Msone Official
131K subscribers
4.21K photos
147 videos
4.08K links
Download Telegram
👍31❤15🥰2
Msone Official
Photo
#MSone Release - 3296

#MsoneGoldRelease

The Iron Giant (1999)
ദി അയൺ ജയന്റ് (1999)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Brad Bird
പരിഭാഷ: പ്രജുൽ പി
പോസ്റ്റർ: നിഷാദ് ജെ. എൻ
ജോണർ: അഡ്വഞ്ചർ, ആക്ഷൻ, അനിമേഷന്‍

IMDb ⭐️ 8.1/10

1957-ലെ കാറ്റും മഴയുമുള്ള ഒരു രാത്രിയിൽ ആകാശത്തു നിന്ന് ഒരു ഭീമൻ അന്യഗ്രഹ റോബോട്ട് അമേരിക്കയിലെ റോക്ക്‌വെൽ എന്ന ചെറുപട്ടണത്തിന് സമീപം വന്ന് പതിക്കുന്നു. ആ പട്ടണത്തിൽ താമസിക്കുന്ന ഹോഗാർത്ത് എന്ന 9 വയസ്സുകാരൻ ആ റോബോട്ടിനെ ഒരപകടത്തിൽ നിന്നും രക്ഷിക്കുന്നു. അങ്ങനെ അവർ തമ്മിൽ സൗഹൃദത്തിലാകുന്നു. ഒരു ഭ്രാന്തൻ ഗവൺമെന്റ് ഏജന്റ്, കെന്റ് മാൻസ്‌ലി, റോബോട്ടിനെ നശിപ്പിക്കാൻ തീരുമാനിച്ചപ്പോൾ, ഹൊഗാർട്ടും ബീറ്റ്‌നിക് ഡീൻ മക്കോപ്പിൻ എന്ന അവൻ്റെ സുഹൃത്തും ഹോബോട്ടിനെ രക്ഷിക്കാൻ നടത്തുന്ന പരിശ്രമങ്ങളാണ് ഈ ചിത്രത്തിനാധാരം.

ടെഡ് ഹ്യൂഗ്സിൻ്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി എടുത്ത ഈ ചിത്രം എക്കാലത്തേയും മികച്ച ആനിമേഷൻ ചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Animation #English #Msone_Gold
👍60❤20😢5🤩2
തെളിഞ്ഞ ആകാശത്തേക്ക് നോക്കി നിൽക്കുമ്പോൾ കാണുന്ന, അറിയാതെ ചിറക് വിരിക്കുന്ന
സങ്കൽപങ്ങൾക്ക് മിഴിവേകാൻ എംസോണിൽ അന്യഗ്രഹജീവികൾ വിരുന്നൊരുക്കി വെച്ചിരിക്കുന്നു. ഏലിയൻ ഫെസ്റ്റ്.
ഫെസ്റ്റ് സമാപിച്ചിരിക്കുകയാണ് ഒരു നന്ദി പോസ്റ്റാണ്....ജിതിൻ ജേക്കബ് കോശി, Unni Jayesh Nishad Jn ഇവർ ആയിരുന്നു ഈ ഫെസ്റ്റിന്റെ നെടും തൂണുകൾ മൂന്ന് പേർക്കും എംസോണിന്റെ ഹൃദയം നിറഞ്ഞ നന്ദി. അത് പോലെ ഫെസ്റ്റിലെ മറ്റ് പരിഭാഷകർ അരുൺ അശോകൻ, വിഷ്ണു പ്രസാദ്, ജിതിൻ ജേക്കബ് കോശി, അരവിന്ദ് കുമാർ, അനൂപ് അനു, അഭിഷേക് പി.യൂ, എൽവിൻ ജോൺ പോൾ ഇവർക്കും എംസോണിന്റെ നന്ദി രേഖപെടുത്തുന്നു അത് പോലെ ഫെസ്റ്റിനെ ഇരു കയ്യും നീട്ടി സ്വീകരിച്ച പ്രിയപ്പെട്ട പ്രേഷകർ, റിവ്യൂ ഇടുന്നവർ, അത് പോലെ വെരിഫിക്കേഷൻ ടീം പോസ്റ്റർ ടീം എല്ലാവർക്കും എംസോണന്റെ നന്ദി അറിയിക്കുന്നു.♥️

