കോവിഡ് 19- ന്റെ സാഹചര്യത്തിൽ സമൂഹത്തിലെ എല്ലാ മേഖലയും ഡിജിറ്റൽ രീതിയിലേക്ക് മാറിയിരിക്കുകയാണ് . തട്ടിപ്പുകാർ ഈ അവസരം മുതലെടുത്തു ഓൺലൈൻ ഡേറ്റ എൻട്രി ജോബ് , നാഷണൽ/ഇന്റർനാഷണൽ കമ്പനികളിലേക്കുമുള്ള ജോബ് എന്ന തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളുമായി പൊതുജങ്ങളെ സോഷ്യൽ മീഡിയ വഴിയും ഇമെയിൽ വഴിയും ഇന്റർനെറ്റിലൂടെയും സമീപിക്കുന്നതായും അവരോടു പ്രതികരിച്ചു പണം നഷ്ടപെടുന്നതായും കണ്ടു വരുന്നുണ്ട് . രജിസ്ട്രേഷൻ , പ്രോസസ്സിംഗ് ഫീ ഇനത്തിൽ മുൻകൂറായി തുക ആവശ്യപ്പെടുകയും തുടന്ന് ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബിളിപ്പിക്കുകയുമാണ് ഇത്തരക്കാർ ചെയ്യുന്നത് . ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ പെട്ട് കബിളിപ്പിക്കപ്പെടാതിരിക്കുവാനും ഇത്തരക്കാർക്ക് മുൻകൂറായി പണം നല്കാതിരിക്കുവാനും പൊതു ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് .
#Cyberdome #BSafe #cybersecurity #october2021 #National_Cybersecurity_AwarenessMonth #JobScam
#Cyberdome #BSafe #cybersecurity #october2021 #National_Cybersecurity_AwarenessMonth #JobScam