Kerala Police Cyberdome
✔
4.79K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
Cyberdome Wishing you all a very Happy Gandhi Jayanti...
#152ndGandhijayanthi #fatherofthenation #October2nd
ഈ അടുത്ത സമയങ്ങളിൽ KYC ഡോക്യൂമെൻറ് അപ്ഡേറ്റ് ചെയ്യുവാനും സിം കാർഡ് വാലിഡിറ്റി തീർന്നിട്ടുണ്ടെന്നും ഇവ പരിഹരിക്കുന്നതിനായി തന്നിട്ടുള്ള കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുവാനും പറഞ്ഞുള്ള വ്യാജ SMS കൾ വ്യാപകമായി പൊതു ജനങ്ങളിലേക്ക് എത്തുന്നുണ്ട്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുവാൻ പൊതു ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. സിം കാർഡ് KYC മുതലായവയുമായി ബന്ധപ്പെട്ടിട്ടുള്ള സംശയങ്ങൾക്കും പരാതിപരിഹാരത്തിനുമായി ടെലികോം സർവീസ് പ്രൊവൈഡേഴ്‌സിന്റെ ഔദ്യോഗിക ടോൾ ഫ്രീ നമ്പറിലേക്കോ കസ്റ്റമർ കെയർ സർവീസ് സെന്ററിലോ ബന്ധപ്പെടാവുന്നതാണ്.
#Cyberdome #BSafe #cybersecurity #october2021 #National_Cybersecurity_AwarenessMonth #BeCyberSmart
നിങ്ങൾ വിവിധ കമ്പനികളുടെ സമ്മാനങ്ങൾക്കു അർഹരായെന്നും ഓൺലൈൻ ലോട്ടറി നറുക്കെടുപ്പിൽ നിങ്ങളുടെ നമ്പർ വിജയിച്ചെന്നും മറ്റുമുള്ള വ്യാജ sms ,ഇമെയിൽ, WhatsApp മെസ്സേജ് എന്നിവയുമായി തട്ടിപ്പുകാർ നിങ്ങളെ സമീപിച്ചേക്കാം. ഈ സന്ദേശങ്ങളോട് പ്രതികരിച്ചാൽ ലോട്ടറി/ പ്രൈസ് ക്ലെയിം ചെയ്യുന്നതിനായി പ്രോസസ്സിംഗ്/ tax / ക്ലിയറൻസ്‌ ഫീ ആയി മുൻ‌കൂർ പണം അടക്കുവാനും ഇവർ ആവശ്യപ്പെടും . പൊതുജനങ്ങൾ ഇത്തരം വ്യാജ സന്ദേശങ്ങളോട് പ്രതികരിച്ചു പണം നഷ്ടപെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് . ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പുകൾക്കിരയായാൽ ഉടൻതന്നെ 155260 എന്ന ടോൾ ഫ്രീ ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.
#Cyberdome #BSafe #cybersecurity #october2021 #National_Cybersecurity_AwarenessMonth #BeCyberSmart
കോവിഡ് 19 ന്റെ സവിശേഷ സാഹചര്യം മുതലെടുത്ത് നിങ്ങൾക്ക് ഓൺലൈൻ ലോൺ അപ്രൂവ് ആയിട്ടുണ്ടെന്നും, ലോൺ തുക ക്ലെയിം ചെയ്യുന്നതിനായി മെസ്സേജുകളോട് ഒപ്പമുള്ള ലിങ്കിൽ വഴി അവർ നിർദ്ദേശിക്കുന്ന അപ്ലിക്കേഷൻ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുവാനുമൊക്കെ ആവശ്യപ്പെടുന്ന തരത്തിൽ ധാരാളം സന്ദേശങ്ങൾ പൊതു ജനങ്ങളിലേക്ക്‌ എത്തുന്നുണ്ട്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കുകയോ, അവർ നൽകുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ, ആപ്പ് ഇൻസ്റ്റാൾ ചെയ്യുകയോ ചെയ്താൽ നിങ്ങൾ കബിളിപ്പിക്കപ്പെടാനും, നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ , ബാങ്കിങ് വിവരങ്ങൾ, മറ്റു ഡേറ്റകൾ എന്നിവ തട്ടിപ്പുകാർക്ക് ലഭ്യമാകുവാനും, തുടർന്ന് തട്ടിപ്പുകാരിൽ നിന്നുള്ള ഭീഷണികൾക്ക് നിങ്ങൾ ഇരയാകുവാനും സാധ്യതയുണ്ട്. പൊതു ജനങ്ങൾ ഇത്തരത്തിലുള്ള സന്ദേശങ്ങളോട് പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
#Cyberdome #BSafe #cybersecurity #october2021 #National_Cybersecurity_AwarenessMonth #BeCyberSmart
𝗕𝗲𝘄𝗮𝗿𝗲 𝗼𝗳 𝗥𝗮𝗻𝘀𝗼𝗺𝘄𝗮𝗿𝗲 𝗔𝘁𝘁𝗮𝗰𝗸𝘀.