നന്ദി.
- എംസോൺ അഡ്മിൻസ്

പരിഭാഷകൾക്ക് 👇

https://malayalamsubtitles.org/category/fest/alien-fest/
❤454👍117👏17🔥12🤩5🥰4😁4🎉4
🔥70👍26❤15👏11😁2
Msone Official
Photo
#MSone Release - 3297

The Walking Dead - Season 10 (2019)
ദ വാക്കിങ് ഡെഡ് - സീസൺ 10 (2019)

Episodes 01-11
എപ്പിസോഡ്സ് 01-11

ഭാഷ: ഇംഗ്ലീഷ്
നിർമാണം: Idiot Box Productions
പരിഭാഷ: ഗിരി പി. എസ്.
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ

IMDb ⭐️ 8.1/10

ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദി വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്.

അതിജീവനം ഒരാവശ്യമായി വരുമ്പോള്‍, ജീവിതമെന്ന പേരിൽ നമ്മൾ സങ്കൽപിച്ചെടുത്ത അർത്ഥങ്ങൾ ഒന്നുമല്ലാതാകും. ജീവന്റെ അർത്ഥം ‘ജീവനോടെ നിലനിൽക്കുക’ എന്ന് മാത്രമാകും. ബന്ധങ്ങൾ നശിക്കും. സൗഹൃദങ്ങള്‍ ഇല്ലാതാകും. നരഭോജികളായ മൃഗങ്ങളെ പോലെ നമ്മള്‍ പരസ്പരം കടിച്ചു കീറും. ഇത്രേയുള്ളൂ മനുഷ്യന്മാർ!

റിക്ക് ഗ്രൈംസ് എന്ന പോലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സംഭവിക്കുന്ന ഒരപകടത്തിൽ, അയാളുടെ ബോധം നശിച്ച് അയാള്‍ കോമയിലാകുന്നു. അതിൽ നിന്ന് ഉണരുന്ന റിക്കിന് കാണേണ്ടി വരുന്നത് ഒരു പുതിയ ലോകമാണ്! ആളൊഴിഞ്ഞ ആശുപത്രി കെട്ടിടവും, ചോര പതിഞ്ഞ ചുവരുകളും, അയാളെ പുറം ലോകത്തെ ഭീകരതയിൽ കൊണ്ടെത്തിക്കുന്നു. ‘വാക്കേഴ്സ്’ എന്ന് പേരിട്ട് വിളിക്കുന്ന സോംബികൾ, മനുഷ്യരെ കടിച്ചു കീറി ചോര കുടിക്കുന്ന ഒരു ലോകം അയാളെ കാത്തിരിക്കുകയായിരുന്നു. സ്വന്തം ഭാര്യയും മകനും ജീവനോടെയുണ്ടോ എന്നു പോലും അയാൾക്കറിയില്ല. സഹായിക്കാനോ, സഹതപിക്കാനോ കൂടെ ആരുമില്ല. ചുറ്റും മനുഷ്യ മാംസത്തിന്റെ ഗന്ധം തേടിയലയുന്ന ശവങ്ങളുടെ മുഖം മാത്രം! പ്രതീക്ഷയുടെ ഒരു കണിക പോലും, അയാളെ എവിടെയും കാത്തിരിക്കുന്നില്ല.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ദി വാക്കിങ് ഡെഡ് സീരീസിന്റെ മറ്റ് സീസണുകൾ

