Msone Official
131K subscribers
4.21K photos
147 videos
4.08K links
Download Telegram
❤️
ഓസ്കർ-ഹൈമർ 🎆🎆🎆

ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രം ഉൾപ്പടെ 7 ഓസ്കാർ പുരസ്കാരങ്ങൾ നേടിയ ഓപ്പൻഹൈമർ 🏆🏆

മലയാളം പരിഭാഷയിൽ ആസ്വദിക്കാം എംസോണിലൂടെ.
☄️

പരിഭാഷയ്ക്കായി:
https://malayalamsubtitles.org/languages/english/oppenheimer-2023/
Please open Telegram to view this post
VIEW IN TELEGRAM
🔥186👍78❤39🎉7🏆6👏3😍3😱1
🔥20👍15❤8
Msone Official
Photo
❤️#MSone Release 😭 3326

The Walking Dead: The Ones Who Live Season 1 (2024)
ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)

Episodes 03
എപ്പിസോഡ്‌സ് 03


♥️ഭാഷ: ഇംഗ്ലീഷ്
♥️നിർമ്മാണം: Skybound Entertainment
♥️പരിഭാഷ: ഗിരി പി. എസ്.
♥️പോസ്റ്റർ: ഉണ്ണി ജയേഷ്
♥️ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ

🎥🎥 ⭐️ 8.8/10
📽📽 🍅 91% 🍿92%

ദ വാക്കിങ് ഡെഡെന്ന
AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്“

2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ ശരീരം മറ്റെങ്ങോട്ടോ മാറ്റുന്നതുമാണ് കാണിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മിഷോൺ അദ്ദേഹത്തെ തിരഞ്ഞു പോകുന്നത് പത്താമത്തെ സീസണിലും കാണിക്കുന്നുണ്ട്.
വാക്കിങ് ഡെഡ് സീരിസിന്റെ അവസാന ഭാഗത്ത് ഒരു സീനിൽ റിക്കിനേയും മിഷോണിനേയും തിരികെ കൊണ്ടുവരുന്നതിലൂടെ അണിയറ പ്രവർത്തകർ പുതിയ ഒരു സീരീസ് ആരംഭിച്ചിരുന്നു.

വാക്കിങ് ഡെഡ് സീരീസ് അവസാനിച്ചെങ്കിലും റിക്കിന്റെയും മിഷോണിന്റേയും കഥ ദ വൺസ് ഹു ലിവിലൂടെ തുടരുന്നു, വാക്കിങ് ഡെഡ് ഫ്രാൻഞ്ചസിയിലെ തന്നെ ഏറ്റവും വലിയ വില്ലന്മാരായ CRM ദ വൺസ് ഹു ലിവിൽ ആണ് റിക്കുമായി നേർക്കുനേർ വരുന്നതെന്ന പ്രത്യേകതയും സീരിസിനുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
✅

Categories : #Drama #English #Horror #Thriller #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍82❤13🔥3👏3🎉2🏆1
👍35❤10🔥3
Msone Official
Photo
❤️#MSone Release 🔥 3328

The Third Murder (2017)
ദ തേഡ് മർഡർ (2017)

💫ഭാഷ: ജാപ്പനീസ്
💫സംവിധാനം: Kore-eda Hirokazu
💫പരിഭാഷ: വിഷ്ണു ഷാജി
💫പോസ്റ്റർ: നിഷാദ് ജെ എന്‍
💫ജോണർ: ക്രെെം, ഡ്രാമ, മിസ്റ്ററി

🎥🎥 ⭐ 6.7/10
📽📽 🍅 87% 🍿68%

Hirokazu Kore-eda എഴുതി സംവിധാനം ചെയ്ത് 2017-ൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് ലീഗൽ ത്രില്ലർ സിനിമയാണ് ദ തേഡ് മർഡർ. 74-ാമത് വെനീസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിലാണ് ഇത് പ്രദർശിപ്പിച്ചത്.
2017 ഒക്ടോബർ 11-ന് രാത്രി ഏകദേശം 12:30 ന്, തമാ നദിയുടെ തീരത്ത് വെച്ച് പ്രധാന കഥാപാത്രമായ മിസുമി ഒരാളെ കൊലപ്പെടുത്തി തീ കൊളുത്തുന്നതിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് നടക്കുന്ന കോടതി വിചാരണയിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. കോർട്ട് റൂം ത്രില്ലർ എന്ന ലേബലിൽ മാത്രം ഒതുങ്ങാതെ എല്ലാം കഥാപാത്രങ്ങളിലൂടെയും സഞ്ചരിക്കുന്ന ഈ ചിത്രം നല്ലൊരു ഇമോഷണൽ ത്രില്ലറാണെന്ന് നിസംശയം പറയാം.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #Japanese #Mystery
Please open Telegram to view this post
VIEW IN TELEGRAM
👍97❤24🔥4😍4🎉3🏆2👏1
👍38❤9🏆5🔥4👏2
Msone Official
Photo
❤️#MSone Release 😭 3326

