Malayalam News | മലയാളം ന്യൂസ്
76 subscribers
12.2K photos
58.2K links
മലയാളത്തിലെ പ്രമുഖ വാർത്ത ചാനലുകളുടെ വാർത്തകൾ ഉടനടി ഇവിടെ ലഭിക്കും.

@MalayalamNewss
Download Telegram
സരൾ ബിൽ കേരളത്തെ തകർക്കാനുള്ള നീക്കം; കോർപ്പറേറ്റുകളെ സഹായിക്കാനെന്ന് കെ. രാജൻ
സരൾ ബിൽ കേരളത്തെ തകർക്കാനുള്ള നടപടിയാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നും എംഎൽഎ കെ. രാജൻ. ചില കോർപ്പറേറ്റുകൾക്ക് നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ബിൽ കൊണ്ടുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പ്രത്യേക ഭൂമി കണ്ടെത്തി ചില ലക്ഷ്യങ്ങൾ നടപ്പാക്കാന...
നെഞ്ചുവേദന മാത്രമല്ല ഹൃദയാഘാത ലക്ഷണം; ഈ സൂചനകളും അവഗണിക്കരുത്
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ നെഞ്ചുവേദനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ആരോഗ്യവിദഗ്ധർ. നെഞ്ചിൽ ഭാരം അനുഭവപ്പെടുക, മുറുക്കം, ശ്വാസംമുട്ടൽ, തണുത്ത വിയർപ്പ്, ഓക്കാനം, തലകറക്കം എന്നിവയും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണങ്ങളാകാം.കൈകൾ, പുറം, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളിലുണ്ടാകുന്ന വേദനയും ...
മുംബൈ ഇന്ത്യൻസിന്റെ നായകൻ ആര്? രോഹിത് ശർമ്മയോ തിലക് വർമ്മയോ; നിർണായക തീരുമാനത്തിനൊരുങ്ങി മാനേജ്‌മെന്റ്
പരിശീലക നിരയിൽ വൻ അഴിച്ചുപണി നടത്തിയ മുംബൈ ഇന്ത്യൻസിന് മുന്നിൽ അടുത്ത ഐപിഎൽ സീസണിലെ നായകനെ കണ്ടെത്തുകയെന്ന നിർണായക ദൗത്യം. മുൻ നായകൻ രോഹിത് ശർമ്മ വീണ്ടും ടീമിന്റെ ചുമതലയിലെത്തുമോ, യുവതാരം തിലക് വർമ്മയ്ക്ക് അവസരം നൽകുമോ എന്നതാണ് ക്രിക്കറ്റ് ലോകം ഉറ്റു...
സിനിമയിലെ നായകന് നല്ല ഭരണാധികാരിയാകാനാകില്ല; വിജയ് സർക്കാരിനെതിരെ എം.കെ. സ്റ്റാലിൻ
തമിഴ്നാട്ടിലെ ക്രമസമാധാന നില പൂർണമായും തകർന്നുവെന്ന് ആരോപിച്ച് വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. സിനിമയിലെ നായകന്മാർക്ക് യഥാർഥ ജീവിതത്തിൽ മികച്ച ഭരണാധികാരികളാകാൻ കഴിയില്ലെന്നും വിവേകമില്ലാത്തതും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേൾ...
സംസ്ഥാനത്ത് ക്രമസമാധാനം തകർക്കാൻ യുഡിഎഫ് ശ്രമിക്കുന്നു: കെ.കെ. ശൈലജ
കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ പ്രവർത്തകർക്കുനേരെയുണ്ടായ ആക്രമണത്തിൽ യുഡിഎഫ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കെ.കെ. ശൈലജ. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കാൻ യുഡിഎഫ് നേതൃത്വം സഹായിക്കുകയാണെന്ന് അവർ ആരോപിച്ചു. ആശുപത്രിയിൽ മാരകായുധങ്ങളുമായി എത്തിയ സംഘം എസ്എഫ്ഐ പ്രവർത്തകരെ കൊലപ...
ബാൾട്ടിക് രാജ്യങ്ങളെ വിവരയുദ്ധത്തിന്റെ പരീക്ഷണശാലയാക്കി റഷ്യ; നാറ്റോ ഐക്യത്തിന് ഭീഷണിയെന്ന് റിപ്പോർട്ട്
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നീ ബാൾട്ടിക് രാജ്യങ്ങളെ വിവരയുദ്ധത്തിനുള്ള പരീക്ഷണശാലയായി റഷ്യ ഉപയോഗിക്കുകയാണെന്ന് പുതിയ റിപ്പോർട്ട്. നാറ്റോയുടെ ഐക്യം തകർക്കാനും പാശ്ചാത്യ സ്വാധീനം കുറയ്ക്കാനുമുള്ള റഷ്യൻ തന്ത്രങ്ങളു...
