അന്ത്യോക്കായിലെ വി.ഇഗ്നേഷ്യസ്:
അന്ത്യോക്യായിലെ മൂന്നാമത്തെ മെത്രാനായ വി.ഇഗ്നേഷ്യസ് ഈശോയോടുള്ള അഗാധമായ സ്നേഹത്താലും വിശ്വാസത്തോടുള്ള വിശ്വസ്തതയാലുമാണ് രക്തസാക്ഷിത്വമകുടം ചൂടിയത്.സഭയ്ക്ക് കഠിനമായ പീഡനങ്ങൾ നേരിടേണ്ടി വന്ന കാലഘട്ടത്തിൽ,ഭയപ്പെടാതെ ക്രൈസ്തവകൂട്ടായ്മയെ ഒന്നിപ്പിച്ചു നിർത്താനും വിശ്വാസികളെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്താനും അദ്ദേഹം മുൻപന്തിയിൽ നിലകൊണ്ടു.സാഹചര്യങ്ങൾ എത്രത്തോളം പ്രതികൂലമായാലും ഈശോയെ ഉപേക്ഷിക്കില്ലെന്ന ഉറച്ച നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.റോമിലേക്ക് മരണശിക്ഷയ്ക്കായി കൊണ്ടുപോകുമ്പോൾ നേരിട്ടും പിന്നീട് കത്തുകളിലൂടെയും അദ്ദേഹം സഭകൾക്ക് നൽകിയ സന്ദേശങ്ങൾ വിശ്വാസികളെ പ്രത്യാശയിലും കൂദാശകളുടെ പ്രാധാന്യത്തിലും ഉറപ്പിച്ചു നിർത്തി.ക്രൂരമൃഗങ്ങളുടെ മുന്നിലേക്ക് എറിയപ്പെടുമ്പോഴും"ഞാൻ കർത്താവിന്റെ ഗോതമ്പുമണിയാണ്"എന്ന് സധൈര്യം പ്രഖ്യാപിച്ചുകൊണ്ട് വിശ്വാസത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു.അദ്ദേഹത്തിന്റെ ജീവിതം,പ്രതിസന്ധികളിലും മാഞ്ഞുപോകാത്ത യഥാർത്ഥ ക്രൈസ്തവവിശ്വാസത്തിന്റെ മാതൃകയാണ്.ദൈവത്തോടുള്ള എന്റെ സ്നേഹവും വിശ്വാസവും ജീവിതത്തിലെ പ്രതികൂലങ്ങളിൽ എത്രത്തോളം ഉറച്ചുനിൽക്കുന്നുണ്ട് എന്ന് ഈ ജീവിതം നമ്മെ ചിന്തിപ്പിക്കുന്നു.
= ഇഗ്നേഷ്യസിന്റെ അന്ത്യപ്രാർത്ഥന =
ഞാൻ ദൈവത്തിന്റെ ഗോതമ്പാണ്,വന്യമൃഗങ്ങളുടെ പല്ലുകളാൽ അരയ്ക്കപ്പെടുന്നു;അങ്ങനെ എനിക്ക് ദൈവത്തിന്റെ ശുദ്ധമായ അപ്പമായിത്തീരാൻ കഴിയട്ടെ.യഥാർത്ഥ ദൈവത്തിന്റെയും പിതാവിന്റെയും പുത്രനായ കർത്താവിനെ,ഈശോമിശിഹായെ ഞാൻ കൊതിക്കുന്നു.നമുക്കായി മരിച്ച് ഉയിർത്തെഴുന്നേറ്റവനായ അവിടുത്തെയാണ് ഞാൻ അന്വേഷിക്കുന്നത്.അവനുവേണ്ടി മരിക്കാൻ ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു.എന്റെ സ്നേഹം ക്രൂശിക്കപ്പെട്ടിരിക്കുന്നു,എന്നിൽ മറ്റൊന്നിനെയും സ്നേഹിക്കുന്ന അഗ്നിയൊന്നുമില്ല.എന്നാൽ എന്നിൽ ഉത്ഭവിക്കുന്ന ജീവനുള്ള ജലമുണ്ട്,അത് എന്നോട് ഉള്ളിൽ പറയുന്നു:"പിതാവിന്റെ അടുക്കലേക്ക് വരൂ."