ദ വാക്കിങ് ഡെഡ് – സീസൺ 01 (2010)
ദ വാക്കിങ് ഡെഡ് – സീസൺ 02 (2011)
ദ വാക്കിങ് ഡെഡ് – സീസൺ 03 (2012)
ദ വാക്കിങ് ഡെഡ് – സീസൺ 04 (2013)
ദ വാക്കിങ് ഡെഡ് – സീസൺ 05 (2014)
ദ വാക്കിങ് ഡെഡ് – സീസൺ 06 (2015)
ദ വാക്കിങ് ഡെഡ് – സീസൺ 07 (2016)
ദ വാക്കിങ് ഡെഡ് – സീസൺ 08 (2017)
ദ വാക്കിങ് ഡെഡ് – സീസൺ 09 (2018)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Thriller #Web_Series
🔥73👍56❤35😁3👏2🎉2
👍43❤18😱3
Msone Official
Photo
#MSone Release - 1088

Chernobyl (2019)
ചെർണോബിൽ (2019)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Johan Renck
പരിഭാഷ: ശ്രീധർ
പോസ്റ്റർ: ഷൈജു എസ്
ജോണർ: ഡ്രാമ, ഹിസ്റ്ററി, ത്രില്ലർ

IMDb ⭐️ 9.3/10

1986 ഏപ്രിൽ 26-ന് രാത്രി ലോകത്തെ ഞെട്ടിച്ച ചെർണോബിൽ ദുരന്തം – ലോകത്തെ ഏറ്റവും വലിയ മനുഷ്യനിർമ്മിതദുരന്തം എന്ന് തന്നെ വിശേഷിപ്പിക്കാം. ഇന്നും അതിന്റെ പ്രത്യാഘാതങ്ങൾ മുഴുവനായും അടങ്ങിയിട്ടില്ല. അവിടെ നടന്ന സംഭവങ്ങളെ Dramatize ചെയ്തു കാണിക്കുന്ന HBO-യുടെ മിനി സീരീസിലെ ആദ്യ എപ്പിസോഡ് 2019 മെയ് 6ന് സംപ്രേക്ഷണം ചെയ്യപ്പെട്ടു. സംഭവിച്ചത് എന്തെന്ന് അറിയാവുന്ന പ്രേക്ഷകന് മുന്നിൽ എപ്പിസോഡുകളിൽ ഉടനീളം ഭയപ്പെടുത്തുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കഴിഞ്ഞിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #History #Thriller #Web_Series
👍109❤39🔥11😢4👏3😁1
മെയിൻ ഗ്രൂപ്പിൽ കമ്യൂണിറ്റി സ്റ്റാന്റേഡ് പ്രശ്നങ്ങൾ കാരണം പോസ്റ്റ് റിമൂവൽ ഒരുപാട് സംഭവിക്കുന്നു. അതിനാൽ ഒരു ബാക്കപ്പ് ഫേസ്ബുക്ക് ഗ്രൂപ്പ് ആരംഭിക്കുന്നു. ഈ QR സ്കാൻ ചെയ്തോ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്തോ ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. നിലവിലെ ഗ്രൂപ്പംഗങ്ങൾ ഓട്ടോമാറ്റിക് ആയി അപ്രൂവൽ ലഭിക്കും. നിലവിലെ ഗ്രൂപ്പ് അഥവാ പൂട്ടിപ്പോകുന്ന സാഹചര്യം വന്നാൽ മാത്രം ലൈവ് ആകാൻ ഉദ്ദേശിച്ചാണ് ഈ ഗ്രൂപ്പ് ആരംഭിക്കുന്നത്. എംസോണുമായി കണക്റ്റഡായി ഇരിക്കാൻ ആഗ്രഹിക്കുന്നവർ ജോയിൻ ചെയ്യുമല്ലോ...
- എംസോൺ അഡ്മിൻസ്.

