വി. ജോവാൻ ഓഫ് ആർക്:
സ്ത്രീത്വത്തെ ബലഹീനപാത്രമായി കണ്ട് മറച്ചു പിടിക്കാനും ഒതുക്കി വയ്ക്കാനുമല്ല,മറിച്ച് തന്റെ അസ്തിത്വത്തെക്കുറിച്ച് സ്രഷ്ടാവിന് നന്ദി പറയാനും തനിക്കുള്ള സാധ്യതകളെ അതിന്റെ പൂർണ്ണതയിൽ ജീവിക്കാനുമാണ് അവൾ പരിശ്രമിച്ചത്.ഒരു കർഷക പെൺകുട്ടിയിൽ നിന്ന് ഫ്രാൻസിനെ നയിക്കുന്ന ധീരയായ സൈനികയിലേക്കുള്ള യാത്ര അവളുടെ ദൈവാശ്രയത്വത്തിന്റെ ഫലമായിരുന്നു.മതഭ്രാന്തിയായി കണക്കാക്കി തീയിലെരിഞ്ഞമർന്നത് അവളുടെ ശരീരം മാത്രമാണ്.ആര് എതിർത്താലും അവഗണിച്ചാലും നമ്മിലെ വിശുദ്ധിയും,ജീവിത മാതൃകയും,ധീരതയോടെ കാത്തുപാലിച്ച മൂല്യങ്ങളും കാലങ്ങളെ അതിലംഘിച്ച് നിലനിൽക്കും.
വി.കൊച്ചുത്രേസ്യയുടെ പ്രാർത്ഥന-
എന്റെ പ്രിയനേ,നിന്റെ സ്നേഹത്തിന്റെ തടവുകാരനാണ് ഞാൻ;എന്റെ സ്വന്തം ഇഷ്ടപ്രകാരം നിന്നിലേക്ക് എന്നെ ചേർത്ത് ബന്ധിപ്പിക്കാൻ,ചങ്ങലകൾ വലിച്ചുമാറ്റി,ലോകത്തിൽ നിന്ന് എന്നെന്നേക്കുമായി എന്നെ ഞാൻ വിഛേദിച്ചു കളയുന്നു.എന്റെ വാൾ സ്നേഹമാണ്.അത് ഉപയോഗിച്ച്-ജോവാൻ ഓഫ് ആർക്കിനെപ്പോലെ-ഞാൻ അന്യരെ ആത്മദേശത്തു നിന്ന് പുറത്താക്കും,അങ്ങയെ എന്റെ രാജാവായി പ്രഖ്യാപിക്കും.ജോവാൻ പറഞ്ഞപോലെ"അങ്ങ് വിജയം നൽകുന്നതിനുമുമ്പ് ഞങ്ങൾ യുദ്ധം ചെയ്യണം"ഓ എന്റെ ഈശോ,എന്റെ ജീവിതത്തിന്റെ സായാഹ്നം വരെ നിന്റെ സ്നേഹത്തിനായി ഞാൻ യുദ്ധം ചെയ്യും.നിന്നോടൊപ്പമായിരിക്കുക,നിന്നിൽ ആയിരിക്കുക,അതാണ് എന്റെ ഏക ആഗ്രഹം; നിന്നെ മുഖാമുഖം കാണുന്ന സന്തോഷകരമായ നിത്യദിനത്തിനായി കാത്തിരുന്ന് ഈ പ്രവാസകാലം സഹിക്കാൻ എന്നെ സഹായിക്കണേ.ആമ്മേൻ

"കർത്താവ് തന്റെ ദിവ്യസാന്നിധ്യം നിങ്ങൾക്ക് വെളിപ്പെടുത്തിത്തരട്ടെ;അത് എത്രയോ ആസ്വാദ്യകരവും മധുരവുമാണ്,അത് ആത്മാവിന് നൽകുന്ന ശക്തി എത്ര വലുതാണ്!ദൈവം നമ്മെ അത്രമേൽ സ്നേഹിക്കുന്നുവെന്നും,അവിടുന്ന് നമ്മിൽ വസിക്കുന്നുവെന്നും,നമ്മുടെ പ്രവാസകാലത്തെ തുണയായും എല്ലാ നിമിഷങ്ങളിലും നമ്മുടെ ആത്മമിത്രമായും രഹസ്യങ്ങൾ പങ്കുവെക്കുന്ന കൂട്ടുകാരനായും അവിടുന്ന് മാറിയിരിക്കുന്നുവെന്ന് വിശ്വസിക്കുക.പരിശുദ്ധ ത്രിത്വത്തിന്റെ ഒരു വാസസ്ഥലമായിരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു."
(ത്രിത്വത്തിന്റെ വി.എലിസബത്ത് OCD)
ത്രിത്വത്തിന്റെ വി.എലിസബത്തിന്റെ പരി.ത്രിത്വത്തോടുള്ള പ്രാർത്ഥന
ഓ എന്റെ ദൈവമേ,ഞാൻ ആരാധിക്കുന്ന ത്രിത്വമേ,എന്നെത്തന്നെ പൂർണ്ണമായി മറന്ന് എൻ്റെ ആത്മാവ് സ്വച്ഛമായി നിത്യതയിലെന്നവിധം അങ്ങിൽ ശാന്തമായി വസിക്കുവാൻ എന്നെ സഹായിക്കണമേ.ഓ മാറ്റമില്ലാത്ത എൻ്റെ ദൈവമേ,യാതൊന്നും എന്നെ അങ്ങിൽനിന്നും അകറ്റാതെ,എന്റെ സമാ ധാനത്തെ അലട്ടാതെ,അങ്ങയുടെ രഹസ്യത്തിന്റെ കൂടുതൽ ആഴങ്ങളിലേക്ക്,ഓരോ നിമിഷവും എന്നെ അടുപ്പിക്കട്ടെ.എന്റെ ആത്മാവിൻ്റെ ആഗ്രഹത്തെ ശമിപ്പിച്ച്,അതിനെ അങ്ങ യുടെ സ്വർഗ്ഗമാക്കി,അങ്ങയുടെ പ്രിയമുള്ള വാസസ്ഥലവും വിശ്രമസങ്കേതവുമാക്കേണമേ.അവിടെ അങ്ങയെ ഞാൻ ഒരിക്കലും തനിച്ചാക്കാതെ,പൂർണ്ണമായും അങ്ങയുടെ സന്നിധി യിലായിരുന്ന്,എൻ്റെ വിശ്വാസത്തിൻ്റെ പൂർണ്ണമായ ഉണർവിൽ,സമ്പൂർണ്ണമായ ആരാധനയിൽ അങ്ങയുടെ സൃഷ്ടിപരമായ പ്രവർത്തനത്തിനു മുഴുവനായി ഞാൻ എന്നെ സമർപ്പിക്കട്ടെ.ആമ്മേൻ