Msone Official
131K subscribers
4.21K photos
147 videos
4.08K links
Download Telegram
👍40❤17😁3🔥2
Msone Official
Photo
#MSone Release - 2856

Short Films Special Release – 10
ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 10

ഷോർട് ഫിലിം – 05

The Lost Thing (2010)
ദ ലോസ്റ്റ് തിങ് (2010)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Andrew Ruhemann & Shaun Tan
പരിഭാഷ: വിഷ്ണു എം കൃഷ്ണന്‍
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: അനിമേഷന്‍, ഡ്രാമ, ഷോർട്

IMDb ⭐️ 7.3/10

ഭാവികാലത്ത് നാശത്തിലേക്കടുക്കുന്ന മെൽബൺ നഗരത്തിലെ കഥയാണ് ‘ദ ലോസ്റ്റ് തിങ്‘. കുപ്പിയടപ്പുകൾ ശേഖരിച്ചു നടക്കുന്ന ഷോൺ എന്ന പയ്യൻ, ബീച്ചിൽ വെച്ച് നീരാളിയുടെ കാൽകളും ഞണ്ടിന്റെ കൈകളും ബോയ്ലറിന്റെ ശരീരവുമുള്ള ഒരു വിചിത്രജീവിയെ കണ്ടുമുട്ടുന്നു. അതിനെത്തേടി ആരും വരാനില്ലെന്ന് മനസ്സിലാക്കുന്ന അവൻ ആ ലോസ്റ്റ് തിങ്ങിനു കഴിയാൻ സുരക്ഷിതമായ ഒരിടം കണ്ടെത്താനായി അലയുന്നതാണ് ഈ കൊച്ചുചിത്രത്തിന്റെ രത്നച്ചുരുക്കം.

ആസ്‌ത്രേലിയൻ ബഹുമുഖപ്രതിഭയായ ഷോൺ ടാനിന്റെ സചിത്രപുസ്തകത്തെ ആധാരമാക്കി 2010-ൽ പുറത്തിറക്കിയ ഷോർട്ട്ഫിലിം ആ വർഷത്തെ മികച്ച ഹ്രസ്വചിത്രത്തിനുള്ള അക്കാദമി പുരസ്കാരം സ്വന്തമാക്കുകയുണ്ടായി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വാദ്യകരമാകുംവിധമാണ് ഷോണും കൂട്ടരും ഈ ചലച്ചിത്രം ഒരുക്കിയിരിക്കുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Animation, #Drama, #English, #Short, #Short_film_Fest
👍55❤22🔥2😁1😱1
👍26❤10🔥8👏5
Msone Official
Photo
#MSone Release - 1011

The Crimes That Bind (2018)
ദ ക്രൈംസ് ദാറ്റ് ബൈൻഡ് (2018)


ഭാഷ: ജാപ്പനീസ്
സംവിധാനം: Katsuo Fukuzawa
പരിഭാഷകർ: ആസിഫ് ആസി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: മിസ്റ്ററി, ത്രില്ലർ

IMDb ⭐️ 7.0/10

ഇതേ പേരിൽ തന്നെയുള്ള നോവലിനെ ആധാരമാക്കിയുള്ള ജാപ്പനീസ് ക്രൈം മിസ്റ്ററി മൂവിയാണ് ദ ക്രൈംസ് ദാറ്റ് ബൈൻഡ്.

ഒരു വീടിനുള്ളിൽ നിന്ന് ഒരു സ്ത്രീയുടെ കഴുത്ത് ഞെരിച്ച് കൊല്ലപ്പെട്ട നിലയിലുള്ള അഴുകിയ മൃതദേഹം കണ്ടെടുക്കുന്നു. അന്വേഷണത്തിൽ ആ ഫ്ലാറ്റിന്റെ ഉടമയും ഏതാനും നാളുകളായി അപ്രത്യക്ഷനായിരിക്കുന്നതായി പോലീസ് മനസ്സിലാക്കുന്നു. ഇതേ സമയം തന്നെ പുഴക്കരയിൽ നിന്ന് കണ്ടെത്തിയ കത്തികരിഞ്ഞ ശവശരീരരവുമായി ഈ കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പോലീസിന് മനസിലാകുന്നു. ആ വീട്ടിൽ നിന്നും കണ്ടെടുക്കുന്ന ഒരു കലണ്ടറിൽ ഓരോ മാസങ്ങളിലും ഓരോ പാലങ്ങളുടെ പേരുകൾ എഴുതിയിട്ടുണ്ടായിരുന്നു.സമാനമായൊരു കലണ്ടർ 16 വർഷം മുമ്പ് മരിച്ച തന്റെ അമ്മയുടെ പക്കലും ഉണ്ടായിരുന്നതായി മനസിലാക്കുന്ന ഡിറ്റക്റ്റീവ് കാഗാ ഇതിനുപിന്നിലെ ചുരുളുകളഴിക്കാൻ ഇറങ്ങി തിരിക്കുന്നു.

