ഉണ്ണിയീശോയുടെയും തിരുമുഖത്തിന്റെയും വി.തെരേസ ഓ സി ഡി :
അവളുടെ ജീവിതത്തിൽ ദൈവം അസാധാരണമായ ഒരത്ഭുതവും പ്രവർത്തിച്ചില്ല.അവൾക്ക് അനിതര സാധാരണമായ ഒരു കഴിവുകളും സമ്മാനിച്ചില്ല.എങ്കിലും അവൾ നല്ല ദൈവത്തെ പരാതിയില്ലാതെ അളവറ്റ് സ്നേഹിച്ചു.അനുദിന ജീവിതത്തിലെ നിസ്സാര കാര്യങ്ങളിൽ പോലും പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരുതലും സ്നേഹവും കണ്ടെത്താൻ അവൾ ഉത്സാഹിച്ചു.ഏറ്റവും നിസ്സാരമായ കാര്യങ്ങൾ പോലും ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവെച്ച് അവൾ സുകൃത ജീവിതത്തിൽ പുരോഗമിച്ചു.പതിനഞ്ചാം വയസ്സു മുതൽ മിണ്ടാമഠത്തിന്റെ ചുവരുകൾക്കപ്പുറം ഒരു ലോകം കണ്ടിട്ടില്ലെങ്കിലും ലോകാതിർത്തിയോളം സുവിശേഷം പ്രസംഗിക്കുന്നവർക്ക് വേണ്ടി തന്റെ ത്യാഗ ജീവിതം കാഴ്ചവെച്ച് അവൾ അഖിലലോക മിഷൻ മധ്യസ്ഥയായി.മരണശേഷവും സ്വർഗ്ഗത്തിൽ നിന്ന് അനുഗ്രഹങ്ങൾ റോസാപ്പൂക്കളായി ഭൂമിയിലേക്ക് വർഷിക്കുമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് മരണശേഷവും തുടരുന്ന തന്റെ മിഷൻ ദൗത്യം അവൾ പ്രഖ്യാപിച്ചു.വിശുദ്ധരാകാൻ അസാധാരണമായ പ്രവർത്തികളോ ജീവിത സാഹചര്യങ്ങളോ ആവശ്യമില്ല,അഗാധമായ എളിമയും ഈശോയോടുള്ള നിഷ്കളങ്ക സ്നേഹവും മാത്രം മതി.
=റോസാ പുഷ്പ പ്രാർത്ഥന=
ഓ ഉണ്ണീശോയുടെ കൊച്ചുത്രേസ്യായേ,സ്വർഗ്ഗീയ ഉദ്യാനത്തിൽ നിന്ന് എനിക്കായി ഒരു റോസാപ്പൂവ് പറിച്ച്,സ്നേഹത്തിന്റെ സന്ദേശമായി അത് എനിക്ക് അയച്ചുതരണമേ.ഓ ഈശോയുടെ കൊച്ചുപുഷ്പമേ,ഞാൻ ഇപ്പോൾ പൂർണ്ണ വിശ്വാസത്തോടെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്ന ഈ അനുഗ്രഹം ദൈവം എനിക്ക് നൽകുന്നതിനായി അവിടുത്തോട് അപേക്ഷിക്കണമേ...
(നിശബ്ദമായി ആഗ്രഹം സമർപ്പിക്കുക)
വിശുദ്ധ ത്രേസ്യായേ,എന്നോടുള്ള ദൈവത്തിന്റെ വലിയ സ്നേഹത്തിൽ അങ്ങ് വിശ്വസിച്ചതുപോലെ എപ്പോഴും വിശ്വസിക്കാൻ എന്നെ സഹായിക്കണമേ;അതുവഴി ദിവസവും അങ്ങയുടെ 'കുറുക്കു വഴി'പിൻതുടരാൻ എനിക്ക് ഇടയാകട്ടെ.ആമേൻ.