The Walking Dead: The Ones Who Live Season 1 (2024)
ദ വാക്കിങ് ഡെഡ്: ദ വൺസ് ഹു ലിവ് സീസൺ 1 (2024)

Episodes 04
എപ്പിസോഡ്‌സ് 04


♥️ഭാഷ: ഇംഗ്ലീഷ്
♥️നിർമ്മാണം: Skybound Entertainment
♥️പരിഭാഷ: ഗിരി പി. എസ്.
♥️പോസ്റ്റർ: ഉണ്ണി ജയേഷ്
♥️ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ

🎥🎥 ⭐️ 8.7/10
📽📽 🍅 91% 🍿93%

ദ വാക്കിങ് ഡെഡെന്ന
AMC സീരിസിന്റെ സ്പിനോഫ് സീരീസായിട്ട് AMC-യിൽ സംപ്രേക്ഷണം ആരംഭിച്ച സീരീസാണ് “ദ വൺസ് ഹു ലിവ്“

2010-യിൽ സംപ്രേഷണം ആരംഭിച്ച ദ വാക്കിങ് ഡെഡ് സീരിസിൽ നായകനായ റിക്ക് ഗ്രൈംസിന് ഒൻപമത്തെ സീസണിൽ അപകടം സംഭവിക്കുകയും ഒരു ആർമി ഹെലികോപ്റ്ററിൽ അദ്ദേഹത്തിന്റെ ശരീരം മറ്റെങ്ങോട്ടോ മാറ്റുന്നതുമാണ് കാണിച്ചത്. തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ മിഷോൺ അദ്ദേഹത്തെ തിരഞ്ഞു പോകുന്നത് പത്താമത്തെ സീസണിലും കാണിക്കുന്നുണ്ട്.
വാക്കിങ് ഡെഡ് സീരിസിന്റെ അവസാന ഭാഗത്ത് ഒരു സീനിൽ റിക്കിനേയും മിഷോണിനേയും തിരികെ കൊണ്ടുവരുന്നതിലൂടെ അണിയറ പ്രവർത്തകർ പുതിയ ഒരു സീരീസ് ആരംഭിച്ചിരുന്നു.

വാക്കിങ് ഡെഡ് സീരീസ് അവസാനിച്ചെങ്കിലും റിക്കിന്റെയും മിഷോണിന്റേയും കഥ ദ വൺസ് ഹു ലിവിലൂടെ തുടരുന്നു, വാക്കിങ് ഡെഡ് ഫ്രാൻഞ്ചസിയിലെ തന്നെ ഏറ്റവും വലിയ വില്ലന്മാരായ CRM ദ വൺസ് ഹു ലിവിൽ ആണ് റിക്കുമായി നേർക്കുനേർ വരുന്നതെന്ന പ്രത്യേകതയും സീരിസിനുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
✅

Categories : #Drama #English #Horror #Thriller #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍65❤15🔥12👏3🎉3
❤25👍20
Msone Official
Photo
❤️ #MSone Release ⏩ 3329

#OscarFest2024 - 09

Perfect Days (2023)
പെർഫക്റ്റ് ഡേയ്സ് (2023)

🤔ഭാഷ: ജാപ്പനീസ് 🇯🇵
🤔സംവിധാനം: Wim Wenders
🤔പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
🤔പോസ്റ്റർ: നിഷാദ് ജെ എന്‍
🤔ജോണർ: ഡ്രാമ

🎥🎥 ⭐️ 7.9/10
📽📽 🍅 96% 🍿90%

വിം വെന്‍ഡേഴ്സ് എന്ന ജര്‍മന്‍ സംവിധായകന്‍ കോജി യാക്കുഷോയെ മുഖ്യകഥാപാത്രമാക്കി നിര്‍മ്മിച്ച ഒരു ജാപ്പനീസ് ചിത്രമാണ് 2023-ല്‍ പുറത്തിറങ്ങിയ “പെര്‍ഫക്റ്റ്‌ ഡേയ്സ്“.

