DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 291

The Sadness (2021)

IMDb ⭐️ 6.5/10
ഭാഷ : Mandarin
സംവിധാനം : Rob Jabbaz

പരിഭാഷ: ഡെന്നി ഡൊമിനിക്,
ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി,

പോസ്റ്റർ : ഷജീഫ് സലാം
ജോണർ : #horror 🔞

ഒരു നാട്ടിൽ വ്യാപിച്ച പകർച്ചവ്യാധിയെ ജനങ്ങൾ ചെറുത്തുതോൽപ്പിച്ച് ഒരു വർഷത്തിനുശേഷം,
പെട്ടെന്നൊരു ദിവസം ആ നാട്ടിൽ ആ വൈറസ് പരിവർത്തനം ചെയ്‌ത്‌ ഒരു പുതിയ തരം വൈറസ് ഉണ്ടാകുന്നു. അത് ഒരു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പകരുന്നു.ആ വൈറസ് ബാധ ഏറ്റവർ സമനില മറന്ന് മറ്റുള്ള വരെ മൃഗീയ മായി ഉപദ്രവിക്കുകയും കൊല്ലുകയും ഭക്ഷിക്കുകയും ചെയ്യുന്നു. അതിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ അതിജീവനത്തിന്റെ കഥയാണ് ദി സാഡ്നെസ്സ് എന്ന ചിത്രം പറയുന്നത്.സോമ്പി സിനിമകൾ ഇഷ്ടമുള്ളവർക്ക് ധൈര്യമായി കണ്ടിരിക്കാം.
NB:🔞 സിനിമയിൽ ധരാളം വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍24❤4🔥3
DD മലയാളം റീലിസ് - 305

Bhool Bhulaiyaa 2 (2022)

IMDb ⭐️ 6.2/10
ഭാഷ : ഹിന്ദി
സംവിധാനം : Anees Bazmee

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #horror #comedy

"ഒരു ജയിൽ പുള്ളി ഒരിക്കലും അവൻ കിടന്ന മുറിയിലേക്ക് വീണ്ടും വരാൻ ആഗ്രഹിക്കില്ല"

നാല് വർഷത്തെ MBBS പുർത്തീകരിച്ചതിന് ശേഷം വിവാഹിതയാകാൻ നാട്ടിലേക്ക് മടങ്ങുകയാണ് റീത്ത്. വഴിയിൽ വെച്ച് അവൾ റുഹാൻ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയിൽ റീത്ത് സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു. അവൾ മരിച്ചെന്ന് കുടുംബക്കാരിൽ വാർത്ത പരന്നു. പക്ഷേ, റീത്ത് അത് തിരുത്താൻ പോയില്ല. അവൾ മരിച്ചെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. അതിന് അവൾക്ക് ഒരു കാരണമുണ്ടായിരുന്നു. അത് പൂർത്തിയാക്കാനായി സഹായത്തിനു വേണ്ടി അവൾ റുഹാനെയും കൂടെ കൂട്ടി.

അങ്ങനെ, റീത്ത് ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ആരും അറിയിക്കാതിരിക്കാൻ വേണ്ടി ഇരുവരും കുറേക്കാലമായി പൂട്ടിക്കിടക്കുന്ന റീത്തിന്റെ കുടുംബ മാളികയിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചു. പക്ഷേ, അവിടെ അവരെ സ്വീകരിച്ചത് വർഷങ്ങളോളം പ്രതികാരം ചെയ്യാൻ വേണ്ടി കാത്തിരിക്കുന്ന ഒരു ദുർമന്ത്രവാദിയായ യക്ഷിയായിരുന്നു. മാളികയിൽ ആരാ കയറിയതെന്ന് അറിയാൻ റീത്തിന്റെ കുടുംബക്കാരും മാളികയിലേക്ക് വരുന്നു. ശേഷം ആ മാളികയിൽ നടക്കുന്ന രംഗങ്ങൾ കണ്ടുതന്നെ അറിയണം.

പേടിപ്പിക്കുന്നതിലേറെ ചിരിപ്പിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഈ വർഷം ബോളിവുഡിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂവിയും കൂടിയാണ് ഇത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍34❤8👎3
DD മലയാളം റീലിസ് - 307

Sabrina (2018)

IMDb ⭐️ 4.1/10
ഭാഷ : Indonesian
സംവിധാനം : Rocky Soraya
പരിഭാഷ : ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #horror #thriller

അമ്മ മരണപ്പെട്ട വന്യ എന്ന പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു അവളെ സ്വന്തം മകളെ പോലെ വളർത്തുകയാണ് എയ്ഡനും ഭാര്യ മൈറയും. ഒരു ദിവസം വന്യ മരിച്ചു പോയ തന്റെ അമ്മയെ കാണണം എന്ന ആഗ്രഹത്താൽ അമ്മയുടെ ആത്മാവിനെ "ചാർലി" ഗെയിമിലൂടെ വിളിച്ചു വരുത്തുന്നു, എന്നാൽ അമ്മയുടെ ആത്മാവിനോപ്പം ഒരു ഭീകര ആത്മാവും എത്തുന്നു. കൂടെ ദുരൂഹതയുമായി അവളുടെ കളിപ്പാവ "സബ്രിനയും" പിന്നീട് നടക്കുന്ന ഭയാനക സംഭവങ്ങളാണ് ചിത്രത്തിൽ...💥💥💥
ഹൊറർ സിനിമ പ്രേമികൾ കണ്ടിരിക്കേണ്ട സിനിമകളിൽ ഒന്നാണ് സബ്രിന.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍25👎6🔥2❤1
DD മലയാളം റീലിസ് - 312

Next Door (2005)