ഇമോഷൻസിന് പ്രാധാന്യം കൊടുത്ത് അൽപം സങ്കീർണമായി കഥ പറഞ്ഞു പോകുന്ന നല്ലൊരു മിസ്റ്ററി ത്രില്ലർ സിനിമയാണിത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Japanese #Mystery #Thriller
👍102❤23😱3🔥1
Dropping Soon...
❤435🔥129👍64😱12🎉8🥰6👏6😁6🤩5😢2
Media is too big
VIEW IN TELEGRAM
ഇന്ന് വൈകുന്നേരം 6 മണിക്ക് ഓപ്പൻഹൈമർ മലയാളം പരിഭാഷ റിലീസ് ചെയ്യുന്നു 'എംസോണിൽ മാത്രം'

പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
തംബ്നെയിൽ: നിഷാദ് ജെ എന്‍
ടീസർ കട്ട്‌സ്: ബെൻഹർ സാബു സേവ്യർ
🔥346👍66❤42👏14🎉12🥰9🤩7😁5😱5
🤩98🔥72👍50❤37🥰10😢6😱1
Msone Official
Photo
#MSone Release - 3300

#OscarFest2024 - 05

Oppenheimer (2023)
ഓപ്പന്‍ഹൈമര്‍ (2023)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:
Christopher Nolan
പരിഭാഷകർ: എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ: നിഷാദ് ജെ എന്‍
ജോണർ: ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി

IMDb ⭐️ 8.4/10

“അമേരിക്കന്‍ പ്രൊമിത്യൂസ്: ദ ട്രൈയമ്പ് ആന്‍ഡ്‌ ട്രാജഡി ഓഫ് ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമര്‍” എന്ന ജീവചരിത്ര ഗ്രന്ഥത്തെ അടിസ്ഥാനമാക്കി 2023-ല്‍ പുറത്തിറങ്ങിയ, വൻ താര നിരയെ നിരത്തി ക്രിസ്റ്റഫര്‍ നോളന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച അമേരിക്കന്‍ ചലച്ചിത്രമാണ് “ഓപ്പന്‍ഹൈമര്‍“. ആണവബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായ ഓപ്പന്‍ഹൈമറുടെ യൗവനവും, ആണവബോംബിന്റെ നിര്‍മ്മാണവും, അതിനുശേഷം അദ്ദേഹത്തിന് തന്റെ രാജ്യത്തിലെ സര്‍ക്കാരില്‍ നിന്നും നേരിടേണ്ടി വന്ന തിക്താനുഭവങ്ങളുമെല്ലാം സിനിമയിലൂടെ നോളന്‍ പ്രേക്ഷകര്‍ക്ക് കാണിച്ചുതരുന്നു.

ആണവായുധങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ടാക്കിയ ധാര്‍മ്മികമായ ആശങ്കകളും, അവയുടെ പ്രത്യാഘാതങ്ങളും, തുടങ്ങി പലവിധ പ്രമേയങ്ങള്‍ പര്യവേഷണം ചെയ്യുന്ന ശക്തവും, ചിന്തോദ്ദീപകവും, കാണുന്ന പ്രേക്ഷകനെ ആത്മപരിശോധനക്ക് പ്രേരിപ്പികുകയും ചെയ്യുന്ന ഒരു സിനിമയാണ് ഓപ്പന്‍ഹൈമര്‍. ഒരു സീനിൽ പോലും കമ്പ്യൂട്ടർ നിർമ്മിത വിഷ്വൽ എഫക്ടുകൾ ഉപയോഗിക്കാതെ പൂർണ്ണമായും ക്യാമറയിൽ തന്നെ ഷൂട്ട് ചെയ്തു എന്ന അവകാശവാദവുമായി എത്തിയ ചിത്രത്തിലെ 1945-ൽ നടന്ന ട്രിനിറ്റി ആണവ പരീക്ഷണം പുനർ നിർമ്മിച്ച സീനുകൾ ഒട്ടേറെ ശ്രദ്ധ നേടിയിരുന്നു.