ഹിരയാമ എന്ന മധ്യവയസ്സുകാരന് ടോക്കിയോയിലെ പൊതുശുചിമുറികള്‍ വൃത്തിയാക്കുന്നതാണ് ജോലി. വളരെ ലളിതവും, ശാന്തവുമായതാണ് അദ്ദേഹത്തിന്റെ ദൈനംദിന ജീവിതം. ഈ ദൈനംദിന ജീവിതവും അതിനിടയില്‍ അദ്ദേഹം കണ്ടുമുട്ടുന്ന ചില വ്യക്തികളിലൂടെയും, അനുഭവങ്ങളിലൂടെയും അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് സ്വയം വിലയിരുത്തുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പടെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഒട്ടേറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റി. ചിത്രത്തിലെ പ്രകടനത്തിന് കോജി യാക്കുഷോക്ക് 2023-ലെ കാന്‍ ചലച്ചിത്രമേളയിലെ മികച്ച നടനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. 2024-ലെ ഓസ്കാര്‍ പുരസ്കാരങ്ങളില്‍ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള നോമിനേഷന്‍ ചിത്രത്തിന് ലഭിക്കുകയുണ്ടായി.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Japanese #OscarFest2024
Please open Telegram to view this post
VIEW IN TELEGRAM
👍73❤21🔥8😢3🏆3👏2😍2
🔥36👍20❤13👏4
Msone Official
Photo
#MSone Release ➖ 3330

Damsel (2024)
ഡാംസെൽ (2024)


🔘ഭാഷ: ഇംഗ്ലീഷ് 🇺🇸
🔘സംവിധാനം: Juan Carlos Fresnadillo
🔘പരിഭാഷ: ഗിരി പി. എസ്.
🔘പോസ്റ്റർ: പ്രവീൺ അടൂർ
🔘ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഫാന്റസി

🎥🎥 ⭐️ 6.1/10
📽📽 🍅 56% 🍿63%

മില്ലി ബോബി ബ്രൗണിനെ നായികയാക്കി ജുവാൻ കാർലോസിന്റെ സംവിധാനത്തിൽ 2024-യിൽ
നെറ്റ്ഫ്ലിക്സിലൂടെ😍 പുറത്തിറങ്ങിയ അഡ്വഞ്ചർ-ഫാന്റസി ചിത്രമാണ് ഡാംസെൽ.

ദാരിദ്രത്തിന്റെ അത്യുച്ചത്തിൽ നിൽക്കുന്ന ഒരു രാജ്യത്തിന്റെ രാജകുമാരിയാണ് കഥയിലെ നായികയായ എലോഡി. രാജാവായ അച്ഛനും അനിയത്തിയും രണ്ടാനമ്മയും ഉൾപ്പെടുന്ന കുടുംബമാണ് എലോഡിയുടേത്. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് കൊണ്ടുവരാൻ മറ്റൊരു മാർഗ്ഗവും കാണാതെ രാജാവ് തന്റെ മകളെ മറ്റൊരു രാജ്യത്തെ രാജകുമാരന് വിവാഹം ചെയ്തു കൊടുക്കുന്നു, സുഖസൗകര്യങ്ങളും മറ്റും പ്രതീക്ഷിച്ചു ആ രാജ്യത്തേക്ക് എത്തിയ നായികയും കുടുംബവും അവിടെ നേരിടേണ്ടി വരുന്നത് തീ-തുപ്പുന്ന ഒരു വ്യാളിയേയും അതിലും അപകടകാരികളായ മനുഷ്യരെയുമാണ്. ഒരു കെട്ടുകഥ പോലെ കണ്ടിരിക്കാവുന്ന ഫാന്റസി ചിത്രമാണ് ഡാംസെൽ.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #Fantasy
Please open Telegram to view this post
VIEW IN TELEGRAM
👍118❤30🔥15🏆2🎉1😍1
Channel photo updated
👍28❤19🔥2
Msone Official
Photo
❤️#MSone Release ➖ 213

