DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 234

Sex Education (2021) Season 3

IMDb ⭐️ 8.3/10
ഭാഷ: ഇംഗ്ലീഷ്
എപ്പിസോഡ് : 1-4
സംവിധാനം: Laurie Nunn

പരിഭാഷ : മൂസാ കലിം,
അർജുൻ ശ്രീകുമാർ

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Comedy #drama

ലോകമെമ്പാടും ആരാധകരുള്ള netflix series sex education സീസൺ 3. സ്കൂളിലേക്ക് പുതിയ ഹെഡ് ടീച്ചർ വരുന്നതും, മൂർഡേലിൽ നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങളും കഥയെ കൂടുതൽ രസകരമാക്കി പറഞ്ഞു പോകുന്നു.തുടർന്ന് ക്യാമ്പസ്സിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് നർമ്മത്തിൽ ചാലിച്ച് പറഞ്ഞു പോകുന്നത്. ഇഷ്ട കഥാപാത്രങ്ങൾക്കെല്ലാം മികച്ച രീതിയിലുള്ള പ്രാധാന്യമാണ് ഇത്തവണ കൊടുത്തിരിക്കുന്നത്. എല്ലാവർക്കും പറയാനൊരു കഥയുണ്ട്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌
👍4❤2
DD മലയാളം റീലിസ് - 235

The Con-Heartist (2020)

IMDb ⭐️ 7.1/10
ഭാഷ : തായ്
സംവിധാനം : Mez Tharatorn

പരിഭാഷ : ഗോകുൽ രാജ്
പോസ്റ്റർ : ദാനീഷ്
ജോണർ : #Comedy #romance

താൻ ജീവനുതുല്യം സ്നേഹിച്ച കാമുകന്റെ ചതിയോടുകൂടി ഒരു വലിയ കടക്കെണിയിൽ പെട്ട് പിശുക്കിന്റെ അങ്ങേതലയിൽ ജീവിക്കുന്ന അത് അടച്ചുതീർക്കാൻ പെടാപ്പാട് പെടുന്ന നായികയുടെ ജീവിതത്തിലേക്ക് മറ്റൊരു ഫോൺ കാൾ തട്ടിപ്പുകാരൻ കയറിവരുന്നു. ഒരിക്കൽ അബദ്ധത്തിൽ ചാടിയ ആളായതുകൊണ്ടും പണത്തിന് ആവിശ്യം കൂടുതൽ ആയതുകൊണ്ടും പുള്ളികാരിക്ക് ശ്രദ്ധ സ്വല്പം കൂടുതൽ ആയിരുന്നു.

തട്ടിപ്പുകാരനെ കൈയോടെ പിടികൂടുന്ന അവൾക്ക് പക്ഷെ അയാളെ വെച്ചു മറ്റുപല പ്ലാനുകളുമുണ്ടായിരുന്നു...ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം.

കഴിഞ്ഞ വർഷം തായ് ഭാഷയിൽ പുറത്തിറങ്ങിയ മികച്ച കോമഡി ചിത്രം...

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
❤2👍2
DD മലയാളം റീലിസ് - 237

Student of the Year (2012)

IMDb ⭐️ 5.3/10
ഭാഷ : ഹിന്ദി
സംവിധാനം : Karan Johar

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി,
കൃഷ്ണസ്വരൂപൻ. പി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Comedy #romance



വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര, ആലിയ ഭട്ട് എന്നിവരുടെ ആദ്യത്തെ സിനിമയാണ്.

സെൻ്റ്. ട്രീസ സ്കൂളിലേക്ക് വരുന്ന മൂന്ന് വിദ്യാർത്ഥികളായ അഭിമന്യു , രോഹൻ, ഷനായ എന്നിവരെ കേന്ദ്രീകരിച്ച് പോകുന്ന കഥ. ആദ്യം വഴക്ക് ഉണ്ടാക്കിയിരുന്ന രോഹനും അഭിമന്യുവും പിന്നീട് സുഹൃത്തുക്കളാകുന്നു. അവരുടെ ഇടയിലേക്ക് ഷനായ വരുന്നു. അവർ തമ്മിൽ ഉള്ള സൗഹൃദവും, പ്രണയവും ഒക്കെ നമ്മളെ ഒട്ടും മുഷിപ്പിക്കാതെ മുന്നോട്ട് കൊണ്ട് പോകുന്നു.