ഒരു ബയോപിക് ജോണറിൽ പെട്ട സിനിമക്ക് ചരിത്രത്തില്‍ കിട്ടിയ ഏറ്റവും വലിയ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രം നല്ല രീതിയില്ലുള്ള നിരൂപകശ്രദ്ധയും പിടിച്ചുപറ്റി. ഗ്രെറ്റ ഗെര്‍വിഗിന്റെ “
ബാര്‍ബി” എന്ന സിനിമയുടെ കൂടെ ചിത്രം റിലീസ് ചെയ്തത് “ബാര്‍ബന്‍ഹൈമര്‍” എന്ന പ്രതിഭാസത്തിന് കാരണമാവുകയും, രണ്ട് ചിത്രങ്ങളുടെയും റിലീസ് വാരം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക ബോക്സ് ഓഫീസ് കണ്ട ഏറ്റവും വലിയ പണം വാരി വാരങ്ങളില്‍ ഒന്നാവുകയും ചെയ്തു..

2024 ഓസ്കറിൽ മികച്ച ചിത്രം, സംവിധായകൻ, നടൻ, സഹനടൻ, സംഗീതം, ഛായാഗ്രഹണം, ചിത്രസംയോജനം എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #Drama #English #History #Oscar_Fest_2024
🔥196👍123❤42👏10🥰7😱3😁2😢2🤩2😍1
❤51👍43🤩6🔥5
Msone Official
Photo
#MSone Release - 3301

Smugglers (2023)
സ്മഗ്ലേഴ്സ് (2023)


ഭാഷ: കൊറിയൻ
സംവിധാനം: Seung-wan Ryu
പരിഭാഷ: തൗഫീക്ക് എ
പോസ്റ്റർ: നിഷാദ് ജെ എന്‍
ജോണർ: ആക്ഷൻ, ത്രില്ലർ

IMDb ⭐️ 6.3/10

എസ്കേപ്പ് ഫ്രം മൊഗഡിഷു (2021), ദ ബെർലിൻ ഫയൽ (2013), വെറ്ററൻ (2015) തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളുടെ സംവിധായകൻ റ്യൂ സങ് വാൻ, സിഗ്നൽ (2016), ദ തീവ്സ് (2012) എന്നിവയിലൂടെ പ്രശസ്തയായ നായിക കിം ഹ്യൂ സൂനെ കേന്ദ്രകഥാപാത്രമാക്കി 2023-ൽ പുറത്തിറക്കിയ കൊറിയൻ ആക്ഷൻ ത്രില്ലർ ചിത്രമാണ് സ്മഗ്ലേഴ്സ്. 6 സ്ത്രീകഥാപാത്രങ്ങൾ പ്രധാനവേഷത്തിലെത്തിയ ചിത്രം, പുറത്തിറങ്ങി ഒരാഴ്ചക്കകം തന്നെ 2023 ലെ കൊറിയൻ കളക്ഷൻ റിക്കോർഡുകൾ ഭേദിച്ചതിനൊപ്പം, മികച്ച നിരൂപകപ്രശംസയും പിടിച്ചു പറ്റി.

