📖🛐✝💊 Gospel capsule👣🌼🕊💒 545
(04/06/2026)
അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ചു മുറിച്ച് ശിഷ്യന്മാര്ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: വാങ്ങി ഭക്ഷിക്കുവിന്‍; ഇത് എൻ്റെ ശരീരമാണ്.
(മത്തായി 26 : 26)
1. യേശു, മറ്റുള്ളവർക്കുവേണ്ടി മുറിയപ്പെടാനും പങ്കുവയ്ക്കപ്പെടാനും തയ്യാറായതുകൊണ്ടാണ് നമുക്ക് വി. കുർബ്ബാന ലഭിച്ചത്.
_ക്രിസ്തുവാകുന്ന തിരുവോസ്തി സ്വീകരിക്കുന്ന ഞാനും ചുറ്റുമുള്ളവർക്കായി മുറിയപ്പെടാനും പങ്കുവയ്ക്കപ്പെടാനും തയ്യാറാകണം. നമ്മുടെ ഇന്നത്തെ നന്മകൾക്കുപുറകിൽ മാതാപിതാക്കളടക്കം ഒത്തിരിയാളുകളുടെ ജീവിതം പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട് എന്നത് നാം മറക്കരുത്._
2. വി. ബലിയിൽ, വൈദികൻ തിരുശ്ശരീരമെടുത്ത് കുസ്തോദിയിലെ ഓസ്തികളെ ആശീർവദിക്കുമ്പോൾ അവയും യേശുവിൻ്റെ തിരുശരീരമാകുന്നു.
_എൻ്റെ ജീവനും ജീവിതവും മറ്റുള്ളവരെ ക്രിസ്തുവിലേക്ക് അടുപ്പിക്കുന്നതും പരിവർത്തനം ചെയ്യുന്നതുമായിരിക്കണം. എൻ്റെ സാമീപ്യവും സ്പർശനവും മറ്റുള്ളവരെ ക്രിസ്തുവിനെ ഓർമ്മിപ്പിക്കുന്നുണ്ടോ?_
3. സ്വയം ബലിയായപ്പോൾ, എല്ലാവർക്കും പകുത്തുനൽകിയപ്പോൾ, സ്വയം ഉപേക്ഷിച്ചപ്പോൾ ക്രിസ്തു ഒരിക്കലും മറക്കാത്ത ഓർമ്മയായി. ഇന്നും അവൻ എല്ലാവർക്കും വിശുദ്ധമായ ഓർമ്മയാണ്.
_ഞാൻ സ്വയം വിട്ടുകൊടുക്കുമ്പോഴും, എന്നെത്തന്നെ പരിത്യജിക്കുമ്പോഴും, സ്വന്തമായവ ഉപേക്ഷിക്കുമ്പോഴുമാണ് ഞാനും ഓർമ്മയാകുക. ചുറ്റുമുള്ളവരുടെ ഹൃദയങ്ങളിൽ ഓർമ്മയാകാൻ കഴിയുമ്പോഴാണ് ജീവിതം സാർത്ഥകമാകുന്നത്._
🛐*പരി.കുർബാനയുടെ😇 തിരുനാൾ മംഗളങ്ങൾ* 🙏
🖋Fr Sijo Kannampuzha OM