DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 127

An occurrence at owl creek bridge (1962)

IMDb ⭐️ 8.1/10
ഭാഷ : ഫ്രഞ്ച് , ഇംഗ്ലീഷ്
സംവിധാനം : Robert enrico

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Short, #Adventure, #Drama


അമേരിക്കൻ ആഭ്യന്തരയുദ്ധ സൈനികനും, എഴുത്ത് കാരനുമായ ആംബ്രോസ് ബിയേഴ്സിൻ്റെ ചെറുകഥയെ അടിസ്ഥാനമാക്കി റോബർട്ട് എൻറിക്കോ സംവിധാനം ചെയ്ത് പുറത്ത് വന്ന ഷോർട്ട് ഫിലിമാണ് "ആൻ ഒക്കറൻസ് അറ്റ് ഔൾ ക്രീക്ക് ബ്രിഡ്ജ് "
ഒരാളെ തൂക്കി കൊല്ലാനായി ഒരു പാലത്തിലേക്ക് കൊണ്ട് വരുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കഴുത്തിൽ കൊലക്കയറുമിട്ട് മരണം കാത്ത് നിൽക്കുന്ന ആ മനുഷ്യൻ്റെ മനോവിചാരങ്ങളിലൂടെയാണ് കഥ പുരോഗമിക്കുന്നത്. മരണത്തെ മുഖാമുഖം കാണുന്നൊരാളുടെ മനസ്സിലുടെ എന്തെല്ലാം കാര്യങ്ങളാവും കടന്ന് പോവുക, അതുപോലെ അയാളുടെ മനസ്സികാവസ്ഥ, ജീവിക്കാനുള്ള ആഗ്രഹം തുടങ്ങിയ കാര്യങ്ങളും ഈ ഷോർട്ട് ഫിലിം ചർച്ച ചെയ്യുന്നു.
കാൻ ഫിലിം ഫെസ്റ്റിവെലിൽ മികച്ച ഷോർട്ട് ഫിലിമിനുള്ള അവാർഡും, മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിമിനുള്ള അക്കാഡമി അവാർഡും നേടിയ ഈ ഷോർട്ട് ഫിലിം ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒന്നു തന്നെയാണ്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഗ്രൂപ്പിൽ പങ്കു വെക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌.
👍2
DD മലയാളം റിലീസ് - 192

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 05

Sprout (2013)

IMDb ⭐ 7.9/10
സംവിധാനം : Yoon Ga-eun
ഭാഷ : കൊറിയൻ

പരിഭാഷ : നിധിൻ ജോൺസൺ
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Short #Drama 🎭


നമ്മുടെ ചെറുപ്പത്തിലെ ഒറ്റയ്ക്ക് വഴിയൊന്നും അറിയാതെ ആദ്യമായി ദൂരെ കടകളിലേക്കൊക്കെ പോകുമ്പോൾ ആ യാത്ര എങ്ങനെയുള്ളതായിരിക്കും..?

തന്റെ മുത്തച്ഛന്റെ ചരമ വാർഷികത്തോട് അനുബന്ധിച്ച് കുടുംബത്തിലെ എല്ലാവരും ഭക്ഷണമൊക്കെ തയ്യാറാക്കുന്നതിനിടെ പയർ മുളപ്പിച്ചത് മേടിക്കാൻ മറന്നുപോയതും തന്നിഷ്ടത്താൽ മാർക്കറ്റിലേക്ക് പോയി മേടിക്കാമെന്നും ഏൽക്കുകയാണ് എട്ടും പൊട്ടും തിരിച്ചറിവില്ലാത്ത ബോറി എന്ന കൊച്ചു പെൺകുട്ടി.
തുടർന്ന് വഴിയേ നടക്കുന്ന കാര്യങ്ങളും മറ്റും ഈ ഒരു 20 മിനിറ്റ് കൊണ്ട് നമ്മുടെ മനസ്സ് നിറയ്ക്കുന്നു.

"ട്രെയിൻ ടു ബുസാൻ" എന്ന സിനിമയിലൂടെ നമ്മുടെ മനസ്സ് കീഴടക്കിയ 'കിം സു ആൻ' ആണ് ഈ കൊച്ചു ചിത്രത്തിൽ ബോറി എന്ന കുരുന്നായിട്ട് വന്നിട്ടുള്ളത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍2
DD മലയാളം റിലീസ് - 203

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 09

Stick Man (2015)

IMDb ⭐ 7.2 /10
സംവിധാനം : Jeroen Jaspaert,
Daniel Snaddon
ഭാഷ : ഇംഗ്ലീഷ്

പരിഭാഷ: അൻസിൽ കടിയങ്ങാട്
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Family #Short