1970 കളിൽ കൊറിയയിലെ ഒരു സാങ്കൽപിക നഗരമായ കുഞ്ചോൺ കേന്ദ്രമാക്കി നടന്ന കള്ളക്കടത്താണ് ചിത്രത്തിൻ്റെ കഥാതന്തു. ആഴക്കടലിൽ മുങ്ങി അപൂർവയിനം മത്സ്യങ്ങളെ പിടിച്ച് വിറ്റായിരുന്നു ഭീകരവ്യാളി എന്ന ബോട്ടിൻ്റെ ക്യാപ്റ്റനും, മകളും മകനും, കൂടെ 5 സ്ത്രീകളും ജീവിതം നയിച്ചിരുന്നത്. എന്നാൽ ഫാക്ടറികളിൽ നിന്നുള്ള മാലിന്യങ്ങൾ മത്സ്യസമ്പത്തിനെ നശിപ്പിച്ചതോടെ അവർക്ക് മത്സ്യബന്ധനത്തിൽ നിന്ന് കള്ളക്കടത്തിലേക്ക് തിരിയേണ്ടി വരുന്നു. നികുതി വെട്ടിച്ച് കടത്തുന്ന മദ്യകുപ്പികളും സിഗരറ്റും ആഭരണങ്ങളും ആഴക്കടലിൽ പോയി മുങ്ങിയെടുത്ത് ജീവിക്കാൻ തുടങ്ങുന്ന അവരിലേക്ക് സ്വർണം കടത്താനുള്ള വലിയ ഓഫർ വരുന്നു. തുടർന്ന് അവർക്ക് നേരിടേണ്ടിവരുന്ന പ്രതിസന്ധികളും, ആ ജോലി അവരുടെ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളുമാണ് ചിത്രത്തിൻ്റെ പ്രമേയം.

മുഖ്യകഥാപാത്രങ്ങളായി സ്ത്രീകൾ മാത്രമെത്തുന്ന ചിത്രം കോമഡിക്കും, ആക്ഷനും ഒരുപോലെ പ്രധാന്യം നൽകുന്നു. പതിനഞ്ചു മിനിറ്റോളം നീളുന്ന പൂർണമായും കടലിനടിയിൽ ചിത്രീകരിച്ച ആക്ഷൻ രംഗങ്ങളുള്ള ക്ലൈമാക്സ് ഇതുവരെ സിനിമാലോകം കണ്ടിട്ടില്ലാത്ത ഒന്നായി മാറി. ക്ലൈമാക്സിനൊപ്പം തന്നെ ചിത്രത്തിലുടനീളം ആഴക്കടലിൻ്റെ മനോഹാരിത ഒപ്പിയെടുക്കുന്നതിൽ സംവിധായകൻ വിജയിച്ചു. ഇതോടൊപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനവും ജേജു ദ്വീപിൻ്റെ ഭംഗിയും ചിത്രത്തിൻ്റെ മാറ്റ് കൂട്ടുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #Korean
👍160❤41🔥10😱6😁1🤩1😍1
👍65❤18🔥17🎉9👏2
Msone Official
Photo
#MSone Release - 3297

The Walking Dead - Season 10 (2019)
ദ വാക്കിങ് ഡെഡ് - സീസൺ 10 (2019)

Episodes 12-22
എപ്പിസോഡ്സ് 12-22

ഭാഷ: ഇംഗ്ലീഷ്
നിർമാണം: Idiot Box Productions
പരിഭാഷ: ഗിരി പി. എസ്.
പോസ്റ്റർ: ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ

IMDb ⭐️ 8.1/10

ടിവി സീരീസുകളുടെ ചരിത്രത്തിൽ ഒരിക്കലും ഒഴിച്ച് കൂടാനാവാത്ത ഒരു അദ്ധ്യായമായി മാറിയ സീരീസ് ആണ് ദി വാക്കിങ് ഡെഡ്. സോംബികൾ മനുഷ്യരെ ആക്രമിക്കുന്ന കഥകള്‍ മുമ്പും പല സിനിമകളിൽ വന്നിട്ടുണ്ട്. പക്ഷേ വാക്കിങ് ഡെഡ് അങ്ങനൊരു കഥയായിരുന്നില്ല. കാരണം വക്കിങ് ഡെഡിൽ വില്ലൻ സോംബികളല്ല, അത് മനുഷ്യരാണ്.

അതിജീവനം ഒരാവശ്യമായി വരുമ്പോള്‍, ജീവിതമെന്ന പേരിൽ നമ്മൾ സങ്കൽപിച്ചെടുത്ത അർത്ഥങ്ങൾ ഒന്നുമല്ലാതാകും. ജീവന്റെ അർത്ഥം ‘ജീവനോടെ നിലനിൽക്കുക’ എന്ന് മാത്രമാകും. ബന്ധങ്ങൾ നശിക്കും. സൗഹൃദങ്ങള്‍ ഇല്ലാതാകും. നരഭോജികളായ മൃഗങ്ങളെ പോലെ നമ്മള്‍ പരസ്പരം കടിച്ചു കീറും. ഇത്രേയുള്ളൂ മനുഷ്യന്മാർ!

