വി.ലോറൻസ് ഡീക്കൻ: പാവങ്ങളുടെ പക്ഷം ചേരേണ്ടതാണ് സഭയുടെ ദൗത്യം എന്ന് ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ് വലേറിയൻ രാജാവ് എല്ലാ മെത്രാന്മാരെയും പുരോഹിതന്മാരെയും ഡീക്കന്മാരെയും വധിക്കാൻ ഉത്തരവിട്ടപ്പോൾ തന്നെ സിക്സ്റ്റസ് രണ്ടാമൻ മാർപാപ്പയുടെ ഡീക്കനായിരുന്ന അദ്ദേഹം പള്ളിയുടെ സ്വത്തെല്ലാം വിറ്റ് പാവങ്ങൾക്ക് ദാനം ചെയ്തത്.സഭയുടെ സ്വത്തെല്ലാം തന്റെ മുമ്പിൽ ഹാജരാക്കണമെന്ന് രാജാവ് കല്പിച്ചപ്പോൾ ദരിദ്രരെയും,വിശക്കുന്നവരെയും,വിധവകളെയും,അനാഥരെയും രാജാവിന്റെ മുമ്പിൽ കൊണ്ട് ചെന്ന് നിർത്തി ഇതാണ് സഭയുടെ സ്വത്തെന്ന് സധൈര്യം അദ്ദേഹം പ്രഖ്യാപിച്ചു.സഭയോടുള്ള രാജാവിന്റെ പ്രതികാരത്തിനിരയായി പഴുത്തുകൊള്ളുന്ന ഇരുമ്പ് ഗ്രിഡിറോണിൽ കിടത്തിയപ്പോഴും പുഞ്ചിരിയോടെ എന്റെ ഒരു വശം വെന്ത് കഴിഞ്ഞു ഇനി മറുവശം തിരിച്ചിടാൻ പീഡകരോട് പറഞ്ഞ് രക്തസാക്ഷിത്വം വിജയിയാകാനുള്ള വിളിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.സഭയുടെ അംഗമെന്ന നിലയിൽ പാവങ്ങൾക്ക് വേണ്ടി ഞാനെന്തു ചെയ്യുന്നുണ്ടെന്നും വിശ്വാസത്തെ പ്രതി ഞാൻ എന്ത് നോവെടുക്കുന്നുണ്ടെന്നും ചിന്തിക്കാൻ ലോറൻസ് നമ്മെ പ്രചോദിപ്പിക്കുന്നു.
=ഡീക്കന്മാർക്കുവേണ്ടിയുള്ള പ്രാർത്ഥന=
ഓ മിശിഹായേ,സഭയിലെ എല്ലാ ശുശ്രൂഷകളുടെയും ഉറവിടം നീയാണല്ലോ.ദൈവജനത്തിന്റെ ആവശ്യങ്ങൾക്ക് മറുപടിയായി,കൈവയ്പ്പിലൂടെയും പരിശുദ്ധാത്മാവിനെ വാർഷിച്ചുകൊണ്ടും,നീ അവരെ തിരുസഭയുടെ ദാസന്മാരായി വിളിച്ച് നിയോഗിച്ചിരിക്കുന്നു.ഈ ശുശ്രൂഷയിലേക്ക് അങ്ങ് വിളിച്ചവരെ സഹായിക്കണമേ,അങ്ങനെ അവർ സുവിശേഷം പ്രഘോഷിക്കുകയും അങ്ങേ ബലിപീഠത്തിൽ ശുശ്രൂഷിക്കുകയും ചെയ്തുകൊണ്ട് സൗമ്യഹൃദയങ്ങളോടെ തീക്ഷ്ണതയുള്ള ദാസന്മാരായി തുടരട്ടെ.ദരിദ്രരുടെ മുൻപിൽ,അങ്ങയുടെ യഥാർത്ഥമായ സാന്നിധ്യം പ്രതിഫലിപ്പിക്കാൻ അവരെ സഹായിക്കണമേ.അവരുടെ പൗരോഹിത്യ യാത്രയിൽ അനുഗമിക്കുന്നവരെയും,അവരുടെ കുടുംബങ്ങളെയും,വിശ്വാസത്തിലും പ്രത്യാശയിലും സ്നേഹത്തിലും നിലനിൽക്കാൻ അവരെ സഹായിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.പുരോഹിതരായി അഭിഷേകം ചെയ്യപ്പെടുമ്പോൾ അവർ പറയുന്നതും ചെയ്യുന്നതുമായ എല്ലാം അങ്ങേക്ക് ബഹുമാനവും മഹത്വവും നൽകുന്നതും മറ്റുള്ളവരെ അങ്ങേ തിരുഹൃദയത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഉപകരിക്കുന്നതും ആയിരിക്കട്ടെ.ആമേൻ.