*October 1*
*St. Therese of Child Jesus or St Therese of Lisieux*
(“ലിറ്റിൽ ഫ്ലവർ ഓഫ് ജീസസ്🌹”)
1873 ജനുവരി 2-ന് ഫ്രാൻസിലെ അലൻസോൺ നഗരത്തിൽ ജനിച്ചു.വിശുദ്ധരായ മാതാപിതാക്കളുടെ സ്വാധീനം, ചെറുപ്രായത്തിൽ തന്നെ ഈശോയോടുള്ള സ്നേഹത്തിൽ വളരുവാനും, വിശുദ്ധജീവിതം നയിക്കുവാനും അവൾക്ക് പ്രചോദനമായി. 15-ാം വയസ്സിൽ ലിസ്യുവിലെ കാർമലൈറ്റ് കോൺവെന്റിൽ ചേർന്ന് ത്രേസ്യ സന്യാസ ജീവിതം ആരംഭിച്ചു. ചെറിയ കാര്യങ്ങൾ അതീവശ്രദ്ധയോടെയും സ്നേഹത്തോടെയും പരാതി കൂടാതെ ചെയ്ത് തമ്പുരാന് സമർപ്പിച്ചുകൊണ്ട്(Little Way of Love) വിശുദ്ധി നേടാമെന്നുള്ള സന്ദേശമാണ് ത്രേസ്യ ലോകത്തിന് നൽകിയത്.
1897 സെപ്റ്റംബർ 30-ന് 24ാം വയസ്സിൽ ഈശോയുടെ ത്രേസ്യ തന്റെ നാഥന്റെ അടുക്കലേക്ക് മടങ്ങി. കർമ്മലമഠത്തിന്റെ നാലു ചുവരുകളിലെ അവളുടെ കൊച്ചുജീവിതം ഒരു നീണ്ട ധ്യാനം തന്നെയായിരുന്നു. നമ്മൾ ആയിരിക്കുന്ന ഇടങ്ങളിൽ ചെയുന്ന കാര്യങ്ങളൊക്കെ അല്പം കൂടി ശ്രദ്ധയും സ്നേഹവും അർഹിക്കുന്നുണ്ടെന്നും അങ്ങനെ ചെയുക വഴി നമ്മൾ ആയിരിക്കുന്ന ഇടങ്ങളെ സ്വർഗമാക്കാമെന്നും ത്രേസ്യയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. അങ്ങനെ തന്നെ ഭൂമിയിൽ ഏല്പിച്ച ദൗത്യം(mission) ഏറ്റവും ഭംഗിയായി നിറവേറ്റിയ ത്രേസ്യ ഇന്ന് സഭയിൽ മിഷനറിമാരുടെ മദ്ധ്യസ്ഥയാണ്.
1925-ൽ പോപ്പ് പയസ് പതിനൊന്നാമൻ അവളെ വിശുദ്ധയായി പ്രഖ്യാപിച്ചു.1997-ൽ പോപ്പ് ജോൺ പോൾ രണ്ടാമൻ “Doctor of the Church” (സഭാ ഗുരു) പദവി നൽകി.
*പ്രാർത്ഥന* 🌹
“വിശുദ്ധ കൊച്ചുത്രേസ്യായെ പോലെ, ജീവിതത്തിന്റെ ചെറിയ വഴികളിൽ ദൈവസ്നേഹം കണ്ടെത്താൻ എനിക്കും കൃപ തരണമേ.”
( നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ)
1 നന്മ.

"നമ്മുടെ പ്രവൃത്തികളുടെ വലുപ്പത്തെയോ അവയുടെ കാഠിന്യത്തെയോക്കാൾ, എത്രമാത്രം സ്നേഹത്തോടെയാണ് നാമവ ചെയ്യുന്നത് എന്നതിലേക്കാണ് നമ്മുടെ കർത്താവ് നോക്കുന്നത്.പുഞ്ചിരിക്കുന്ന ഒരു നോട്ടം കൊണ്ടോ,കരുണനിറഞ്ഞ ഒരു വാക്കു കൊണ്ടോ ചെറിയൊരു ത്യാഗം ചെയ്യാനുള്ള ഒരു അവസരം പോലും പാഴാക്കരുത്;എപ്പോഴും ഏറ്റവും ചെറിയ കാര്യങ്ങൾ പോലും ശരിയായി ചെയ്യുക,അവയെല്ലാം സ്നേഹത്തോടെ ചെയ്യുക."