ഈ സ്കൂളിൽ ചേർന്ന എല്ലാവർക്കും ഒരു ലക്ഷ്യമുണ്ട് , സ്റ്റുഡൻ്റ് ഓഫ് ദി ഇയർ ട്രോഫി. അത് സുഹൃത്തുക്കൾ തമ്മിൽ മത്സരത്തിന് വഴിയാകുന്നു. ആദ്യ പകുതിയിൽ എല്ലാവരും സുഹൃത്തുക്കളായി തുടരുന്നു, രണ്ടാം പകുതിയിൽ ട്രോഫിക്ക് വേണ്ടിയുള്ള മത്സരം ആകുന്നു.

നല്ല ഗാനങ്ങളും തമാശകളും ഒക്കെ ഈ സിനിമയുടെ ഗുണങ്ങളാണ്. നല്ലൊരു കഥയും അഭിനയവും ആണ്. മൊത്തത്തിൽ ഫ്രീ ആയിട്ട് ഇരുന്ന് കാണാൻ പറ്റിയ ഒരു സിനിമ.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3❤2
DD മലയാളം റീലിസ് - 239

My Secret Friend ( 2017 )

ഭാഷ: തായ്
എപ്പിസോഡ് : 1-2 ( Full Episode )
സംവിധാനം: Kwon Young-il
പരിഭാഷ : മിഥുൻ എസ് അമ്മൻചേരി

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Romance #fantasy #Comedy


രണ്ട് എപ്പിസോഡുകൾ മാത്രമുള്ള ഒരു തായ് റൊമാൻ്റിക്ക് കോമഡി സീരീസാണ് "മൈ സീക്രട്ട് ഫ്രണ്ട്".

സീരീസിലെ നായികയാണ് ദീജായ് അവൾക്ക് ലാറ്റേ എന്നൊരു ചെറുപ്പക്കാരനോട് ഒരു പ്രണയമുണ്ട്. എന്നാൽ ഇതുവരെ അവൾക്കത് അവനോട് തുറന്ന് പറയാൻ കഴിഞ്ഞിട്ടില്ല.
അങ്ങനെയിരിക്കുമ്പോഴാണ് അവൾക്ക് പുതിയൊരു ഫോൺ കിട്ടുന്നത്, ഫോണിനൊപ്പം അവൾക്ക് പുതിയൊരു സുഹൃത്തിനേയും കിട്ടുന്നു. തുടർന്ന് തൻ്റെ പ്രണയം സഫലമാക്കാൻ അവൾ തൻ്റെ സുഹൃത്തിൻ്റെ സഹായം തേടുന്നു. തുടർന്ന് ദീജായുടേയും അവളുടെ സുഹൃത്തിൻ്റെയും ജീവിതത്തിൽ നടക്കുന്ന രസകരമായ മുഹൂർത്തങ്ങളിലൂടെയാണ് സീരീസിൻ്റെ കഥ പുരോഗമിക്കുന്നത്.
അവളുടെ പ്രണയം സഫലമാകുമോ ഇല്ലയോ എന്ന് സീരീസ് കണ്ടു തന്നെ അറിയുക.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌
👍4❤1
DD മലയാളം റീലിസ് - 234

Sex Education (2021) Season 3

IMDb ⭐️ 8.3/10

ഭാഷ: ഇംഗ്ലീഷ്
എപ്പിസോഡ് : 5 - 8
സംവിധാനം: Laurie Nunn

പരിഭാഷ : മൂസാ കലിം,
അർജുൻ ശ്രീകുമാർ

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Comedy #drama

ലോകമെമ്പാടും ആരാധകരുള്ള netflix series sex education സീസൺ 3. സ്കൂളിലേക്ക് പുതിയ ഹെഡ് ടീച്ചർ വരുന്നതും, മൂർഡേലിൽ നടപ്പിലാക്കുന്ന പുതിയ പരിഷ്കാരങ്ങളും കഥയെ കൂടുതൽ രസകരമാക്കി പറഞ്ഞു പോകുന്നു.തുടർന്ന് ക്യാമ്പസ്സിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് നർമ്മത്തിൽ ചാലിച്ച് പറഞ്ഞു പോകുന്നത്. ഇഷ്ട കഥാപാത്രങ്ങൾക്കെല്ലാം മികച്ച രീതിയിലുള്ള പ്രാധാന്യമാണ് ഇത്തവണ കൊടുത്തിരിക്കുന്നത്. എല്ലാവർക്കും പറയാനൊരു കഥയുണ്ട്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സീരീസ് സിങ്ക് ആവുകയൊള്ളു‌‌

👉🏻 എപ്പിസോഡ് : 1 - 4
👍13❤1
DD മലയാളം റീലിസ് - 271

The Fable (2019)

IMDb ⭐️ 6.4/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Kan Eguchi
പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #Action #comedy

