Kerala Police Cyberdome
✔
4.78K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
റാൻസംവെയർ അറ്റാക്കുകൾക്കെതിരെ ജാഗ്രത പാലിക്കുക.

ഈ അടുത്ത സമയങ്ങളിൽ ഹോസ്പിറ്റലുകൾ , ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷനുകൾ , ഫോട്ടോ /വീഡിയോ സ്റ്റുഡിയോകൽ മുതലായ സ്ഥാപനങ്ങളെ ലക്ഷ്യമാക്കിയുള്ള റാൻസംവെയർ അറ്റാക്കുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട് . ഇത്തരം വൈറസുകൾ നമ്മുടെ കമ്പ്യൂട്ടറിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവ നമ്മുടെ കമ്പ്യൂട്ടറിലുള്ള ഫയലുകൾ, ചിത്രങ്ങൾ, വീഡിയോ മുതലായവ എൻക്രിപ്റ്റ് ചെയ്യുകയും, അവ നമുക്ക് ഉപയോഗിക്കാൻ സാധിക്കാത്ത ഫോർമാറ്റിലേക്കു മാറ്റപ്പെടുകയും ചെയ്യും. കൂടാതെ ഇത്തരം തട്ടിപ്പുകാർ എൻക്രിപ്റ്റ് ചെയ്യപ്പെട്ട ഫയൽ വീണ്ടെടുക്കുവാനായി റാൻസം ( മോചന ദ്രവ്യം ) ആവശ്യപ്പെടുകയും ചെയ്യും . വളരെ വലിയ തുക ആയിരിക്കും ഇത്തരത്തിലുള്ള തട്ടിപ്പു സംഘങ്ങൾ ആവശ്യപ്പെടുന്നത്. ഇത്തരത്തിൽ തുക നൽകിയാൽപോലും ഫയലുകൾ വീണ്ടെടുക്കാം എന്നതിന് യാതൊരു ഉറപ്പുമില്ല . നമ്മുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ, നെറ്റ് വർക്ക് എന്നിവയിലെ സുരക്ഷാ ന്യൂനത മൂലമോ, പൈറേറ്റഡ് സോഫ്ട് വെയർ ഉപയോഗിക്കുന്നതുമൂലമോ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റികളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുന്നത് മൂലമോ, ഇമെയിൽ വഴി വരുന്ന ലിങ്ക് ക്ലിക്ക് ചെയ്യന്നത് മൂലമോ ഇത്തരം വൈറസുകൾ നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. ഇത്തരത്തിൽ എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ഫയൽ വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവായതിനാൽ നമ്മുടെ കമ്പ്യൂട്ടറിൽ ഇത്തരത്തിലുള്ള വൈറസുകൾ ബാധിക്കാതിരിക്കുവാൻ പൊതുജനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്:

1 . സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യാതിരിക്കുക . ഗൂഗിൾ സെർച്ച് ചെയ്തു കിട്ടുന്ന ലിങ്കുകളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുമ്പോൾ പ്രസ്തുത സോഫ്ട്‍വെയറുമായി ബന്ധപ്പെട്ട വെബ്സൈറ്റാണെന്നു ഉറപ്പുവരുത്തുക .
2 . ഇമെയിൽ വഴി വരുന്ന വിശ്വാസ യോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അറ്റാച്ച്മെന്റുകൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.
3 . അപ്ഡേറ്റഡ് ആന്റി മാൽവെയർ സൊല്യൂഷൻസ് / ആൻറിവൈറസ് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക .
4 . പൈറേറ്റഡ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാതിരിക്കുക. കൂടാതെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പ്ളികേഷനുകളും, ഓപ്പറേറ്റിംഗ് സിസ്റ്റവും എല്ലായിപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം.
5 . കമ്പ്യൂട്ടർ, വെബ്സൈറ്റ് എന്നിവക്ക് സ്‌ട്രോങ് പാസ്സ്‌വേർഡ് ഉപയോഗിക്കേണ്ടതാണ്.
6 . നമ്മുടെ പ്രധാനപ്പെട്ട എല്ലാ ഫയലുകളുടെയും എക്സ്റ്റേണൽ/ ക്‌ളൗഡ്‌ ബാക്കപ്പ് നിരന്തരമായ ഇടവേളകളിൽ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
#Cyberdome #Cybersecurity #ransomwareattack #NoMoreRansom #cybersafety #CyberCrime #keralapolice
പ്രിയപ്പെട്ടവരേ,

കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനായി കേരളാ പോലീസ് നടത്തിയ വിവിധ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപെടുന്ന
SKOCH AWARD 2020 യിലെ 𝐈𝐧𝐬𝐩𝐢𝐫𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐓𝐫𝐚𝐧𝐬𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧𝐚𝐥 𝐏𝐞𝐫𝐟𝐨𝐫𝐦𝐚𝐧𝐜𝐞 𝐃𝐮𝐫𝐢𝐧𝐠 𝐂𝐎𝐕𝐈𝐃 എന്ന വിഭാഗത്തിന്റെ രണ്ടാം റൗണ്ടിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് എന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഈ ഘട്ടത്തിൽ അവരുടെ മാർക്കിങ് സമ്പ്രദായം അനുസരിച്ചു നമ്മുടെ പ്രവർത്തനങ്ങളെ വിലയിരുത്തി മാർക്ക് നൽകാൻ പൊതുജനങ്ങൾക്ക് കൂടി അവസരം നൽകുന്നുണ്ട്. പബ്ലിക് വോട്ടിംഗ് എന്ന വിഭാഗത്തിൽ നമുക്ക് ലഭിക്കുന്ന വോട്ടുകളാണ് അടുത്ത റൗണ്ടിലേക്കുള്ള നമ്മുടെ പ്രവേശനം സാധ്യമാക്കുന്നത്. കൂടാതെ നമ്മുടെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാനും ഇത് സഹായകമാകും.

ആയതിനാൽ താഴെ കാണുന്ന ലിങ്കിൽ കയറി നമ്മുടെ പ്രവർത്തങ്ങൾക്ക് ഒരു വോട്ട് നൽകാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു..
ഈ സന്ദേശം നമ്മുടെ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നൽകി പരമാവധി വോട്ടുകൾ രേഖപ്പെടുത്താൻ അപേക്ഷിക്കുകയും ചെയ്യണം..
വോട്ട് ചെയ്യാനുള്ള സമയം 03.10 .2020 (ശനിയാഴ്ച്ച ) ഉച്ചക്ക് 12.00 മണി വരെ മാത്രമാണ്..

വോട്ട് ചെയ്യേണ്ട രീതി 👇
1. https://exhibition.skoch.in/register/
എന്ന ലിങ്കിൽ കയറി രജിസ്ട്രേഷൻ ഫോം പൂരിപ്പിക്കുക

2. രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു കഴിഞ്ഞാൽ താങ്കളുടെ ഇ മെയിൽ ലഭിക്കുന്ന കൺഫർമേഷൻ മെസ്സേജിൽ ക്ലിക്ക് ചെയ്ത് ഇമെയിൽ വെരിഫിക്കേഷൻ നടത്തുക.

