ലോകത്തിൻ്റെ മനസാക്ഷിയെ ഞെട്ടിച്ച ഭീകരാക്രമണമാണ് ഹമാസ് ഇസ്രായേലിൽ നടത്തിയത്. 2014 ന് മുമ്പ് ഇത്തരം നിരവധി ഭീകരാക്രമണങ്ങൾക്ക് ഇരയായ ഭാരതം ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. മാനവികതയുടെ ഏറ്റവും വലിയ ശത്രുവാണ് ഭീകരവാദം എന്നതാണ് നമ്മുടെ നാടിൻ്റെ എന്നത്തേയും നിലപാട്. സ്ത്രീകളെ നടുറോഡിൽ ക്രൂരമായി ആക്രമിക്കുന്ന, ബന്ദികളാക്കപ്പെട്ടവരെ പോലും ഇഞ്ചിഞ്ചായി കൊല്ലുന്ന,പരിക്കേറ്റവരെ കൊണ്ടു പോവുന്ന ആംബുലൻസുകൾ ആക്രമിക്കുന്ന ഹമാസ് ഭീകരർ ഒരു ആധുനിക ലോകത്തിന് അപമാനമാണ്. എന്നാൽ നിർഭാഗ്യകരം എന്നു പറയട്ടെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി കൊടുംക്രൂരതയെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഹമാസ് സഹികെട്ട് തിരിച്ചടിക്കുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. നാല് വോട്ടിന് വേണ്ടി സിപിഎം എടുക്കുന്ന മതപ്രീണനത്തിൻ്റെ തുടർച്ചയാണ് ബേബിയുടെ മനുഷ്യത്വവിരുദ്ധമായ വാക്കുകൾ. ഹമാസ് സ്വാതന്ത്ര്യ സമരമാണ് നടത്തുന്നതെന്നാണ് സിപിഎം നേതാവ് പറയുന്നത്. ഉറങ്ങി കിടക്കുന്ന നിരപരാധികളുടെ വീട്ടിൽ അതിക്രമിച്ചു കയറി അവരെ കഴുത്ത് ഞെരിച്ച് കൊല്ലുന്നതാണോ സ്വാതന്ത്ര്യസമരമെന്ന് ബേബി വ്യക്തമാക്കണം. കാശ്മീരിൽ പാക് അനുകൂല ഭീകര സംഘടനകൾ നടത്തുന്നത് സ്വാതന്ത്ര്യസമരമാണെന്ന് പറയുന്നവരുള്ള പാർട്ടിയായ സിപിഎമ്മിൽ നിന്നും കൂടുതലൊന്നും പ്രതീക്ഷിക്കാനുമില്ല. കേന്ദ്രസർക്കാർ ഇസ്രായേലിന് പിന്തുണയ്ക്കുന്നത് രാജ്യത്തിൻ്റെ പഴയ നിലപാടിന് വിരുദ്ധമാണെന്നാണ് ബേബിയുടെ മറ്റൊരു വാദം. ആഗോള ഇസ്ലാമിക ഭീകരവാദത്തിനെതിരായ നിലപാടിൽ ഒരിഞ്ച് പോലും പിന്നോട്ടില്ലെന്ന് ഭാരതം ഐക്യരാഷ്ട്രസഭയിൽ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. 2008 നവംബർ 26ന് മുംബെയിൽ നടന്നതിന് സമാനമായ രീതിയിലാണ് ഇന്ന് ഇസ്രായേലും അക്രമിക്കപ്പെട്ടത്. ഇന്ത്യയും ഇസ്രായേലും ഭീകരവാദത്തിൻ്റെ ഇരകളാണ്. കമ്മ്യൂണിസ്റ്റുകാരാവട്ടെ എപ്പോഴും ഭീകരവാദികളുടെ അഞ്ചാംപത്തിയാണ്.