റിക്ക് ഗ്രൈംസ് എന്ന പോലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സംഭവിക്കുന്ന ഒരപകടത്തിൽ, അയാളുടെ ബോധം നശിച്ച് അയാള്‍ കോമയിലാകുന്നു. അതിൽ നിന്ന് ഉണരുന്ന റിക്കിന് കാണേണ്ടി വരുന്നത് ഒരു പുതിയ ലോകമാണ്! ആളൊഴിഞ്ഞ ആശുപത്രി കെട്ടിടവും, ചോര പതിഞ്ഞ ചുവരുകളും, അയാളെ പുറം ലോകത്തെ ഭീകരതയിൽ കൊണ്ടെത്തിക്കുന്നു. ‘വാക്കേഴ്സ്’ എന്ന് പേരിട്ട് വിളിക്കുന്ന സോംബികൾ, മനുഷ്യരെ കടിച്ചു കീറി ചോര കുടിക്കുന്ന ഒരു ലോകം അയാളെ കാത്തിരിക്കുകയായിരുന്നു. സ്വന്തം ഭാര്യയും മകനും ജീവനോടെയുണ്ടോ എന്നു പോലും അയാൾക്കറിയില്ല. സഹായിക്കാനോ, സഹതപിക്കാനോ കൂടെ ആരുമില്ല. ചുറ്റും മനുഷ്യ മാംസത്തിന്റെ ഗന്ധം തേടിയലയുന്ന ശവങ്ങളുടെ മുഖം മാത്രം! പ്രതീക്ഷയുടെ ഒരു കണിക പോലും, അയാളെ എവിടെയും കാത്തിരിക്കുന്നില്ല.

എംസോൺ റിലീസ് ചെയ്തിട്ടുള്ള ദി വാക്കിങ് ഡെഡ് സീരീസിന്റെ മറ്റ് സീസണുകൾ

ദ വാക്കിങ് ഡെഡ് – സീസൺ 01 (2010)
ദ വാക്കിങ് ഡെഡ് – സീസൺ 02 (2011)
ദ വാക്കിങ് ഡെഡ് – സീസൺ 03 (2012)
ദ വാക്കിങ് ഡെഡ് – സീസൺ 04 (2013)
ദ വാക്കിങ് ഡെഡ് – സീസൺ 05 (2014)
ദ വാക്കിങ് ഡെഡ് – സീസൺ 06 (2015)
ദ വാക്കിങ് ഡെഡ് – സീസൺ 07 (2016)
ദ വാക്കിങ് ഡെഡ് – സീസൺ 08 (2017)
ദ വാക്കിങ് ഡെഡ് – സീസൺ 09 (2018)

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Thriller #Web_Series
👍133❤42🔥15🥰6👏4🤩4😱3🎉2😁1
ത്യാഗത്തിന്റെയും ഒരുമയുടേയും പ്രത്യാശയുടേയും ആയിരം ക്രിസ്തുമസ് ആശംസകൾ....💝🎁🎊🎉🎄🎈
❤198👍37🎉19🥰11😢4
👍39❤7🔥2
Msone Official
Photo
#MSone Release - 3302

A Haunting in Venice (2023)
എ ഹോണ്ടിങ് ഇൻ വെനീസ് (2023)


ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Kenneth Branagh
പരിഭാഷ: ഫഹദ് അബ്ദുൽ മജീദ്
പോസ്റ്റർ: നിഷാദ് ജെ എന്‍
ജോണർ: ക്രൈം, ഡ്രാമ, ഹൊറർ

IMDb ⭐️ 6.5/10

വിരമിച്ചശേഷം ആരുടെയും ശല്യമുണ്ടാകാതിരിക്കാൻ ഒരു ബോഡിഗാർഡിനേയും നിയമിച്ചു വെനീസിൽ ഒളിച്ചു താമസിക്കുകയാണ് പ്വാറോ. പ്വാറോയോട് കേസ് പറയാൻ വരുന്ന ആരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ കനാലിലേക്ക് എടുത്തെറിയാൻ മടിക്കില്ല, പ്വാറോയുടെ ബോഡിഗാർഡ്. ഒരിക്കൽ പഴയ സുഹൃത്തായ എഴുത്തുകാരി അരിയാഡ്‌ന പ്വാറോയെ കാണാൻ എത്തുന്നു.