IMDb ⭐️ 6.4/10
ഭാഷ : Norwegian
സംവിധാനം : Pål Sletaune
പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #horror #thriller

നോർവീജിയൻ ഭാഷയിൽ പുറത്തിറങ്ങിയ സൈക്കോളജിക്കൽ ത്രില്ലർ സിനിമയാണ് നെക്സ്റ്റ് ഡോർ.
കാമുകി തന്നെ വിട്ട് പോയതിന്റെ വിഷമത്തിലാണ് നായകനായ ജോൺ. ആ സമയത്താണ് ജോണിന്റെ അയൽക്കാരായ രണ്ട് സഹോദരിമാർ ഒരു സഹായം ചോദിച്ചു കൊണ്ട് ജോണിനെ സമീപിക്കുന്നത്. "തങ്ങളുടെ വീട്ടിലെ ഒരു സാധനം ഒന്ന് മാറ്റാൻ അവരെ സഹായിക്കണം. "
അങ്ങനെ അവരെ സഹായിക്കാനായി ജോൺ അവരുടെ വീട്ടിലേക്ക് ചെല്ലുന്നു. എന്നാൽ അവരുടെ വീട്ടിലേക്ക് കേറിയതോടെ അകാരണമായ ഒരു ഭീതി അയാളെ പിടികൂടുന്നു.
അവരുടെ വീട്ടിലെ അസാധാരണമായ കാഴ്ചകൾ, പരസ്പര ബന്ധമില്ലാതെയുള്ള അവരുടെ പെരുമാറ്റം തന്റെ പിന്നിൽ അടഞ്ഞ ആ വാതിൽ ഇനി തുറക്കുവോ?
സത്യത്തിൽ ആരാണാ പെൺകുട്ടികൾ?
എന്താണവരുടെ ഉദ്ദേശ്യം?
തുടർന്ന് നടക്കുന്ന ത്രില്ലിങ്ങായിട്ടുള്ള സംഭവങ്ങൾ കണ്ടു തന്നെ അറിയുക.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍28❤1
DD മലയാളം റീലിസ് - 313
Kafir: Bersekutu Dengan Setan (2018)

IMDb ⭐️ 6.8/10
ഭാഷ : Indonesia
സംവിധാനം : Azhar ലബിസ്

പരിഭാഷ : ഷജീഫ് സലാം
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #horror #drama

ജീവനും തുല്യം സ്നേഹിക്കുന്ന ഭർത്താവും രണ്ട് മക്കളും അടുങ്ങുന്ന ഒരു സന്തുഷ്ടകുടുംബമായിരുന്നു സിരിയുടേത്. ഒരു നല്ല ഇടിയും മഴയുമുള്ള രാത്രി, അത്താഴം കഴിച്ച കൊണ്ടിരിക്കുന്ന സിരിയുടെ ഭർത്താവ് ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദൂരുഹ സാഹചര്യത്തിൽ മരണപെടുന്നു. പിന്നീട് ഒരു മാസത്തിനെ ശേഷം ആ വീട്ടിൽ വിചിത്രമായി പല സംഭവങ്ങളും അരങ്ങേറുകയാണ്.സിരിയുടെ ദുരൂഹമായ പെരുമാറ്റം മക്കളിലും ഭയമുണ്ടാക്കുന്നു. എല്ലാത്തിനും പിന്നിലെ കാരണമറിഞ്ഞ് അദ്ദേഹത്തിന്റെ മകൾ ഇറങ്ങി പുറപ്പെടുമ്പോൾ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്.
ആദ്യവസാനം വരെ സസ്പെൻസ് നിലനിർത്തികൊണ്ടുള്ള കഥയാണ് ചിത്രത്തിന്റേത്. ചിത്രത്തിന്റെ ക്യാമറ, കളർ ടോൺ, BGM, എല്ലാം നല്ലൊരു ഹൊറർ അനുഭവമാണ്. Indonation ഹൊറർ സിനിമകളുടെ ആരാധകര്‍ക്ക് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ കൂടിയാണിത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.
👍26❤3🔥3👎1
DD മലയാളം റീലിസ് - 316
Shutter (2004)

IMDb ⭐️ 7/10
ഭാഷ : തായ്
സംവിധാനം : Banjong Pisanthanakun,
Parkpoom Wongpoom
പരിഭാഷ: ആശിഷ് ജോസ്
പോസ്റ്റർ : A R RIHAN

ജോണർ : #thriller #horror

ഒരു യുവതിയെ തങ്ങളുടെ കാറുകൊണ്ട് ഇടിച്ചതിന് ശേഷം, ജെയ്നും അവളുടെ ഫോട്ടോഗ്രാഫറായ കാമുകൻ ടണ്ണും ടണ്ണിന്റെ ഫോട്ടോഗ്രാഫുകളിൽ ഒരു പ്രത്യേകതരം നിഴൽ രൂപം പ്രത്യക്ഷപ്പെടുന്നത് കാണാൻ തുടങ്ങി. അപകടത്തിൽപ്പെട്ട യുവതിയുടെ പ്രതികാര മനോഭാവമാണ് ഈ രൂപമെന്ന് കരുതി, ജെയ്ൻ കുറച്ച് ഗവേഷണം നടത്തുകയും പെൺകുട്ടിയുടെ പേര് നാട്രെ എന്നാണെന്നും ടണ്ണിന്റെ സഹപാഠിയായിരുന്നുവെന്നും മനസ്സിലാക്കുന്നു. വേട്ടയാടൽ രൂക്ഷമായപ്പോൾ, ജെയ്ൻ ഞെട്ടിക്കുന്ന ഒരു സംഭവം മനസ്സിലാക്കുന്നു അതെന്തായിരിക്കും എന്ന് കണ്ടു തന്നെ മനസ്സിലാക്കുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍19🔥1
DD മലയാളം റീലിസ് - 318
As the Gods Will (2014)