👍14
ഓസ്ട്രേലിയയെ തകർത്ത് ലോകകപ്പിൽ ഭാരതത്തിൻ്റെ പടയോട്ടം ആരംഭിച്ചു കഴിഞ്ഞു. അഞ്ച് തവണ ലോകകിരീടം നേടിയ ഓസീസിനെ 199 റൺസിൽ ഒതുക്കിയ ബൗളിംഗ് മികവ് തന്നെയാണ് മത്സരത്തിലെ ഹൈലൈറ്റ്. ബുംറയുടെ കണ്ണഞ്ചിപ്പിക്കുന്ന ആദ്യ സ്പെൽ ഓസീസ് ബാറ്റർമാരെ വിറപ്പിച്ചു. പിന്നീട് അശ്വിൻ-ജഡേജ - കുൽദീപ് സ്പിൻ ത്രയങ്ങൾക്ക് മുമ്പിൽ കംഗാരുക്കൾ കറങ്ങി വീണു. ബാറ്റിംഗിൽ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം കോലി - രാഹുൽ സഖ്യത്തിൻ്റെ മാച്ച് വിന്നിംഗ് പാർട്ണർഷിപ്പ് നമ്മുടെ ബാറ്റിംഗ് നിരയുടെ ആഴം വ്യക്തമാക്കുന്നു. ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെൻ്റിൽ വിരാട് കോലിയുടെ ഫോം ടീമിന് ആവശ്യമാണ്. ഏത് ടീമിനെ സംബന്ധിച്ചിടത്തോളവും ലോകകപ്പിൽ ഓസ്ട്രേലിയയെ ആദ്യ മത്സരത്തിൽ തോൽപ്പിക്കുക എന്നത് സ്വപ്നതുല്യമാണ്. വരും മത്സരങ്ങളിൽ ഈ വിജയം ഭാരത ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകുമെന്നുറപ്പാണ്.
👍31🔥7👏4
സി. പി. എമ്മും രമേശ് ചെന്നിത്തലയും സതീശനുമടക്കമുള്ള കോൺഗ്രസ്സ് നേതാക്കളും ലീഗുകാരുമാണ് ഈ ഹമാസ് അനുകൂലികളെ കേരളത്തിൽ ഇളക്കിവിടുന്നത്. ഇത് ഇസ്രായേലിനോടുള്ള വിരോധം കാരണമെന്നു കരുതാനാവില്ല. ഉള്ളിലെ ഇന്ത്യാ വിരോധമാണ് നുരഞ്ഞു പൊന്തുന്നത്. പിന്നെ ഹിന്ദുക്കളോടും കൃസ്ത്യാനികളോടുമുള്ള തീരാ പകയും.
👍16
ശോഭീന്ദ്രൻ സാർ. നടപ്പിലും ഉടുപ്പിലും ഊണിലും ഉറക്കത്തിലും പ്രകൃതിയോടൊപ്പം. ഒരായുസ്സുമുഴുവൻ പ്രകൃതി സംരക്ഷണത്തിനായി ഉഴിഞ്ഞുവെച്ച മാതൃകാ അദ്ധ്യാപകൻ. ഗുരുവായൂരപ്പൻ കോളേജിൽ പഠിച്ച മൂന്നു വർഷവും ഞങ്ങൾ വിദ്യാർത്ഥികൾക്ക് ആരാധനയായിരുന്നു അദ്ദേഹത്തോട്. കോളേജ് വിട്ടിട്ടും എപ്പോഴും വിളിപ്പുറത്തുണ്ടായിരുന്നു മാഷ്. ഏതു കാര്യത്തിനും വിളിക്കുമായിരുന്നു അദ്ദേഹം. വിശ്വസിക്കാനാവുന്നില്ല അദ്ദേഹത്തിന്റെ വേർപാട്. കണ്ണീർ പ്രണാമങ്ങൾ 🙏
🙏22👍1
ചരിത്രം ആവർത്തിച്ചു. ഭാരതത്തോട് '8' നിലയ്ക്ക് പൊട്ടി പാക്കിസ്ഥാൻ. ലോകകപ്പിൽ ഭാരതത്തിനെ വീഴ്ത്താനാവാതെ എട്ടാം തവണയും പാക്കിസ്ഥാൻ കീഴടങ്ങി. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലെ 1,32,000 കാണികളെ സാക്ഷിയാക്കിയാണ് നമ്മുടെ ടീം എതിരാളികളെ തകർത്തെറിഞ്ഞത്. കളിയുടെ എല്ലാ മേഖലയിലും പാക്കിസ്ഥാനെ ബഹുദൂരം പിന്നിലാക്കാൻ ഭാരത ടീമിന് സാധിച്ചു. ഉജ്ജ്വലമായ ബൗളിംഗിലൂടെ 191 റൺസിന് പാക് ബാറ്റിംഗ് നിരയെ എറിഞ്ഞിട്ടു. ഫീൽഡിംഗിൽ പുലർത്തിയ മികച്ച നിലവാരമാണ് രോഹിത്തിനും സംഘത്തിനും കാര്യകൾ എളുപ്പമാക്കിയത്. ക്യാപ്റ്റന്റെ ഇന്നിംഗ്സ് കാഴ്ച്ചവെച്ച് മുന്നിൽ നിന്നും നയിച്ച രോഹിത് ശർമ്മ നേടിയ 86 റൺസ് പാക് ആരാധകരുടെ ഹൃദയം