അതിസമർഥനായ കില്ലറാണ് ഫാബിൾ. ഒരു ജോലി ഏറ്റെടുത്ത് കഴിഞ്ഞാൽ അതങ്ങ് അന്തസായി ചെയ്തു തീർക്കും.അങ്ങനെയിരിക്കെ തന്റെ മുതലാളിയുടെ നിർദേശപ്രകാരം ഫാബിൾ മറ്റൊരു ഐഡന്റിറ്റിയിൽ മറ്റൊരു സ്ഥലത്ത് ഒരു വർഷത്തേക്ക് സാധാരണ ജീവിതം നയിക്കാൻ നിർബന്ധിധനാവുകയാണ്.ഈ ഒരു വർഷത്തേക്ക് ആരേയും കൊല്ലരുതെന്നും അങ്ങനെ സംഭവിച്ചാൽ ആ നിമിഷം ഫാബിൾ കൊല്ലപ്പെടുമെന്നും മുതലാളി മുന്നറിയിപ്പ് കൊടുക്കുന്നതോടെ ഒരു അസുരൻ കുറച്ച് കാലത്തേക്ക് അടങ്ങി ജീവിക്കാൻ പുറപ്പെടുകയാണ്. പക്ഷേ എന്ത് പറയാൻ സൂര്യന്റെ പ്രകാശം പതിക്കുന്നയിടത്തെല്ലാം തിന്മയുണ്ട് എന്ന് പറയുന്നത് പോലെ അവിടെയും ഫാബിളിനെ കാത്ത് ഒരു കൂട്ടം അസുര വിത്തുകൾ കാത്തു നിൽപ്പുണ്ടായിരുന്നു.


ആരേയും കൊല്ലാതെ തനിക്കെതിരെ തിരിയുന്ന ശുദ്ര ജീവികളെ ഫാബിൾ നേരിടുന്ന കാഴ്ച്ച അതൊന്ന് കാണേണ്ടത് തന്നെയാണ്. കിടിലൻ ആക്ഷൻ സീക്യുൻസുകൾ ഉൾക്കൊള്ളിച്ച ഈ ജാപ്പനീസ് മൂവി ആദ്യം മുതൽ അവസാനം വരെ ഫുൾ ത്രില്ലിംഗ് മൂഡിലാണ് കൊണ്ടുപോകുന്നത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍12
DD മലയാളം റീലിസ് - 273

Captain Fantastic (2016)

IMDb ⭐️ 7.9/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Matt Ross
പരിഭാഷ : അനിൽ. സി. സുധാകർ
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #drama #comedy


നമ്മളിൽ അധിക ആളുകൾക്കും ഉണ്ടാവുന്ന ഒരു ആഗ്രഹമാണിത്... എല്ലാ വിധ ടെൻഷനുകളിൽ നിന്നും എല്ലാ വിധ പ്രശ്നങ്ങളിൽ നിന്നും ഒഴിഞ്ഞു നിന്ന് ഏതെങ്കിലും കാട്ടിലോ ദ്വീപിലോ ഒറ്റക്കൊരു ജീവിതം.

ബെൻ, ലെസ്‌ലി ദമ്പതികൾ തങ്ങളുടെ ആറു മക്കളെയും വളർത്തി വലുതാക്കുന്നത് ഒരു വലിയ കാടിനുള്ളിൽ ആണ്. മറ്റുള്ളവരെ ആശ്രയിക്കാതെ എങ്ങനെ സ്വയം ജീവിക്കാമെന്നും ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കാമെന്നും അവർ തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നു. അവരെല്ലാ ആളുകളിൽ നിന്നും വിത്യസ്തരായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങളില്ല, മറ്റുള്ള വരുടെ ആഹാര രീതികളിൽ നിന്നും വസ്ത്ര രീതികളിൽ നിന്നും വ്യത്യസ്ഥരായാണ് അവർ ജീവിച്ചിരുന്നത്. പിന്നീട് ലെസ്‌ലി അസുഖ ബാധിതയായി ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യപ്പെടുകയും തുടർന്ന് അവൾ ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. അങ്ങനെ അത്രയും നാൾ കാട്ടിൽ താമസിച്ചിരുന്ന ബെന്നും കുട്ടികളും ശവ സംസ്കാരത്തിനായി സിറ്റിയിലേക്ക് പോകുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങൾ വളരെ രസകരമായി തന്നെ ചിത്രം പറയുന്നു.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍6
DD മലയാളം റീലിസ് - 280

Red Notice (2021)

IMDb ⭐️ 6.4/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Rawson Marshall Thurber
പരിഭാഷ : അനിൽ ആന്റു
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #thriller #comedy #action