ലിങ്ക് : https://www.facebook.com/groups/847903453703519/
❤85👍70😢18😱3👏2🥰1🏆1
❤34👍23
Msone Official
Photo
#MSone Release - 3298

The crossing (2020)
ദ ക്രോസിങ് (2020)


ഭാഷ: നോർവീജിയൻ
സംവിധാനം: Johanne Helgeland
പരിഭാഷ: ഡോ. ജമാൽ
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: അഡ്വഞ്ചർ, ഡ്രാമ, ഫാമിലി

IMDb ⭐️ 6.4/10

1942-ൽ രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ നോർവേയിൽ നാസികൾക്കെതിരെ ജനങ്ങളുടെ പ്രക്ഷോഭം നടന്നിരുന്നു. നാസികളുടെ പിടിയിലകപ്പെടാതെ രണ്ടു ജൂതക്കുട്ടികളെ രക്ഷപ്പെടാൻ സഹായിച്ചതിന്റെ പേരിൽ ഒരു നോർവീജിയൻ ദമ്പതികൾ അറസ്റ്റിലായതോടെ അവരുടെ മക്കളായ ഗർദയും ഓട്ടോയും തനിച്ചാകുന്നു.

അച്ഛനും അമ്മയും ഒളിപ്പിച്ച ജൂതക്കുട്ടികളെ, അവർ പറഞ്ഞേൽപ്പിച്ചത് പോലെ സ്വതന്ത്ര രാജ്യമായ സ്വീഡനിലെത്തിക്കാൻ ഗർദയും ഓട്ടോയും തീരുമാനിക്കുന്നു. നാസികളുടെ കൈയിൽപ്പെടാതെ അതിർത്തിയിലെ വനത്തിലൂടെ സ്വീഡനിലെത്താനുള്ള അവരുടെ സാഹസിക യാത്രയാണ് ഈ ചിത്രം.

പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നാലു കുട്ടികളുടെ ഗംഭീര അഭിനയവും നോർവേയുടെ മനോഹരമായ ഭൂപ്രകൃതിയും മികച്ച സർവൈവൽ ത്രില്ലറായ ഈ സിനിമയെ കൂടുതൽ മനോഹരമാക്കുന്നു.

യൂറോപ്യൻ ഫിലിം അക്കാഡമിയുടെ യംഗ് ഓഡിയൻസ് അവാർഡ്, മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള നോർവീജിയൻ ഓസ്കർ, ജ്യൂവിഷ് ഫിലിം ഫസ്റ്റിവലിലെ Best Narrative Film, Emerging Film Maker പുരസ്കാരവും ഈ ചിത്രം നേടുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure #Drama #Family #Norwegian
👍107❤31🥰6😁2
👍31❤16
Msone Official
Photo
#MSone Release - 2856

Short Films Special Release – 10
ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10

New Boy (2007)
ന്യൂ ബോയ് (2007)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Steph Green
പരിഭാഷ: വിഷ്ണു എം കൃഷ്ണന്‍
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഷോർട്

IMDb ⭐️ 7.1/10

ആഫ്രിക്കൻ വൻകരയിൽനിന്നും അയർലൻഡിലെ വിദ്യാലയത്തിലേക്കു മാറാൻ നിർബന്ധിതനായ ഒമ്പതുവയസ്സുകാരനിൽനിന്നാണ് ‘ന്യൂ ബോയ്‘ എന്ന കൊച്ചുചിത്രം ആരംഭിക്കുന്നത്. പുതിയ വിദ്യാലയത്തിലെത്തുന്ന ജോസഫിന്റെ ആദ്യദിവസത്തെ അനുഭവങ്ങളിലൂടെ ചിത്രം മുന്നോട്ടുനീങ്ങുന്നു. ആ സമയങ്ങളിൽ ജോസഫിനുണ്ടാകുന്ന ഭൂതകാലസ്മരണകളെ വളരെ സമർത്ഥമായി സംയോജിപ്പിച്ചിരിക്കുന്നതായും നമുക്കു കാണാൻ കഴിയും.