IMDb ⭐️ 6.4/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Takashi Miike
പരിഭാഷ : അഖിൽ ഷാജി,
മനു സുധീന്ദ്രൻ,
ദിവീഷ് എ.എൻ,
ആഷിക് പി.എസ്
പോസ്റ്റർ : A R RIHAN

ജോണർ : #sci-fi #horror


2021 ൽ പുറത്തിറങ്ങി എറ്റവും കൂടുതൽ ജനപ്രീതി നേടിയ സീരീസ് ആണ് സ്ക്വിഡ് ഗെയിം.സ്ക്വിഡ് ഗെയ്മിന്റെ അതെ സ്റ്റോറി ലൈനിൽ അതിനേക്കാൾ മുൻപ് 2014 പുറത്തിറങ്ങിയ ജാപ്പനീസ് മൂവി ആണ് "AS THE GODS WILL" വിരസമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് ഷുൻ ടകഹട്ട, ഒരു ദിവസം അവനും അവന്റെ സഹപാഠികളും ഒരു ഗെയിം കളിക്കാൻ നിർബന്ധിതരാകുന്നു. തോൽക്കുന്നവർ കൊല്ലപ്പെടുകയും ജയിക്കുന്നവർ മുന്നേറുകയും ചെയ്യുന്ന ഒരു ഗെയിം.ഈ ഗെയിമിനു പിന്നിൽ ആരാണെന്നു അറിവില്ലാത്തതിനാൽ ജീവിച്ചിരിക്കാൻ ഏക പോം വഴി ജയിക്കുക എന്നതാണ്. ഗെയിമിന്റെ അവസാനം ആരൊക്കെ കൊല്ലപ്പെടും, ആരൊക്കെ അതിജീവിക്കും, എന്താണീ ഗെയിംൻറെ ഉദ്ദേശം എന്നതാണ് സിനിമ പറയുന്നത്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍31
DD മലയാളം റീലിസ് - 319
Makmum: The Movie (2019)

IMDb ⭐️ 5.1/10
ഭാഷ : Indonesia
സംവിധാനം : Hadrah Daeng Ratu

പരിഭാഷ : ഷജീഫ് സലാം
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #horror



രോഗശയ്യയിൽ കിടക്കുന്ന ബോർഡിംഗ് സ്കൂൾ മേധാവി മിസ്സിസ് കിനാന്തിയുടെ അഭ്യർത്ഥന പ്രകാരം റിനി എന്ന പഴയ പൂർവ വിദ്യാർത്ഥി വീണ്ടും സിട്ര ഗേൾസ്ബോർഡിംഗ് സ്കൂളിൽ താമസമാക്കുന്നു. ആ ബോർഡിംഗ് സ്കൂളിലെ വിദ്യാർത്ഥികൾ നിസ്കരിക്കുമ്പോൾ " മക്മൂം" എന്ന പിശാചിന്റെ സാമിപ്യം മനസിലാക്കുകയും,അവരിൽ ചിലർക്ക് പ്രേതബാധ കൂടുകയും ചെയ്യുന്നു. പണ്ട് അവിടെ തീപിടിത്തമുണ്ടായപ്പോൾ റിനിയുടെ സഹപാഠിയായിരുന്ന നിംഗ്സിഹ് എന്ന വിദ്യാർത്ഥിനിയെ കാണാതാവുകയും ചെയ്തതിന് പിന്നിലെ രഹസ്യം നൂറുൽ, നിസ, പുത്രി എന്നീ അവിടുത്തെ വിദ്യർത്ഥികളോടൊപ്പം റിനി അന്വേഷിച്ചിറങ്ങുമ്പോൾ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയുന്നു.
2019 -ൽ ഇൻഡോനേഷ്യയിൽ റിലീസായ ഈ ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം 2021-ൽ
" മക്മൂം2" എന്ന ചിത്രവും റിലീസ് ആയി വിജയം നേടി.ഡിഡിയിലെ ഹോറർ ആരാധകർക്കായി
" മക്മൂം2" ഞങ്ങൾ ഉടൻ തന്നെ സബ് ചെയ്ത റീലീസ് ചെയ്യുന്നതായിരിക്കും.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍23❤4👎2🔥1
DD മലയാളം റീലിസ് - 322
Makmum 2 (2021)

IMDb ⭐️ 5/10
ഭാഷ : Indonesia
സംവിധാനം : Guntur Soeharjanto

പരിഭാഷ : ഷജീഫ് സലാം
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #horror

മക്മൂം 2 ലെ സംഭവങ്ങൾ ക്ക് ശേഷം റിനി ഉസ്താദ് ഗണ്ഡയെ വിവാഹം കഴിക്കുകയും അവർക്ക് ഹാഫീസ് എന്ന മകൻ ജനിക്കുകയും ചെയ്തു. റിനി വർഷങ്ങൾക്ക് ശേഷം തന്റെ നാട്ടിലേക്ക് മകനെയും കൂട്ടി പോകുന്നു. അവിടെ "വിലക്കപ്പെട്ട വനം" എന്ന കൊടുംകാടിന് സമീപം അവിടുത്തെ ആളകൾ പള്ളി പണിയുകയും അത് പിറ്റേ ദിവസം അത് തകർന്ന് പോകുകയും ചെയ്യുന്നത് തുടരുന്നു. റിനി യും മകനും അവിടെ എത്തിയപ്പോൾ കൂടുതൽ ദുരൂഹമായ സംഭവങ്ങള്‍ ആ കാടിനെ ചുറ്റിപ്പറ്റി നടക്കുന്നു. ഇതിന് പിന്നിലെ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിക്കുകയാണ് ഈ സിനിമ. ഈ സിനിമ കാണുന്ന ഹൊറര്‍ ആരാധകര്‍ മക്മൂം 1 (റിലീസ് നമ്പർ- 319)കണ്ടതിന് ശേഷം മക്മൂം 2 കാണുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍26👎1
DD മലയാളം റീലിസ് - 323
Killer Toon (2013)

IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Yong-gyun

പരിഭാഷ : അനിൽ ആന്റു,
ഡെന്നി ഡൊമിനിക്
കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #horror #thriller

ഒരു കൊറിയൻ സൈക്കോളജിക്കൽ മിസ്റ്ററി ഹൊറർ മൂവി ആണ് "Killer Toon".
ഈ സിനിമ കാണാത്തതായി അധികം ആളുകൾ ഉണ്ടാകാൻ സാധ്യതയില്ല. കാരണം അത്രക്ക് മികച്ച ഒരു മസ്റ്റ് വാച്ച് ഹൊറർ സിനിമ തന്നെയാണ്.
കഥയിലേക്ക് വരുകയാണെങ്കിൽ ഈ സിനിമ തുടങ്ങുന്നത് ഒരു സ്ത്രീ അവരുടെ ഓഫീസിൽ നിന്ന് ഒരു വെബ്ടൂൺ കഥ വായിക്കുന്നതാണ്. ആ കഥയിൽ പറഞ്ഞിരിക്കുന്നത് അവരുടെ തന്നെ ചെറുപ്പത്തിലേ അനുഭവവും അമ്മയുടെ മരണത്തിൻ്റെ കാരണവും ഒക്കെയാണ്. പക്ഷേ അതെല്ലാം എങ്ങനെ ഈ വെബ്ടൂൺ ആർട്ടിസ്റ്റ് അറിഞ്ഞു എന്നോർത്ത് അവർ ഈ ആർട്ടിസ്റ്റിനെ ബന്ധപെടാൻ ശ്രമിക്കുകയായിരുന്നു. പെട്ടെന്ന് അതിദാരുണമായി ആ സ്ത്രീയും മരണപ്പെട്ടു.
പിറ്റേന്ന് പോലീസ് വന്ന് അന്വേഷിക്കുകയും യാതൊരു തെളിവും ഇല്ലാത്തതിനാൽ ഇത് ഒരു ആത്മഹത്യയായി റിപ്പോർട്ട് ചെയ്തു.
എന്നാല് പോലീസിനെ അത്ഭുതപ്പെടുത്തിയത് ഈ സംഭവങ്ങളെല്ലാം അതേപോലെ തന്നെ വരച്ചിരിക്കുന്ന വെബ്ടൂൺ ആണ്.
എന്താണ് ഇതിനു പിന്നിലെ രഹസ്യം?
വെബ്ടൂൺ ആർട്ടിസ്റ്റിറ്റിന് ഇതുമായി എന്താണ് ബന്ധം ? എങ്ങനെയാണ് ഈ മരണങ്ങളെല്ലാം നടക്കുന്നത് ?

ഈ ചോദ്യങ്ങൾക്ക് എല്ലാം ഉള്ള മറുപടി ഈ സിനിമ ഒരുപാട് ട്വിസ്റുകളിലൂടെ നമുക്ക് തരും.

രാത്രി ഹെഡ്സെറ്റ് ഒക്കെ വെച്ച് കാണാൻ പറ്റിയ ഒരു അടിപൊളി ഹൊറർ പടം തന്നെയാണ്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍39❤1🔥1
DD മലയാളം റീലിസ് - 325
The Pack (2015)

IMDb ⭐️ 5/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Nick Robertson

പരിഭാഷ : അനിൽ ആന്റു,
ലിജോ എം.ജെ
പോസ്റ്റർ : A R RIHAN

ജോണർ : #horror #thriller

ഇവാൻ റാൻഡൽ ഗ്രീനിന്റെ തിരക്കഥയെ അടിസ്ഥാനമാക്കി നിക്ക് റോബർട്ട്‌സൺ സംവിധാനം ചെയ്ത 2015 ഓസ്‌ട്രേലിയൻ ചിത്രമാണ് ദി പാക്ക്. ഒരു കൂട്ടം കാട്ടുനായ്ക്കളാൽ ഭീതിയിലായ ഒരു ഓസ്‌ട്രേലിയൻ ഗ്രാമത്തിന്റെ കഥയാണ്
ചിത്രം. തന്റെ ഫാമിലെ കന്നുക്കാലികളെ
സ്ഥിരമായി കൊന്നു തിന്നുന്ന ആ അജ്ഞാതജീവിയെ പിടിക്കാൻ കെണിയൊരുക്കുന്ന നായകൻ
കണ്ടെത്തുന്നത് നിഗൂഢമായ ഒന്നാണ്.
ശേഷം ആ അജ്ഞാത ജീവികൾ
നായകന്റെ കുടുംബത്തെ ആക്രമിക്കുന്നതും
അതിജീവനത്തിനായുള്ള അവരുടെ പോരാട്ടവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍29❤2🔥2
DD മലയാളം റീലിസ് - 330
Cracked (2022)

IMDb ⭐️ 5.1/10
ഭാഷ : തായ്
സംവിധാനം : Surapong Ploensang

പരിഭാഷ: ഷജീഫ് സലാം,
ഡെന്നി ഡൊമിനിക്,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ബ്ലാക്മൂൺ