മറ്റു മാൽവെയർ/ വൈറസ് - കളിൽ നിന്നും വിഭിന്നമായി ഇത്തരം വൈറസുകൾ നമ്മുടെ കമ്പ്യൂട്ടറിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവ നമ്മുടെ കമ്പ്യൂട്ടറിലുള്ള ഫയലുകൾ, ചിത്രങ്ങൾ, വീഡിയോ മുതലായവ എൻക്രിപ്റ്റ് ചെയ്യുകയും, അവ നമുക്ക് ഉപയോഗിക്കാൻ സാധിക്കാത്ത ഫോർമാറ്റിലേക്കു മാറ്റപ്പെടുകയും ചെയ്യും. കൂടാതെ എൻക്രിപ്റ്റ് ചെയ്യപ്പെട്ട ഫയൽ വീണ്ടെടുക്കുവാനായി റാൻസം ( മോചന ദ്രവ്യം ) ആവശ്യപ്പെടുകയും ചെയ്യും. നമ്മുടെ കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറുകൾ, നെറ്റ് വർക്ക് എന്നിവയിലെ സുരക്ഷാ ന്യൂനത മൂലമോ, പൈറേറ്റഡ് സോഫ്ട് വെയർ ഉപയോഗിക്കുന്നതുമൂലമോ, സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റികളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുന്നത് മൂലമോ, ഇമെയിൽ വഴി വരുന്ന ലിങ്ക് ക്ലിക്ക് ചെയ്യന്നത് മൂലമോ ഇത്തരം വൈറസുകൾ നമ്മുടെ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യപ്പെടാം. ഇത്തരത്തിൽ എൻക്രിപ്റ്റ് ചെയ്യപ്പെടുന്ന ഫയൽ വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവായതിനാൽ നമ്മുടെ കമ്പ്യൂട്ടറിൽ ഇത്തരത്തിലുള്ള വൈറസുകൾ ബാധിക്കാതിരിക്കുവാൻ പൊതുജനങ്ങൾ താഴെ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്:
1 . സുരക്ഷിതമല്ലാത്ത വെബ്സൈറ്റുകളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യാതിരിക്കുക . ഗൂഗിൾ സെർച്ച് ചെയ്തു കിട്ടുന്ന ലിങ്കുകളിൽ നിന്നും സോഫ്റ്റ്‌വെയർ ഡൌൺലോഡ് ചെയ്യുമ്പോൾ പ്രസ്തുത സോഫ്ട്‍വെയറുമായി ബന്ധപ്പെട്ട വെബ്സൈറ്റാണെന്നു ഉറപ്പുവരുത്തുക .
2 . ഇമെയിൽ വഴി വരുന്ന വിശ്വാസ യോഗ്യമല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അറ്റാച്ച്മെന്റുകൾ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.
3 . അപ്ഡേറ്റഡ് ആന്റി മാൽവെയർ സൊല്യൂഷൻസ് / ആൻറിവൈറസ് കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക .
4 . പൈറേറ്റഡ് സോഫ്റ്റ്‌വെയർ ഉപയോഗിക്കാതിരിക്കുക. കൂടാതെ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പ്ളികേഷനുകളും, ഓപ്പറേറ്റിംഗ് സിസ്റ്റവും എല്ലായിപ്പോഴും അപ്ഡേറ്റഡ് ആയിരിക്കണം.
5 . കമ്പ്യൂട്ടർ, വെബ്സൈറ്റ് എന്നിവക്ക് സ്‌ട്രോങ് പാസ്സ്‌വേർഡ് ഉപയോഗിക്കേണ്ടതാണ്.
6 . നമ്മുടെ പ്രധാനപ്പെട്ട എല്ലാ ഫയലുകളുടെയും എക്സ്റ്റേണൽ/ ക്‌ളൗഡ്‌ ബാക്കപ്പ് നിരന്തരമായ ഇടവേളകളിൽ ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
#Cyberdome #Cybersecurity #ransomwareattack #BSafe #october2021 #National_Cybersecurity_AwarenessMonth #BeCyberSmart
നിങ്ങൾക്കു ഒരു വലിയ തുക ലോട്ടറി അടിച്ചെന്നും സമ്മാന തുക ക്ലെയിം ചെയ്യുന്നതിനായി തന്നിരിക്കുന്ന വാട്ട്സാപ് നമ്പറിലേക്കു ബന്ധപ്പെടുവാൻ ആവശ്യപ്പെട്ടുമുള്ള വ്യാജ സന്ദേശങ്ങൾ വാട്ട്സാപ് വഴിയും മറ്റു മാര്ഗങ്ങളിലൂടെയും പൊതു ജനങ്ങളിലേക്ക് എത്തുന്നുണ്ട് . ഇത്തരം സന്ദേശങ്ങളോട് പ്രതികരിച്ചു പണം നഷ്ടപെടാതിരിക്കുവാൻ പൊതു ജനങ്ങൾ ശ്രദ്ധിക്കേണ്ടതാണ് .
#Cyberdome #BSafe #cybersecurity #october2021 #National_Cybersecurity_AwarenessMonth #BeCyberSmart
𝐁𝐒𝐚𝐟𝐞 𝐂𝐚𝐬𝐭𝐬- 𝐏𝐨𝐝𝐜𝐚𝐬𝐭 𝐛𝐲 𝐊𝐞𝐫𝐚𝐥𝐚 𝐏𝐨𝐥𝐢𝐜𝐞 𝐂𝐲𝐛𝐞𝐫𝐝𝐨𝐦𝐞
സൈബർ ലോകത്തെ ചതികുഴികളെ കുറിച്ചും സൈബർ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട മാർഗങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന കേരളാ പോലീസ് സൈബർഡോമിന്റെ പോഡ്‌കാസ്റ്റുകൾ BSafe Casts ലൂടെ പൊതു ജനങ്ങളിലേക്ക്...
താഴെ പറയുന്ന ലിങ്കുകളിലൂടെ സൈബർഡോം പോഡ്‌കാസ്റ്റുകൾ ലഭ്യമാണ്.