ബുള്ളീയിംഗും റേസിസവുമൊക്കെ വിഷയമായി വരുന്നുണ്ടെങ്കിലും ചിത്രം ആത്യന്തികമായി മുന്നോട്ടുവെക്കുന്ന ആശയമെന്നത് കുട്ടികളുടെ പൊതുവായുള്ള താല്പര്യങ്ങളെ മുൻനിർത്തി അവരുണ്ടാക്കിയെടുക്കുന്ന സൗഹൃദങ്ങളാണ്. ഐറിഷ് സാഹിത്യകാരനായ റോഡി ഡോയലിന്റെ ചെറുകഥയെ ആധാരമാക്കി 2007-ൽ പുറത്തിറങ്ങിയ ഹ്രസ്വചിത്രം ആ വർഷത്തെ മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം കാറ്റഗറിയിൽ ഓസ്കാറിനുള്ള നോമിനേഷൻ നേടിയിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama, #English, #Short, #Short_film_Fest
👍82❤20😱1
👍22🥰17❤11
Msone Official
Photo
#MSone Release - 3299

Ozark Season 4 (2022)
ഒസാർക് സീസൺ 4 (2022)

Part 1
പാർട്ട് 1

ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: MRC Television
പരിഭാഷകർ: ഫഹദ് അബ്ദുൽ മജീദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ക്രൈം, ഡ്രാമ, ത്രില്ലർ

IMDb ⭐️ 8.5/10

2017-ൽ നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ആരംഭിച്ച ക്രൈം-ഡ്രാമ സീരീസാണ് ഒസാര്‍ക്.

മെക്സിക്കൻ ഡ്രഗ് കാർട്ടെലിന്റെ കള്ളപ്പണം വെളുപ്പിക്കുന്ന അതിബുദ്ധിമാനായ ഫിനാന്‍ഷ്യല്‍ അഡ്വൈസറാണ് മാര്‍ട്ടി ബേഡ്. ഇതിനിടയിലൂടെ മാര്‍ട്ടിയുടെ പാര്‍ട്ണര്‍ നടത്തിക്കൊണ്ടിരുന്ന കള്ളക്കളി ഡ്രഗ് കാർട്ടെല്‍ കൈയ്യോടെ പിടിക്കുകയും ഓരോരുത്തരെയായി കൊല്ലുകയും ചെയ്യുന്നു. മരണത്തില്‍നിന്ന് രക്ഷപ്പെടാനായി മാര്‍ട്ടി അവരോട് ഒരു ഡീലിന് തയ്യാറാവുന്നു. അതനുസരിച്ച് മാര്‍ട്ടിക്ക് 500 മില്യണ്‍ ഡോളര്‍ വെളുപ്പിക്കാമെന്ന് സമ്മതിക്കേണ്ടി വരുന്നു.

കുടുംബത്തിന്റെ സുരക്ഷ കൂടെ കണക്കിലെടുത്ത്‌ മാര്‍ട്ടിയും ഭാര്യ വെന്‍ഡിയും രണ്ട് മക്കളും ഷിക്കാഗോയില്‍ നിന്ന് ഒസാര്‍ക് തടാകക്കരയിലേക്ക് താമസം മാറുന്നു. അവിടെയെത്തിയ അവർ പുതിയ ബിസിനസ്സ് തുടങ്ങുന്നതോടെ നേരിടുന്ന പ്രശ്നങ്ങളെയും
പുതിയ പ്രതിയോഗികളെയും പ്രതിസന്ധികളെയും മാര്‍ട്ടിയും ഭാര്യ വെന്‍ഡിയും നേരിടുന്നതും ബുദ്ധിപൂര്‍വ്വം മറികടക്കുന്നതുമാണ് സീരീസ് പറയുന്നത്.

