സ്വന്തം അക്കൗണ്ടിൽ ലക്ഷക്കണക്കിന് രൂപ ഉണ്ടായിട്ടുകൂടി വേണ്ട രീതിയിൽ ഉള്ള ചികിത്സ നേടാനാകാതെ തൃശ്ശൂരിൽ ഒരു ജീവൻ കൂടി പൊലിഞ്ഞ വാർത്ത ഇന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിയ്ക്കുന്നു.

ഇവിടെയും നിക്ഷേപകന് ആവശ്യമുള്ളപ്പോൾ പണം തിരികെ നൽകാതെ ചതിച്ചത് കുപ്രസിദ്ധമായ അതേ കരുവന്നൂർ ബാങ്ക് തന്നെയാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ?
നിപ പോലുള്ള പകർച്ച വ്യാധികളെക്കാൾ മാരകമാണ് സഹകരണ മേഖലയെ ബാധിച്ചിരിക്കുന്ന സിപിഎം-കോൺഗ്രസ്സ് വൈറസുകൾ.

തൃശ്ശൂരിൽ ശ്രീ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി നടത്തിയ സഹകാരി സംരക്ഷണ പദയാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. കരുണവറ്റാത്ത ഒരുപറ്റം ആളുകൾ തങ്ങളുടെ രാഷ്ട്രീയം മറന്ന് പദയാത്രയിൽ ഒപ്പം ചേർന്നു. എന്നാൽ പദയാത്ര രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയായിരുന്നു എന്നാണ് കമ്മ്യൂണിസ്റ്റ്-കോൺഗ്രസ്സ് വക്താക്കളുടെ ഭാഷ്യം. എങ്കിലെന്തുകൊണ്ട് ഈ പ്രശ്നത്തിൽ പരിഹാരമുണ്ടാക്കാനോ, നിക്ഷേപകരുടെ കൂടെ നിൽക്കാനോ ഇടതു-വലത് മുന്നണികൾ വരുന്നില്ല ?

ബിജെപി 2016 ലെ നോട്ട് നിരോധന സമയത്ത് പറഞ്ഞതാണ് സഹകരണ ബാങ്കുകളിൽ തീവട്ടിക്കൊള്ളയും, ക്രമക്കേടുമാണ് നടക്കുന്നതെന്ന്. എന്നാൽ ഇടത് -വലതു മുന്നണി നേതാക്കൾ അതിനെ വളച്ചൊടിച്ച് പൊതു ജനങ്ങളെ വഞ്ചിച്ചു. ഇവരെ ഇനിയും വിശ്വസിക്കണോ എന്ന് പ്രബുദ്ധരായ മലയാളികൾ പുനർചിന്തനം നടത്തേണ്ട നാളുകൾ അതിക്രമിച്ചിരിക്കുന്നു.
👍11
🙏5👍3👏2
ഗുരുവായൂരപ്പന്റെ ധനം ദേവസ്വം ബോർഡ് എവിടെയൊക്കെയാണ് നിക്ഷേപിച്ചതെന്ന് അറിയാനുള്ള അവകാശം എല്ലാ ഭക്തന്മാർക്കുമുണ്ട്. അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാൻ ബഹുമാനപ്പെട്ട ഹൈക്കോടതി ദേവസ്വംബോർഡിനോട് ആവശ്യപ്പെട്ടത് ഭക്തർക്ക് ആശ്വാസകരമായ നടപടിയാണ്. അതിന് വേണ്ടി നിയമ പോരാട്ടം നടത്തിയ ഡോ.മഹേന്ദ്ര കുമാർ പിഎസിനെ അഭിനന്ദിക്കുന്നു. സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കാണുമ്പോൾ ഭഗവാന്റെ ധനം ഇത്തരം ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടോയെന്ന ആശങ്ക ഗുരുവായൂരപ്പന്റെ ഭക്തർക്കുണ്ട്. ഈ നിയമ പോരാട്ടത്തിലൂടെ സത്യം പുറത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
👍16
🙏12👍6
ഈ മനുഷ്യൻ ജനഹൃദയങ്ങളിലാണ് ജീവിക്കുന്നത്. തന്റെ അദ്ധ്വാനത്തിൽ നിന്നു ലഭിക്കുന്ന വരുമാനമെടുത്ത് പാവങ്ങളെ സഹായിക്കുന്ന ഒരേ ഒരു ജീവകാരുണ്യപ്രവർത്തകൻ. എന്നോ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്നതല്ല. എം. പി. ആവുന്നതിനുമുൻപും തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു മുൻപും ഇങ്ങനെ ആയിരുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കുമെന്നുറപ്പുണ്ട്. നന്ദി ശ്രീ. സുരേഷ് ഗോപി🙏
🙏14👍3
🙏17
🙏11👍9🔥6
തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ശക്തികേന്ദ്ര ഇൻചാർജുമാരുടെ ദ്വിദിന ശില്പശാല പാറശ്ശാലയിൽ ഉദ്ഘാടനം ചെയ്തു.
👍13