—ലിസ്യുവിയിലെ വി.തെരേസ
—ലിസ്യുവിയിലെ വി.തെരേസ
*October 2*
*Feast of Guardian Angels*🧚🏼♀️
( *കാവൽ മാലാഖമാരുടെ തിരുനാൾ*)
മുന്നോട്ട് പോകാനുള്ള എല്ലാ സാധ്യതകളും അവസാനിച്ച മനുഷ്യർക്ക് സഹായത്തിനായി ദൈവം മാലാഖാമാരെ അയക്കുന്നത് ബൈബിളിൽ ഉടനീളം കാണാൻ സാധിക്കുന്നു. തോബിയാസിന് വഴി കാണിച്ചുകൊണ്ട് അവന്റെ ദൗത്യം പൂർത്തിയാകുന്നതുവരെ റാഫെൽ ദൂതൻ ഒപ്പമുണ്ടായിരുന്നു.ഗത്സമനിൽ താങ്ങാനാവാത്ത ദുഖത്തിലും ആകുലതയിലും രക്തം വിയർത്ത തന്റെ പുത്രനെ സഹായിക്കാൻ ദൈവം തന്റെ മാലാഖയെ അയക്കുന്നു. ഭൂമിയിലെ തന്റെ എല്ലാ മക്കൾക്കും കൂട്ടിനായി അവിടുന്ന് കാവൽ മാലാഖാമാരെ നിയോഗിച്ചിട്ടുണ്ടെന്ന സൂചനകൾ വിശുദ്ധ ഗ്രന്ഥം നൽകുന്നുണ്ട്. *ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര് എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.*
മത്തായി 18 : 10-11
നമുക്ക് വേണ്ടി ദൈവത്തോട് സഹായം അഭ്യർത്ഥിക്കാൻ അവർക്ക് സാധിക്കുമെന്ന് ഈ വചനത്തിലൂടെ വെളിപ്പെടുന്നു.
എപ്പോഴും നമ്മുടെ അടുത്തുള്ള ദൈവം നൽകിയ ആ സുഹൃത്തിനെ നാം ഓർക്കാറുണ്ടോ? പ്രതിസന്ധികൾ വരുമ്പോൾ നിരാശരാകാതെ മാലാഖാമാരുടെ സഹായവും മാർഗ്ഗനിർദേശവും നമ്മൾ തേടാറുണ്ടോ? നന്ദി പറയാറുണ്ടോ?
അതിനുള്ള ഒരു കുഞ്ഞ് ഓർമപ്പെടുത്തൽ ആകട്ടെ ഈ കാവൽമാലാഖാമാരുടെ തിരുനാൾ📌
*പ്രാർത്ഥന*
"എൻ്റെ കാവൽ മാലാഖേ, എന്നെ കാത്തുരക്ഷിക്കണേ."
*ടാസ്ക്*
ഇന്ന് രാത്രി കിടക്കുന്നതിന് മുൻപ് നിങ്ങളുടെ കാവൽ മാലാഖയോട് നന്ദി പറഞ്ഞ് ഒരു 'നന്മ നിറഞ്ഞ മറിയം' ചൊല്ലുക.

*October 3*
*St Mother Theodore Guerin* 🌻
*വിശുദ്ധ മദർ തിയോഡോർ ഗ്വേറിൻ്റെ തിരുനാൾ*
1798ൽ ഫ്രാൻസിൽ ആൻ തെരേസ് ജനിച്ചു. അവളുടെ 15ാം വയസ്സിൽ പിതാവ് മരിച്ചതുമുതൽ അമ്മയേയും സഹോദരങ്ങളെയും നോക്കുന്നതിന്റെ ചുമതല അവൾ ഏറ്റെടുത്തു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 25ാം വയസ്സിൽ Theodore എന്ന നാമം സ്വീകരിച്ചുകൊണ്ട് അവൾ സന്യാസസഭയിൽ പ്രവേശിച്ചു. ഈ കാലഘട്ടം മുതൽ മരണം വരെ പലവിധ രോഗങ്ങൾ അവളെ അലട്ടിയിരുന്നു.
എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉള്ളപ്പോഴും അവരെ വിശുദ്ധരാക്കുന്നത് അവർ അവയെ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതാണ്. മുൾപടർപ്പിലും ദൈവസാന്നിധ്യം കണ്ടെത്തിയവർക്ക് അവിടുത്തെ സ്വരം ശ്രവിക്കാൻ സാധിച്ചു. വിശുദ്ധ തിയൊഡോറിന്റെ ജീവിതത്തിൽ നിറഞ്ഞുനിന്നതും ദൈവപരിപാലനയിൽ ഉള്ള ഈ പ്രത്യാശയാണ്.
