Msone Official
Photo
Spider-Man (2002)
സ്പൈഡർ-മാൻ (2002)
ഇന്നും പ്രിയപ്പെട്ട മാർവൽ ഹീറോ ആരെന്ന് ചോദിച്ചാൽ പലരുടേയും ഉത്തരം ഈ പേരായിരിക്കും സ്പൈഡർ-മാൻ. അത്രമേൽ സ്പൈഡർ-മാൻ നമ്മുടെയെല്ലാം കുട്ടിക്കാലത്തെ സ്വാധീനിച്ചിട്ടുണ്ട്.
പീറ്റർ പാർക്കർ എന്ന കൗമാരക്കാരന്റെ കഥയാണ് സ്പൈഡർ-മാൻ പറയുന്നത്. അങ്കിളും, ആന്റിയും, പ്രിയ സുഹൃത്തായ ഹേരിയും, മേരി ജെയിൻ വാട്സണും അടങ്ങുന്നതാണ് അവന്റെ ലോകം. ഏതൊരു കൗമാരക്കാരനെയും പോലെ, പീറ്ററിനും പ്രണയിനിയായ മേരി ജെയിനോട് തന്റെ പ്രണയം തുറന്നുപറയാൻ കഴിയുന്നില്ല.
അതിനിടയിൽ ജനതിക മാറ്റം സംഭവിച്ച ചിലന്തിയുടെ കടി ഏൽക്കുന്ന പീറ്റർ, അസാധാരണമായ കഴിവുകളോട് കൂടിയ സ്പൈഡർ-മാനായി മാറുകയാണ്.
ഒരു സൂപ്പർഹീറോ ചിത്രം എന്നതിനേക്കാൾ മനോഹരമായ പ്രണയകഥ എന്ന് പറയുന്നതാകും ഭംഗി. അത്രമേൽ മനോഹരമായി പ്രണയവും, സൗഹൃദവും, സ്നേഹവും ഇഴചേർത്ത് സാം റെയ്മി, സ്പൈഡർ-മാനെ നെയ്തെടുത്തിട്ടുണ്ട്.
രോമാഞ്ചമണിയിക്കുന്ന സംഭാഷണങ്ങളും, ചടുലമായ സംഘട്ടനങ്ങളും, ചെറുതമാശകളും ഒക്കെ നിറഞ്ഞ ഒരു കംപ്ലീറ്റ് എന്റർട്ടൈനറാണ് സ്പൈഡർ-മാൻ.
ഒരുപാട് റീബൂട്ടുകളും, സ്പിൻഓഫുകളും ഉണ്ടാഞ്ഞിട്ടു കൂടി, ഇന്നും സ്പൈഡർ-മാന്‍
ടോബി മഗ്വയറിന്റെ രൂപമാണെങ്കിൽ മനസ്സിൽ ഈ ചിത്രത്തിന്റെ സ്ഥാനം ഊഹിക്കാം.
Categories : #Action #Adventure #English #Science_Fiction@msone
Please open Telegram to view this post
VIEW IN TELEGRAM
👍56❤26
Msone Official
Photo
REDO
Spider-Man 2 (2004)
സ്പൈഡർ-മാൻ 2 (2004)
സാം റൈമിയുടെ സ്പൈഡർ-മാൻ ട്രിലോജിയിലെ രണ്ടാമത്തെ സിനിമയാണ് സ്പൈഡർ-മാൻ 2.
ആദ്യ ഭാഗത്തിൽ തനിക്ക് കിട്ടിയ ശക്തികൾ എങ്ങനെ ഉപയോഗിക്കണമെന്ന ആശയകുഴപ്പത്തിലുള്ള പീറ്റർ പാർക്കറിനെയാണ് കാണിച്ചതെങ്കിൽ, ഇതിൽ തന്റെ സ്പൈഡർ-മാൻ ജീവിതവും സാധാരണ ജീവിതവും തമ്മിൽ സമന്വയിപ്പിക്കാൻ ശ്രമിക്കുന്നതാണ് കാണാൻ സാധിക്കുക.
