DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 287

Milea: Suara dari Dilan (2020)

IMDb ⭐️ 6.4/10
ഭാഷ : ഇൻഡോനേഷ്യൻ
സംവിധാനം : Pidi Baiq, Fajar Bustomi

പരിഭാഷ: ലിജോ എം.ജെ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance #Drama

പിഡി ബെയ്ക്ക് എഴുതി
സംവിധാനം ചെയ്ത ഡിലൻ 1990 (2018), ഡിലൻ 1991 (2019) ചിത്രങ്ങളുടെ തുടർച്ചയാണ് മിലേയ: സുവാര ദാരി ഡിലൻ അഥവാ "മിലേയ: ഡിലന്റെ ശബ്ദം". ആദ്യ രണ്ട് ഭാഗങ്ങളിൽ നായികയുടെ കണ്ണുകളിലൂടെയാണ് പ്രേക്ഷകർ നായകനെ കാണുന്നത്. അതിൽ നായകന് തന്റെ പ്രണയത്തിൽ ചില വീഴ്ചകൾ സംഭവിക്കുന്നുണ്ട്. എന്നാൽ ആ വീഴ്ചകൾക്ക് ഒരു മറുപുറം ഉണ്ടെന്ന് കാണിക്കുകയാണ് ഈ ചിത്രം. പൂർണമായും നായകന്റെ വീക്ഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ചിത്രത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങളുടെയും മലയാളം പരിഭാഷ ഈ ചാനലിലൂടെ പുറത്തു വന്നിട്ടുണ്ട്. കാണാത്തവർ അത് കണ്ടതിന് ശേഷം
മാത്രം ഈ ചിത്രം കാണാൻ ശ്രമിക്കുക.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍11❤4
This media is not supported in your browser
VIEW IN TELEGRAM
👍5
👍11❤2
DD മലയാളം റീലിസ് - 288

Bell Bottom (2021)

IMDb ⭐️ 6.3/10
ഭാഷ : ഹിന്ദി
സംവിധാനം : Ranjit Tiwari

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #action #thriller

"നാം തിരിച്ചടിക്കുന്നതുവരെ അവർ നമ്മെ തകർത്തുകൊണ്ടിരിക്കും"

1984 ൽ ISI പിന്തുണയുള്ള ഖാലിസ്ഥാനി തീവ്രവാദികൾ ഇന്ത്യൻ എയർലൈൻസ് ഫ്ലൈറ്റ് 421 ഹൈജാക്ക് ചെയ്യുന്നു. വിമാനം തിരിച്ചു കൊടുക്കാൻ അവർ ചില നിബന്ധനകൾ ഇന്ത്യൻ ഗവൺമെന്റിന് മുന്നിൽ വെച്ചുകൊടുക്കുന്നു. എന്നാൽ, എല്ലാ പ്രാവശ്യത്തെയും പോലെ ഇപ്രാവശ്യം ഇന്ത്യൻ ഗവൺമെന്റ് അവരുടെ നിബന്ധനകൾ അനുസരിച്ചില്ല. കാരണം, ഇപ്രാവശ്യം ഈ കേസ് ഏറ്റെടുത്തത് 'റോ' ആയിരുന്നു. അതിനെ നയിച്ചത് ഹൈജാക്കിംഗ് കേസ് സ്പെഷ്യലിസ്റ്റ് അൻഷുൽ മൽഹോത്രയും. അൻഷുലിന്റെ ജീവിതം പറഞ്ഞു തുടങ്ങുന്ന ഈ കഥ ഓരോ റോ ഏജന്റിന്റെയും ജീവിതമാണ് കാണിച്ചു തരുന്നത്.

യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ചരിത്രം പറഞ്ഞ ഈ കഥയിൽ ആദ്യ രണ്ട് കേസിൽ പരാജയപ്പെട്ട റോ മൂന്നാമത്തതിൽ ഒരു തരംഗം തന്നെ സൃഷ്ടിക്കുന്നത് കാണാനാകും. ചില സന്ദർഭങ്ങളിൽ തീവ്രവാദികൾ റോയുമായി കട്ടക്ക് നിൽക്കുന്നുണ്ടെങ്കിലും ചിത്രത്തിലുടനീളം റോയുടെ ആറാട്ട് തന്നെയാണ്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍26🔥5❤1
This media is not supported in your browser
VIEW IN TELEGRAM
👍8❤1
DD മലയാളം റീലിസ് - 289

Spiritwalker (2020)

IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Yoon Jae-geun

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി,
ഷജീഫ് സലാം,
ദിവീഷ് എ. എൻ.

പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #action #thriller

ഇത് ഒരു ചേസ് ആക്ഷൻ ഡ്രാമയാണ്, ഈ കഥയിൽ നായകന് ഓരോ 12 മണിക്കൂറിലും ഓർമ്മക്കുറവ് ബാധിച്ച് മറ്റൊരാളുടെ ശരീരത്തിൽ അവന്റെ ബോധം ഉണരുകയും ചെയ്യുന്നത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു.ഈ അവസ്ഥയിൽ അവന്റെ യഥാർത്ഥ വ്യക്തിത്വം കണ്ടെത്താൻ അവൻ ശ്രമിക്കുമ്പോൾ അവനെ അറിയാമെന്ന് അവകാശപ്പെട്ട് ഒരു യുവതിയെ അവൻ കണ്ടുമുട്ടുകയും പിന്നീട് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങൾ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതാണ്.കൊറിയൻ ത്രില്ലർ പ്രേമികൾക്ക് ഒരു ദൃശ്യവിരുന്നാണ് ഈ ചിത്രം.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍25
This media is not supported in your browser
VIEW IN TELEGRAM
👍3
DD മലയാളം മീഡിയ fb ഗ്രൂപ്പ്‌

https://www.facebook.com/groups/1123508311367396/?ref=share

👉 ഇവിടെ നിങ്ങൾക്ക് സബ് request ചെയ്യാം, സബ് കുറിച്ചുള്ള അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

👉 ഡി ഡി മലയാളത്തിൽ ഇറങ്ങിയ എല്ലാ ചിത്രങ്ങളും ഈ @ddmlsubbot നിന്ന് ലഭിക്കുന്നതാണ്

👉 മലയാളം സബ്ടൈറ്റിൽ ചെയ്യാൻ താല്പര്യമുള്ളർക്കും ചെയ്തവർക്കും താഴെ കാണുന്ന ടെലിഗ്രാം ID യിൽ ബന്ധപ്പെടാം

@CHAINRULER
👍7🔥5
This media is not supported in your browser
VIEW IN TELEGRAM
👍4
DD മലയാളം റീലിസ് - 290

Security (2017)

IMDb ⭐️ 5.7/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Alain DesRochers

പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
ദിവീഷ് എ. എൻ.

പോസ്റ്റർ : തലസെർ
ജോണർ : #action #crime

ഒരു മുൻ മറൈൻ ക്യാപ്റ്റനാണ് എഡ്ഡി ഡീക്കൺ ഒരു മാളിന്റെ സെക്യൂരിറ്റിയായി ജോലിക്ക് കയറിയ ദിവസം, രാത്രിയിൽ ഒരു പെൺകുട്ടി തന്നെ കൊല്ലാൻ വന്ന ഗുണ്ടകളിൽ നിന്ന് രക്ഷപ്പെട്ട് ആ മാളിലേക്ക് രാത്രി ഓടിക്കയറുകയും എഡ്ഡിയോട് സഹായം അഭ്യർത്ഥിക്കുകായും ചെയ്യുന്നു. അവൾക്ക് പിന്നാലെ വന്നവർക്ക് ആ അവളുടെ ജീവനിൽ കുറഞ്ഞത് ഒന്നും വേണ്ട. എഡ്ഡിയും ജീവനക്കാരും മാളിൽ അകപ്പെട്ട കുറച്ച് ആളുകളും കൂടി ആ പെൺകുട്ടിയെ സംരക്ഷിക്കാൻ തീരുമാനിച്ചു. ഗുണ്ടകൾ അത്യാധുനിക ആയുധങ്ങളുമായി ആ മാളിലേക്ക് ആ രാത്രി വരികയാണ്. തുടർന്നങ്ങോട്ടുള്ള എഡ്ഡി ഡീക്കന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്.
ഒരു മാൾ, ഒറ്റ രാത്രി, ഫുൾ ആക്ഷനിൽ പോകുന്ന ചിത്രം ബോറടിക്കാതെ ത്രില്ലെർ മൂഡിൽ കണ്ടിരിക്കാവുന്ന ചിത്രമാണ്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍23❤9🔥5
This media is not supported in your browser
VIEW IN TELEGRAM
👍6
👍9👎2❤1
DD മലയാളം റീലിസ് - 291

The Sadness (2021)

IMDb ⭐️ 6.5/10
ഭാഷ : Mandarin
സംവിധാനം : Rob Jabbaz

പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി,

പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #horror 🔞

ഒരു നാട്ടിൽ വ്യാപിച്ച പകർച്ചവ്യാധിയെ ജനങ്ങൾ ചെറുത്തുതോൽപ്പിച്ച് ഒരു വർഷത്തിനുശേഷം,
പെട്ടെന്നൊരു ദിവസം ആ നാട്ടിൽ ആ വൈറസ് പരിവർത്തനം ചെയ്‌ത്‌ ഒരു പുതിയ തരം വൈറസ് ഉണ്ടാകുന്നു. അത് ഒരു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്നു.ആ വൈറസ് ബാധ ഏറ്റവർ സമനില മറന്ന് മറ്റുള്ള വരെ മൃഗീയ മായി ഉപദ്രവിക്കുകയും കൊല്ലുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിന്റെ കഥയാണ് ദി സാഡ്നെസ്സ് എന്ന ചിത്രം പറയുന്നത്.സോമ്പി സിനിമകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കണ്ടിരിക്കാം.
NB:🔞 സിനിമയിൽ ധരാളം വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍24❤4🔥3