#MsoneGoldRelease 🥇

Indiana Jones and the Raiders of the Lost Ark (1981)
ഇൻഡിയാന ജോൺസ് ആൻഡ് ദ റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981)

💠ഭാഷ: ഇംഗ്ലീഷ് 🇺🇸
💠സംവിധാനം: Steven Spielberg
💠പരിഭാഷ: വിഷ്ണു പ്രസാദ്
💠പോസ്റ്റർ: ഉണ്ണി ജയേഷ്
💠ജോണർ: ആക്ഷൻ, അഡ്വഞ്ചർ

🎥🎥 🌟 8.4/10
📽📽 🍅 93% 🍿96%

1981-ൽ ഐക്കോണിക് ഫിലിം മേക്കറായ ജോർജ് ലൂക്കാസ് സൃഷ്ടിച്ച്, ഹാരിസൺ ഫോഡ് ജീവസുറ്റതാക്കി, വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബെർഗ്‌ പടുത്തുയർത്തിയ ഒരു ഫ്രാഞ്ചൈസിയാണ് ഇൻഡിയാന ജോൺസ്‌. നിർഭയനും, വിവേകിയുമായ ഡോക്ടർ ഇൻഡിയാന ജോൺസ്‌ എന്ന പുരാവസ്തുഗവേഷകന്റെ അതി സാഹസിക യാത്രകളാണ് ഇതുവരെ അഞ്ച് ഭാഗങ്ങളായി വ്യാപിച്ചുകിടക്കുന്നത്.

ഈ പരമ്പരയിലെ ആദ്യ ഭാഗമാണ് “റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ്‌ ആർക്ക്.” അമാനുഷിക കഴിവുകളുണ്ടെന്ന് പറയപ്പെടുന്ന “ആർക്ക് ഓഫ് ദ കവനന്റ്.” എന്ന ഒരു പുരാതന വസ്തുവിനെ അന്വേഷിച്ച് ഹിറ്റ്ലറിന്റെ കീഴിയുള്ള ഒരുപറ്റം നാസികൾ നടക്കുന്നുണ്ടെന്ന കാര്യം അറിഞ്ഞ അമേരിക്കൻ സർക്കാർ നാസികൾക്ക് മുന്നേ ആ ആർക്ക് കണ്ടെത്തണമെന്ന് പറഞ്ഞ് ജോൺസിനെ നിയോഗിക്കുന്നു. അവിടെ നിന്ന് തുടങ്ങുകയാണ് വിചിത്രമായ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയും, അപകടകരമായ പ്രതിബന്ധങ്ങളെ അഭിമുഖീകരിക്കുകയും ചെയ്യുന്ന ഇൻഡിയാന ജോൺസിന്റെ കഥ.

ചരിത്രവും പുരാണങ്ങളും സാഹസികതയും, അവിസ്മരണീയമായ കഥാപാത്രങ്ങളും, ത്രില്ലിങ് ആക്ഷൻ സീക്വൻസുകളും, ചിരിയുണർത്തുന്ന നർമ്മവും സമന്വയിപ്പിച്ച് പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു കാലാതീതമായ ക്ലാസിക്കായി ഈ സിനിമ ഇപ്പോഴും നിലകൊള്ളുന്നു.

🌐 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #MsoneGoldRelease
Please open Telegram to view this post
VIEW IN TELEGRAM
👍91❤27🏆6😍2
👍24❤5
Msone Official
Photo
❤️#MSone Release ⚪️ 215

#MsoneGoldRelease 🥇

Indiana Jones and the Temple of Doom (1984)
ഇൻഡിയാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം (1984)

🟢ഭാഷ: ഇംഗ്ലീഷ് 🇺🇸
🟢സംവിധാനം: Steven Spielberg
🟢പരിഭാഷ: വിഷ്ണു പ്രസാദ്
🟢പോസ്റ്റർ: ഉണ്ണി ജയേഷ്
🟢ജോണർ: ആക്ഷൻ, അഡ്വഞ്ചർ

🎥🎥 🌟 7.5/10
📽📽 🍅 77% 🍿82%

“റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്കിന്റെ” വിജയത്തെത്തുടർന്ന് 1984-ൽ പുറത്തിറങ്ങിയ പ്രീക്വൽ ഭാഗമാണ് “ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം” ആദ്യ ചിത്രത്തിലെ സംഭവങ്ങൾക്ക് ഒരു വർഷം മുമ്പ് 1935-ലാണ് കഥ നടക്കുന്നത്.