3. വെരിഫിക്കേഷൻ പൂർത്തിയായാൽ https://exhibition.skoch.in/beacons-of-hope/kerala-state-police/ എന്ന ലിങ്കിൽ കയറി നമ്മുടെ പ്രവർത്തനങ്ങൾക്ക് ഒന്ന് മുതൽ അഞ്ച് വരെയുള്ള സ്റ്റാർ റേറ്റിംഗ് നൽകാം.
#KeralaPolice #skoch_Awards #COVID19
Kerala Police Cyberdome pinned «പ്രിയപ്പെട്ടവരേ, കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിനായി കേരളാ പോലീസ് നടത്തിയ വിവിധ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ ശ്രദ്ധിക്കപെടുന്ന SKOCH AWARD 2020 യിലെ 𝐈𝐧𝐬𝐩𝐢𝐫𝐚𝐭𝐢𝐨𝐧𝐚𝐥 𝐨𝐫 𝐓𝐫𝐚𝐧𝐬𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧𝐚𝐥 𝐏𝐞𝐫𝐟𝐨𝐫𝐦𝐚𝐧𝐜𝐞 𝐃𝐮𝐫𝐢𝐧𝐠 𝐂𝐎𝐕𝐈𝐃 എന്ന വിഭാഗത്തിന്റെ രണ്ടാം റൗണ്ടിലേക്ക്…»
ഗാന്ധി ജയന്തി ആശംസകൾ... 🇮🇳
Never share your Identity proofs such as Aadhar card, signature, pan card, driving license, mark list etc. to strangers over internet. Fraudsters may use such documents to obtain bank loans or sim cards or to do other criminal activities.
#cybersafety #cybersecurity #cyberdome #cybercrime
| 𝐏-𝐇𝐮𝐧𝐭- 𝟐𝟎.𝟐 - 𝐊𝐞𝐫𝐚𝐥𝐚 𝐏𝐨𝐥𝐢𝐜𝐞 𝐝𝐢𝐠𝐢𝐭𝐚𝐥 𝐦𝐚𝐧𝐡𝐮𝐧𝐭 𝐚𝐠𝐚𝐢𝐧𝐬𝐭 𝐨𝐟𝐟𝐞𝐧𝐝𝐞𝐫𝐬 𝐢𝐧𝐯𝐨𝐥𝐯𝐞𝐝 𝐢𝐧 𝐭𝐫𝐚𝐧𝐬𝐦𝐢𝐭𝐭𝐢𝐧𝐠 𝐂𝐡𝐢𝐥𝐝 𝐒𝐞𝐱𝐮𝐚𝐥 𝐀𝐛𝐮𝐬𝐢𝐧𝐠 𝐌𝐚𝐭𝐞𝐫𝐢𝐚𝐥 (𝐂𝐒𝐀𝐌) . 𝟐𝟔𝟖 𝐜𝐚𝐬𝐞𝐬 𝐫𝐞𝐠𝐢𝐬𝐭𝐞𝐫𝐞𝐝, 𝟐𝟖𝟓 𝐝𝐞𝐯𝐢𝐜𝐞𝐬 𝐬𝐞𝐢𝐳𝐞𝐝 𝐚𝐧𝐝 𝟒𝟏 𝐚𝐫𝐫𝐞𝐬𝐭𝐞𝐝. |
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സംസ്ഥാന വ്യാപക റെയ്ഡ്
ഓപ്പറേഷന്‍ പി-ഹണ്ട് 20.2 : 41 പേര്‍ അറസ്റ്റില്‍; 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും, പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് റെയ്ഡില്‍ 268 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 41 പേര്‍ അറസ്റ്റിലായി. ഇതിന്റെ ഭാഗമായി മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, മോഡമുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ ഉൾപ്പെടുന്ന 285 ഉപകരണങ്ങൾ പിടിച്ചെടുത്തു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 326 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 47 . പാലക്കാട് ജില്ലയിൽ 9 പേരും, എറണാകുളം റൂറലിൽ 6 പേരെയും, തിരുവന്തപുരം റൂറൽ - 4 , കൊല്ലം റൂറൽ ഇടുക്കി കൊച്ചി സിറ്റി മലപ്പുറം കാസറഗോഡ് 3 പേര് പേര്‍വീതവും അറസ്റ്റിലായി. അറസ്റിലായവരിൽ മികച്ച പ്രൊഫഷണൽ ജോലി ചെയ്യുന്ന യുവാക്കളും, ഐടി വിദഗ്ധരും ഉൾപ്പെടുന്നു. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ട ബാക്കിയുള്ളവരുടെ വിശദാംശങ്ങളും വീഡിയോകളും കൂടുതൽ ശേഖരിച്ചു വരുന്നു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയും, ഇന്‍റര്‍നെറ്റ് മുഖേനയുമാണ് ചിത്രങ്ങള്‍ കൂടുതലായും പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പോലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസ് രൂപം നല്‍കിയ സൈബർഡോമിന്റെ വിഭാഗമായ കേരള പോലീസ് കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പോളോയ്‌റ്റേഷൻ സെന്റർ നേതൃത്വം നൽകിയ റെയ്‌ഡിൽ വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരും, സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളിൽ ജില്ലാ പോലീസ് മേധാവിമാരാണ് പരിശോധനയ്ക്കു നേതൃത്വം നൽകിയത്.

കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ, വിതരണംചെയ്യുകയോ, ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷംവരെ തടവും 10 ലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
#keralapolice #phunt #CCSE #cyberdome #counterchildsexualexploitationcentre
വാട്സാപ്പ് സ്റ്റാറ്റസ് വഴി 500 രൂപവരെ ദിവസവും സമ്പാദിക്കാം എന്ന രീതിയിലുള്ള സന്ദേശങ്ങൾ വ്യാപകമായി സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഓൺലൈൻ തട്ടിപ്പുകളുടെ ഭാഗമായിട്ടുള്ള ഇത്തരം വ്യാജ സന്ദേശങ്ങൾ വിശ്വസിച്ചു വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകൽ വഴി നമ്മുടെ വ്യക്തിഗത വിവരങ്ങളും, ബാങ്കിങ് വിവരങ്ങളും നൽകുന്നതിലൂടെ നമ്മൾ സാമ്പത്തിക തട്ടിപ്പുകൾക്കും, ഡേറ്റാ തട്ടിപ്പുകൾക്കും ഇരയാക്കപ്പെടാം. ഇത്തരം വ്യാജ ഓഫറുകൾ നൽകുന്ന വെബ് ‌സൈറ്റുകൾ സന്ദർശിക്കുന്നതിലൂടെ ഏതെങ്കിലും ഒരു കമ്പനിയുടെയോ സാധങ്ങളുടെയോ പരസ്യത്തിലേക്കോ നമ്മൾ എത്തിച്ചേരുകയും ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ ഭാഗമായി തട്ടിപ്പുകാർക്ക് പണം ലഭിക്കുകയും ചെയ്യുന്ന സാഹചര്യവും ഉണ്ടായേക്കാം.

ഇത്തരം വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിച്ചു നമ്മളുടെ വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ പരസ്യപ്പെടുത്തി തട്ടിപ്പുകൾക്ക് ഇരയാകുന്നതിനു മുൻപ് ഇത്തരത്തിലുള്ള മെസ്സേജുകളുടെയും വെബ്‌സൈറ്റികളുടെയും ആധികാരികത ഉറപ്പുവരുത്തുവാൻ പൊതുജനങ്ങൾ ശ്രദ്ധിക്കേതാണ് .
#online_fraud #financial_fraud #cybersaftey #Cyberdome
Yet another feather in the crown!

Shri. Manoj Abraham IPS, ADGP [HQ] & Nodal Officer of Cyberdome, has been selected for the Technology Leadership Award for the year 2020 by the Kerala Management Association. Manoj Abraham IPS

