വി. ഫൗസ്റ്റീന:
ദൈവകരുണയുടെ പ്രഘോഷകയായ അവളുടെ ജീവിതം,പ്രാർത്ഥനയിലൂടെയും സമർപ്പണത്തിലൂടെയും ദൈവസ്നേഹം ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്ത വലിയൊരു സാക്ഷ്യമാണ്.രോഗപീഡകളിലും പ്രതികൂല സാഹചര്യങ്ങളിലും അചഞ്ചലമായ വിശ്വാസത്തോടെ ദൈവകരുണയിൽ ആഴപ്പെടാൻ അവർക്ക് കഴിഞ്ഞു.പലരുടെയും പരിഹാസങ്ങളും സംശയങ്ങളും തരണം ചെയ്ത്,തനിക്ക് ലഭിച്ച ദൈവീക ദർശനങ്ങൾ സധൈര്യം ലോകമെങ്ങും എത്തിക്കാൻ അവർ നിലകൊണ്ടു.വേദനകൾക്കിടയിലും മങ്ങാത്ത അവരുടെ വിശ്വാസം അനേകായിരം ആത്മാക്കളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നതിന് കാരണമായി.ദൈവത്തിൽ നിന്നറിഞ്ഞ,അനുഭവിച്ച അഗാധമായ കരുണയും സ്നേഹവും നമ്മിൽ നിന്ന് എത്ര പേരിലേക്ക് പകരപ്പെടുന്നുണ്ട്?.
=പാപികളുടെ മാനസാന്തരത്തിനു വേണ്ടിയുള്ള വി.ഫൗസ്റ്റീനയുടെ പ്രാർത്ഥന=
കരുണയും അഗാധമായ കാരുണ്യവും നിറഞ്ഞ എന്റെ കർത്താവിന്റെ ഏറ്റവും മധുരഹൃദയമേ,ദരിദ്രരായ പാപികൾക്കായി ഞാൻ നിന്നോട് അപേക്ഷിക്കുന്നു.മുഴുവൻ മനുഷ്യവംശത്തിലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കൃപകളുടെ കിരണങ്ങൾ പ്രവഹിക്കുന്ന കാരുണ്യത്തിന്റെ ഉറവിടമേ,ദരിദ്രരായ പാപികൾക്കായി ഞാൻ അങ്ങയോട് വെളിച്ചം യാചിക്കുന്നു.ഓ ഈശോ,അങ്ങയുടെ കയ്പേറിയ പീഡാസഹനത്തെ ഓർത്തു കൊണ്ട്,അങ്ങയുടെ ഏറ്റവും വിലയേറിയ രക്തത്തിന്റെ വിലയ്ക്ക് വീണ്ടെടുക്കപ്പെട്ട ആത്മാക്കളെ നഷ്ടമാക്കരുതേ.ഓ,ഈശോയുടെ ഹൃദയത്തിൽ നിന്ന് ഞങ്ങൾക്കുവേണ്ടി കരുണയുടെ ഉറവയായി ഒഴുകിയ തിരുരക്തമേ ജലമേ ഞാൻ നിന്നിൽ ശരണപ്പെടുന്നു.ആമ്മേൻ

*October 5*
*St Maria Faustyna Kowalska* 🪻
പോളണ്ടിലെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച ഹെലന കൊവൽസ്ക തന്റെ ഇരുപതാമത്തെ വയസ്സിൽ ആണ് മരിയ ഫൗസ്റ്റിന കൊവൽസ്ക എന്ന നാമം സ്വീകരിച്ചു കൊണ്ട് സന്യാസജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അല്പം മാത്രം പഠിച്ച ഫൗസ്റ്റിന അടുക്കളയിലും പൂന്തോട്ടത്തിലും ജോലിചെയ്തുകൊണ്ടാണ് തന്റെ സന്യസ്തജീവിതത്തിന്റെ വലിയ ഭാഗവും ചിലവഴിച്ചത്. ചെടികൾക്കിടയിൽ മറഞ്ഞിരുന്നുകൊണ്ട് സുഗന്ധം പരത്തുന്ന കുഞ്ഞു വയലറ്റ് പുഷ്പം പോലെ തന്നെ മാറ്റണമേ എന്ന് അവൾ ഈശോയോട് പ്രാർത്ഥിച്ചിരുന്നു. എന്നാൽ അവിടുന്ന് അവളെ തന്റെ *ദൈവകരുണയുടെ സെക്രട്ടറി* ആയി നിയമിച്ചു.
അതുവരെ ആർക്കും വെളിപ്പെടാത്ത ദൈവകരുണയുടെ രഹസ്യങ്ങൾ തമ്പുരാൻ ഫൗസ്റ്റിനയ്ക്ക് വെളിപ്പെടുത്തി. അതെല്ലാം കുറിച്ച് വയ്ക്കുവാൻ ആവശ്യപ്പെട്ടു. എത്ര വലിയ പാപവും അവിടുത്തെ കരുണയുടെ സമുദ്രത്തിൽ ലയിച്ചില്ലാതാവുമെന്നും അഹങ്കാരം മാത്രമാണ് അതിനു തടസ്സം എന്നും അവിടുന്ന് സന്ദേശങ്ങളിൽ പറഞ്ഞു. അധികമാരും അറിയാതെ പോളണ്ടിലെ മഠത്തിൽ ജീവിച്ചു മരിച്ച വിശുദ്ധയുടെ ഡയറി അനേകർക്ക് ഇന്ന് ദൈവകരുണയുടെ വാതിൽ തുറന്നുകൊടുക്കുന്നു. ഇതെല്ലാം രേഖപെടുത്തിയ ആത്മാവിന്റെ അസാധാരണമായ വിശുദ്ധിയും പുസ്തകത്താളുകളിൽ തെളിയുന്നു.