തകർത്തു. വിശാലമായ മോദി സ്റ്റേഡിയത്തിലേക്ക് ഇന്ത്യൻ ക്യാപ്റ്റൻ തൊടുത്തുവിട്ട സിക്സറുകൾ 140 കോടി ജനങ്ങളെയും ത്രസിപ്പിക്കുന്നതാണ്. തീയുണ്ടകൾ എന്ന് വിശേഷിപ്പിക്കുന്ന പാക്കിസ്ഥാൻ ബൗളർമാരെ വെറും നനഞ്ഞ പടക്കങ്ങളാക്കിയ വെട്ടിക്കെട്ട് ബാറ്റിംഗായിരുന്നു രോഹിതിൻ്റെത്. ഷോർട്ട്ബോളുകളെ ഡ്വീപ് സ്ക്വയർ ലെഗിന് മുകളിലൂടെ ഗാലറിയിലേക്ക് പറത്തി നമ്മെ വിസ്മയിപ്പിച്ച അദ്ദേഹം കവറിന് മുകളിലൂടെ അനായാസമായി നേടിയ സിക്സർ തന്റെ ക്ലാസ് തെളിയിക്കുന്നതാണ്. ശ്രേയസ് അയ്യരും രാഹുലും അതിവേഗം ലക്ഷ്യം കണ്ടതോടെ 117 പന്തുകൾ ബാക്കിനിൽക്കെ ഏഴു വിക്കറ്റിന് ആധികാരികമായി ഭാരതം പാക്കിസ്ഥാനെ കീഴടക്കി. തുടർച്ചയായ മൂന്നാം വിജയം നേടിയ ഭാരത ടീമിന് ആശംസകൾ...
💯7🔥4👏2👍1
Incredible victory for #TeamIndia at the Narendra Modi Stadium! Pakistan's dream of defeating us remains distant, much like @RahulGandhi 's challenge to @narendramodi Ji. Kudos to Rohit Sharma and our stellar bowlers for this triumphant win on home turf
https://x.com/surendranbjp/status/1713207127773483467?s=46&t=NuP-MI7mT2c0CJHiyO4Bfg
https://x.com/surendranbjp/status/1713207127773483467?s=46&t=NuP-MI7mT2c0CJHiyO4Bfg
X (formerly Twitter)
K Surendran(മോദിയുടെ കുടുംബം) (@surendranbjp) on X
Incredible victory for #TeamIndia at the Narendra Modi Stadium! Pakistan's dream of defeating us remains distant, much like @RahulGandhi 's challenge to @narendramodi Ji. Kudos to Rohit Sharma and our stellar bowlers for this triumphant win on home turf
🔥16👍2🙏2
കഴിഞ്ഞ മൂന്നു വർഷവും വിജയദശമി സാംഘിക്കിൽ പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല പലകാരണങ്ങളാൽ. ഇത്തവണ പിണറായി വിജയൻ എന്തോ നിരോധനമൊക്കെ ഏർപ്പെടുത്താൻ പോകുന്നു എന്നൊക്കെ കേട്ടു. സംഘം ജനകോടികളുടെ ഹൃദയത്തിലാണ് കുടികൊള്ളുന്നത്. ക്ഷേത്രപരിസരത്തുനിന്ന് നീക്കാനാവുമായിരിക്കും. എന്നാൽ ഈ ഗംഗാപ്രവാഹത്തെ ആർക്കുതടഞ്ഞുനിർത്താനാവും. കോവിഡ് കാലത്ത് ഓരോ വീടും സംഘശാഖകളായിരുന്നു. അടിയന്തിരാവസ്ഥക്കാലത്തുപോലും ഈ ഗംഗാപ്രവാഹം അനുസ്യൂതം അനവരതം മുമ്പോട്ടുതന്നെയാണൊഴുകിയത്. എതിർപ്പുകളുള്ളപ്പോഴാണ് സംഘം കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്നത്. സമാജജീവിതത്തിന്റെ ഏതു തുറയിലും നിങ്ങൾക്ക് സംഘത്തെ കാണാം. ഗോവിന്ദൻ മാസ്റ്റർ തന്നെപറഞ്ഞതുപോലെ സംഘത്തിന്റെ നൂറാം ജന്മദിനം ആവുമ്പോഴേക്കും കേരളത്തിലും സംഘം എത്താത്ത ഒരു ഗ്രാമംപോലുമുണ്ടാവില്ല. ചരൈവേതി ചരൈവേതി.
👍40💯6🔥5🙏1