ആദ്യ സീനുകളില്‍ത്തന്നെ നായകനുണ്ടാകുന്ന പ്രശ്‌നങ്ങളിൽ തുടങ്ങി വളരെ വേഗം മാറി മറിയുന്ന കഥാസന്ദർഭങ്ങളും ഓരോ സംഭവങ്ങൾക്കും വ്യക്തമായ വിശദീകരണം കൊടുത്തുകൊണ്ടുള്ള കഥയുടെ മുന്നോട്ടു പോക്കും മികച്ച രീതിയിലുള്ള കഥാപാത്ര
നിര്‍മ്മിതിയും ട്വിസ്റ്റുകളും ഈ സീരിസിന്റെ പ്രത്യേകതയാണ്. ഡാർക്ക് മൂഡിലുള്ള കളർ ടോണും മനോഹരമായ ലൊക്കേഷനുകളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജേസന്‍ ബെറ്റ്‌മാന്‍, ലോറ ലിന്നെ, ജൂലിയ ഗാര്‍നര്‍, ജേസന്‍ ബട്ലര്‍ ഹാര്‍നര്‍ തുടങ്ങിയവരുടെ മികച്ച പ്രകടനങ്ങളും ഒസാര്‍കിന്റെ മാറ്റുകൂട്ടുന്നു. മറ്റ് ഷോകളില്‍ നിന്ന് വ്യത്യസ്തമായി സ്ത്രീ കഥാപാത്രങ്ങള്‍ക്കുള്ള പ്രാധാന്യമാണ് ഒസാര്‍കിന്റെ മറ്റൊരു പ്രത്യേകത. ഇതിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള എമ്മി അവാര്‍ഡ്‌ ജൂലിയ ഗാര്‍നര്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം നേടി എന്നത്‌ ഈ സീരിസിന്റെ മികവ് എടുത്തുകാട്ടുന്നു.

എല്ലാം കൊണ്ടും മികച്ച കഥയും കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളുമുള്ള ഒരു മികച്ച സീരീസാണ് ഒസാര്‍ക്.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ഒസാർക് സീരീസിന്റെ മറ്റ് സീസണുകൾ

ഒസാർക് സീസൺ 1 (2017)
ഒസാർക് സീസൺ 2 (2018)
ഒസാർക് സീസൺ 3 (2020)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Thriller #Web_Series
👍107❤32😱3🎉1
Oppenheimer(2023) update post
Approx 2000 lines completed
Less than 1500 lines left

പലയിടത്തായി കുറെ റിക്വസ്റ്റ്, അന്വേഷണങ്ങൾ കണ്ട കൊണ്ട് ഇടുന്നു.

ഇനി ഈ വിഷയത്തിൽ ഒരു update പോസ്റ്റ് ഉണ്ടാകുന്നതല്ല. അടുത്തത് റിലീസ് സംബന്ധിച്ചുള്ള പോസ്റ്റ് ആയിരിക്കും

PS: എപ്പോ വരും എന്ന് കമൻ്റിൽ ചോദിക്കണ്ട, അങ്ങനെ പ്രത്യേകിച്ച് ഒരു ദിവസം പറയാനായിട്ടില്ല.
❤613👍246😢45🔥42😁23🥰15🤩13👏9🎉7😱6
👍40❤17😁3🔥2
Msone Official
Photo
#MSone Release - 2856

Short Films Special Release – 10
ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10

ഷോർട് ഫിലിം – 05

The Lost Thing (2010)
ദ ലോസ്റ്റ് തിങ് (2010)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Andrew Ruhemann & Shaun Tan
പരിഭാഷ: വിഷ്ണു എം കൃഷ്ണന്‍
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: അനിമേഷന്‍, ഡ്രാമ, ഷോർട്

IMDb ⭐️ 7.3/10

ഭാവികാലത്ത് നാശത്തിലേക്കടുക്കുന്ന മെൽബൺ നഗരത്തിലെ കഥയാണ് ‘ദ ലോസ്റ്റ് തിങ്‘. കുപ്പിയടപ്പുകൾ ശേഖരിച്ചു നടക്കുന്ന ഷോൺ എന്ന പയ്യൻ, ബീച്ചിൽ വെച്ച് നീരാളിയുടെ കാൽകളും ഞണ്ടിന്റെ കൈകളും ബോയ്ലറിന്റെ ശരീരവുമുള്ള ഒരു വിചിത്രജീവിയെ കണ്ടുമുട്ടുന്നു. അതിനെത്തേടി ആരും വരാനില്ലെന്ന് മനസ്സിലാക്കുന്ന അവൻ ആ ലോസ്റ്റ് തിങ്ങിനു കഴിയാൻ സുരക്ഷിതമായ ഒരിടം കണ്ടെത്താനായി അലയുന്നതാണ് ഈ കൊച്ചുചിത്രത്തിന്റെ രത്നച്ചുരുക്കം.

