DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 220

Tuck Jagadish (2021)

IMDb ⭐️ 6.4/10
ഭാഷ : തെലുഗു
സംവിധാനം : Shiva Nirvana

പരിഭാഷ: സാൻ പി സാൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #drama #action


നാനിയെ കേന്ദ്ര കഥാപാത്രമാക്കി ശിവ നിർവ്വാണ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ ഫാമിലി ആക്ഷൻ ഡ്രാമയാണ് ടക്ക് ജഗദീഷ്. 'നിന്നു കോരി' എന്ന ചിത്രത്തിന് ശേഷം ശിവ നിർവ്വാണയും നാനിയും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടക്ക് ജഗദീഷിന് ഉണ്ട്.

കുടുംബ ബന്ധങ്ങളും തമ്മിലുണ്ടാവുന്ന തർക്കങ്ങളും ആണ് ചിത്രം പ്രധാനമായും പറയുന്നത്. നായകന്റെ കുടുംബത്തിൽ അവിചാരിതമായി സംഭവിക്കുന്ന പ്രശ്നങ്ങളും അതിൽ നിന്നെല്ലാം നായകൻ കുടുംബത്തെ എങ്ങനെ ചേർത്ത് നിർത്തുന്നു എന്നതുമാണ് കഥയുടെ ഇതിവൃത്തം.

കൂടുതൽ ട്വിസ്റ്റുകളോ സസ്പെൻസോ ഇല്ലാതെ ഫാമിലി ഡ്രാമ എന്ന നിലയിൽ മുന്നോട്ട് പോകുന്ന ചിത്രമാണ് ഇത്. ഇമോഷണൽ രംഗങ്ങൾക്ക് പ്രാധാന്യം നൽകിയ ചിത്രത്തിന്റെ BGM, songs എന്നിവ മികച്ച നിലവാരം പുലർത്തുന്നുണ്ട്. കഥ
എവിടെയോക്കെയോ കണ്ട സിനിമകളോട് സാദൃശ്യം തോന്നുമെങ്കിലും അത്യാവശ്യം എന്റർടൈൻ ചെയ്യിക്കുന്ന ചിത്രത്തിന്റെ മെയ്കിങ് ആണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.
ഫാമിലി ഡ്രാമകൾ ഇഷ്ടപ്പെടുന്നവർക്ക് കണ്ട് നോക്കാവുന്ന ഒരു സിനിമയാണ് 'ടക്ക് ജഗദീഷ്'.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റീലിസ് - 221

To My 19-Year-Old (2018)

IMDb ⭐️ 7.1/10
ഭാഷ : Mandarin
സംവിധാനം : Chao Liang Huang

പരിഭാഷ: അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ
ജോണർ : #drama #Romance #Fantasy

ചിലരെ ഒഴിവാക്കുന്നത് നമ്മുടെ സന്തോഷം ഒഴിവാക്കുന്നത് പോലെയാണ്. അവരുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കുന്നതും, സ്വയം മരിക്കുന്നതിന് തുല്യമാണ്. ഇതേ പ്രവർത്തി തന്നെയാണ് നമ്മുടെ നായികയും(യാങ് യിക്സു) കാണിക്കുന്നത്. അവന്റെ സ്നേഹം കൂടി ഉണ്ടായാലേ താൻ പൂർണ്ണമാകു എന്നവൾ തിരിച്ചറിയുന്നത് വളരെ വൈകിയായിരുന്നു. സ്നേഹം കണ്ടില്ലെന്ന് നടിച്ചതിന് അവൾക്ക് നൽകേണ്ടി വന്നത് അവളുടെ 10 വർഷത്തെ സന്തോഷമാണ്. ഒരു സങ്കടകരമായ ഘട്ടത്തിൽ അവൾക്ക് താൻ ചെയ്ത തെറ്റ് തിരുത്താൻ ഒരു അവസരം ലഭിക്കുന്നു.29 കാരിയായ യാങ് യിക്സു ചെയ്ത തെറ്റ് 19 കാരിയായ യാങ് യിക്സു ചെയ്യാതിരിക്കാൻ അവൾ ഭൂതകാലത്തേക്ക് കത്തുകൾ അയക്കുന്നു. അവന്റെ സ്നേഹം അവൾക്ക് മുൻപിൽ ഒരു ഫാന്റസി തയ്യാറാക്കുന്നു. അവളതിൽ യാത്ര ചെയ്യുന്നു.
ഫാന്റസിയും പ്രണയവും മനോഹരമായി പറഞ്ഞു പോകുന്ന ഒരു ചൈനീസ് ചിത്രം.
അവന്റെ അഭവത്തിൽ അവൾ മനസിലാക്കുന്ന ഒരു കാര്യമുണ്ട് "ഈ ലോകത്തിൽ മറച്ചു വക്കാൻ ആവാത്ത 3 കാര്യങ്ങളുണ്ട് ഒന്ന് ചുമ രണ്ട് ദാരിദ്രം മൂന്ന് നിന്നോടുള്ള പ്രണയം...