അതേസമയം, ഡോക്ടർ ഓടോ
ഒക്റ്റേവിയസ് എന്ന ശാസ്ത്രജ്ഞൻ തന്റെ ഒരു പരീക്ഷണം പരാജയപ്പെട്ടതിന്റെ ഫലമായി “ഡോക്ടർ ഒക്ടോപസ്” എന്ന വില്ലനായി മാറുകയും ചെയ്യുന്നു.
കെട്ടുറപ്പുള്ള തിരക്കഥയും, കഥാപാത്രങ്ങളുടെ മാനസിക സംഘർഷങ്ങളിലേക്കും ആഴത്തിലുള്ള വൈകാരിക നിമിഷത്തിലേക്കും പ്രേക്ഷകരെ കൊണ്ട് പോകുന്ന ഈ സിനിമ സൂപ്പർഹീറോ ഗണത്തിലെ ഒരു ക്ലാസിക്കായി കണക്കാക്കപ്പെടുന്നു.
Categories : #Action #Adventure #English #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
👍35❤26😱1
Msone Official
Photo
#Msone Release - 3398
From Season 3 / ഫ്രം സീസൺ 3 (2024)
എപിസോഡ്സ് – 04
എംസോൺ റിലീസ് – 3398
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ
Drama, English, Horror, Mystery, Thriller, Web Series
IMDB: 🌟 7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Thriller #Web_Series

🔥35👍26❤8😱6😍3
പ്രിയ എംസോണീയരേ, ഏറെക്കാലമായി നിങ്ങൾ ആഗ്രഹിച്ച എംസോണിന്റെ മൊബൈൽ ആപ്പ് ഉടൻതന്നെ നിങ്ങളിലേക്ക് എത്തുകയാണ്. എംസോണിന്റെ സൈറ്റിൽ ചെയ്യാവുന്നതും അതിൽ കൂടുതലും ആപ്പ് ഉപയോഗിച്ച് ചെയ്യാനാകും. കൂടാതെ സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാനുള്ള പുതിയ ടെലഗ്രാം ബോട്ടും ഇതിനോപ്പം നിങ്ങളിലേക്ക് എത്തുന്നു. ആപ്പുകളുടെ പ്രത്യേകതകൾ ചുവടെ ചേർക്കുന്നു.
മൊബൈൽ ആപ്പിന്റെ പ്രത്യേകതകൾ
🔻 ഒറ്റ ക്ലിക്കിൽ സബ്ടൈറ്റിൽ ഡൗൺലോഡ് ചെയ്യാം
🔻 പേര്, പരിഭാഷകൻ, റിലീസ് നമ്പർ എന്നീ ടാഗുകളിൽ സെർച്ച് ഒപ്ഷൻ
🔻ഴോണർ, ലാംഗ്വേജ്, ഫെസ്റ്റുകൾ എന്നീ ഫിൽടറുകൾ ആഡ് ചെയ്ത് സെർച് ചെയ്യാനുള്ള ഒപ്ഷൻ
🔻 എസോൺ സ്റ്റാറ്റസ് ബാർ (ഇൻസ്റ്റ, വാട്സാപ്പ് പോലെ)
🔻ട്രെണ്ടിംഗ് ഇൻ എംസോൺ (ഏറ്റവും കൂടുതൽ ഡൗൺലോഡുകൾ നടക്കുന്ന പത്ത് ചിത്രങ്ങളുടെ ലിസ്റ്റ്)
🔻പുതിയ റിലീസുകളുടെ നോട്ടിഫിക്കേഷൻ
🔻സബ്ടൈറ്റിൽ അയക്കാനുള്ള സൗകര്യം
🔻സെർച് ചെയ്ത് എടുക്കുന്ന സിനിമകളുടെ അനുബന്ധ ചിത്രങ്ങൾ സജഷനായി വരുന്നു.