#keralapolice #cybersecurity #cyberdome
അപരിചിതരുടെ വീഡിയോ കാളുകൾ അറ്റൻഡ് ചെയ്യാതിരിക്കുക.
ഈയിടെയായി അപരിചിതരുടെ വീഡിയോ കാൾ അറ്റൻഡ് ചെയ്തവരുടെ സ്ക്രീൻ ഷോട്ട് , റെക്കോഡസ് വീഡിയോ എന്നിവ ഉപയോഗിച്ചുകൊണ്ട് ബ്ലാക്ക് മെയിൽ ചെയ്യുകയും പണം ആവശ്യപ്പെടുന്നതായുമുള്ള പരാതികൾ കൂടുതലായി റിപ്പോർട്ട് ചെയ്തു വരുന്നുണ്ട് . കാൾ ചെയ്യുന്നവർ തങ്ങളുടെ നഗ്നത പ്രദർശിപ്പിച്ചുകൊണ്ടായിരിക്കും ഇത്തരം കാളുകൾ ചെയ്യുന്നത് . കാൾ അറ്റൻഡ് ചെയ്യുന്ന സമയം തന്നെ സ്ക്രീൻഷോട്ടുകളും വീഡിയോ റെക്കോർഡിങ്‌സ് എന്നിവ എടുത്തതിനു ശേഷം ഇവ ഉപയോഗിച്ച് പണം ആവശ്യപ്പെടുക, ബ്ലാക് മെയിൽ ചെയ്യുക തുടങ്ങിയവ കണ്ടു വരുന്നുണ്ട് . പൊതുജനങ്ങൾ അപരിചിതരിൽ നിന്നും വരുന്ന വീഡിയോ കാളുകൾ അറ്റൻഡ് ചെയ്തു ഇത്തരത്തിൽ വഞ്ചിക്കപെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
കൊറോണ വാക്സിൻ വേഗത്തിൽ ലഭ്യമാക്കുന്നതിനായി പണമടച്ചു രജിസ്റ്റർ ചെയ്യണമെന്ന തരത്തിലുള്ള ലിങ്ക് ഉൾപ്പടെയുള്ള വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയ വഴിയും sms മുഖാന്തിരവും വ്യാപകമായി പ്രചരിക്കുന്നുണ്ട് . പൊതുജനങ്ങൾ ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങൾക്ക് പ്രതികരിച്ചു വഞ്ചിക്കപെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
#covidscam #finacialfraud #CyberSAFETY #cyberdome
𝓚𝓮𝓻𝓪𝓵𝓪 𝓟𝓸𝓵𝓲𝓬𝓮 𝓒𝔂𝓫𝓮𝓻𝓭𝓸𝓶𝓮 𝔀𝓲𝓼𝓱 𝔂𝓸𝓾 𝓪𝓵𝓵 𝓪 𝓿𝓮𝓻𝔂 𝓗𝓪𝓹𝓹𝔂 𝓝𝓮𝔀 𝓨𝓮𝓪𝓻 2021
#cyberdome #HappyNewYear2021 #keralapolice
2021 -കുട്ടികളുടെ സൈബർ സുരക്ഷാ വർഷം."safe in cyber space" എന്ന കേരള പൊലീസ് ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു.

സൈബര്‍ലോകത്തെ തട്ടിപ്പുകള്‍ക്കെതിരെ പാലിക്കേണ്ട മുന്നറിയിപ്പുകള്‍ ഉള്‍പ്പെടുത്തി കേരളാ പോലീസ് സൈബര്‍ഡോം തയ്യാറാക്കിയ സേഫ് ഇന്‍ സൈബര്‍ സ്പെയ്സ് എന്ന പുസ്തകം ചടങ്ങില്‍ പ്രകാശനം ചെയ്തു.ഇയര്‍ ഓഫ് സേഫ്റ്റി ആന്‍റ് സെക്യൂരിറ്റി 2021 ന്‍റെ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പിയും സൈബര്‍ഡോം നോഡൽ ഓഫീസറുമായ ശ്രീ. മനോജ് എബ്രഹാം, ഡി.ഐ.ജി ശ്രീ. എസ്.ശ്യാംസുന്ദര്‍ എന്നിവരും സൈബര്‍ഡോം, സി-ഡാക്ക്, ടി. സി. എസ് എന്നിവയിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.
"safe in cyber space" എന്ന കേരളാ പോലീസിന്റെ ബോധവത്കരണ പുസ്തകത്തിന്റെ ഡിജിറ്റൽ പതിപ്പ് താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളിൽ ലഭ്യമാണ് .
https://bsafe.kerala.gov.in/books/cyberdome-handbook/
https://bsafe.kerala.gov.in/books/cyberdome-handbook.pdf

#CYBERDOME #Bsafe #keralapolice #safe_in_Cyberspace
കേരള പോലീസ് സൈബർ ഡോമിനു വേണ്ടി തിരുവനന്തപുരം ടെക്നോപാർക്കിൽ നിർമ്മിക്കുന്ന പുതിയ ബഹുനിലമന്ദിരത്തിന്റെ തറക്കല്ലിടൽ കർമ്മം 2021 ഫെബ്രുവരി നാലാം തീയതി രാവിലെ 10.30 മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവ്വഹിക്കുന്നു. ചടങ്ങിൽ ബഹു. സഹകരണ, ടൂറിസം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ, തിരുവനന്തപുരം മേയർ കുമാരി ആര്യ രാജേന്ദ്രൻ, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവർ സംബന്ധിക്കുന്നു. ഓൺലൈൻ ആയി നടക്കുന്ന ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് കേരള പോലീസ് സൈബർഡോമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ .
#cyberdome #keralapolice #cybersecurity