സെൻട്രൽ ഇൻ്റലിജൻസ്, സ്കൈസ്ക്രാപ്പർ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ റോസൺ മാർഷൾ തർബർ ഒരുക്കിയാ 'റെഡ് നോട്ടീസ് ആക്ഷൻ അഡ്വഞ്ചർ കോമഡി ത്രില്ലർ വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ചിത്രമാണ്. ഡ്വെയ്ൻ ജോൺസൺ, റയാൻ റെയ്നോൾഡ്സ്, ഗൽ ഗഡോട് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഋതു ആര്യ, ക്രിസ് ഡയമൻ്റോപോളൊസ്, സ്റ്റീവ് ഇഫർട്ട്, മെലീസ കെന്നേമോർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഏകദേശം രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മാർക്ക് ആൻ്റണി ക്ലിയോപാട്രയ്ക്ക് വിവാഹ സമ്മാനമായി കൊടുത്ത മൂന്ന് വിശിഷ്ട മുട്ടകളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ കഥ ഒരുക്കിയിട്ടുള്ളത്. അതിനാൽ തന്നെ ചരിത്രത്തേയും കൂട്ടുപിടിച്ചാണ് ചിത്രം സഞ്ചരിക്കുന്നത്. ക്ലിയോപാട്രയുടെ അതിവിശിഷ്ടമായ ഈ മുട്ടകൾ പല തവണ കൈമറിഞ്ഞിട്ടുണ്ട്. വർത്തമാന കാലത്തേക്ക് വരുമ്പോൾ അവയിൽ 2 എണ്ണം എവിടെയാണെന്ന് അറിവുണ്ടെങ്കിലും മൂന്നാമത്തേതിനെക്കുറിച്ച് യാഥാരു വിവരവുമില്ല. സമ്പന്നനായ ഒരു വ്യക്തി തൻ്റെ മകൾക്കുള്ള വിവാഹ സമ്മാനമായി ഈ 3 മുട്ടകൾ കൊടുക്കാൻ ആഗ്രഹിക്കുകയും, അതു കൊണ്ടുവരുന്നവർക്ക് വലിയൊരു തുക പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
ശേഷം രംഗത്തേക്ക് എഫ്ബിഐ ഏജൻ്റായ ജോൺ ഹാർട്ട്ലിയും (ഡ്വെയ്ൻ), വിലപിടിപ്പുള്ള പുരാവസ്തുക്കളും ആർട്ട് വർക്കുകളും മോഷ്ടിക്കുന്ന നോളൻ ബൂത്ത് (റയാൻ) - ബിഷപ്പ് (ഗൽ) എന്നീ കഥാപാത്രങ്ങളും എത്തുകയാണ്. ബൂത്തിനെ പിടികൂടാൻ കഴിഞ്ഞെങ്കിലും, ബിഷപ്പ് വിരിച്ച വലയിൽ വീഴുന്ന ജോണിനും കള്ളനെന്ന പേര് കിട്ടുകയും അയാൾ ജയിലിലാകുകയും ചെയ്തു.

ബൂത്തും, ബിഷപ്പും തമ്മിൽ ഏറ്റവും മികച്ച മോഷ്ടാവിൻ്റെ സ്ഥാനം നേടാനായി മത്സരിക്കുമ്പോൾ ജോൺ തൻ്റെ പേരിലെ കളങ്കം മായ്ക്കാൻ ശ്രമിക്കുന്നു. ഒരുമിച്ച് ജയിലിൽ കഴിയേണ്ടിവരുന്ന ജോണും ബൂത്തും സുഹൃത്തുക്കളായി മാറുന്നതും തുടർന്നു നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ കാണാനുള്ളത്.

👉🏻 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍14❤3
DD മലയാളം റീലിസ് - 286

Bhoot Police (2021)

IMDb ⭐️ 7.4/10

ഭാഷ : ഹിന്ദി
സംവിധാനം : Pawan Kripalani
പരിഭാഷ : ആഷിക് പി എസ്
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #horror #comedy

സൈഫ് അലി ഖാൻ അർജുൻ കപൂർ എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്ത്, 2021 ഇറങ്ങിയ ഒരു ഹോറർ കോമഡി ചിത്രമാണ് ഭൂത് പോലീസ്.

ഒരു തന്ത്രിയുടെ മക്കളായ ഇരുവരും (വിഭൂതി & ചിരൗഞ്ചി) ആളുകളെ പറ്റിച്ച് ജീവിക്കുകയാണ്. ചിരൗഞ്ചിക്ക് അച്ചന്റെ മാർഗത്തിൽ ഒരു യഥാർത്ഥ പ്രേതത്തെ പിടിക്കണമെന്നാണ് ലക്ഷ്യം എന്നാൽ വിഭൂതി അതെല്ലാം അന്ധവിശ്വാസമായി മാത്രമേ കാണുന്നുള്ളൂ...ഇവർക്ക് ഒരു യഥാർത്ഥ കേസ് കിട്ടുമോ?
ചിരിച്ചു ആസ്വദിക്കാവുന്ന ഒരു സിനിമ!