പുണ്യങ്ങളിൽ ഉണ്ടായ വീഴ്ചകളുടെ എണ്ണം കൃത്യമായി അവൾ ഡയറിയിൽ രേഖപെടുത്തിയിരുന്നു. മുന്നോട്ട് പോകുംതോറും പ്രാർത്ഥന കൊണ്ട് വീഴ്ചകളുടെ എണ്ണം കുറയ്ക്കുന്ന വിശുദ്ധ, വിശുദ്ധരാകാൻ ആവശ്യം ദൈവകൃപയും വിശുദ്ധിയോടുള്ള അതിയായ ആഗ്രഹവും ആണെന്ന് നമ്മെ പഠിപ്പിക്കുന്നു.
അത്തരമൊരു കണക്ക്പുസ്തകം നമുക്കും സൂക്ഷിക്കാം. നമ്മുടെ ജീവിതത്തെ സ്വയം വിശകലനം ചെയ്യാം.
*പ്രാർത്ഥന* 🌹
ഈശോയേ, വിശുദ്ധ ഫൗസ്റ്റീനയെപ്പോലെ ഞങ്ങളെയും അങ്ങയുടെ കരുണയുടെ ഉപകരണങ്ങളാക്കണമേ.
*Task* 🛡️
നിങ്ങളുടെ കൂട്ടുകാരിൽ ആർക്കെങ്കിലും വിഷമം ഉണ്ടെങ്കിൽ അവരോട് സ്നേഹത്തോടെ സംസാരിക്കുക. അത് ദൈവകരുണയുടെ ഒരു പ്രവർത്തിയായിരിക്കും!
1.നന്മ

*October 6*
*Saint Bruno of Cologne*
വിശുദ്ധ ബ്രൂണോ ഓഫ് കൊളോൺ (c. 1030–1101) കാർത്തുസിയൻ സന്യാസസഭയുടെ സ്ഥാപകനും, അഗാധമായ പ്രാർത്ഥനയിലും ഏകാന്തതയിലും ശ്രദ്ധ കേന്ദ്രീകരിച്ച ഒരു വലിയ പണ്ഡിതനും വിശുദ്ധനുമായിരുന്നു.
* ഏകദേശം 1030-ൽ ജർമ്മനിയിലെ കൊളോണിലാണ് ബ്രൂണോ ജനിച്ചത്.
* ഫ്രാൻസിലെ റെയിംസിലെ (Reims) കത്തീഡ്രൽ സ്കൂളിൽ അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കുകയും, അവിടെത്തന്നെ പ്രശസ്തനായ ഒരു അദ്ധ്യാപകനായി മാറുകയും ചെയ്തു.
* ദൈവത്തെ പൂർണ്ണമായി അന്വേഷിക്കുവാനും ഏകാന്തതയിൽ ജീവിക്കുവാനുമായി, 1084-ൽ ആറ് കൂട്ടുകാരുമായി ചേർന്ന് ഫ്രാൻസിലെ ഗ്രെനോബിളിനടുത്തുള്ള മലമ്പ്രദേശമായ ഗ്രാന്റ് ചാർട്രൂസിൽ (La Grande Chartreuse) അദ്ദേഹം ഒരു ആശ്രമം സ്ഥാപിച്ചു.
* കാർത്തുസിയൻ സന്യാസിമാർ ഏകാന്തവാസം, മൗനം, കഠിനമായ ഉപവാസം, പ്രാർത്ഥന, പഠനം, കൈയ്യെഴുത്ത് പ്രതികൾ പകർത്തിയെഴുതൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
* 1101 ഒക്ടോബർ 6-ന് അദ്ദേഹം അന്തരിച്ചു.
*നമുക്ക് പ്രാർത്ഥിക്കാം* 🙏🏻
> "വിശുദ്ധ ബ്രൂണോ, തിരിക്കിട്ട ഈ ലോകത്തിൽ നിശബ്ദതയിലും ഏകാന്തതയിലും ദൈവത്തിന്റെ ശബ്ദം കേൾക്കാൻ എന്നെ സഹായിക്കണമേ. എന്റെ ജീവിതത്തിൽ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കാൻ എനിക്ക് കൃപ നൽകണമേ. ആമേൻ."
*Task* 😇
ഇന്ന്, തുടർച്ചയായി 10 മിനിറ്റ് നിശബ്ദത പരിശീലിക്കുക. ഈ സമയം ഫോണോ, സംഗീതമോ, ടെലിവിഷനോ ഉപയോഗിക്കരുത്. കണ്ണുകളടച്ച്, അല്ലെങ്കിൽ പ്രകൃതിയിലേക്ക് നോക്കി, മനസ്സിൽ ഈ ചിന്ത മാത്രം നിലനിർത്തുക: "എന്റെ ജീവിതത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഞാൻ എവിടെയാണ് കാണുന്നത്?"