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
DD മലയാളം റിലീസ് - 222

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 13

Piggy (2018)

IMDb ⭐ 6.5/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Carlota Martínez-Pereda

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Short #Drama

തൻ്റെ ശരീരവണ്ണത്തിൻ്റെ പേരിൽ പലപ്പോഴും സുഹൃത്തുക്കളിൽ നിന്നും കളിയാക്കലുകളും അപമാനവും നേരിടുന്ന കൗമാരക്കാരിയാണ് സാറ.
ഒരിക്കൽ ഒരു പ്രാദേശിക കുളത്തിൽ വെച്ച് സുഹൃത്തുക്കൾ സാറയെ ഒരു അപരിചിതൻ്റെ മുന്നിലിട്ട് വളരെയധികം കളിയാക്കുകയും അവളുടെ വസ്ത്രങ്ങൾ എടുത്തു കൊണ്ട് പോവുകയും ചെയ്യുന്നു.
എന്നാൽ ആ അപരിചിതൻ അവർ കരുതിയ പോലെ ഒരു സാധാരണക്കാരൻ ആയിരുന്നില്ല. സുഹൃത്തുക്കളുടെ കളിയാക്കലുകൾക്ക് പലപ്പോഴും മൗനമായിരുന്ന സാറയുടെ നിശബ്ദത തന്നെ ആയിരുന്നു അവരോടുള്ള അവളുടെ പ്രതികാരവും.

ആരായിരുന്നു ആ അപരിചിതൻ?
എന്തായിരുന്നു സാറയുടെ പ്രതികാരം?
അതറിയാൻ ഈ ഷോർട്ട് ഫിലിം കണ്ടുനോക്കു.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
This media is not supported in your browser
VIEW IN TELEGRAM
👍1
DD മലയാളം റിലീസ് - 223

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 14

The Story Of 90 Coins (2015)

IMDb ⭐ 7.4/10
ഭാഷ : ചൈനീസ്
സംവിധാനം : Michael Wong

പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Short #Drama

ചെൻ വെൻ എന്ന യുവതിയുമായി വാങ് യുയങ് പ്രണയത്തിലാകുന്നു പക്ഷെ അവൾക് അതിൽ താല്പര്യം ഇല്ല എന്നാൽ വാങ് യുയങ് ഒരു നിബന്ധന വെക്കുന്നു 90 ദിവസം അതിൽ ഓരോ ദിവസവും ഓരോ കോയിൻ അവൾക് കൊടുക്കും 90 ദിവസം കഴിഞ്ഞു അവൾക് ഇഷ്ടമാണെങ്കിൽ 90 ദിവസത്തെ പൈസ വിവാഹത്തിന് എടുക്കാം ഇഷ്ടം അല്ലെങ്കിൽ ഓരോ ബിയർ അടിച്ചു പിരിയാം ഇതാണ് നിബന്ധന. 90 ദിവസം കഴിഞ്ഞ് എന്താണ് സംഭവിക്കുക അതാണ് ഈ ഷോർട്ട് ഫിലിം പറയുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
This media is not supported in your browser
VIEW IN TELEGRAM
This media is not supported in your browser
VIEW IN TELEGRAM
👍1