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍22❤2👎1
DD മലയാളം റീലിസ് - 292

Oversize Cops (2017)

IMDb ⭐️ 5.8/10
ഭാഷ : തായ്
സംവിധാനം : Phuwanit Pholdee, 
Chanon Yingyong

പരിഭാഷ: ഗോകുൽ രാജ്,
ആഷിക് പി എസ്,
ഡെന്നി ഡൊമിനിക്

പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #action #comedy

ഈ ചിത്രം പറയുന്നത് നാല് വണ്ണമുള്ള പോലീസുകാരുടെ കഥയാണ്. ഒരു ദിവസം ഒരു കള്ളനെ പിടിക്കാൻ ഈ നാലു പേര് പോകുകയും അവരുടെ വണ്ണം കാരണം അവർക്ക് കള്ളനെ പിടിക്കാൻ പറ്റാതെ പോകുകയും ചെയ്യുന്നു. ഈ അവസരത്തിൽ പോലീസ്‌കാർക്ക് അത് നാണക്കേടായി. അവർ തീരുമാനിച്ചു ഫിറ്റ്നസ് ഇല്ലാത്ത പോലീസ്‌കാരെ വേറെ ഒരു ഫോഴ്സലേക്ക് പറഞ്ഞു വിടുമെന്ന്. അതേ തുടർന്ന് അതിൽ 4പേർക്ക് ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ഈ ചിത്രം പറഞ്ഞു പോകുന്നത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍20❤3🔥1
DD മലയാളം റീലിസ് - 294

Monsters University (2013)

IMDb ⭐️ 7.3/10
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Dan Scanlon

പരിഭാഷ : ഡാനി Hj Bnn
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Family #comedy


2013ലിൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ അനിമേഷൻ ചലച്ചിത്രം ആണ് മോൺസ്റ്റർസ് യൂണിവേഴ്സിറ്റി.വാൾട് ഡിസ്‌നി നിർമിച്ച ഈ ചിത്രം ബോസ്‌ഓഫീസിൽ 745 മില്യൺ US ഡോളർ നേടുകയുണ്ടായി. മൈക്ക് സുഹൃത്തുക്കളായ വാസോവ്സക്കിയുടെയും, ജിമ്മി സള്ളിവന്റെയും സുഹൃത്ത് ബന്ധവും കോളേജ് ജീവിതവുമാണ് ഈ സിനിമയുടെ പ്രമേയം. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമാകുന്ന രീതിയിലാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍13❤3
DD മലയാളം റീലിസ് - 297

Teefa in Trouble (2018)

IMDb ⭐️ 7/10
ഭാഷ : Urdu
സംവിധാനം : Ahsan Rahim

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #romance #comedy

"പ്രണയിക്കാനും ഒരു യോഗ്യത വേണം, ഇവിടെ ആഗ്രഹത്തിനല്ല പ്രസക്തി... യാഥാർത്ഥ്യത്തിനാണ്"

ഈ മൂവി ഇത്തിരി കോമഡിയാണ് കെട്ടൊ,
പണം കിട്ടിയാൽ എന്തും ചെയ്യുന്ന ടീഫ എന്ന യുവാവ്, നാട്ടിലെ അല്ലറ ചില്ലറ ഗുണ്ടായിസമായാണ് അവന്റെ നടപ്പ്. ഒരു ദിവസം അവന്റെ മുതലാളി അയാളുടെ മകനുവേണ്ടി പോളണ്ടിൽ നിന്ന് ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുവരാൻ പറഞ്ഞ് ടീഫയെ പോളണ്ടിലേക്കയച്ചു. പക്ഷേ, അവൾ അവിടത്തെ പ്രമുഖന്റെ മകളായിരുന്നു, അവളെ തട്ടിക്കൊണ്ടുപോകാൽ അത്ര എളുപ്പമായിരുന്നില്ല. എന്നാൽ ടീഫ അത് ചെയ്യുന്നു, പിന്നീട് ടീഫ നേരിടുന്ന വെല്ലുവിളികളാണ് കഥയെ ത്രസിപ്പിക്കുന്നത്. അത് കണ്ടുതന്നെ അറിയണം.