ആസ്‌ത്രേലിയൻ ബഹുമുഖപ്രതിഭയായ ഷോൺ ടാനിന്റെ സചിത്രപുസ്തകത്തെ ആധാരമാക്കി 2010-ൽ പുറത്തിറക്കിയ ഷോർട്ട്ഫിലിം ആ വർഷത്തെ മികച്ച ഹ്രസ്വചിത്രത്തിനുള്ള അക്കാദമി പുരസ്കാരം സ്വന്തമാക്കുകയുണ്ടായി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാകുംവിധമാണ് ഷോണും കൂട്ടരും ഈ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Animation, #Drama, #English, #Short, #Short_film_Fest
👍55❤22🔥2😁1😱1
👍26❤10🔥8👏5
Msone Official
Photo
#MSone Release - 1011

The Crimes That Bind (2018)
ദ ക്രൈംസ് ദാറ്റ് ബൈൻഡ് (2018)


ഭാഷ: ജാപ്പനീസ്
സംവിധാനം: Katsuo Fukuzawa
പരിഭാഷകർ: ആസിഫ് ആസി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: മിസ്റ്ററി, ത്രില്ലർ

IMDb ⭐️ 7.0/10

ഇതേ പേരിൽ തന്നെയുള്ള നോവലിനെ ആധാരമാക്കിയുള്ള ജാപ്പനീസ് ക്രൈം മിസ്റ്ററി മൂവിയാണ് ദ ക്രൈംസ് ദാറ്റ് ബൈൻഡ്.

ഒരു വീടിനുള്ളിൽ നിന്ന് ഒരു സ്ത്രീയുടെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലുള്ള അഴുകിയ മൃതദേഹം കണ്ടെടുക്കുന്നു. അന്വേഷണത്തിൽ ആ ഫ്ലാറ്റിന്റെ ഉടമയും ഏതാനും നാളുകളായി അപ്രത്യക്ഷനായിരിക്കുന്നതായി പോലീസ് മനസ്സിലാക്കുന്നു. ഇതേ സമയം തന്നെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയ കത്തികരിഞ്ഞ ശവശരീരരവുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പോലീസിന് മനസിലാകുന്നു. ആ വീട്ടിൽ നിന്നും കണ്ടെടുക്കുന്ന ഒരു കലണ്ടറിൽ ഓരോ മാസങ്ങളിലും ഓരോ പാലങ്ങളുടെ പേരുകൾ എഴുതിയിട്ടുണ്ടായിരുന്നു.സമാനമായൊരു കലണ്ടർ 16 വർഷം മുമ്പ് മരിച്ച തന്റെ അമ്മയുടെ പക്കലും ഉണ്ടായിരുന്നതായി മനസിലാക്കുന്ന ഡിറ്റക്റ്റീവ് കാഗാ ഇതിനുപിന്നിലെ ചുരുളുകളഴിക്കാൻ ഇറങ്ങി തിരിക്കുന്നു.

ഇമോഷൻസിന് പ്രാധാന്യം കൊടുത്ത് അൽപം സങ്കീർണമായി കഥ പറഞ്ഞു പോകുന്ന നല്ലൊരു മിസ്റ്ററി ത്രില്ലർ സിനിമയാണിത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Japanese #Mystery #Thriller
👍102❤23😱3🔥1
Dropping Soon...
❤435🔥129👍64😱12🎉8🥰6👏6😁6🤩5😢2