"ഈശോയ്ക്ക് വിട്ടുവീഴ്ചകൾ ഇഷ്ടമല്ലെന്നും,ഒരാളുടെ മുഴുവൻ സമർപ്പണമാണ് അവിടുന്ന് ആവശ്യപ്പെടുന്നതെന്നും ലൂക്കാ ഊന്നിപ്പറയുന്നു..മിശിഹായെ അനുഗമിക്കുന്നതിനുള്ള കഠിനമായ നിബന്ധനകളെ ഊന്നിപ്പറയുന്ന ലൂക്കാ,അവിടുത്തെ ശിഷ്യന്മാരായി മാറുന്നവരുടെ സന്തോഷത്തെക്കുറിച്ച് വിവരിക്കുന്ന സുവിശേഷകൻ കൂടിയാണ്."-വി.ജോൺ പോൾ രണ്ടാമൻ മാർപാപ്പ
(പ്രകാശം നൽകുന്നവൻ എന്ന അർഥമുള്ള നാമധാരിയായ ലൂക്കാ,സുവിശേഷങ്ങളിൽ ഒന്നിന്റെയും അപ്പ.പ്രവർത്തനത്തിന്റെയും രചയിതാവും,ചിത്രകാരനും വൈദ്യനും ആയിരുന്നെന്ന് പാരമ്പര്യം പറയുന്നു.പരി.കന്യകയുടെ ആദ്യ ഐക്കൺ ലൂക്കായാൽ എഴുതപ്പെട്ടതാകയാൽ ഐക്കൺ രചയിതാക്കൾക്ക് അദ്ദേഹം സ്വർഗ്ഗീയ മധ്യസ്ഥനാണ്.ദൈവം നൽകിയ സർവ്വ കഴിവുകളും ദൈവ മഹത്വത്തിനായി ഉപയോഗിക്കുന്നതിൽ നാം മടികാണിക്കരുത്).
=കഴിവുകൾ ദൈവമഹത്വത്തിനായി ഉപയോഗിക്കാനുള്ള പ്രാർത്ഥന=
സ്വർഗ്ഗസ്ഥനായ പിതാവേ,എൻ്റെ കഴിവുകൾ അങ്ങയുടെ മഹത്വത്തിനായിഉപയോഗിക്കാനുള്ള ധൈര്യവും ജ്ഞാനവും നൽകി എന്നെ അനുഗ്രഹിക്കണമേ.ഒഴികഴിവുകൾ നീക്കി,ഞാൻ ഭയപ്പെടുകയില്ല എന്ന വിശ്വാസം എന്നിൽനിറയ്ക്കണമേ.ഭയത്തിൻ്റെ ആത്മാവല്ല,ശക്തിയുടെയും സ്നേഹത്തിൻ്റെയും ആത്മനിയന്ത്രണത്തിൻ്റെയും ആത്മാവിനെയാണല്ലോ അങ്ങ് എനിക്ക് നൽകിയത്.അതിനാൽ, അങ്ങയുടെ വചനത്തിൽ വിശ്വസിച്ച്,അങ്ങയുടെ സേവനത്തിൽ മുഴുകാൻ എന്നെത്തന്നെ തുറന്നുതന്നുകൊണ്ട് ഞാൻ മുന്നോട്ട് പോകട്ടെ.എൻ്റെ കൈകളുടെയുംകാലുകളുടെയും,ചുണ്ടുകളുടെയുംഹൃദയത്തിൻ്റെയും പ്രവൃത്തികളെ അനുഗ്രഹിക്കണമേ.എന്നെ പുതിയ ഉയരങ്ങളിലേക്ക് നയിക്കണമേ.ഈശോയുടെ നാമത്തിൽ,എൻ്റെ വഴികൾ അങ്ങയുടെ ഇഷ്ടത്തിന് യോജിച്ചതാക്കി തീർക്കണമേയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു,ആമ്മേൻ.