ജോണർ : #horror

തന്റെ മകളുടെ കണ്ണിന്റെ ഓപ്പറേഷന് പണം കണ്ടെത്താനുള്ള ബുദ്ധിമുട്ടിലാണ് റൂജ. അങ്ങനെയിരിക്കുമ്പോഴാണ് തന്റെ അച്ഛന്റെ പെയിന്റിംഗിന് വലിയ വിലയ്ക്ക് വാങ്ങാൻ തയ്യാറായി ഒരാൾ നിൽപ്പുണ്ടെന്ന കാര്യം അവൾ അറിയുന്നത്.
അങ്ങനെ തന്റെ കുഞ്ഞിനു വേണ്ടി താൻ ഒരിക്കലും തിരിച്ച് പോകാൻ ആഗ്രഹിക്കാത്ത തന്റെ ജന്മനാടായ തായ്‌ലൻഡിലേക്ക് അവൾ മടങ്ങി വരുന്നു. എത്രയും പെട്ടെന്ന് പെയിംന്റിംഗ് വിറ്റ് കാശും കൊണ്ട് പോകാം എന്ന് കരുതിയിരിക്കുമ്പോഴാണ് പെയിംന്റിംഗിൽ ചില വിള്ളലുകൾ വീണിരിക്കുന്നത് ശ്രദ്ധയിൽപ്പെടുന്നത്, അത് ശരിയാക്കാനായി ആർട്ട് റീസ്റ്റോററായ ടിമ്മിനെ വരുത്തിക്കുന്നു. എന്നാൽ അതൊരു സാധാരണ വിള്ളലല്ല മറഞ്ഞിരിക്കുന്ന സത്യത്തിലേക്കുള്ള വാതിലാണ് അതെന്ന് അവര് മനസ്സിലാക്കാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളു. തന്റെ കുടുംബത്തിലുണ്ടായ ദുർമരണങ്ങൾ ഉൾപ്പെടെ ഒരുപാട് ദുരന്തങ്ങൾക്ക് കാരണമായ ആ പെയിന്റിംഗ് റൂജയേയും മകളെയും കൂടി വേട്ടയാടാൻ തുടങ്ങുന്നു. തുടർന്ന് പെയിന്റിംഗിന് പിന്നിലെ രഹസ്യങ്ങളുടെ ചുരുളഴിക്കുകയാണീ തായ് ഹൊറർ സിനിമ.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍52❤1
DD മലയാളം റീലിസ് - 333
Tembang Lingsir (2019)

IMDb ⭐️ 5.3/10
ഭാഷ : Indonesia
സംവിധാനം : Rizal Mantovani

പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : എ.ആർ റിഹാൻ

ജോണർ : #horror


കുട്ടിക്കാലം മുതൽ അമ്മ പഠിപ്പിച്ച ടെംബാംഗ് ലിംഗ്‌സിർ എന്ന ഗാനമാണ് മാല എപ്പോഴും പാടുന്നത്.ഒരു ദുരൂഹ തീപിടുത്തത്തിൽ മാലയുടെ അമ്മ മരണപ്പെടുന്നു,ശേഷം മാലയ്ക്ക് തന്റെ ശബ്ദം നഷ്ടപ്പെട്ടു. തുടർന്ന്, മാല അവളുടെ അമ്മാവനായ ഗറ്റോറ്റിന്റെ വീട്ടിൽ താമസമാക്കുന്നു.കൂടെ ഗറ്റോറ്റിന്റെ ഭാര്യയും മകൾ ദേശിയും ഇളയ മകൻ ബാഗാസും. കൂടാതെ അവരുടെ വേലക്കാരി റഹ്മയും.മാല വീട്ടിൽ വന്നത് ദേശിക്ക് ഇഷ്ടപ്പെട്ടില്ല,പക്ഷേ ബാഗാസ് അവളുമായി നല്ല ചങ്ങാത്തത്തിൽ ആണ്, പക്ഷേ മാല വന്നതു മുതൽ ആ വീടിന്റെ അന്തരീക്ഷം പഴയതു പോലെയല്ല. വിചിത്രമായ ഭയപ്പെടുത്തുന്ന പല സംഭവങ്ങളും അവിടെ നടക്കുന്നു. മാലയാണ് ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം എന്ന് റഹ്മ ആരോപിക്കുന്നു.ഇതിനൊക്കെ കാരണമായ ഒരു വലിയ രഹസ്യം ആ വീട്ടിൽ ഉണ്ടെന്ന് മാലയ്ക്ക് മനസിലാക്കുന്നു.പണക്കാരൻ ആകാൻ വേണ്ടി പിശാചിനെ ആരാധിച്ച ഒരാൾ ആണ് തന്റെ അച്ഛൻ എന്ന് മാല തിരിച്ചറിയുന്നു. ബാക്കി കണ്ടറിയുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍40❤8
DD മലയാളം റീലിസ് - 335
Brutal (2017)

IMDb ⭐️ 4.7/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Takashi Hirose

പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : എ.ആർ റിഹാൻ

ജോണർ : #horror🔞

ഒരു ക്രൂരനായ സൈക്കോ കില്ലർ ജപ്പാനിൽ അലഞ്ഞു തിരിയുന്നു. അവന്റെ ഇരകളെ ഓരോരുത്തരെയായി അവൻ ക്രൂരമായി കൊലപ്പെടുത്തുന്നു. പക്ഷേ അവൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്?അവന്റെ ലക്ഷ്യം എന്താണ്?അവന്റെ ഇരകൾ എല്ലാം സ്ത്രീകൾ മാത്രമാണ്.ആർക്കും അവനെ തടയാൻ കഴിയാതെ വന്നപ്പോ അയാളുടെ ധൈര്യം കൂടി വന്നു.ഒടുവിൽ അവനെപ്പോലെ തന്നെ ക്രൂരയായ ഒരു ലേഡി സൈക്കോ കില്ലർ അവന്റെ കയ്യിൽ പെടുന്നു,ബാക്കി കണ്ട് അറിയുക.നഗ്നതയും ചോരക്കളിയും ഉള്ളതിനാൽ പ്രായപൂർത്തിആകാത്തവരും മനക്കട്ടി ഇല്ലാത്തവരും ഈ സിനിമ കാണരുത്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
👍42❤6👎3🔥2
DD മലയാളം റീലിസ് - 336
Burning Bright (2010)