ഒരു ഹാലോവീൻ ആഘോഷത്തിന് പ്വാറോയെ ക്ഷണിക്കാനാണ് അവർ വന്നതെന്നും അതിന് ശേഷം ഒരു വീട്ടിൽ പോകുന്നുണ്ടെന്നും അവിടെയൊരു മീഡിയം വന്ന് ഒരു ആത്മാവിനെ വിളിച്ച് സംസാരിക്കാൻ പോകുകയാണെന്നും പറയുന്നു. അതെല്ലാം ശുദ്ധ തട്ടിപ്പാണെന്നും ആത്മാവിലും പ്രേതത്തിലും ദൈവത്തിലുമൊന്നും തനിക്ക് വിശ്വാസമില്ലെന്നും പറഞ്ഞ് പ്വാറോ അവരെ പുച്ഛിച്ചു തള്ളുന്നു. ലോകത്തിലെ ഏറ്റവും ബുദ്ധിമതിയായ അവർക്കതിന്റെ വിദ്യ കണ്ടെത്താൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് രണ്ടാമനായ പ്വാറോയുടെ അടുത്ത് വന്നതെന്നും, പ്വാറോയ്ക്കും ഇതിന് പിന്നിലെ രഹസ്യം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ അവർ ചിലപ്പൊ പ്രേതത്തിലും ദൈവത്തിലുമൊക്കെ വിശ്വസിച്ചുപോകുമെന്നും പറയുന്നു. ഇത് കേട്ട് താൻ തന്നെയാണ് ലോകത്തിലെ ഏറ്റവും ബുദ്ധിമാനെന്ന് തെളിയിക്കാനായി ആ രഹസ്യത്തിന്റെ ചുരുളഴിക്കാൻ പ്വാറോ ഇറങ്ങി പുറപ്പെടുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് പിന്നീടുള്ള കഥ.

ഇതുവരെ ഉള്ളതിൽ വച്ചേറ്റവും ബുദ്ധിമുട്ടുള്ള ഒരുപിടിയും തരാത്ത കൊലപാതകവും അതീന്ദ്രിയ ശക്തികളും പ്വാറോയ്ക്കു കനത്ത എതിരാളിയെ തന്നെ നൽകുന്നു. അഗത ക്രിസ്റ്റിയുടെ “ഹാലോവീൻ പാർട്ടി” എന്ന നോവലിനെ ആസ്പദമാക്കിയ ഈ ചിത്രം സാധാരണയായി ത്രില്ലർ മൂഡിൽ പോകുന്ന പ്വാറോ സിനിമകളിൽ നിന്നും വ്യത്യസ്തമായി ഹൊറർ മിസ്ട്രി രീതിയിലാണ് മുന്നോട്ട് പോകുന്നത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #English #Horror
👍131❤47🔥7😁2🥰1
👍18❤16
Msone Official
Photo
#MSone Release - 3160

Short Films Special Release – 11
ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11

ഷോർട് ഫിലിം – 05

The Recorder Exam (2011)
ദ റെക്കോർഡർ എക്സാം (2011)


ഭാഷ: കൊറിയൻ
സംവിധാനം: Bora Kim
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഫാമിലി, ഷോർട്