അസ്സീസിയിലെ വി.ക്ലാര:ആഡംബരത്തിൻ്റെ ഒരു ലോകത്ത് സമ്പന്നതയെ വിട്ടെറിഞ്ഞ് അവൾ ദാരിദ്ര്യത്തിൻ്റെ പാതയിൽ നീങ്ങി,ബാഹ്യ സൗന്ദര്യം വിലമതിക്കപ്പെടുന്ന ലോകത്തിൽ ആത്മാവിൽ വിശുദ്ധിയുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടാൻ അവൾ തപസ്വനിയുടെ വസ്ത്രമണിഞ്ഞു.അഴകും ആകർഷണവുമുള്ള മറ്റെന്തിനേക്കാളും അതുല്യ സൗന്ദര്യത്തിന്റെ ഉറവിടമായ ദിവ്യകാരുണ്യത്തെ അവൾ പ്രണയിച്ചു.മാറുന്ന ഒരു ലോകത്തിൽ ഭക്തിയും,വിശ്വാസം ജീവിതവും,സന്യാസവുമെല്ലാം വിഡ്ഢിത്തമായും പാഴ് വേലയായും കരുതുന്നവർക്ക് മുൻപിൽ ഒഴുക്കിനെതിരെ നീന്തുവാനും,പുണ്യ ജീവിതത്തിന് ജീവിതം വിലകൊടുക്കാനും ധൈര്യം കാണിക്കുന്നവർക്ക് വിശുദ്ധിയുടെ ഒളിമങ്ങാത്ത കിരീടം ലഭിക്കും.
=വി.ക്ലാരയുടെ പ്രാർത്ഥന=
ഏറ്റവും സൗമ്യനായ ഈശോ,ജ്ഞാനസ്നാനത്താൽ എന്നെ ഉദ്ഭവപാപത്തിൽ നിന്ന് വീണ്ടെടുത്തതിനാൽ,ഇപ്പോൾ,ലോകമെമ്പാടും അർപ്പിക്കപ്പെടുകയും സ്വീകരിക്കുകയും ചെയ്യുന്ന അങ്ങേ വിലയേറിയ തിരുരക്തത്താൽ,കഴിഞ്ഞതും ഇപ്പോഴുള്ളതും,വരാനിരിക്കുന്നതുമായ എല്ലാ തിന്മകളിൽ നിന്നും എന്നെ മോചിപ്പിക്കണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു.അങ്ങേ ഏറ്റവും ദാരുണമായ മരണത്താൽ,എനിക്ക് നിലനിൽക്കുന്ന വിശ്വാസവും, ഉറച്ച പ്രത്യാശയും പൂർണ്ണമായ ദാനവും നൽകണമേ,അങ്ങനെ ഞാൻ എന്റെ പൂർണ്ണഹൃദയത്തോടും,പൂർണ്ണാത്മാവോടും,പൂർണ്ണശക്തിയോടും കൂടി അങ്ങയെ സ്നേഹിക്കും.സൽപ്രവൃത്തികളിൽ എന്നെ ഉറപ്പിക്കുകയും സ്ഥിരപ്പെടുത്തുകയും അങ്ങേ സേവനത്തിൽ എനിക്ക് സ്ഥിരോത്സാഹം നൽകുകയും ചെയ്യേണമേ,അങ്ങനെ ഞാൻ എപ്പോഴും അങ്ങയെ പ്രസാദിപ്പിക്കട്ടെ.ആമേൻ.