IMDb ⭐️ 5.8/10
ഭാഷ : ഇംഗ്ലീഷ്.
സംവിധാനം : Carlos Brooks

പരിഭാഷ: ദിവീഷ് എ.എൻ,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : എ.ആർ റിഹാൻ

ജോണർ : #horror #thriller

ഒരു ദിവസം ഒരു കടുവ നിങ്ങളുടെ വീട്ടിലേക്ക് കയറി വന്നാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ. അതും രണ്ടാഴ്ചയായി പട്ടിണി കിടക്കുന്ന ഒരു കടുവ.
ഇത്തരത്തിലൊരു സാഹചര്യമാണ് ഇതിലെ നായികയ്ക്കും നേരിടേണ്ടിവരുന്നത്.

അമ്മയുടെ മരണശേഷം കെല്ലിയും അവളുടെ ഓട്ടിസം ബാധിച്ച സഹോദരൻ ടോമും തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ്. അവരുടെ രണ്ടാനച്ഛൻ ജോണിക്ക് അവരുടെ സ്വത്ത് കൈക്കലാക്കുന്ന കാര്യത്തെക്കുറിച്ച് മാത്രമാണ് ചിന്ത.
തന്റെ അനിയന്റെ ഭാവിക്കായി അമ്മ സ്വരുക്കൂട്ടി വെച്ച പണവും ജോണി കൈക്കലാക്കുന്നതോടു കൂടി കെല്ലി ജോണിയോട് ആ പണം തിരിച്ച് ആവശ്യപ്പെടുന്നു. എന്നാൽ ജോണി പണം തിരിച്ച് കൊടുക്കുന്നില്ല എന്നു മാത്രമല്ല, ആ രാത്രിയിൽ ജോണി അവരുടെ വീട്ടിലേക്ക് തന്ത്രപൂർവ്വം ഒരു കടുവയെ കയറ്റി വിടുന്നു.
ബാക്കി കണ്ടു തന്നെ അറിയുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
👍44❤2
DD മലയാളം റീലിസ് - 337
Caveat (2020)

IMDb ⭐️ 5.9/10
ഭാഷ : Irish.
സംവിധാനം : Damian McCarthy

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : എ.ആർ റിഹാൻ

ജോണർ : #horror #thriller

2020 ൽ പുറത്തിറങ്ങിയ ഒരു ഐറിഷ് ഹൊറർ ത്രില്ലർ മൂവിയാണ് caveat.

ഒരപകടത്തെ തുടർന്ന് ഓർമ്മ നഷ്ടപ്പെട്ട കഥാനായകൻ മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിലേക്ക് പോകുന്നു. ആ ദ്വീപിൽ ഒറ്റപ്പെട്ട, കണ്ടാൽ മനുഷ്യവാസം പോലും ഇല്ലെന്നു തോന്നിക്കുന്ന ഒരു പഴയ വീടുണ്ട്.
ആ വീട്ടിൽ മാനസികനില തെറ്റിയ ഒരു പെൺകുട്ടി തനിച്ച് താമസിക്കുന്നുണ്ട്. ആ പെൺകുട്ടിയെ നോക്കാനാണ് നായകൻ ഈ ദുരൂഹതകൾ നിറഞ്ഞ ദ്വീപിലേക്ക് പോകുന്നത്. എന്നാൽ അവിടെയെത്തിയ നായകനെ കാത്തിരുന്നത് പേടിപ്പിക്കുന്ന വിചിത്രമായ സംഭവങ്ങളാണ്.
ഒരു സാധാരണ പെൺകുട്ടി ആയിരുന്നില്ല ആ വീട്ടിൽ താമസിച്ചിരുന്നത്. ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത സിനിമ.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
👍38❤3🔥1
ഞങ്ങളുടെ പ്രിയ പ്രേക്ഷകര്‍ക്ക് പുതുവത്സരാംശംസകൾ🌹

DD മലയാളം റീലിസ് - 338
Satan's Slaves 2: Communion (2022)

IMDb ⭐️ 7/10
ഭാഷ : Indonesian
സംവിധാനം : Joko Anwar

പരിഭാഷ: ഷജീഫ് സലാം,
മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : എ.ആർ റിഹാൻ

ജോണർ : #horror


ആദ്യ ഭാഗമായ PENGABDI SETAN aka SATAN'S SLAVES ന്റെ തുടർച്ചയാണ് ഈ സിനിമ.

അമ്മയുടെയും സഹോദരന്റെയും
വേർപാടിന് ശേഷം റിനിയും പിതാവും സഹോദരങ്ങളായ ടോണിയും, ബോണ്ടിയും ഗ്രാമത്തിലെ ഏകാന്തതയിൽ നിന്നും മാറി നഗരത്തിലെ ഒരു ഫ്ലാറ്റിൽ താമസമാക്കുന്നു.
ആ നഗരത്തിൽ കനത്തമഴയും കൊടുക്കാറ്റും വെള്ളപ്പൊക്കവും ഒപ്പം ഫ്ലാറ്റിൽ ഒരപകടവും ഉണ്ടാകുന്ന ദിവസം അവരുടെ ജീവിതത്തിൽ അവർക്ക് നേരിടേണ്ടിവരുന്ന അസാധാരണവും ഭീതിപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് ഈ സിനിമയിൽ പറയുന്നത്.

