https://www.eastcoastdaily.com/2020/10/14/actress-parvaty-resign.html
ബാലിശമായ കാരണങ്ങൾ നിരത്തി താരസംഘടനയായ അമ്മയിൽ നിന്നും നടി പാർവതി തിരുവോത്ത് രാജിവച്ച് പുറത്ത്പോയ വിഷയം വൻ രീതിയിൽ ചർച്ചചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നാൽ സെലക്ടീവായി മാത്രം കാര്യങ്ങളെ സമീപിക്കുന്ന, പ്രതികരിക്കുന്ന നടിയുടെ രീതികളെ അന്നും ഇന്നും ഭൂരിഭാ​ഗം പേരും വിമർശിച്ച് രം​ഗത്തെത്തിയിരുന്നു. എല്ലാ സംഭവങ്ങളിലും പക്ഷപാത നയം സ്വീകരിച്ചുമാത്രം രം​ഗത്തെത്തുന്ന പാർവതിയെ നിശിതമായി വിമർശിച്ച് അധ്യാപകനും, എഴുത്തുകാരനും സംവിധായകനുമായ ജോൺ ഡിറ്റോ രം​ഗത്ത്.