DDs മലയാളം പരിഭാഷകൾ
21.4K subscribers
437 photos
779 files
782 links
https://t.me/ddtvseries

@ddmlsubbot


ഞങ്ങളുടെ മൂവി ഫെസ്റ്റ് മാത്രമുള്ള ടെലിഗ്രാം ചാനലിൽ സന്ദർശിക്കുക 👇

Indian Movie Fest 👉 @indianmoviefest
Quarantine Fest 👉 @quarantinefest
Download Telegram
DD മലയാളം റീലിസ് - 204

Shershaah (2021)

IMDb ⭐️ 8.8/10
ഭാഷ : ഹിന്ദി
സംവിധാനം : Vishnuvardhan

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ
ജോണർ : #Action #War

"നമ്മെ അടിച്ചാൽ, അതിന്റെ ഇരട്ടിയായി തിരിച്ചടിക്കണം"

ഇന്ത്യൻ ചരിത്രത്തിൽ ആരും മറക്കാത്ത ഒരു അധ്യായമാണ് കാർഗിൽ യുദ്ധം. ഇന്ത്യൻ സൈന്യം 17,000 അടി ഉയരത്തിൽനിന്ന് പൊരുതിയാണ് ഇന്ത്യൻ പ്രദേശങ്ങൾ പാകിസ്താൻ സൈന്യത്തിൽ നിന്ന് തിരിച്ചു പിടിച്ചത്. അതിന് ചുക്കാൻ പിടിച്ച് ജമ്മുകാശ്മീരിനെ സംരക്ഷിച്ചത് ലെഫ്റ്റനന്റ് വിക്രം ബത്രയായിരുന്നു.

വിക്രം ബത്രയുടെ യുടെ ചെറുപ്പകാല ജീവിതം കാണിച്ച് പതിയെ തുടങ്ങുന്ന കഥ ഓരോ പട്ടാളക്കാരന്റെയും ജീവിതമാണ് കാണിച്ചു തരുന്നത്. സൈന്യത്തെ നയിക്കാൻ ആരുമില്ലാത്ത ഘട്ടത്തിൽ വെറുമൊരു ലഫ്റ്റനന്റായിരുന്ന വിക്രം ബത്ര ചരിത്രം സ്മരിക്കുന്ന കാർഗിൽ യുദ്ധത്തിന് നേതൃത്വം കൊടുത്ത് ക്യാപ്റ്റനാവുകയാണ്. 'ഷേർഷാ' എന്ന മൂവി വിക്രം ബത്രയുടെ ജീവിതം എന്നതിലുപരി പട്ടാളക്കാരനാകാൻ കൊതിക്കുന്ന ഓരോ ഇന്ത്യൻ പൗരനും ഒരു പട്ടാളക്കാരൻ എങ്ങനെയാവണം എന്ന് പറഞ്ഞു കൊടുക്കുകയാണ്.

👉🏻അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉🏻ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍3
DD മലയാളം റീലിസ് - 299

Northern Limit Line (2015)

IMDb ⭐️ 6.5/10
ഭാഷ : കൊറിയൻ
സംവിധാനം : Kim Hak-soon

പരിഭാഷ: ഹബീബ് കെ മഞ്ഞപ്പെട്ടി
പോസ്റ്റർ : തുഷാർ വിറകൊടിയൻ

ജോണർ : #war #drama

"നായകനില്ലാതെ ടീം വിജയിച്ച ചരിത്രമില്ല"

2002-ൽ കൊറിയയിൽ നടന്ന യോൺപിയോങ്ങിന്റെ രണ്ടാം യുദ്ധമായി അറിയപ്പെടുന്ന സംഭവത്തെ തുടർന്നാണ് ഈ ചിത്രം.

നോർത്തേൺ ലിമിറ്റ് ലൈൻ (NLL) അഥവാ ഉത്തര - ദക്ഷിണ കൊറിയ അതിർത്തി പങ്കെടുന്ന മഞ്ഞക്കടലിലെ അതിർത്തി രേഖയെ ആസ്പദമാക്കിയാണ് കഥ മുന്നോട്ടുപോകുന്നത്. 2002 ൽ ദക്ഷിണ കൊറിയൻ രാജ്യം ഫുട്ബോൾ വേൾഡ് കപ്പിൽ മുഴുകിയിരിക്കുന്ന സമയം, ശത്രുക്കളെ തകർക്കാൻ ഉത്തര കൊറിയൻ കപ്പൽ NLL മറികടന്ന് വരുന്നു. അവരെ തടയാൻ ചെല്ലുന്ന 22 സൈനികരുടെയും ഒരു മെഡിക്കലിന്റെയും നാവികന്റെയും ടീമിനെ നയിക്കുന്ന കമാൻഡറിന്റെയും ജീവിതമാണ് സിനിമയിൽ ഓരോ നിമിഷവും നമ്മളെ ആകർഷിപ്പിക്കുന്നത്.

കടലിൽ വെച്ച് നടക്കുന്ന യുദ്ധമായതുകൊണ്ട് തന്നെ വാർ മൂവികൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഈ മൂവിയും ഇഷ്ടപ്പെടും എന്ന് ഉറപ്പാണ്.

👉 അതുപോലെ നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവയ്ക്കുക.

👉 ഡി.ഡി മലയാളത്തിന്റെ ടെലിഗ്രാം ചാനലിൽ ഉള്ള ഫയലിൽ മാത്രമേ സിനിമ സിങ്ക് ആവുകയൊള്ളു‌‌
👍28❤1