ഇത്തവണ ഡോക്ടർ ഇൻഡിയാന ജോൺസിന്റെ സാഹസികതകൾ ഇന്ത്യയിലാണ് അരങ്ങേറുന്നത്. ഒരു വിമാനപകടത്തിൽ നിന്ന് രക്ഷപ്പെടുന്ന ജോൺസും, അദ്ദേഹത്തിന്റെ കുഞ്ഞു സഹായി ഷോർട്ട് റൗണ്ടും, പിന്നെ പാട്ടുകാരിയുമായ വില്ലീ സ്കോട്ടും എത്തിപ്പെടുന്നത് ഇന്ത്യയിലെ ദരിദ്രമായ ഒരു കുഗ്രാമത്തിലോട്ടാണ്. ഭഗവാൻ ശിവൻ അയച്ച ദൂതനായി കണ്ട ജോൺസിനോട് ആ ഗ്രാമവാസികൾ അവിടെ നടക്കുന്ന ദുരിതങ്ങൾ പറഞ്ഞു. തന്റെ നീതിബോധം കാരണം ജോൺസ്‌ അവരുടെ സങ്കടത്തിനുള്ള പരിഹാരത്തിനായി ഇറങ്ങുന്നു. അതിനായി അവർ ചെന്നെത്തുന്നത് പാങ്കോട്ട് എന്ന കൊട്ടാരത്തിലോട്ടാണ്. എന്നാൽ അവരവിടെ കണ്ട കാഴ്ചകൾ തീർത്തും വിചിത്രമായിരുന്നു.

ആദ്യ സിനിമയിലുള്ള പോലെത്തന്നെ അതിമനോഹരമായ ആക്ഷൻ അഡ്വഞ്ചർ സീനുകൾകൊണ്ട് സമ്പന്നമാണ് ഈ ഭാഗവും. എന്നിരുന്നാലും, അടിമത്തം, നരബലി, ബാലവേല, അധികാര അഴിമതി തുടങ്ങിയ പ്രശ്‌നങ്ങലും വളരെ ഡാർക്ക് മോഡിലൂടെ സിനിമയിൽ കടന്നുപോകുന്നുണ്ട്.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #MsoneGoldRelease
Please open Telegram to view this post
VIEW IN TELEGRAM
👍73❤22🔥2😱2👏1
👍28❤10🏆1
Msone Official
Photo
❤️#MSone Release 🌐 216

#MsoneGoldRelease 🥇

Indiana Jones and the Last Crusade (1989)
ഇൻഡിയാന ജോൺസ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ് (1989)

❄️ഭാഷ: ഇംഗ്ലീഷ് 🇺🇸
❄️സംവിധാനം: Steven Spielberg
❄️പരിഭാഷ: വിഷ്ണു പ്രസാദ്
❄️പോസ്റ്റർ: ഉണ്ണി ജയേഷ്
❄️ജോണർ: ആക്ഷൻ, അഡ്വഞ്ചർ

🎥🎥 ⭐️ 8.2/10
📽📽 🍅 84%🍿94%

ഇൻഡിയാന ജോണ്‍സ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984)] മൂന്നാമത്തെ പതിപ്പായി 1989-ൽ പുറത്തിറങ്ങിയ സിനിമയാണ് ഇൻഡിയാന ജോണ്‍സ് ആൻഡ് ദ ലാസ്റ്റ് ക്രൂസേഡ്.

ഒരുനാൾ അമേരിക്കൻ വ്യവസായിയായ വാൾട്ടർ ഡോനവൻ, അമർത്യത നൽകുമെന്ന് പറയപ്പെടുന്ന യേശുക്രിസ്തു അന്ത്യ അത്താഴ വേളയിൽ ഉപയോഗിച്ച പാനപാത്രം സൂക്ഷിച്ച് വെച്ചിരിക്കുന്ന സ്ഥലം കണ്ടുപിടിക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തെ സമീപിക്കുന്നു. ആദ്യം സമ്മതിക്കാൻ കൂട്ടാക്കാതെ ജോൺസ്‌, തന്റെ പിതാവ് പാനപാത്ര അന്വേഷണത്തിൽ കാണാതായി എന്നറിഞ്ഞതോടെ പിതാവിനെ കണ്ടുപിടിക്കാനും ഒപ്പം ആ പാനപാത്രത്തിന്റെ നിഗൂഢതകൾ തേടിയും പുറപ്പെടുകയാണ്.

