസ്
പോസ്റ്റർ : തലസെർ

ജോണർ : #action #comedy

ഇന്റർപ്പോളിൽ നിന്നും സസ്‌പെൻഡ് ചെയ്തത് മുതൽ നിലനിൽപ്പിനായി നെട്ടോട്ടമൊടുകയാണ് സാനും യോയും....
അലറ ചില്ലറ ജോലികളും ഇവരുടെ ബുദ്ധിസാമർഥ്യം കൊണ്ടില്ലാതാകുന്നു...
അവിടെ ഉണ്ടാകുന്ന ബോംബ് ബ്ലാസ്റ്റിൽ ഇവരെ പെടുത്തി വാന്റെഡ് ലിസ്റ്റിൽ ഇടുന്നു...
എന്താണ് ബൗന്റി ഹണ്ടർസ്?
ഇവർ എങ്ങനെ ഇതിൽ നിന്നും ഊരി പോരും?
കണ്ടറിയുക!

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍26❤4
This media is not supported in your browser
VIEW IN TELEGRAM
👍12
🌙ഡിഡി മലയാളത്തിന്റെ പ്രിയ പ്രേക്ഷകര്‍ക്ക് ഞങ്ങളുടെ ബക്രീദ് ആശംസകള്‍ 🌙
❤53👍6🔥4
This media is not supported in your browser
VIEW IN TELEGRAM
👍5❤2
🔥5👍2❤1
DD മലയാളം റീലിസ് - 307

Sabrina (2018)

IMDb ⭐️ 4.1/10
ഭാഷ : Indonesian
സംവിധാനം : Rocky Soraya
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #horror #thriller

അമ്മ മരണപ്പെട്ട വന്യ എന്ന പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു അവളെ സ്വന്തം മകളെ പോലെ വളർത്തുകയാണ് എയ്ഡനും ഭാര്യ മൈറയും. ഒരു ദിവസം വന്യ മരിച്ചു പോയ തന്റെ അമ്മയെ കാണണം എന്ന ആഗ്രഹത്താൽ അമ്മയുടെ ആത്മാവിനെ "ചാർലി" ഗെയിമിലൂടെ വിളിച്ചു വരുത്തുന്നു, എന്നാൽ അമ്മയുടെ ആത്മാവിനോപ്പം ഒരു ഭീകര ആത്മാവും എത്തുന്നു. കൂടെ ദുരൂഹതയുമായി അവളുടെ കളിപ്പാവ "സബ്രിനയും" പിന്നീട് നടക്കുന്ന ഭയാനക സംഭവങ്ങളാണ് ചിത്രത്തിൽ...💥💥💥
ഹൊറർ സിനിമ പ്രേമികൾ കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് സബ്രിന.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍25👎6🔥2❤1
This media is not supported in your browser
VIEW IN TELEGRAM
👍9
DD മലയാളം റീലിസ് - 308

Shock Wave (2017)

IMDb ⭐️ 6.3/10
ഭാഷ : Cantonese
സംവിധാനം : Herman Yau
പരിഭാഷ : സൈമണ്‍ പീറ്റര്‍ ചെമ്പ്രങ്കോട്
പോസ്റ്റർ : തലസെർ

ജോണർ : #action #thriller

ഒരു മാഫിയാസംഘത്തില്‍ ഒറ്റുകാരനായി ചേര്‍ന്ന് സംഘത്തെ പിടിക്കലായിരുന്നു ബോംബ് നിര്‍വീര്യ വിദഗ്ദനായ ച്യുങ് ചോയ്-സാനിന്‍റെ ദൗത്യം. തലനാരിഴക്ക് തലവന്‍ രക്ഷപ്പെട്ടെങ്കിലും അയാളുടെ അനിയനെ അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കിയ ച്യുങ് ചോയിയെയും, ഹോങ്കോങ്ങ് നഗരത്തെയും മുള്‍മുനയിലാക്കിക്കൊണ്ടാണ് പിന്നീട് മാഫിയാ തലവന്‍റെ പുതിയ രംഗപ്രവേശം.

ഭരണകൂടത്തിനെത്തന്നെ ആശങ്കയിലാഴ്ത്തിക്കൊണ്ടുള്ള അയാളുടെ നീക്കങ്ങളും ഫോഴ്സിന്‍റെ പ്രതിരോധങ്ങളുമാണ് ത്രില്ലിംഗോടു കൂടി വളരെ വെടിപ്പ് ആയി ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ പറഞ്ഞു പോകുന്നത്. നെഞ്ചിടിപ്പ് കൂട്ടുന്ന രംഗങ്ങളോടൊപ്പം നെഞ്ചിടറുന്ന ചില ഇമോഷണല്‍ സീനുകളും വളരെ ഭംഗിയായി സംവിധായകന്‍ ചെയ്തു വെച്ചിട്ടുണ്ട്.

(Shockwave 2 എന്ന പേരില്‍ ഇതിന്‍റെ രണ്ടാം ഭാഗവും 2020 ല്‍ ഇറങ്ങിയിട്ടുണ്ട്)

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍22🔥4❤1👎1