*പത്താം പീയൂസ് മാർപാപ്പ*
ദരിദ്ര കുടുംബത്തിൽ ജനിച്ച്,താഴ്മയുടെയും ലാളിത്യത്തിന്റെയും മൂർത്തിമദ്ഭാവമായി വളർന്ന ദൈവദാസനായിരുന്നു അദ്ദേഹം.കുട്ടിക്കാലം മുതൽ ദൈവവിളി നെഞ്ചിലേറ്റിയ അദ്ദേഹം,ഇടവക വികാരിയായിരിക്കുമ്പോഴും മെത്രാനായിരിക്കുമ്പോഴും സഭയുടെ പരമാധ്യക്ഷനായപ്പോഴും ആ ലാളിത്യം കാത്തുസൂക്ഷിച്ചു."ദിവ്യകാരുണ്യത്തിന്റെ മാർപാപ്പ"എന്നറിയപ്പെടുന്ന അദ്ദേഹം,കൊച്ചുകുട്ടികൾക്കും ദിവ്യകാരുണ്യം സ്വീകരിക്കാനുള്ള വാതിൽ തുറന്നുകൊടുത്തു.സഭയിലെ ആധുനിക തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായി പോരാടുകയും,"എല്ലാറ്റിനെയും ക്രിസ്തുവിൽ പുതുക്കുക"എന്ന തത്വം ജീവിതലക്ഷ്യമാക്കുകയും ചെയ്തു.ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരത കണ്ടു മനമുരുകിയ അദ്ദേഹം,ലോകസമാധാനത്തിനായി തന്റെ ജീവൻ തന്നെ ബലിയർപ്പിച്ചു.ക്രിസ്തുവിനോടുള്ള ആഴമായ സ്നേഹത്തിലും സഭയോടുള്ള വിശ്വസ്തതയിലും അദ്ദേഹം എന്നും പ്രകാശിക്കുന്ന ഒരു വിളക്കായിരുന്നു.
*പരിശുദ്ധാത്മാവുമായുള്ള ഐക്യത്തിനായുള്ള പത്താം പീയൂസ് മാർപാപ്പയുടെ പ്രാർത്ഥന*
പ്രകാശത്തിന്റെയും സ്നേഹത്തിന്റെയും പരിശുദ്ധാത്മാവേ,ഇക്കാലത്തും നിത്യതയിലേക്കുമായി എന്റെ ഹൃദയവും മനസ്സും ഇച്ഛയും അങ്ങേക്ക് ഞാൻ സമർപ്പിക്കുന്നു.അങ്ങയുടെ ദിവ്യമായ പ്രചോദനങ്ങൾക്കും,അങ്ങ് തെറ്റില്ലാത്ത വഴികാട്ടിയായിരിക്കുന്ന പരിശുദ്ധ കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്കും അനുസരണയുള്ളവനായിരിക്കാൻ എന്നെ അനുഗ്രഹിക്കണമേ.ദൈവസ്നേഹത്താലും അയൽക്കാരനോടുള്ള സ്നേഹത്താലും എന്റെ ഹൃദയം എപ്പോഴും പ്രജ്ജ്വലിക്കട്ടെ.എന്റെ ഇച്ഛ എപ്പോഴും അങ്ങയുടെ ദിവ്യമായ ഇഷ്ടവുമായി ഐക്യപ്പെട്ടിരിക്കട്ടെ.നമ്മുടെ കർത്താവും രക്ഷകനുമായ ഈശോമിശിഹായുടെ ജീവിതത്തെയും പുണ്യങ്ങളെയും വിശ്വസ്തതയോടെ അനുകരിക്കാൻ എന്റെ ജീവിതത്തിന് സാധിക്കട്ടെ.അവിടുത്തേക്കും,പിതാവായ ദൈവത്തിനും,ദിവ്യാത്മാവായ അങ്ങേക്കും എന്നേക്കും ബഹുമാനവും മഹത്വവും ഉണ്ടായിരിക്കട്ടെ,ആമേൻ.