മുൻപുള്ള സിനിമകളിൽ നിന്ന് വ്യത്യസ്തമായി സിനിമയിലെ പ്രധാന കാതൽ, ജോൺസും തന്റെ പിതാവും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധമാണ്. ആദ്യ ജെയിംസ് ബോണ്ടിനെ അനശ്വരമാക്കിയ ഇതിഹാസതാരം ഷോൺ കോണറിയാണ് ഇൻഡിയാന ജോണ്‍സിന്റെ പിതാവായി വേഷമിട്ടിരിക്കുന്നത്.

📘 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English #MsoneGoldRelease
Please open Telegram to view this post
VIEW IN TELEGRAM
👍60❤11🔥3
👍33❤14👏2🔥1
Msone Official
Photo
❤️#MSone Release 🔤 217

Indiana Jones and the Kingdom of the Crystal Skull (2008)
ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ (2008)

👽ഭാഷ: ഇംഗ്ലീഷ് 🇺🇸
👽സംവിധാനം: Steven Spielberg
👽പരിഭാഷ: വിഷ്ണു പ്രസാദ്
👽പോസ്റ്റർ: ഉണ്ണി ജയേഷ്
👽ജോണർ: ആക്ഷൻ, അഡ്വഞ്ചർ

🎥🎥 ⭐️ 6.2/10
📽📽 🍅 77% 🍿53%

ഇൻഡിയാന ജോൺസ് ഫ്രാഞ്ചൈസിയിലെ [റെയ്ഡേഴ്സ് ഓഫ് ദ ലോസ്റ്റ് ആർക്ക് (1981), ടെമ്പിൾ ഓഫ് ഡൂം (1984), ലാസ്റ്റ് ക്രൂസേഡ് (1989)] നാലാമത്തെ പതിപ്പാണ് 2008-ൽ പുറത്തിറങ്ങിയ ഇൻഡിയാന ജോൺസ് ആൻഡ് ദ കിങ്ഡം ഓഫ് ദ ക്രിസ്റ്റൽ സ്കൾ. നീണ്ട 19 വർഷങ്ങൾക്ക് ശേഷം സ്റ്റീവൻ സ്പീൽബർഗും, ജോർജ് ലൂക്കാസും ഹാരിസൺ ഫോഡും വീണ്ടുമൊന്നിക്കുന്ന സിനിമകൂടിയാണിത്.

ശീതയുദ്ധം കൊടുമ്പിരികൊണ്ടിരിന്ന 1950-കളുടെ അവസാനത്തിലാണ് കഥ നടക്കുന്നത്. ഒരു സംഘം റഷ്യൻസിനെ സഹായിച്ചെന്ന പേരിൽ റഷ്യൻ ചാരനെന്ന് എഫ്ബിഐ ആരോപിക്കപ്പെട്ട ജോൺസ് നിൽക്കക്കള്ളിയില്ലാതെ നാടുവിടാൻ നിൽക്കുമ്പോ ഒരു ചെറുപ്പക്കാരൻ അദ്ദേഹത്തെ അന്വേഷിച്ച് വരുന്നു. ഒരു സ്ഫടിക തലയോട്ടി അന്വേഷിച്ച് പോയ സുഹൃത്തിനെയും കൂടെ തന്റെ കാണാതായ അമ്മയെയും കണ്ടെത്താൻ സഹായിക്കണമെന്ന് അവൻ ജോൺസിനോട് അഭ്യർത്ഥിക്കുന്നു.

പുരാവസ്തുക്കളോടുള്ള താൽപര്യം കാരണം സ്ഫടിക തലയോട്ടിയെക്കുറിച്ച് അറിയാനും വേണ്ടി ആ ചെറുപ്പക്കാരനൊപ്പം ജരാനരകൾ ബാധിച്ച ഇൻഡിയാന ജോൺസ്‌ വീണ്ടുമൊരു സാഹസികയാത്ര ആരംഭിക്കുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #English
Please open Telegram to view this post
VIEW IN TELEGRAM
👍78❤27🔥13👏2