പാകിസ്താൻ കോമഡി മൂവികളിൽ മുൻനിരയിലുള്ള മൂവിയാണിത്. ആ വർഷത്തെ നമ്പർ വൺ കളക്ഷൻ മൂവിയും.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍30❤1👎1
DD മലയാളം റീലിസ് - 298

How to Train Our Dragon (2018)

IMDb ⭐️ 4.8/10
ഭാഷ : Mandarin
സംവിധാനം : Shaun Su

പരിഭാഷ: മൂസാ കലിം
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #romance #comedy


ഹൈസ്‌കൂളിൽ പഠിക്കുന്ന ഒരു കൗമാരക്കാരനാണ് നമ്മുടെ നായകൻ. ഇതുവരെ ഒരു കാമുകി സെറ്റായില്ല. അതിന് കാരണം തന്റെ പ്രണയ ജീവിതത്തിൽ വരെ ഇടപെടുന്ന,അഞ്ച് മൂത്ത ചേച്ചിമാരാണ്. അവന് ഇതെല്ലാം തരണം ചെയ്ത് ഒരു കാമുകി സെറ്റാകുമോ? കൂടുതൽ പറഞ്ഞ് നിങ്ങളുടെ ആസ്വാദനത്തിന്റെ രസം കളയുന്നില്ല. തമാശ നിറഞ്ഞ ഈ സിനിമ തീർച്ചയായും കണ്ടു നോക്കൂ നിങ്ങള്‍ക്ക് തീർച്ചയായും ഇഷ്ടപ്പെടും.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍18❤3
DD മലയാളം റീലിസ് - 304

The Fable: A Hitman Who Doesn’t Kill (2021)

IMDb ⭐️ 6.8/10
ഭാഷ : ജപ്പാനീസ്
സംവിധാനം : Kan Eguchi
പരിഭാഷ &പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #Action #comedy

ബോസ്സിന്റെ ഉത്തരവ് പ്രകാരം സാധാരണ ജീവിതം നയിക്കുന്ന പ്രൊഫഷണൽ കില്ലറായ ഫാബിളിനേയും പങ്കാളിയേയും ഇപ്രാവശ്യവും ശല്യം ചെയ്യാൻ ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നു.

ഒന്നാം ഭാഗത്തിനേക്കാൾ (റിലീസ് നമ്പർ 271) ഒരുപടി മുകളിൽ നിൽക്കുന്ന രണ്ടാം ഭാഗത്തിൽ എടുത്ത് പറയേണ്ട കാര്യം ആക്ഷൻ രംഗങ്ങൾ തന്നെയാണ്. ഒട്ടും ലാഗ് അടിക്കാതെ ആറ് സെക്കൻഡ് കൊണ്ട് ആളുകളെ കൊല്ലുന്ന ഫാബിൾ എന്ന കില്ലർ ആരെയും കൊല്ലാതെ എങ്ങനെ പ്രശ്നങ്ങളെ തരണം ചെയ്യുന്നതെന്ന് കാണാം.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍31❤1
DD മലയാളം റീലിസ് - 305

Bhool Bhulaiyaa 2 (2022)

IMDb ⭐️ 6.2/10
ഭാഷ : ഹിന്ദി
സംവിധാനം : Anees Bazmee

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #horror #comedy

"ഒരു ജയിൽ പുള്ളി ഒരിക്കലും അവൻ കിടന്ന മുറിയിലേക്ക് വീണ്ടും വരാൻ ആഗ്രഹിക്കില്ല"

നാല് വർഷത്തെ MBBS പുർത്തീകരിച്ചതിന് ശേഷം വിവാഹിതയാകാൻ നാട്ടിലേക്ക് മടങ്ങുകയാണ് റീത്ത്. വഴിയിൽ വെച്ച് അവൾ റുഹാൻ എന്ന ചെറുപ്പക്കാരനെ കണ്ടുമുട്ടി. തുടർന്നുള്ള യാത്രയിൽ റീത്ത് സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെട്ടു. അവൾ മരിച്ചെന്ന് കുടുംബക്കാരിൽ വാർത്ത പരന്നു. പക്ഷേ, റീത്ത് അത് തിരുത്താൻ പോയില്ല. അവൾ മരിച്ചെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. അതിന് അവൾക്ക് ഒരു കാരണമുണ്ടായിരുന്നു. അത് പൂർത്തിയാക്കാനായി സഹായത്തിനു വേണ്ടി അവൾ റുഹാനെയും കൂടെ കൂട്ടി.

അങ്ങനെ, റീത്ത് ജീവിച്ചിരിപ്പുണ്ടെന്ന കാര്യം ആരും അറിയിക്കാതിരിക്കാൻ വേണ്ടി ഇരുവരും കുറേക്കാലമായി പൂട്ടിക്കിടക്കുന്ന റീത്തിന്റെ കുടുംബ മാളികയിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചു. പക്ഷേ, അവിടെ അവരെ സ്വീകരിച്ചത് വർഷങ്ങളോളം പ്രതികാരം ചെയ്യാൻ വേണ്ടി കാത്തിരിക്കുന്ന ഒരു ദുർമന്ത്രവാദിയായ യക്ഷിയായിരുന്നു. മാളികയിൽ ആരാ കയറിയതെന്ന് അറിയാൻ റീത്തിന്റെ കുടുംബക്കാരും മാളികയിലേക്ക് വരുന്നു. ശേഷം ആ മാളികയിൽ നടക്കുന്ന രംഗങ്ങൾ കണ്ടുതന്നെ അറിയണം.