https://bsafe.kerala.gov.in/podcast

https://open.spotify.com/show/0UE2IOPhC0tj22zwm67erl

https://podcasts.google.com/feed/aHR0cHM6Ly9hbmNob3IuZm0vcy82YzFkOWRlYy9wb2RjYXN0L3Jzcw

https://gaana.com/podcast/bsafe-casts-season-1

#Cyberdome #Cybersecurity #BSafeCasts #october2021 #National_Cybersecurity_AwarenessMonth #BeCyberSmart #cyberpodcast
𝐒𝐨𝐜𝐢𝐚𝐥 𝐌𝐞𝐝𝐢𝐚 𝐒𝐞𝐜𝐮𝐫𝐢𝐭𝐲:
സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷണത്തിനായി അതാതു സോഷ്യൽ മീഡിയ സർവീസ് പ്രൊവൈഡേഴ്സ് നൽകിയിട്ടുള്ള പ്രൈവസി സെറ്റിങ്‌സ് എനേബിൾ ചെയ്യുവാനും , സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ സുരക്ഷാ ശക്തമാക്കുന്നതിന് സുശക്തമായ പാസ്സ്-വേർഡ് ഉപയോഗിക്കുവാനും, 2 ഫാക്ടർ ഓതന്റിക്കേഷൻ എനേബിൾ ചെയ്യുവാനും, അനാവശ്യ ലിങ്കുകളിൽ പ്രതികരിക്കാതിരിക്കുവാനും സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
#Cyberdome #Cybersecurity #BSafe #october2021 #National_Cybersecurity_AwarenessMonth #BeCyberSmart
Enable Two Factor Authentication to your Social media accounts & email Accounts, for adding an extra layer of security.
#Cyberdome #Cybersecurity #BSafe #october2021 #National_Cybersecurity_AwarenessMonth #BeCyberSmart