ഹൊറർ മൂഡ് സൃഷ്ടിക്കുന്ന അന്തരീക്ഷവും നിശബ്ദയും കളർ ഗ്രേഡിംഗും പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ മികച്ച പ്രകടനവും ഹൊറർ മൂവി ആരാധകര്‍ക്ക് ഇഷ്ടപ്പെടുന്നൊരു സിനിമയാകും ഇതെന്ന് തീർച്ചയാണ്.

NB: ചിത്രത്തിന്റെ ആദ്യഭാഗം (Satans Slave 2017)കണ്ടതിന് ശേഷം രണ്ടാം ഭാഗം കണ്ടാൽ കഥാഗതിയും മനസ്സിലാക്കാൻ എളുപ്പമായിരിക്കും🙏.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
👍62❤16🔥9
DD മലയാളം റീലിസ് - 339
Incantation (2022)

IMDb ⭐️ 6.2/10
ഭാഷ : തായ്
സംവിധാനം : Kevin Ko

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തലസെർ

ജോണർ : #horror

2005 ൽ തായ്വാനിലെ "ഗുഷൻ" എന്ന സ്ഥലത്ത് ഒരു കുടുംബത്തിലെ ആറ് അംഗങ്ങൾക്ക് നേരിടേണ്ടിവന്ന യഥാർത്ഥ സംഭവങ്ങളെ ആധാരമാക്കി "kevin ko, Chang Che-wei" എന്നിവർ തിരക്കഥയെഴുതി, "kevin ko" സംവിധാനം ചെയ്ത് 2022 ൽ പുറത്തിറങ്ങിയ ഒരു സൂപ്പർ നാച്ചുറൽ ഹൊറർ സിനിമയാണ് "ഇൻകാന്റേഷൻ".

ചിത്രത്തിലെ നായികയായ ലീ റോണനും ബോയ്ഫ്രണ്ട് ഡോമും പിന്നെ ഡോമിന്റെ കസിൻ ആയ യുവാനും അമാനുഷിക സംഭവങ്ങളെയും പ്രേതങ്ങളെയും പറ്റി ഓരോ സ്ഥലങ്ങളിൽ പോയി വീഡിയോ എടുത്ത് അത് തങ്ങളുടെ ചാനലിലൂടെ സംപ്രേഷണം ചെയ്ത് അന്ധവിശ്വാസങ്ങളെ പൊളിച്ചെഴുതുക എന്നതായിരുന്നു ഇവരുടെ മെയിൻ ഹോബി.

ഒരിക്കൽ ഇവർ ഡോമിന്റെ പൂർച്ചികർ കാലാകാലങ്ങളായി ആരാധിച്ചുവരുന്ന ബുദ്ധ-മാതാവ് എന്ന മൂർത്തിയുടെ ആരാധനയിൽ പങ്കുചേർന്ന് അതിന്റെ ദൃശ്യങ്ങളും, അവിടെ അടുത്തുള്ള "പ്രവേശിക്കാൻ പാടില്ലാത്ത തുരങ്ക"ത്തിൽ കയറി അതിന്റെ ദൃശ്യങ്ങളും പകർത്തി അത് ജനങ്ങൾക്ക് മുന്നിൽ എത്തിച്ച് വർഷങ്ങളായി ഒരു സമൂഹം അനുഷ്ഠിച്ച് വരുന്ന ആചാരാങ്ങളെയും അന്ധവിശ്വാസങ്ങളെയും പൊളിച്ചെഴുതുക എന്ന ലക്ഷ്യവുമായി അവർ ഡോമിന്റെ പൂർവ്വികർ താമസിക്കുന്ന ഒരു മലമുകളിലേക്ക് പോകുന്നു.

തുടർന്ന് അവരവിടെ വിചിത്രങ്ങളായ പല ആചാരാനുഷ്ഠാനങ്ങൾക്കും സാക്ഷിയാകുന്നു.
കൂടാതെ വിലക്ക് ലംഘിച്ച് ആരും പ്രവേശിക്കാൻ പാടില്ലാത്ത തുരങ്കത്തിലേക്കും അവർ അതിക്രമച്ച് കടക്കുന്നു. തുടർന്നവർക്ക് അവിടെ ഭയാനകമായ പല സംഭവങ്ങളും നേരിടേണ്ടിവരുന്നു , അതുമാത്രമല്ല ജീവിതകാലം മുഴുവൻ അവരെ പിന്തുടരുന്ന ഒരു ശാപവും ലീ റോണനെ തേടിയെത്തുന്നു. തുടർന്നുള്ള സംഭവങ്ങൾ കണ്ടുതന്നെയറിയുക.

നോൺ-ലീനിയർ സ്റ്റോറി ടെല്ലിങ്ങിൽ ഫൗണ്ട് ഫുട്ടേജ് ടൈപ്പിൽ കഥ പറഞ്ഞ് പോകുന്ന സിനിമ
"The medium", "The wailing" ഒക്കെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നു തന്നെയാണ്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
👍80❤20🔥5
DD മലയാളം റീലിസ് - 343
The Boogeyman (2023)

IMDb ⭐️ 5.9/10
ഭാഷ : English
സംവിധാനം : Rob Savage

പരിഭാഷ: കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : തലസെർ

ജോണർ : #horror #mystery


ഈ വർഷം പുറത്ത് ഇറങ്ങിയ ഹൊറർ ത്രില്ലറാണ് " ബൂഗിമാൻ ".
ഈ വർഷം ഇറങ്ങിയ ഹൊറർ സിനിമകളിൽ നല്ല ഒരു അനുഭവം തന്ന സിനിമയാണ് ഇത്.

