കീവികളുടെ ചിറകരിഞ്ഞ് ഭാരതം....
2019 ലോകകപ്പ് സെമിയിലെയും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെയും തോൽവികൾക്ക് കണക്ക് തീർത്ത് കീവിസിൻ്റെ ചിറകരിഞ്ഞ് ഭാരതം ഫൈനലിൽ. എഴുനൂറുലധികം റൺസ് പിറന്ന വാഖഡെയിൽ ന്യൂസിലാൻഡിന് മേൽ ടീം ഇന്ത്യ വ്യക്തമായ മേധാവിത്വം നേടി. മെക്സിക്കൻ തിരമാലകൾ പോലെ മുംബൈ കാണികളുടെ ആർത്തിരമ്പലും ബൗളർമാരുടെ ശവപ്പറമ്പായിട്ട് കൂടി അസാമാന്യ പോരാട്ടവീര്യം കാണിച്ച ഷമിയുടെ ബൗളിംഗുമാണ് ഭാരതത്തിൻ്റെ വിജയമുറപ്പിച്ചത്. ഷമി വെറും ഹീറോയല്ല, സൂപ്പർ ഹീറോയാണ്. മുംബെയിൽ 7 വിക്കറ്റ് നേടിയ അദ്ദേഹം ലോകകപ്പിൽ 52 വിക്കറ്റും ഇത്തവണ മൂന്ന് തവണ 5 വിക്കറ്റ് നേട്ടവും കൈവരിച്ചു. കോലിയുടെ അമ്പതാം ഏകദിന സെഞ്ചുറിയും ശ്രേയസ് അയ്യരുടെ തുടർച്ചയായ രണ്ടാം സെഞ്ചുറിയും ഇന്ത്യ വിജയത്തിൻ്റെ തിളക്കം വർദ്ധിപ്പിച്ചു.

👍40🔥15👌3🙏2👏1
കലിക്കറ്റ് സർവ്വകലാശാല ക്യാംപസിൽ തങ്ങുന്ന ആദരണീയനായ ഗവർണ്ണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാനെ സന്ദർശിച്ചു. ഒരു ഭീഷണിക്കുമുന്നിലും അദ്ദേഹം മുട്ടുമടക്കില്ല. സർവ്വകലാശാലകളെ സി. പി. എം പിടിയിൽനിന്ന് മോചിപ്പിച്ച് സ്വതന്ത്രമാക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ അറിയിച്ചു.
https://www.facebook.com/share/p/DNzJkMzNmSeKgP2w/?mibextid=QRhQuG
https://www.facebook.com/share/p/DNzJkMzNmSeKgP2w/?mibextid=QRhQuG
Facebook
Log in to Facebook
Log in to Facebook to start sharing and connecting with your friends, family and people you know.
👍28🙏9
ദൈവത്തിലും ക്ഷേത്രത്തിലുമൊന്നും വിശ്വാസമില്ലാതിരുന്ന സൈബർ കമ്മികൾ രണ്ട് ദിവസായി ക്ഷേത്രാചാരങ്ങളിലും ജാതകത്തിലും മുഹൂർത്തത്തിലും വരെ ഉത്കണ്ഠയുള്ളവരായി മാറിക്കഴിഞ്ഞു. നരേന്ദ്രമോദി ഗുരുവായൂരിൽ സുരേഷ്ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതാണ് സൈബർ കമ്മികളുടെ പുതിയ വിശ്വാസത്തിന് ഹേതു. മോദി വരുന്നതിനാൽ 12 വിവാഹം മുടങ്ങുമെന്നാണ് പുതിയ ഇടത് നരേറ്റീവ്. ജാതകവും മുഹൂർത്തവും ആചരിക്കാനാവാതെ വിവാഹം മുടങ്ങേണ്ടി വരുന്ന വിശ്വാസികളെയോർത്ത് ലെഫ്റ്റ് പ്രൊഫൈലുകൾ പൊഴിക്കുന്ന കണ്ണീർ കൊണ്ട് സോഷ്യൽ മീഡിയ മുഴുവൻ പ്രളയസമാനമായ അവസ്ഥയായിരിക്കുകയാണ്. എന്നാൽ ഗുരുവായൂരപ്പന് മുമ്പിൽ വിവാഹം കഴിക്കാൻ മുഹൂർത്തമൊന്നും നോക്കാറില്ലെന്ന് അന്തങ്ങൾക്ക് അറിയാതെ പോയി. പ്രധാനമന്ത്രി വരുന്നത് കൊണ്ട് സമയത്തിൽ മാത്രമേ മാറ്റമുള്ളൂവെന്നും ബുക്ക് ചെയ്ത എല്ലാ വിവാഹങ്ങളും നടക്കുമെന്നും ദേവസ്വംബോർഡും പൊലീസും വ്യക്തമാക്കുകയും ചെയ്തു. സുരേഷ്ഗോപിക്ക് വിവാഹം മുടക്കിയല്ല വിവാഹം നടത്തിയാണ് ശീലമെന്ന് മലയാളികൾക്ക് മറ്റാരേക്കാളും നന്നായറിയാം. എന്നിട്ടും എന്തിനാണ് കമ്മികളെ ഈ സത്യാനന്തര കാലത്ത് ഇത്തരം നട്ടാൽ മുളയ്ക്കാത്ത നുണകൾ പാടി നടന്ന് തേയുന്നത്? ഏതായാലും ആചാരങ്ങളെയും ജാതകത്തെയും മുഹൂർത്തത്തെയും പറ്റിയൊക്കെ രണ്ട് ദിവസം കൊണ്ട് പഠിച്ചതല്ലേ ഇനിയെങ്കിലും വിപ്ലവവായാടിത്തരം നിർത്തി നാരായണ നാമം ജപിക്കാൻ നോക്ക്. അങ്ങനെങ്കിലും മനസിനൊരു ശാന്തി വരട്ടെ.
📸 Look at this post on Facebook https://www.facebook.com/share/p/p7vNE4e8WJn88P7k/?mibextid=QRhQuG

👍31👏2