സ്റ്റിക്ക് മാനും തന്റെ സ്റ്റിക്ക് ഭാര്യയും, അവരുടെ മൂന്നു സ്റ്റിക്ക് കുട്ടികളും കുടുംബത്തോടെ ഒരു വൃക്ഷത്തിൽ ആണ് താമസിക്കുന്നത്, ഒരു ദിവസം അവന് ഒരു അപകടം പറ്റി. ക്രിസ്മസ് സമയത്ത് അദ്ദേഹം തന്റെ കുടുംബത്തിലേക്ക് മടങ്ങുമോ?നല്ലയൊരു ആനിമേഷൻ ചിത്രമാണ്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
DD മലയാളം റിലീസ് - 222

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 13

Piggy (2018)

IMDb ⭐ 6.5/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Carlota Martínez-Pereda

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : ദാനീഷ്
ജോണർ : #Short #Drama

തൻ്റെ ശരീരവണ്ണത്തിൻ്റെ പേരിൽ പലപ്പോഴും സുഹൃത്തുക്കളിൽ നിന്നും കളിയാക്കലുകളും അപമാനവും നേരിടുന്ന കൗമാരക്കാരിയാണ് സാറ.
ഒരിക്കൽ ഒരു പ്രാദേശിക കുളത്തിൽ വെച്ച് സുഹൃത്തുക്കൾ സാറയെ ഒരു അപരിചിതൻ്റെ മുന്നിലിട്ട് വളരെയധികം കളിയാക്കുകയും അവളുടെ വസ്ത്രങ്ങൾ എടുത്തു കൊണ്ട് പോവുകയും ചെയ്യുന്നു.
എന്നാൽ ആ അപരിചിതൻ അവർ കരുതിയ പോലെ ഒരു സാധാരണക്കാരൻ ആയിരുന്നില്ല. സുഹൃത്തുക്കളുടെ കളിയാക്കലുകൾക്ക് പലപ്പോഴും മൗനമായിരുന്ന സാറയുടെ നിശബ്ദത തന്നെ ആയിരുന്നു അവരോടുള്ള അവളുടെ പ്രതികാരവും.

ആരായിരുന്നു ആ അപരിചിതൻ?
എന്തായിരുന്നു സാറയുടെ പ്രതികാരം?
അതറിയാൻ ഈ ഷോർട്ട് ഫിലിം കണ്ടുനോക്കു.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
DD മലയാളം റിലീസ് - 223

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 14

The Story Of 90 Coins (2015)

IMDb ⭐ 7.4/10
ഭാഷ : ചൈനീസ്
സംവിധാനം : Michael Wong

പരിഭാഷ: നിധീഷ് കുമാർ പി. വി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Short #Drama

ചെൻ വെൻ എന്ന യുവതിയുമായി വാങ് യുയങ് പ്രണയത്തിലാകുന്നു പക്ഷെ അവൾക് അതിൽ താല്പര്യം ഇല്ല എന്നാൽ വാങ് യുയങ് ഒരു നിബന്ധന വെക്കുന്നു 90 ദിവസം അതിൽ ഓരോ ദിവസവും ഓരോ കോയിൻ അവൾക് കൊടുക്കും 90 ദിവസം കഴിഞ്ഞു അവൾക് ഇഷ്ടമാണെങ്കിൽ 90 ദിവസത്തെ പൈസ വിവാഹത്തിന് എടുക്കാം ഇഷ്ടം അല്ലെങ്കിൽ ഓരോ ബിയർ അടിച്ചു പിരിയാം ഇതാണ് നിബന്ധന. 90 ദിവസം കഴിഞ്ഞ് എന്താണ് സംഭവിക്കുക അതാണ് ഈ ഷോർട്ട് ഫിലിം പറയുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍1
DD മലയാളം റിലീസ് - 225

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 15

Love you Bangaram (2021)

IMDb
ഭാഷ : തെലുഗു
സംവിധാനം : Naagaraaj Takur

പരിഭാഷ: സുകന്യ പ്രിഥ്വിൻ
പോസ്റ്റർ : ദാനീഷ്
ജോണർ : #Short #romance

രണ്ട് പ്രണയ ജോഡികളുടെ പ്രണയവും പരിഭവങ്ങളുമൊക്കെ
ചെറിയ സമയം കൊണ്ട് വിവരിക്കുന്ന ഒരു തെലുങ്ക് ഷോർട് ഫിലിമാണ്
ലവ് യു ബംഗാരം. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഒരു ഷോർട് ഫിലിമാണ്
ലവ് യു ബംഗാരം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
DD മലയാളം റിലീസ് - 226

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 16

Sarcophaga (2013)