പേടിപ്പിക്കുന്നതിലേറെ ചിരിപ്പിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ഈ വർഷം ബോളിവുഡിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂവിയും കൂടിയാണ് ഇത്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍34❤8👎3
DD മലയാളം റീലിസ് - 306

Bounty Hunters (2016)

IMDb ⭐️ 5.3/10
ഭാഷ : കൊറിയൻ
സംവിധാനം : Terra Shin

പരിഭാഷ: ആഷിക് പി.എസ്
പോസ്റ്റർ : തലസെർ

ജോണർ : #action #comedy

ഇന്റർപ്പോളിൽ നിന്നും സസ്‌പെൻഡ് ചെയ്തത് മുതൽ നിലനിൽപ്പിനായി നെട്ടോട്ടമൊടുകയാണ് സാനും യോയും....
അലറ ചില്ലറ ജോലികളും ഇവരുടെ ബുദ്ധിസാമർഥ്യം കൊണ്ടില്ലാതാകുന്നു...
അവിടെ ഉണ്ടാകുന്ന ബോംബ് ബ്ലാസ്റ്റിൽ ഇവരെ പെടുത്തി വാന്റെഡ് ലിസ്റ്റിൽ ഇടുന്നു...
എന്താണ് ബൗന്റി ഹണ്ടർസ്?
ഇവർ എങ്ങനെ ഇതിൽ നിന്നും ഊരി പോരും?
കണ്ടറിയുക!

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍26❤4
DD മലയാളം റീലിസ് - 329
Snatch Up (2018)

IMDb ⭐️ 6.2/10
ഭാഷ : കൊറിയൻ
സംവിധാനം : Heo Jun-hyeong

പരിഭാഷ: സൈമണ്‍ പീറ്റര്‍ ചെമ്പ്രങ്കോട്
പോസ്റ്റർ : അസ്‌ലം ഏ.ജെ.എക്സ്

ജോണർ : #action #comedy

പണത്തിന് അത്യാവശ്യമുള്ള നാലഞ്ചു പേരും ഗതികെട്ട കുറച്ച് വില്ലന്‍മാരും. ഇവര്‍ക്കിടയിലേക്ക്, നിറയെ പണമടങ്ങിയ ഒരു ഗോൾഫ് ബാഗും, ഒരു തോക്കും കടന്നു വരുന്നു. ഇവ രണ്ടും ഉണ്ടാക്കിയ പൊല്ലാപ്പുകൾ ഒന്ന് കാണേണ്ടത് തന്നെയാണ്.. ആദ്യാവസാനം വരെ നല്ല ത്രില്ലോട് കൂടി കണ്ടിരിക്കാവുന്ന സിനിമയിൽ ചിരിക്കാനുള്ള കുറേ രംഗങ്ങളും ഉണ്ട്..

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍38❤3
DD മലയാളം റീലിസ് - 331
New Year Blues (2021)

IMDb ⭐️ 6.3/10
ഭാഷ : കൊറിയൻ
സംവിധാനം : Ji-Yeong Hong

പരിഭാഷ: മനു സുധീന്ദ്രൻ
പോസ്റ്റർ : തലസെർ

ജോണർ : #romance #comedy

2021 ൽ പുറത്തിങ്ങിയ ഒരു റൊമാന്റിക്ക് മൂവിയാണ് "ന്യൂ ഇയർ ബ്ലൂസ്".

വളരെ വ്യത്യസ്തമായ പ്രശ്നങ്ങളും ആവശ്യങ്ങളും ആശങ്കകളുമുള്ള നാല് പ്രണയ ജോഡികൾ, ഒരു പുതുവർഷത്തിന്റെ തുടക്കത്തിൽ അവരുടെ ഇടയിലുണ്ടാവുന്ന ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി പോകുന്ന ഒരു ഫീൽ ഗുഡ് മൂവിയാണിത്.

