Msone Official
Photo
#MSone Release - 3233
Killer Bean Forever (2008)
കില്ലർ ബീൻ ഫോറെവർ (2008)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jeff Lew
പരിഭാഷ: സോണി ഫിലിപ്പ്
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍
IMDb ⭐️ 6.5/10
എത് പുലിമടയിലും കയറി പണിയാൻ ചങ്കൂറ്റമുള്ള കില്ലർ ബീൻ എന്ന എജന്റ് ഒരു മിഷന്റെ ഭാഗമായി ബീൻ ടൗണിൽ എത്തിച്ചേരുന്നു. സ്ഥലത്തെ പ്രധാന മാഫിയ തലവനായ കപ്പുച്ചീനോയുടെ വെയർഹൗസുകളിലൊന്നിനെ അവന് ആക്രമിക്കേണ്ടിവരുകയും അയാളുടെ മരുമകനെ കൊല്ലുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി കില്ലർ ബീനിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളിലൂടെയുള്ള ഉദ്വേഗജനകവും സംഭവ ബഹുലവുമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
മികച്ച ആക്ഷൻ, മാസ്, സംഘട്ടന രംഗങ്ങളാൽ സമ്പുഷ്ട്ടമായ ഈ അനിമേറ്റഡ് മൂവി ഒരു കാലത്തും നിങ്ങളെ മുഷിപ്പിക്കിലെന്നുള്ള കാര്യത്തിൽ സംശയമില്ല.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #English

👍97🔥27❤22🤩6😱5🥰4
Msone Official
Photo
#MSone Release - 3240
Demon Slayer Season 03 (2023)
ഡീമൺ സ്ലേയർ സീസൺ 03 (2023)
ഭാഷ: ജാപ്പനീസ്
സംവിധാനം: Haruo Sotozaki
പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, അനിമേഷന്‍
IMDb ⭐️ 8.6/10
കൊയോഹാരു ഗോട്ടോകെയുടെ അതേ പേരില്ലുള്ള മാങ്ക സീരീസിനെ ആസ്പദമാക്കി നിർമ്മിച്ച അനിമെ സീരീസാണ് ഡീമൺ സ്ലേയർ.
1920കളിലെ ജപ്പാനിലെ ഒരു പട്ടണത്തോട് ചേര്‍ന്ന മലയില്‍ വസിക്കുന്നവരാണ് തന്‍ജിറോയും കുടുംബവും. ഒരു ദിവസം പട്ടണത്തില്‍ പോയി തിരിച്ചു വരുമ്പോള്‍ തന്‍ജിറോ കാണുന്നത് തന്റെ കുടുംബത്തെ മുഴുവന്‍ രക്ഷസ്സുകള്‍ കൊന്നിട്ടിരിക്കുന്ന കാഴ്ചയാണ്. തന്റെ ഇളയ സഹോദരിയായ നെസുകോ മാത്രമേ ജീവനോടെയുള്ളൂ. അവളാണേല്‍ ഒരു രക്ഷസ്സായി മാറിയിരിക്കുന്നു. തന്റെ കുടുംബത്തെ കൊന്ന രക്ഷസ്സുകളോട് പ്രതികാരം ചെയ്യാനായിട്ടും തന്റെ അനിയത്തിയെ തിരിച്ച് ഒരു മനുഷ്യസ്ത്രീയാക്കാനും വേണ്ടി അവന്‍ രക്ഷസ്സ് വേട്ട സംഘത്തില്‍ ചേരാന്‍ തീരുമാനിക്കുന്നു. അതിനായി ഉള്ള പരിശീലനങ്ങള്‍ അവന്‍ നടത്തുന്നു.
ഒരു മാങ്ക, അനിമേ സീരീസിലെ ഒരേ കഥാസന്ദര്‍ഭത്തെ ചുറ്റി പറ്റിയുള്ള അദ്ധ്യായങ്ങള്‍, എപ്പിസോഡുകളെ കോര്‍ത്തിണക്കി ഒരു ആര്‍ക്ക് എന്ന് വിളിക്കും. ഡീമൺ സ്ലേയർ സീസൺ മൂന്നില്‍ ആകെയുള്ളത് സോഡ് സ്മിത്ത് വില്ലേജ് ആര്‍ക്കാണ്.
കഴിഞ്ഞ സീസണിലെ പോരാട്ടത്തില്‍ തന്‍ജിറോ തന്റെ വാള്‍ വീണ്ടും നശിപ്പിച്ച കൊണ്ട് അവനിനി വാള്‍ ഉണ്ടാക്കി കൊടുക്കില്ലെന്ന് കൊല്ലാനായ ഹഗാനെസുക തന്‍ജിറോക്ക് കത്തെഴുതുന്നു. ഹഗാനെസുകയെ നേരിട്ട് കണ്ട് പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ച തന്‍ജിറോ അങ്ങനെ കൊല്ലന്മാരുടെ ഗ്രാമത്തില്‍ എത്തുന്നു. അതേ സമയത്ത് അവിടെ എത്തുന്ന രക്ഷസ്സുകളെ തന്‍ജിറോയും കൂട്ടരും ചേര്‍ന്ന് നേരിടേണ്ടി വരുന്നതാണ് ഈ സീസണിന്റെ ഇതിവൃത്തം.
ശ്രദ്ധിക്കുക: ചില സ്ട്രീമിംഗ് സൈറ്റുകള്‍ സീസണ്‍ രണ്ടിന്റെ രണ്ട് ഭാഗങ്ങളെ രണ്ട് വ്യത്യസ്ത സീസണുകളായി ലിസ്റ്റ് ചെയ്ത സ്ഥിതിക്ക് സീസണ്‍ 3 യെ അവര്‍ സീസണ്‍ 4 എന്നാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
NB: ആദ്യ സീസണിന്റെ സബ് ഫയലുകള്‍ ഡൗൺലോഡ് ചെയ്യുമ്പോള്‍ കൂടെ കിട്ടിയ ഫോണ്ട് ഫയലുകളും അതിന്റെ കൂടെയുള്ള readme pdf ഫയലിലെ നിര്‍ദ്ദേശങ്ങളും ഉപയോഗിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Animation #Japanese #Web_Series

👍82❤28🥰27🔥13😁4