കോസ്‌മെറ്റിക് സർജറി അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കീർത്തി സുരേഷ്; ശരീരഭാരം കുറച്ചത് കഠിനാധ്വാനത്തിലൂടെ
ശരീരഭാരം കുറച്ചത് കോസ്‌മെറ്റിക് സർജറിയിലൂടെയാണെന്ന സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾക്ക് മറുപടിയുമായി നടി കീർത്തി സുരേഷ്. കഠിനമായ വ്യായാമത്തിലൂടെയാണ് താൻ ശരീരഭാരം കുറച്ചതെന്നും മുഖത്ത് അസ്വാഭാവികമായ മാറ്റങ്ങൾ വരുത്താൻ താൽപര്യമില്ലെന്നും താരം വ്യക്തമാ...
സെക്രട്ടേറിയറ്റിന് മുന്നിലെ സമരം: എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയ എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടേറിയറ്റ് മെയിൻ ഗേറ്റിന് സമീപം പ്രതിഷേധ ജാഥ നടത്തിയെന്നാരോപിച്ചാണ് നടപടി. സമരസമിതി സെക്രട്ടറി വളർമതിയെ ഒന്നാം പ്രതിയാക്കി തിരിച്ചറിഞ്ഞ എട്ട് പേർക്കെതിരെയും കണ്...
ഇറാൻ യുദ്ധച്ചെലവ് വെനിസ്വേലൻ എണ്ണയിലൂടെ നികത്താനോ? ട്രംപിനെതിരെ രൂക്ഷ വിമർശനം
ഇറാനെതിരായ സൈനിക നടപടികൾക്കായി ചെലവഴിച്ച 47 ബില്യൺ ഡോളറിന്റെ സാമ്പത്തിക ബാധ്യത മറച്ചുവെക്കാൻ വെനിസ്വേലയിലെ എണ്ണസമ്പത്ത് ഉപയോഗിക്കുന്നുവെന്ന ആരോപണവുമായി ട്രംപ് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനം. ഒരു പരമാധികാര രാജ്യത്തിന്റെ പ്രസിഡന്റായ നിക്കോളാസ് മഡുറോയെ സൈനിക നടപടിയിലൂടെ പി...
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരും; പഴയ അഴിമതി ആരോപണത്തിൽ പുനരന്വേഷണത്തിന് ഉത്തരവ്
ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം തുടരാൻ ആഭ്യന്തരവകുപ്പിന്റെ തീരുമാനം. കോൺഗ്രസ് നേതാവിന്റെ പരാതിയെ തുടർന്നാണ് പഴയ അഴിമതി ആരോപണത്തിൽ പുനരന്വേഷണത്തിന് ആഭ്യന്തര മന്ത്രി രമേഷ് ചെന്നിത്തല ഉത്തരവിട്ടത്. ഡൽഹിയിൽ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാ...
ദീപാവലി ആഘോഷത്തിന് നയൻതാരയുടെ ‘മൂക്കുത്തി അമ്മൻ 2’; നവംബർ 6ന് ആഗോള റിലീസ്
ദീപാവലി ആഘോഷം കുടുംബസമേതം തിയേറ്ററുകളിൽ ആസ്വദിക്കാൻ പ്രേക്ഷകരെ ക്ഷണിച്ച് നയൻതാര നായികയാകുന്ന ‘മൂക്കുത്തി അമ്മൻ 2 – മഹാശക്തി’. സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രം നവംബർ 6ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. വേൽസ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ഡോ. ഇഷാരി കെ. ഗണേഷ് നിർമിക്കുന...
വ്യോമസേനയുടെ പുതിയ മേധാവിയായി അശുതോഷ് ദീക്ഷിത് ചുമതലയേറ്റു
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ചുമതലയേറ്റു. നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനുശേഷം എയർ ചീഫ് മാർഷൽ എ.പി. സിങ് വിരമിച്ചതോടെയാണ് ദീക്ഷിത് സേനയുടെ തലപ്പത്തെത്തിയത്. നേരത്തെ വ്യോമസേനയുടെ വൈസ് ചീഫായും ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാന്റെ ഓഫീസിലെ ചീഫ് ഓഫ...
അമേരിക്കൻ ആക്രമണമുണ്ടായാൽ വിശാല യുദ്ധമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം
അമേരിക്ക വീണ്ടും സൈനിക ആക്രമണത്തിന് മുതിർന്നാൽ പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിക്കുന്ന വിശാല യുദ്ധമുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള മുജ്തബ ഖമേനി സൈനിക കമാൻഡർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇറാ...
യുപിയിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ വോട്ടർപട്ടികയിൽ ഇല്ലെന്ന് യോഗി ആദിത്യനാഥ്
ഉത്തർപ്രദേശിലെ വോട്ടർപട്ടികയിൽ 1.27 കോടി ഹിന്ദുക്കളുടെ പേരുകൾ ഉൾപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. ലഖ്‌നൗവിൽ നടന്ന ബിജെപി സംസ്ഥാന നിർവാഹക സമിതി യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഉൾപ്പെടുത്താൻ പാർട്ടി...
യൂറോപ്പിലേക്ക് റഷ്യൻ വാതകവിതരണം പുനരാരംഭിക്കാൻ അമേരിക്കൻ നീക്കം
റഷ്യയിൽനിന്നുള്ള പ്രകൃതിവാതക വിതരണം യുക്രെയ്‌നിലൂടെയുള്ള പൈപ്പ്‌ലൈനുകൾ വഴി യൂറോപ്പിലേക്ക് പുനരാരംഭിക്കാനുള്ള പദ്ധതിക്ക് അമേരിക്ക പിന്തുണ നൽകുന്നതായി റിപ്പോർട്ട്. ശൈത്യകാലത്തെ ഊർജ്ജപ്രതിസന്ധി ലഘൂകരിക്കുന്നതിനും റഷ്യയെ സമാധാനചർച്ചകളിലേക്ക് അടുപ്പിക്കുന്നതിനുമാണ് നീക്കമെന്നാണ് സൂ...
ഹൈലോ ഓപ്പണിൽ ഇന്ത്യൻ ആധിപത്യം; ലക്ഷ്യ സെന്നും സിന്ധുവും ജേതാക്കൾ
ജർമ്മനിയിൽ നടന്ന ഹൈലോ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യക്ക് ഇരട്ടക്കിരീടം. പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും വനിതാ സിംഗിൾസിൽ പി.വി. സിന്ധുവുമാണ് ചാമ്പ്യന്മാരായത്. ഇരുവരും ഫൈനലിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് എതിരാളികളെ പരാജയപ്പെടുത്തിയത്.പുരുഷ ഫൈനലിൽ ഇന്തോനേഷ്യയുടെ ലോക ആറാം നമ്പർ താരം ജോനാ...
ഒളിക്യാമറ വിവാദം: കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയിലേക്ക് അന്വേഷണം; അനുയായിക്ക് സിസിബി നോട്ടീസ്
കർണാടകയിലെ ഒളിക്യാമറ വിവാദത്തിൽ കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കെതിരായ അന്വേഷണം ശക്തമാകുന്നു. കേസുമായി ബന്ധപ്പെട്ട് കുമാരസ്വാമിയെ ചോദ്യം ചെയ്യാനാണ് സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ (സിസിബി) നീക്കം. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ അടുത്ത അനുയായിയായ പ്...
ആണവായുധ നിർമാണം വേഗത്തിലാക്കുമെന്ന് ഉത്തരകൊറിയ; അമേരിക്കയ്ക്കും ദക്ഷിണകൊറിയയ്ക്കും മുന്നറിയിപ്പ്
അമേരിക്കയും ദക്ഷിണകൊറിയയും സംയുക്തമായി നടത്തിയ ‘അയൺ മേസ്’ സൈനികാഭ്യാസത്തിന് പിന്നാലെ ആണവായുധ നിർമാണം വേഗത്തിലാക്കുമെന്ന് പ്രഖ്യാപിച്ച് ഉത്തരകൊറിയ. രാജ്യത്തിന്റെ ആണവ പ്രതിരോധ നയത്തിൽ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും ശത്രുരാജ്യങ്ങളുടെ സൈനിക നീക്കങ്...
ബോഡി ബിൽഡറും ട്രെയ്‌നറും; വരൻ ലിബിൻ മാത്യു, വിവാഹം നവംബറിൽ: റിമി ടോമി
വിവാഹവാർത്ത സ്ഥിരീകരിച്ചതിന് പിന്നാലെ വരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവച്ച് ഗായിക റിമി ടോമി. പുതിയ വ്ലോഗിലൂടെയാണ് വരന്റെ പേര്, ജോലി, വിവാഹവേദി തുടങ്ങിയ കാര്യങ്ങൾ റിമി വെളിപ്പെടുത്തിയത്. മുംബൈ മലയാളിയും ബോഡി ബിൽഡറും ട്രെയ്‌നറുമായ ലിബിൻ മാത്യുവാണ് വരൻ. നവംബറിൽ മുംബൈയിലെ ഡോംബിവല്ല...
മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദേശ സഹായത്തോടെയാണ് മോദി അധികാരത്തിലെത്തിയതെന്നും വിദേശ ശക്തികളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി പദത്തിൽ തുടരുന്നതെന്നും രാഹുൽ ആരോപിച്ചു. രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും ...