Msone Official
Photo
#MSone Release - 3209
#ClassicJune2023 - 09
Kikujiro (1999)
കികുജിരോ (1999)
ഭാഷ: ജാപ്പനീസ്
സംവിധാനം: Takeshi Kitano
പരിഭാഷ: എല്വിന് ജോണ്‍ പോള്‍
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, കോമഡി
IMDb ⭐️ 7.7/10
ടക്കേഷി കിറ്റാനോ (ഫയർവർക്ക്സ് (1997), എ സീൻ അറ്റ് ദ സീ (1991), സോണറ്റൈൻ (1993) എഴുതി, സംവിധാനം ചെയ്തു, മുഖ്യവേഷത്തില്‍ അഭിനയിച്ച സിനിമയാണ് “കികുജിരോ നോ നാറ്റ്സു” (കികുജിരോയുടെ വേനല്‍).
ടോക്കിയോയില്‍ അമ്മൂമ്മയുടെ കൂടെ താമസിക്കുന്ന ഒരു കുട്ടിയാണ് മസാവോ. മസാവോയുടെ അച്ഛന് അവന് കുഞ്ഞായിരിക്കുമ്പോഴെ മരിച്ചുപോയതാണ്. അമ്മ ദൂരെ ഒരിടത്ത് ജോലി ചെയ്യുവാണ്. വേനലവധിക്ക് കൂട്ടുകാര്‍ എല്ലാം പല സ്ഥലത്തും പോയപ്പോള്‍ അവന് ഒറ്റയ്ക്കാവുന്നു. അങ്ങനെയിരിക്കെ അവന് അമ്മയെ കാണാന്‍ പോകാന്‍ തീരുമാനിക്കുന്നു. അവന് ഒറ്റയ്ക്ക് പോകുന്നത് ശരിയാവില്ലെന്ന് മനസ്സിലാവുന്ന അവന്റെ അയല്‍ക്കാരി യാത്രയ്ക്കുള്ള പണവും കൊടുത്ത് തന്റെ ഭര്‍ത്താവിനെ മസാവോയുടെ കൂടെ അയക്കുന്നു. ഒരു ഉത്തരവാദിത്വബോധവുമില്ലാത്ത പുള്ളിക്കാരന് മസാവോയെ അവന്റെ അമ്മയെ കാണിക്കാന്‍ കൊണ്ടുപോകുന്നതും, വഴിയില്‍ വെച്ച് അവര്‍ ചെന്ന് ചാടുന്ന രസകരമായ കുഴപ്പങ്ങളുമാണ് സിനിമ.
ചിത്രത്തിന് പശ്ചാത്തലസംഗീതം നല്‍കിയിരിക്കുന്നത് സ്റ്റുഡിയോ ജിബ്ലിയുടെ സിനിമകള്‍ക്ക് (സ്പിരിറ്റഡ് എവേ (2001), മൈ നെയ്ബര്‍ ടോടോറോ (1988), പ്രിൻസെസ് മോണോനോകെ (1997), മുതലായവ) സംഗീതം നല്കിയ ജോ ഹിഷയേഷിയാണ്. ചിത്രം 1999-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Classic_June_2023 #Comedy #Drama #Japanese

👍61❤13🥰2🔥1👏1😱1
Media is too big
VIEW IN TELEGRAM
എംസോൺ 3200 പരിഭാഷകളുടെ നിറവിൽ.
കമൽ ഹാസൻ്റെ അൻപേ ശിവം എന്ന സിനിമക്ക് ഇൻസ്പെയറേഷനായ ചിത്രം.
"അവധിക്ക് ഒന്ന് വീട്ടിലെത്താൻ വെമ്പൽ കൊള്ളുന്ന രണ്ട് പേരുടെ യാത്രയുടെ കഥ."
എംസോൺ റിലീസ് നമ്പർ - 3200
Planes Trains and Automobiles (1987)
പരിഭാഷ: എല്വിന് ജോണ്‍ പോള്‍
കട്ട്സ്: രോഹിത് ജി. എസ്

❤128👍34🔥9🤩7🥰2👏1
Msone Official
Photo
#MSone Release - 3210
#ClassicJune2023 - 10
They Live (1988)
ദേ ലിവ് (1988)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Carpenter
പരിഭാഷ: എല്വിന് ജോണ്‍ പോള്‍
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ
IMDb ⭐️ 7.2/10
“നമ്മുടെ ബോധമനസ്സിന്റെ ഉന്മൂലനത്തിലൂടെ മാത്രമേ അവര്‍ക്ക് നമ്മളെ ഭരിച്ചോണ്ടുപോകാന് സാധിക്കൂ.”
1988 ൽ (ഹാലോവീൻ (1978), ദ തിങ്ങ് (1982), മുതലായവ സംവിധാനം ചെയ്ത) ജോൺ കാർപ്പൻ്റർ രചനയും, സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ഇംഗ്ലീഷ് ചിത്രമാണ് “ദേ ലിവ്“. ചിത്രത്തിൽ മുഖ്യ വേഷത്തിൽ അഭിനയിച്ചത് അന്തരിച്ച പ്രശസ്ത പ്രൊഫഷണൽ റെസിലിങ് താരമായ റോഡി പൈപ്പറാണ്.
ഒരു സുപ്രഭാതത്തിൽ ജോലി തേടി പൈപ്പറിൻ്റെ കഥാപാത്രം ഒരു നഗരത്തിൽ എത്തുന്നു. ഒരു കൺസ്ട്രക്ഷൻ സൈറ്റിൽ ജോലി ശരിയാക്കുന്ന അയാൾ രാത്രി തങ്ങാനായി ഒരു സ്ഥലം കണ്ടെത്തുന്നു. അങ്ങനെയിരിക്കെ താൻ താമസിക്കുന്ന സ്ഥലത്തിൻ്റെ അടുത്തുള്ള ഒരു കെട്ടിടത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കുറെ ആളുകൾ കൂടുന്നത് ആയാൾ നിരീക്ഷിക്കുന്നു. ആ കെട്ടിടത്തിന് അകത്ത് കേറി അവിടെ നിന്നും ഒരു പെട്ടി അയാൾ എടുക്കുന്നു. ആ പെട്ടിയിൽ ഉണ്ടായിരുന്നത് തൻ്റെ ചുറ്റുമുള്ള ലോകത്തെ കുറിച്ചുള്ള ഒരു ഞെട്ടിക്കുന്ന രഹസ്യം അയാൾക്ക് വെളിപ്പെടുത്തി കൊടുക്കുന്നു. തുടർന്നുള്ള സിനിമ ഈ സത്യം മറ്റുള്ളവരെയും അറിയിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമത്തിൻ്റെ ഉദ്വേഗഭരിതമായ കഥയാണ്.
പ്രാഥമികമായി “ദേ ലിവ്” കാണികളെ ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ സിനിമയാണെങ്കിലും, സിനിമയിലെ സബ് ടെക്സ്റ്റിലൂടെ മുതലാളിത്തത്വവും, ഉപഭോഗ സംസ്കാരവും യാതൊരു നിയന്ത്രണമില്ലാതെ വളരുന്നത് എങ്ങനെ ആളുകൾ തമ്മിലുള്ള സാമ്പത്തിക അസ്മത്വത്തെ വർദ്ധിപ്പിക്കുന്നു എന്നും, അത് സമൂഹത്തെ എങ്ങനെ ദൂഷ്യമായി ബാധിക്കുന്നുവെന്നും കാണിച്ചുതരുന്നു. റിലീസ് ചെയ്തു 35 വർഷങ്ങൾക്ക് ഇപ്പുറം നിയന്ത്രണമില്ലാതെ ക്യാപ്പിറ്റലിസം മുന്നേറുന്ന, ആളുകൾ തമ്മിലുള്ള സാമ്പത്തിക അസമത്വം മുൻപുള്ളതിനേക്കാളും വളർന്നു വലുതാവുന്ന ഈ കാലഘട്ടത്തിൽ “ദേ ലിവിൻ്റെ” സന്ദേശം നമ്മൾ എല്ലാവരും ഒന്ന് പുനര്‍വിചിന്തനം ചെയ്യുന്നത് നല്ലതാണ്.
“അവർ ജീവിക്കുന്നു. നമ്മൾ ഉറങ്ങുന്നു.”
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Classic_June_2023 #English #Horror #Sci_Fi

👍105❤33😁1😱1😢1
Msone Official
Photo
#MSone Release - 3211
#ClassicJune2023 - 11
Evil Dead 2 (1987)
ഈവിൾ ഡെഡ് 2 (1987)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Sam Raimi
പരിഭാഷ: വിഷ്ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: കോമഡി, ഹൊറർ
IMDb ⭐️ 7.7/10
ഈവിൾ ഡെഡ് സീരീസിലെ മൂന്ന് ചിത്രങ്ങളിൽ രണ്ടാമത്തെ ചിത്രമാണ് ഈവിൾ ഡെഡ് 2.
ആഷ് വില്യംസ് തന്റെ കാമുകി ലിൻഡയുമായി ഒരു കാട്ടിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. ആ വീട്ടിൽ വെച്ച് ഒരു പ്രൊഫസർ റെക്കോർഡ് ചെയ്തുവെച്ച ഓഡിയോ ടേപ്പ് ആഷ് കണ്ടെത്തുന്നു
“മരിച്ചവരുടെ പുസ്തകം” എന്ന ഒരു ഗ്രന്ഥത്തിനെക്കുറിച്ചായിരുന്നു ആ ടേപ്പിലുണ്ടായിരുന്നത്. ആ ടേപ്പിലെ ചില ശബ്ദ ശകലങ്ങൾ മൂലം ദുരാത്മാക്കൾ ഉയർത്തെഴുന്നേറ്റ് വന്ന് ലിൻഡയെ കൊല്ലുകയും ആഷിനെ കൊല്ലാനായി ശ്രമിക്കുകയും ചെയ്യുന്നു. കാട്ടിൽ നിന്ന് രക്ഷപ്പെടാൻ നോക്കിയ ആഷിന് പക്ഷേ അതിന് സാധിക്കാതെ ആ കാട്ടിനുള്ളിൽത്തന്നെ പെട്ടുപോകുന്നു. അതിനിടയ്ക്ക് അവിടേക്ക് 3, 4 ആളുകൾ കൂടി കടന്നുവരികയാണ്…
സാം റൈമിയുടെ സംവിധാനത്തിനും കഥയിലെ കോമഡിക്കും, ക്യാമ്പ്ബെലിന്റെ അഭിനയത്തിനും നിരൂപകരിൽ നിന്നും വളരെ നല്ല അഭിപ്രായം നേടിയ ഈ സിനിമ എക്കാലത്തേയും മികച്ച ഹൊറർ സിനിമകളിൽ ഒന്നായും കണക്കാക്കുന്നു.
ഹൊറർ പശ്ചാത്തലത്തിൽ കോമഡി സബ്ജക്റ്റുകൾ മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ആബേറ്റ് ആൻഡ് കോസ്റ്റല്ലോ, ഫ്രാങ്കെൻസ്റ്റൈൻ മുതലായവ കൂടുതലും ഹൊററിന്റെ തീവ്രത കുറച്ച് കോമഡിക്ക് പ്രാധാന്യം നൽകിയുള്ളവയായിരുന്നു. ഈവിൾ ഡെഡ് ഒറിജിനൽ ട്രിലോജിയാണ് ആദ്യമായി ഹൊററും കോമഡിയും സമാസമം ഒരേ ലെവലിൽ അവതരിപ്പിച്ച സിനിമകളിൽ ഒന്ന്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Classic_June_2023 #Comedy #English #Horror

👍83❤36👏4😁3🔥2😢1
Msone Official
Photo
#MSone Release - 3212
Another (2012)
അനദർ (2012)
ഭാഷ: ജാപ്പനീസ്
സംവിധാനം: Tsutomu Mizushima
പരിഭാഷ: വിഷ്ണു ഷാജി
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: അനിമേഷന്‍, ഡ്രാമ, മിസ്റ്ററി
IMDb ⭐️ 7.5/10
“മരിച്ചവരെ മരണത്തിലേക്ക് തിരിച്ചയക്കുക”
Tsutomu Mizushimaയുടെ സംവിധാനത്തിൽ 2012 ജനുവരിയിൽ പുറത്തിറങ്ങിയ ഒരു ജാപ്പനീസ് അനിമേഷൻ ഹൊറർ ടെലിവിഷൻ സീരീസാണ് അനദർ. 2009-ൽ ഇതേ പേരിൽ പുറത്തിറങ്ങിയ Yukito Ayatsuji യുടെ നോവലിനെ ആസ്പദമാക്കിയാണ് 12(+1 OVA) എപ്പിസോഡുകളുള്ള Another ചിത്രീകരിച്ചിരിക്കുന്നത്.
26 വർഷം മുമ്പ് യോമിയാമയിലെ ജൂനിയർ ഹൈസ്കൂളിലെ ഒരു ക്ലാസ്സിൽ ദുർമരണം സംഭവിക്കുന്നു. അതിന്റെ ശാപം ആ ക്ലാസ്സിലെ വിദ്യാർത്ഥികളെയും, അധ്യാപകരെയും മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളെ വരെ ഇന്നും വേട്ടയാടി കൊണ്ടിരിക്കുന്നു.
പുതിയ അധ്യയന വർഷം തുടങ്ങി കഴിഞ്ഞാൽ ഓരോ മാസവും ക്ലാസ്സുമായി ബന്ധമുള്ള ആരെങ്കിലുമൊക്കെ ദുർമരണപ്പെടുന്നു. ഇതിനൊക്കെ കാരണം ആ ക്ലാസ്സിലുള്ള ഒരാൾ തന്നെ ആണെങ്കിലോ? ഈ അവസരത്തിലാണ് ആ ക്ലാസ്സിലേക്ക് കൊയ്ചി സകാകിബാര എന്ന വിദ്യാർത്ഥി ട്രാൻസ്ഫറായി വരുന്നത്. നിഗൂഢത നിറഞ്ഞ ആ ക്ലാസ്സിൽ അതിലും നിഗൂഢത നിറഞ്ഞ മിസാക്കിയുമായി ചേർന്ന്, ക്ലാസ്സിനെ ശാപത്തിൽ നിന്നും രക്ഷിക്കാനുള്ള അവന്റെ ശ്രമമാണ് അനദർ എന്ന ഹൊറർ സീരീസ് പറയുന്നത്.
എല്ലാത്തിനും പിന്നിൽ ആരാണെന്നറിയുമ്പോൾ സകാകിബാരയും, മിസാക്കിയും മാത്രമല്ല കണ്ടിരിക്കുന്ന പ്രേഷകരും ഞെട്ടിപ്പോകുന്നു. അവസാന എപ്പിസോഡ് വരെ സസ്പെൻസ് നിലനിർത്തുന്ന ഈ സീരീസ്, ഹൊറർ അനിമേ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട സീരീസാണ്.
🔞ആയതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Animation #Drama #Japanese #Mystery #Web_Series

👍88❤30🔥7😁2😱2
Media is too big
VIEW IN TELEGRAM
ഈയൊരു ഇടപാട് കൂടിയുണ്ട്.
എന്നിട്ട് നമ്മൾ പീക്കി ബ്ലൈന്റേഴ്സ് വിശ്രമിക്കും.
ഉടൻ വരുന്നു... 🔥

🔥151❤20👍18🤩11
Msone Official
Photo
ഒരു ജൂൺ മാസം കൂടി പെയ്തൊഴിയുമ്പോൾ, ഒരു ക്ലാസിക് ജൂൺ കൂടി അരങ്ങൊഴിയുകയാണ്. വ്യത്യസ്ത കാലഘട്ടങ്ങളിൽ നിന്ന്, വ്യത്യസ്തങ്ങളായ ജോണറുകളിൽ നിന്നുമുള്ള 11 സിനിമകളാണ് ഇത്തവണത്തെ ക്ലാസിക് ജൂണിൽ ഉണ്ടായിരുന്നത്.
ഓസിൻ്റെ അൽഭുതകരമായ ടെക്നികളർ ലോകവും, മധ്യകാല ജപ്പാനിലെ സമുറായികളും നിൻജകളും, ഒരു താങ്ക്സ് ഗിവിങ് ഡിന്നറിന് വീട്ടിൽ എത്താനുള്ള പെടാപ്പാടും, ബ്രൂസ് ലീയുടെ അവസാന മുഴുനീള റോളും, മിയസാക്കിയുടെ അനിമേഷനിൽ ജീവൻ വെച്ച ഒരു മാന്ത്രിക കോട്ടയും, ഒരു ഫ്രഞ്ച് ഗ്രാമത്തിലെ മീൻ പിടുത്തുക്കാരുടെ ജീവിതവും, നാസികളുടെ തടവറയിൽ നിന്നുള്ള ഒരു ജയിൽ ചാട്ടവും, അമ്മയുടെയും മകളുടെയും ഇടയിൽ പെട്ട ഒരു യുവാവും, ജപ്പാനിലൂടെയുള്ള ഒരു കുട്ടിയുടെ വേനൽക്കാല യാത്രയും, ബബിൾ ഗം തീർന്നുപോയൊരു യുവാവിൻ്റെ വിഷമവും, കാമുകിയുമായി അവധി ആഘോഷിക്കാൻ പോയിട്ട് ഒരു കാണ്ടെറിയൻ പിശാചിനെ നേരിടേണ്ടി വന്ന യുവാവിൻ്റെ ഗതികേടും തുടങ്ങി വ്യത്യസ്തങ്ങളായ കഥകൾ പറഞ്ഞ, കാഴ്ചകൾ കാണിച്ചുതന്ന 11 സിനിമകൾ. (ചില വൺ ലൈനുകൾ സിനിമ കണ്ടവർക്കേ മനസ്സിലാവൂ.)
ക്ലാസിക് ജൂണിന് വേണ്ടി സബ് ചെയ്ത ജിതിൻ ജേക്കബ് കോശി, മുബാറക് റ്റി എൻ, എല്വിന് ജോണ്‍ പോള്‍, വിഷ്ണു എം കൃഷ്ണന്, വിഷ്ണു ഷാജി, അരുണ വിമലൻ, പ്രശോഭ് പി. സി., രാഹുൽ രാജ്, വിഷ്ണു പ്രസാദ് എന്നീ പരിഭാഷകർക്കും, ക്ലാസിക് ജൂൺ 2023 ലോഗോയും പോസ്റ്ററുകളും ഡിസൈൻ ചെയ്ത പ്രവീൺ അടൂർ നും ഈ അവസരത്തിൽ നന്ദി അറിയിച്ചു കൊള്ളുന്നു.
പ്രേക്ഷകർക്ക് ഇത്തവണത്തെ ക്ലാസിക് ജൂൺ റിലീസുകൾ ഏറ്റവും ഇഷ്ടപെട്ട റിലീസുകൾ ഏതൊക്കെയാണ് എന്ന് രേഖപ്പെടുത്താൻ ഒരു പോൾ അടുത്ത ദിവസങ്ങളിൽ ഉണ്ടാവും. അതിനായി എല്ലാവരും റിലീസുകൾ കാണാൻ ശ്രമിക്കുക.

❤279👍69🥰16🤩5👏4
Msone Official
Photo
#MSone Release - 3213
Guy Ritchie’s The Covenant (2023)
ഗൈ റിച്ചീസ് ദ കവനന്റ് (2023)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Guy Ritchie
പരിഭാഷ: അഭിഷേക് പി യു
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ആക്ഷൻ, ത്രില്ലർ, വാർ
IMDb ⭐️ 7.5/10
U.S ആർമി അഫ്ഗാനിൽ താലിബാൻസുമായി ഏറ്റുമുട്ടലിന്റെ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയം, അഫ്ഗാൻ ജനതയോട് ഇടപഴകുന്നതിന് വേണ്ടി അമേരിക്കൻ മിലിറ്ററി അഫ്ഗാനികളെ ഇന്റർപ്രെറ്ററുകളായി റിക്രൂട് ചെയ്യുന്നു. അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള സ്പെഷ്യൽ വിസയാണ് അമേരിക്കൻ സർക്കാർ അവർക്ക് വാഗ്ദാനം ചെയ്തത്. അഹമ്മദ് ഈ ജോലി തിരഞ്ഞെടുത്തത് തന്നെ ഈയൊരു ലക്ഷ്യം മുന്നിൽ കണ്ടാണ്. സർജന്റ് ജോൺ കിൻലിയുടെ ടീമിൽ റിക്രൂട്ട് ആകുന്ന അഹമ്മദ്, പിന്നീട് കിൻലിയുമായി കൂടുതൽ അടുക്കുന്നു. തുടർന്ന് അവർ തമ്മിലുള്ള മനോഹരമായ ബന്ധമാണ് സിനിമയുടെ അടിത്തറ.
യുദ്ധമുഖത്ത് സ്വന്തം ജീവൻ പണയം വച്ച് തന്നെ രക്ഷപ്പെടുത്തിയ അഹ്മദിന് താൻ കൊടുത്ത വാക്ക് പാലിക്കുവാനുള്ള ജോണിന്റെ ശ്രമങ്ങളിലൂടെ സിനിമ മുന്നോട്ടുപോകുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #English #Thriller #War

🔥67👍58❤20😱5😁3🤩2🥰1
Msone Official
Photo
#MSone Release - 3214
Peaky Blinders Season 6 (2022)
പീക്കി ബ്ലൈന്റേഴ്സ് സീസൺ 6 (2022)
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Anthony Byrne
പരിഭാഷ: ഹബീബ് ഏന്തയാർ
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ക്രൈം, ഡ്രാമ
IMDb ⭐️ 8.8/10
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്സ്.’ 19-ാം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്സ് എന്ന നാടോടി-മാഫിയാ സംഘത്തിന്റെ ജീവിതത്തെ ആധാരമാക്കിയാണ് ഈ സീരീസ് പുറത്തുവന്നിട്ടുള്ളത്.
കിലിയൻ മർഫിയുടെ ഏറ്റവും പ്രശസ്തവും, ലോകമെമ്പാടും കൊണ്ടാടപ്പെട്ടതുമായ തോമസ് ഷെൽബി എന്ന കഥാപാത്രമാണ് ഈ സംഘത്തിന്റെ തലവൻ. പീക്കി ബ്ലൈന്റേഴ്സിന്റെ ജീവിത യാത്രയും, അവരുടെ ഉയർച്ചയും താഴ്ചയും, തോമസ് ഷെൽബി എന്ന അതികായന്റെ ഒറ്റയാൾ പോരാട്ടവുമാണ് കഴിഞ്ഞ 5 സീസണുകളായി നമ്മൾ കണ്ടത്.
1933 ഡിസംബർ കാലഘട്ടത്തോടെയാണ് സീസൺ 6 ആരംഭിക്കുന്നത്. നാസി പാർട്ടിക്ക് ജർമ്മനിയിൽ അധികാരം ലഭിച്ചത് ബ്രിട്ടീഷ് യൂണിയൻ ഓഫ് ഫാസിസ്റ്റിന്റെ അംഗത്വത്തിലെ വർദ്ധനവിന് കാരണമായി. ഈ അവസരം മുതലെടുത്ത ടോമി, മോസ്ലിയുമായി ചങ്ങാത്തമാകുന്നു. തുടർന്ന്, ഫാസിസ്റ്റ് നേതാവായ മോസ്ലിയെ കൊല്ലാനുള്ള പീക്കി ബ്ലൈന്റേഴ്സിന്റെ ശ്രമം പരാജയപ്പെട്ടതോടെ IRA ഈ ഇടപാടിലേക്ക് കാലെടുത്ത് വെക്കുകയാണ്. അതോടെ ഷെൽബിക്ക് അപ്രതീക്ഷിതമായ പല തിരിച്ചടികളും ലഭിക്കുന്നു. അതിനിടയിൽ മറ്റൊരു പ്രതികാരവുമായി കുടുംബത്തിൽ നിന്ന് തന്നെ ഒരാൾ ഉയർന്നുവരുന്നു. ടോമി ഷെൽബിക്ക് ചുറ്റും പ്രതികാര ദാഹികൾ കച്ചകെട്ടി ഇറങ്ങിയപ്പോൾ പുതിയ ഒരാൾ കൂടി പ്രത്യക്ഷപ്പെടുന്നു. അതോടെ കഥയുടെ ഗതി തന്നെ മാറിമറിയുന്നു.
കിടിലൻ സംഘട്ടന രംഗങ്ങളും, ക്യാമറയും, പശ്ചാത്തല സംഗീതവും, അഭിനയ മുഹൂർത്തങ്ങളും, തിരക്കഥയും കൊണ്ട് ലോകത്താകമാനം ഓളം സൃഷ്ടിച്ച പീക്കി ബ്ലൈന്റേഴ്സ് എന്ന സീരീസ്, സീസൺ 6 ഓടുകൂടി അവസാനിച്ചിരിക്കുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #English #Web_Series

🔥75👍62❤24🤩5🥰2😁2
Msone Official
Photo
#MSone Release - 3215
Fringe Season 5 (2012)
ഫ്രിഞ്ച് സീസൺ 5 (2012)
ഭാഷ: ഇംഗ്ലീഷ്
നിർമ്മാണം: Bad Robot Productions
പരിഭാഷ: ഫഹദ് അബ്ദുൾ മജീദ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, മിസ്റ്ററി, സയൻസ് ഫിക്ഷൻ
IMDb ⭐️ 8.4/10
ലോസ്റ്റിന്റെ ക്രിയേറ്റർ ആയ ജെ ജെ അബ്രാമിന്റെ അടുത്ത സയൻസ് ഫിക്ഷൻ സീരീസ് ആണ് ഫ്രിഞ്ച്.