എന്താണവരുടെ പ്രശ്നങ്ങളെന്നും അവരതെല്ലാം എങ്ങനെ പരിഹരിക്കുമെന്നും കണ്ടറിയുക.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍18❤7🔥1
പ്രിയപ്പെട്ട നാട്ടുകാരെ
ശരാശരി യുവാക്കൾ ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കുറച്ച് പ്രശ്നങ്ങൾ ഉണ്ട്. തൊഴിലില്ലായ്‌മ, മുടി കൊഴിച്ചിൽ, വിലക്കയറ്റം. ഇങ്ങനെ പ്രശ്നങ്ങൾ കൂടി വരുന്ന ഈ സാഹചര്യത്തിൽ ഈ സിനിമ കണ്ടാൽ എന്താണ് ഗുണം?.....
ഈ സിനിമ കണ്ടാൽ മേൽ പറഞ്ഞ പ്രശ്നങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാവാൻ പോണില്ല.ഈ സിനിമ കാണാതെ ഇരുന്നാലും ഒരു മാറ്റവും സംഭവിക്കാൻ പോണില്ല.കാമുകിമാരില്ലാതെ രാത്രി വെറുതെ ട്രോളും വായിച്ച് പഴയ സ്കൂൾ ജീവിതം ആലോചിച്ച് ഗ്രഹാതുര ഓർമകളെ ആയവറുക്കുന്ന മാന്യ യുവാക്കൾക്കും യുവതികൾക്കും വേണ്ടി ഞങ്ങൾ ഈ സിനിമ സമർപ്പിക്കുന്നു

Happy New Year💥❤

DD മലയാളം റീലിസ് - 339
Our Times (2015)

IMDb ⭐️ 7.4/10
ഭാഷ : Mandarin.
സംവിധാനം : Chen Yu-Shan

പരിഭാഷ: ഡെന്നി ഡൊമിനിക്,
അർജുൻ ശ്രീകുമാർ
പോസ്റ്റർ : തലസെർ

ജോണർ : #romance #comedy

നായികയായ ലിൻ ട്രൂലി തന്നോടൊപ്പം ജോലി ചെയ്യുന്നവർ പരിഹസിക്കുകയും, കുറ്റപ്പെടുത്തുന്നതും കേൾക്കാൻ ഇടയാകുന്നു. അപ്പോഴാണ് തന്റെ പഴയകാല ഓർമ്മകളിലേക്ക് നായിക പോകുന്നത്.അവളുടെ പ്രണയം, സൗഹൃദം,തമാശകളുമാണ് ഈ സിനിമയുടെ ഇരുവൃത്തം. ഒരു തായ് റൊമാന്റിക് കോമഡി കാണാൻ താല്പര്യമുള്ളവർക്ക് തലവെയ്ക്കാം.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
👍62❤4🔥2
DD മലയാളം റീലിസ് - 342
Confidential Assignment 2: International (2022)

IMDb ⭐️ 6.6/10
ഭാഷ : കൊറിയൻ
സംവിധാനം : Lee Seok-hoon

പരിഭാഷ : മനു സുധീന്ദ്രൻ
പോസ്റ്റർ : തലസെർ

ജോണർ : #Action #comedy

2017 ൽ പുറത്തിറങ്ങിയ കോൺഫിഡൻഷ്യൽ അസൈൻമെന്റിന്റെ രണ്ടാം ഭാഗമാണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ് 2 : ഇന്റർനാഷ്ണൽ.

ഇത്തവണ ഒരു പുതിയ കേസും പുതിയ കുറ്റവാളിയുമായി ചിയോങ് - റ്യൂങും കാങ് ജിൻ - ടേയും വീണ്ടും ഒന്നിക്കുന്നു. പഴയത് പോലെ തന്നെ പരസ്പരം രഹസ്യങ്ങൾ ഒളിപ്പിച്ച് വച്ച് ഇവർ കേസ് അന്വേഷിക്കുന്നതിന്റെ ഇടയിലേക്ക് FBI ഏജന്റായ ജാക്കും എത്തുന്നു. അങ്ങനെ ഇതൊരു ഇന്റർനാഷ്ണൽ കേസായി മാറുന്നു.

ഹ്യൂൻ ബിനും FBI ഏജന്റായി വരുന്ന ഡാനിയൽ ഹെന്നിയും ആക്ഷനും ആറ്റിറ്റ്യൂടുമായി കളം നിറഞ്ഞ് നിൽക്കുമ്പോൾ യൂ ഹേ-ജിൻ തന്റെ കോമഡിയിലൂടെ പ്രേഷകരെ രസിപ്പിക്കുന്നു.

രണ്ട് മണിക്കൂർ ഒട്ടും ബോറഡിയില്ലാതെ ആക്ഷനും കോമഡിയുമായി കണ്ടിരിക്കാവുന്ന സിനിമയാണ് കോൺഫിഡൻഷ്യൽ അസൈൻമെന്റ് 2: ഇന്റർനാഷ്ണൽ.

ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌‌‌
👍70❤17🔥15