ഇൻഡ്യാനയിൽ മിഷൻ പ്രവർത്തനത്തിനായി പോയ അവർ അവിടെ അനേകം മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. എല്ലാവരുടെയും ഉള്ളിലുള്ള നല്ല വശങ്ങളെ കാണാനും അവയെ വളർത്താനും കൃപയുള്ള വിശുദ്ധ, കുട്ടികൾക്കു പ്രിയപ്പെട്ട ഒരു അധ്യാപിക കൂടിയായിരുന്നു. ജീവിതത്തിൽ പ്രതിസന്ധികളാൽ നാം തളരുമ്പോൾ ദൈവം നയിക്കും എന്നും, വീണുപോയാൽ അവിടുന്ന് താങ്ങുമെന്നും ഉള്ള ബോധ്യം നമ്മിൽ ശക്തമാകട്ടെ. പ്രത്യാശയിൽ വളരാൻ നമുക്ക് വിശുദ്ധ തിയഡോറിന്റെ മാധ്യസ്ഥം തേടാം.
*പ്രാർത്ഥന*🌹
വിശുദ്ധ മദർ തിയോഡോർ ഗ്വേറിൻ, ഞാൻ കടന്നുപോകുന്ന കഷ്ടപ്പാടുകളിൽ എന്നെ താങ്ങിനിർത്തണമേ. വിശ്വാസത്തിലും ധൈര്യത്തിലും മുന്നോട്ട് പോകാൻ എന്നെ പഠിപ്പിക്കണമേ. എൻ്റെ ജീവിതത്തിലും ദൈവം സഹായിക്കുമെന്ന ആഴമായ ബോധ്യം നൽകണമേ.
*ടാസ്ക്*🛡️
നിങ്ങൾക്ക് വിഷമമുണ്ടാക്കുന്ന ഒരു കാര്യത്തെക്കുറിച്ച് ചിന്തിക്കുക. അത് ദൈവത്തിൻ്റെ കരങ്ങളിൽ സമർപ്പിച്ച്, അതിനെ ധൈര്യത്തോടെ നേരിടാൻ പ്രാർത്ഥിക്കുക.

അസ്സീസിയിലെ
വി.ഫ്രാൻസിസ് :
വിശുദ്ധിയെ ആഘോഷിച്ച ഒരു ജീവിതമായിരുന്നു വിശുദ്ധ ഫ്രാൻസിസിന്റേത്.ചുവടൊന്ന് പിഴച്ച നാളിൽ തിരിച്ചറിവിന്റെ ദൈവസ്വരം വന്നു വിളിച്ചപ്പോൾ തിരിച്ചു നടക്കുകയല്ല തിരിച്ച് ഓടുകയാണ് അദ്ദേഹം ചെയ്തത്.ദൈവത്തെ സ്നേഹിക്കണം എന്നതിനെ 'ഭ്രാന്തോളം'എന്ന് അദ്ദേഹം തിരുത്തി എഴുതി.ദൈവത്തിനു സ്വയം വിട്ടുകൊടുക്കണം എന്നതിനെ 'ഉടുതുണി പോലും സ്വന്തമായി' മാറ്റിവയ്ക്കാതെ എന്ന് കാണിച്ചു തന്നു.ഈശോയെ പ്രഘോഷിക്കാൻ മാത്രമല്ല ഈശോയായി തീരണം എന്ന വാശിയിലായിരുന്നു ആ ജീവിതം എരിഞ്ഞു കത്തിയത്.തിരുമുറി വാർന്ന ശരീരവും തിരുസ്നേഹത്താൽ എരിയുന്ന ഹൃദയവും കൊണ്ടയാൾ രണ്ടാം ക്രിസ്തുവായി.അറിവും പ്രബോധനവും അല്ല ക്രിസ്താംശം നിറയുന്ന നമ്മുടെ വാക്കും പ്രവൃത്തിയുമാണ് യഥാർത്ഥ സുവിശേഷം.
=ഫ്രാൻസീസിന്റെ പ്രാർത്ഥന =
"കർത്താവേ, അവിടുത്തെ സ്നേഹത്തിന്റെ ജ്വലിക്കുന്നതും സൗമ്യവുമായ ശക്തി എന്റെ ആത്മാവിനെ സ്വന്തമാക്കുകയും,സ്വർഗ്ഗത്തിൻ കീഴിലുള്ള സമസ്ത കാര്യങ്ങളിൽ നിന്നും അതിനെ വേർപെടുത്തി ഉയർത്തുകയും ചെയ്യട്ടെ.അങ്ങനെ,എന്റെ സ്നേഹത്തിനായി അവിടുന്ന് മരിക്കാൻ തിരുമനസ്സായതുപോലെ,അവിടുത്തെ സ്നേഹത്തോടുള്ള പ്രതിസ്നേഹത്താൽ ഞാനും മരിക്കുമാറാകട്ടെ.ആമേൻ."