ലോസ്റ്റിനു സമാനമായി ഒരു വിമാന യാത്ര കാണിച്ചുകൊണ്ടാണ് ഫ്രിഞ്ച് തുടങ്ങുന്നത്. വളരെ വിചിത്രമായ പല കാര്യങ്ങൾക്കും ആദ്യ എപ്പിസോഡിൽ തന്നെ നമ്മൾ സാക്ഷ്യം വഹിക്കുന്നു. അതിൽ ഒന്നാണ് ഒരു വിമാനത്തിലുള്ള മുഴുവൻ യാത്രക്കാരും വളരെ ഭീകരമായ രീതിയിൽ മരിച്ചു വീഴുന്നത്.
ഈ കേസിന്റെ അന്വേഷണ ചുമതല “Oliva Dunham” എന്ന ചുറുചുറുക്കുള്ള ഒരു FBI ഓഫീസർക്ക് ആയിരുന്നു. അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതൽ ഒലിവിയയുടെ ചുറ്റം നടക്കുന്നതെല്ലാം വിശ്വസിക്കാനാവാത്ത വിചിത്രമായ കാര്യങ്ങളാണ്.
Pattern എന്നു വിളിപ്പേരുള്ള ഇത്തരം പല വിചിത്ര സംഭവങ്ങളും മുന്നേയും നടന്നിട്ടുണ്ട് എന്നു മനസ്സിലാക്കുന്ന ഒലിവിയ, വാൾട്ടർ എന്ന സയൻറ്റിസ്റ്റിന്റെയും അയാളുടെ മകന്റെയും സഹായത്തോടുകൂടി ഈ വിചിത്ര സംഭവങ്ങളുടെ കാരണം തേടി നടത്തുന്ന അന്വേഷണങ്ങൾ ആണ് സീസൺ 1 മെയിൻ പ്ലോട്ട്.
20 എപ്പിസോഡുകളാണ് സീസൺ 1-ൽ ഉള്ളത്. ഒന്നര മണിക്കൂറിന് അടുത്തുള്ള Pilot എപ്പിസോഡ് ഒഴിച്ചു നിർത്തിയാൽ ബാക്കി എപ്പിസോഡുകൾ എല്ലാം ഏതാണ്ട് 50 min ലെങ്ത് ആണ്.
ലോസ്റ്റ് പോലെ തുടക്കം മുതൽ ഒരുപാട് മിസ്റ്ററി നിലനിർത്തി കൊണ്ടു മുന്നോട്ട് പോകുന്ന സീരീസാണ്. മിക്കവാറും ഓരോ എപ്പിസോഡും ഒരു അന്വേഷണമായിരിക്കും. അതിനിടയിൽ കൂടെ മെയിൻ പ്ലോട്ട് ഒരു പൂവ് വിരിയുന്നത് പോലെ വളരെ സാവധാനമാണ് ഡെവലപ്പ് ചെയ്തുവരുന്നത്.
മെയിൻ പ്ലോട്ട് ഡെവലപ്പ് ചെയ്യാത്ത ഫില്ലറുകൾ എന്ന് വിളിക്കാവുന്ന ഏതാനും എപ്പിസോഡുകളും ഓരോ സീസണുകളിലും ഉണ്ട്. അവ വഴിയാകും ചിലപ്പോഴെല്ലാം കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ ഡെവലപ്പ് ചെയ്യുന്നത്.
കടപ്പാട് : Mukesh Muke
എംസോൺ റിലീസ് ചെയ്തിട്ടുള്ള ഫ്രിഞ്ച് സീരീസിന്റെ മറ്റ് സീസണുകൾ.
ഫ്രിഞ്ച് സീസൺ 1 (2008)
ഫ്രിഞ്ച് സീസൺ 2 (2009)
ഫ്രിഞ്ച് സീസൺ 3 (2010)
ഫ്രിഞ്ച് സീസൺ 4 (2011)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Mystery #Sci_Fi #Web_Series

👍77❤24🔥19😁1