കഥയിലേക്ക് വന്നാൽ, അമ്മ മരിച്ച വിഷമത്തിൽ കഴിയുന്ന രണ്ട് കുട്ടികളും അവരുടെ അച്ഛനെയും കാണിച്ച് കൊണ്ടാണ് സിനിമ തുടങ്ങുന്നത്. ഇതിലെ മൂത്തകുട്ടിയായ സേഡി ആണ് ഈ കഥയിലെ നായിക.
അമ്മയുടെ മരണം അവരുടെ ജീവിതത്തിൽ വലിയ ഒരു വിടവ് ഉണ്ടാക്കി. അതിനാൽ പഴയത് പോലെ സന്തോഷിക്കാൻ ആ കുടുംബത്തിന് സാധിക്കുന്നില്ല. എങ്ങനെയും കുട്ടികളെ സന്തോഷിപ്പിക്കാൻ ആണ് സൈക്യാട്രിസ്റ്റ് ആയ അവരുടെ അച്ഛൻ ശ്രമിക്കുന്നത്.

ഇങ്ങനെ കഠിനമേറിയ ഒരു അവസ്ഥയിൽ കൂടി കടന്ന് പോകുന്ന ഈ കുടുംബത്തിലേക്കാണ് ക്ഷണിക്കപ്പെടാത്ത ഒരു അതിഥി എത്തുന്നത്.
പക്ഷേ ആ അതിഥി ഇവരുടെ കുടുംബത്തിൻ്റെ അടിവേര് വരെ നശിപ്പിക്കാൻ കെൽപ്പുള്ള ഒന്നിനെ ഇവരുടെ ജീവിതത്തിൽ നിക്ഷേപ്പിച്ചിട്ടാണ് പോയത് എന്ന് അവർ അറിഞ്ഞിരുന്നില്ല.
വിഷമങ്ങൾ ഉള്ളവരെയും ശക്തിയില്ലാത്തവരെയും പിന്തുടർന്ന് ചെല്ലുന്ന ഇരുട്ടിൽ ജീവിക്കുന്ന ഒന്ന്.

ഉള്ളിൽ ഉള്ള പ്രശ്നം പുറത്ത് അതിലും വലിയ ഒരു പ്രശ്നം, ഇത് രണ്ടും ഒരുമിച്ച് നേരിടേണ്ടി വരുന്ന അവസ്ഥയിൽ, ഇവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്.

ഹെഡ്ഫോൺ ഒക്കെ വെച്ച് രാത്രി ഇരുന്ന് കാണുമ്പോൾ നല്ല ഫീൽ ആയിരിക്കും.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
👍96❤34
DD മലയാളം റീലിസ് - 344
Dabbe: The Possession (2013)

IMDb ⭐️ 6.8/10
ഭാഷ : Turkish
സംവിധാനം : Hasan Karacadag

പരിഭാഷ : മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തലസെർ

ജോണർ : #horror

ദബ്ബെ ഹൊറർ സീരീസിൽ നിന്നും 2013 ൽ പുറത്തിറങ്ങിയ സിനിമയാണ് ദബ്ബെ ദി പൊസഷൻ. മുൻ ഭാഗങ്ങളെപ്പോലെ തന്നെ ദുർമന്ത്രവാദവും ജിന്നിന്റെ ഭീകരകഥകളും കോർത്തിണക്കിയാണ് ഈ സിനിമയും നിർമ്മിച്ചിട്ടുള്ളത്. എന്നാൽ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് കഥയിൽ വരുന്ന വഴിത്തിരുവുകളും ഹൊറർ രംഗങ്ങളും ഫൗണ്ട് ഫൂട്ടേജ് ടൈപ്പ് അവതരണവും ഈ സിനിമയെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു.

കല്യാണത്തലേന്നുള്ള ആഘോഷ പരിപാടികൾ നടന്നു കൊണ്ടിരിക്കുമ്പോൾ കുബ്ര എന്ന പെൺകുട്ടിക്ക് ജിന്ന് കൂടുകയും അവൾ അക്രമാസക്തയായി വരനെ ആക്രമിക്കുകയും ചെയ്യുന്നു.
തന്റെ കൂട്ടുകാരിയുടെ ഈ ദുരവസ്ഥയ്ക്ക് ഒരു പരിഹാരം കാണാനും ഒപ്പം ജിന്നിന്റെ അസ്തിത്വം നിലവിൽ ഇല്ലാ എന്ന് തെളിയിക്കാനുമായി ഒരു സൈക്യാട്രിസ്റ്റ് കൂടിയായ പ്രൊഫസർ എബ്രു കരടുമാൻ ഫാറൂഖ് അകത്ത് എന്ന ഒരു ഹോജയേയും കൂട്ടി ജിന്നുകളാൾ വേട്ടയാടപ്പെടുന്ന കിബ്ലഡെരെ എന്ന ഗ്രാമത്തിലേക്ക് എത്തുന്നു.
തുടർന്ന് അവർക്കവിടെ അമാനുഷികമായ പല കാര്യങ്ങളും അഭിമുഖീകരിക്കേണ്ടതായി വരുന്നു. അതിന്റെയെല്ലാം സത്യാവസ്ഥ തേടിയിറങ്ങുന്ന അവർ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തുന്നത്.

യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമ ഹൊറർ ആരാധകർക്ക് ഒരു വിരുന്നു തന്നെയാണ്.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌.
👉🏻@ddmlsub1
👍56❤8🔥7