IMDb ⭐ 6.0/10
ഭാഷ : ഇറ്റാലിയൻ
സംവിധാനം : Giuseppe Peronace

പരിഭാഷ: മിഥുൻ എസ് അമ്മൻചേരി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Short #Horror

2013 ൽ ഇറ്റാലിയൻ ഭാഷയിൽ പുറത്തിറങ്ങിയ ഷോർട്ട് ഫിലിമാണ് "സാർകോഫാഗാ".
മോഡലാകാൻ ആഗ്രഹിച്ച് നടക്കുന്ന റീത്ത എന്ന പെൺകുട്ടി കൗഡിയസ് എന്ന ഫോട്ടോഗ്രാഫറുടെ ക്ഷണം ക്ഷീകരിച്ച് ഒരു ഫോട്ടോഷൂട്ടിനായി പോകുന്നു. എന്നാൽ അവിടെ ചെന്ന ശേഷമാണ് ക്ലൗഡിയസ് മനുഷ്യരുടെ ഉള്ളിലെ ഭയം കണ്ട് ആനന്ദിക്കുന്ന ഒരു സൈക്കോപാത്താണ് എന്നറിയുന്നത്.
എന്നാൽ റീത്തയുടെ രക്ഷയ്ക്കായി അവൾ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരാൾ അവിടെ ഉണ്ടായിരുന്നു.
അതാരാണെന്നറിയാൻ ഈ ഷോർട്ട് ഫിലിം കണ്ടു നോക്കു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4
DD മലയാളം റിലീസ് - 227

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 17

Woods (2015)

IMDb ⭐ 6.8/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Sean van Leijenhorst

പരിഭാഷ: ഷജീഫ് സലാം
പോസ്റ്റർ : റ്റി. എൻ. വിനയൻ
ജോണർ : #Short #Horror #Thriller

ജോൺ എന്ന എഴുത്തുകാരൻ ഏകാന്തമായി എഴുതുവാൻ കാടിനടുത്തുള്ള വീട്ടിലേക്ക്
മാറി താമസിക്കുന്നു.ഇടക്ക് മരം വെട്ടാനും മറ്റും പോകുന്ന അയാളെ തന്റെ ഭൂതകാല ഓർമ്മകൾ
വേട്ടയാടുന്നു.പലതരത്തിലുള്ള ആക്രമണങ്ങൾ അയാൾക്ക് നേരിടേണ്ടി വരുന്നു.
എന്താണ് ഇതിന് പിന്നിൽ?അയാൾക്ക് ഇത് തരണം ചെയ്യാൻ കഴിയുമോ?

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
DD മലയാളം റിലീസ് - 228

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 18

Fauve (2018)

IMDb ⭐ 7.4/10
ഭാഷ : ഫ്രഞ്ച്
സംവിധാനം : ജെറമി കോൻറെ
പരിഭാഷ : അജ്മൽ പട്ടാമ്പി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #Short #drama

ക്യാനടയിലെ രണ്ട് കുട്ടികൾ ഒരു മൈനിൽ കളിക്കാൻ പോകുന്നു.അവരുടെ കളി ആപത്തിലേക്ക് ചെന്നെത്തുന്നു.
കാനാഡിയൻ സ്ക്രീൻ അവാർഡ് ഫോർ ബെസ്റ്റ് ലൈവ് ആക്ഷൻ ഷോർട് ഡ്രാമ അവാർഡ് ലഭിച്ചിട്ടുണ്ട്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍4❤1
DD മലയാളം റിലീസ് - 232

ഷോർട്ട് ഫിലിം ഫെസ്റ്റ് റിലീസ് - 20

Still (2016)

IMDb ⭐ 7.0/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Carl Timms

പരിഭാഷ : ഷാനു നുജുമുദീൻ
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #Short #Comedy #horror

പെട്ടന്ന് ഒരു ദിവസം ഒരു കൂട്ടം സോമ്പികളുടെ അക്രമത്തിന് ഇരയായി ചുറ്റുമുള്ള എല്ലാവരും മരിക്കുമ്പോൾ ഒരു ജീവനുള്ള സ്റ്റാച്യു എന്റർടൈനർ സോംബി ആക്രമണത്തിനിടെ ഭയന്ന് വിറച്ചു നിൽക്കുന്നു. അവനെ രക്ഷിക്കാൻ നിശ്ചലമായി നിൽക്കാനുള്ള അവന്റെ കഴിവ് മാത്രം അവശേഷിക്കുന്നു, അനങ്ങിയാൽ അവന്റെ മരണം നിശ്‌ചയം, അവൻ അതിജീവിക്കാനുള്ള ഒരു മാർഗം കണ്ടെത്തണം അതാണ് സ്റ്റിൽ എന്ന ഈ കൊച്ചുചിത്രം.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3❤1