IMDb ⭐️ 7.6/10

അരമണിക്കൂർ ദൈഘ്യത്തിൽ ഒരു അതിമനോഹരമായ ഷോർട് ഫിലിം, അതാണ് "ദ റെക്കോർഡർ എക്സാം". ഒരു ഒൻപത് വയസുകാരി കുട്ടിയുടെ ലോകവും തൻ്റെ കുടുംബം അവളെ എങ്ങനെ നോക്കി കാണുന്നു എന്ന ആ കുട്ടിയുടെ തിരിച്ചറിവുകളിലൂടെയുമാണ് ഷോർട് ഫിലിം സഞ്ചരിക്കുന്നത്. മറ്റുള്ള കുട്ടികൾക്ക് തങ്ങളുടെ കുടുംബത്തിൽ നിന്ന് ലഭിക്കുന്ന സ്നേഹം തനിക്ക് കിട്ടുന്നില്ല എന്ന ഒരു കുട്ടിയുടെ വികാരത്തെ വളരെ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.
2011 ലെ വുഡ്സ്റ്റോക്ക് ഫിലിം ഫെസ്റ്റിവലിൽ മികച്ച സ്റ്റുഡൻ്റ് ഷോർട് ഫിലിമിനുള്ള അവാർഡ് കരസ്ഥമാക്കിയ ചിത്രം അതേ വർഷത്തെ DGA സ്റ്റുഡൻ്റ്സ് അവാർഡിൽ ഇതിൻ്റെ സംവിധായികയ്ക്ക് മികച്ച സ്ത്രീ വിദ്യാർത്ഥിയായ ഫിലിം മേക്കർ എന്ന അവാർഡ് നേട്ടത്തിന് അർഹത നേടിക്കൊടുത്തു. മികച്ച രീതിയിൽ ഒരുക്കി ഒരു സംവിധായികയുടെ ഹൃദ്യമായ കയ്യൊപ്പ് ചാർത്തിയിട്ടുള്ള ഈ ഷോർട് ഫിലിം മുഖ്യ കഥാപാത്രം അവതരിപ്പിച്ച കൊച്ചു കുട്ടിയുടെ ഗംഭീര പ്രകടനം കൊണ്ട് കൂടി എല്ലാവരും തീർച്ചയായും കാണേണ്ട മികച്ചൊരു ഷോർട് ഫിലിം കൂടിയാണിത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Animation, #Drama, #English, #Family #Short, #Short_film_Fest
👍71❤14
👍38❤13
Msone Official
Photo
#MSone Release - 3303

God’s Crooked Lines (2022)
ഗോഡ്സ് ക്രൂക്കഡ് ലൈൻസ് (2022)


ഭാഷ: സ്പാനിഷ്
സംവിധാനം: Oriol Paulo
പരിഭാഷ: വിഷ്ണു ഷാജി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, മിസ്റ്ററി, ത്രില്ലർ

IMDb ⭐️ 7.110

ദ ബോഡി (2012), ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016), മിറാഷ് (2018) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ഒറിയോൾ പൗലോ 2022-ൽ സംവിധാനം ചെയ്‌ത് Bárbara Lennie അഭിനയിച്ച ഒരു സ്പാനിഷ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഗോഡ്സ് ക്രൂക്കഡ് ലൈൻസ്. Lara Sendim-ന്റെ സഹകരണത്തോടെ ഒറിയോൾ പൗലോയും Guillem Clua യും ചേർന്ന് എഴുതിയ തിരക്കഥ 1979-ൽ Torcuato Luca de Tenaയുടെ ഇതേ പേരിലുള്ള നോവലിന്റെ ഒരു ചലച്ചിത്ര ആവിഷ്കാരമാണ്.
ഒരു മാനസികരോഗ ആശുപത്രിയിലെ ദുരൂഹ മരണം അന്വേഷിക്കാനായി പ്രൈവറ്റ് ഡീറ്റെക്ടീവായ ആലിസ് ഗൗൾഡ് (Bárbara Lennie) മാനസിക രോഗിയെന്ന വ്യാജേന ആശുപത്രിയിൽ കയറിപ്പറ്റുന്നതും, തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സംവിധായകൻ പറയുന്നത്.
പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ഈ ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ എല്ലാ ത്രില്ലർ നിമിഷങ്ങളും നൽകിക്കൊണ്ട് പ്രേക്ഷകനെ ചോദ്യചിഹ്നത്തിൽ നിർത്തുന്നതിൽ നൂറു ശതമാനം വിജയിച്ചിട്ടുണ്ട്. ത്രില്ലർ പ്രേമികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ഒറിയോൾ പൗലോ മാജിക്‌.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Mystery #Spanish #Thriller
👍111❤26👏5🔥4🥰2😁1
Media is too big
VIEW IN TELEGRAM
സാഹസങ്ങൾ നിറഞ്ഞ കടൽ മാടിവിളിക്കുന്നു.

One Piece Season 1
Setting sail on this New Year's Eve.

പരിഭാഷ:
വിഷ്ണു പ്രസാദ്
ട്രെയ്‌ലർ കട്ട്സ്:
പ്രവീൺ അടൂർ
തമ്പ്നയിൽ:
നിഷാദ് ജെ എന്‍
❤194👍56🔥52🤩8😁6🥰3👏3😱2🎉2