🔻നിങ്ങൾക്ക് ഇഷ്ടമുള്ള പരിഭാഷകൾ സെലക്ട് ചെയ്ത് ഫേവറൈറ്റ് ചെയ്യാനുള്ള ഒപ്ഷൻ
സബ്ടൈറ്റിൽ എഡിറ്റിംഗ് ആപ്പിന്റെ പ്രത്യേകതകൾ
ആപ്പ് എന്ന് വിഷേഷിപ്പിക്കുന്നെങ്കിലും ഇതൊരു ടെലഗ്രാം ബോട്ട് ആണ്.
🔻സിനിമ കണ്ടുകൊണ്ട് സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാനുള്ള സൗകര്യം
🔻ബോട്ടില്‍ നിന്നും നേരിട്ട് എംസോണിലേക്ക് സബ് സബ്മിറ്റ് ചെയ്യാം.
🔻 ഒറിജിനൽ സബ്ടൈറ്റിലും എഡിറ്റഡും വേറെ വേറെ കംപൈല്‍ ചെയ്യാം.
🔻 വീഡിയോയില്‍ നിന്നും സബ്ടൈറ്റിൽ എക്സ്ട്രാക്ട് ചെയ്യാം
🔻കൊളാബ് ചെയ്യാനുള്ള സംവിധാനം. (ഒന്നിലധികം പേർക്ക് ഒരു സബ്ടൈറ്റിൽ എഡിറ്റ് ചെയ്യാനുള്ള സംവിധാനം)
App Developer @Samir_Dq
Bot Developer @Anzilr
ആദ്യ വേർഷനിൽ ഇത്രയും ഒപ്ഷനുകളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിങ്ങളുടെ ആവശ്യങ്ങൾ കമന്റായി പറഞ്ഞാൽ വരുന്ന അപ്ഡേഷനുകളിൽ ഞങ്ങൾ ഉൾപ്പെടുത്താൻ പരമാവധി ശ്രമിക്കാം.
അപ്പൊ കൂടെയുണ്ടാകണേ... ഹൃദയം തരണേ... ❤️❤️❤️

2❤1.35K👍243🔥52🏆27👏16😍16🎉14😱11
Msone Official
Photo
REDO
Spider-Man 3 (2007)
സ്പൈഡർ-മാൻ 3 (2007)
സാം റൈമിയുടെ സ്പൈഡർ-മാൻ ട്രിലോജിയിലെ മൂന്നാമത്തെയും അവസാനത്തേയും സിനിമയാണ് സ്പൈഡർ-മാൻ 3.
ന്യൂയോർക്കിന്റെ പ്രിയപ്പെട്ട സൂപ്പർഹീറോയായി മാറിയ പീറ്റർ പാർക്കർ എന്ന സ്പൈഡർ-മാൻ, തന്റെ ജീവിതം വളരെ സുഗമമായി നയിച്ചുകൊണ്ടുപോകുകയാണ്. എന്നാലൊരു രാത്രി ഒരു അന്യഗ്രഹ ജീവി ഭൂമിയിലേക്ക് വരുകയും, പീറ്റർ അറിയാതെ അവന്റെകൂടെ കൂടുകയും ചെയ്യുന്നു, ആ കറുത്ത വസ്തു പീറ്ററിന്റെ ശരീരത്തിലേക്ക് ഇഴകിച്ചേരുന്നതോടെ അതവന്റെ സ്വഭാവത്തെ മാറ്റുകയും, കൂടുതൽ അക്രമണകാരിയും അഹങ്കാരിയുമാക്കുകയും ചെയ്യുന്നതാണ് പ്രധാന കഥാശ്രേണി.
Categories : #Action #Adventure #English #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
👍51❤14😍3
This media is not supported in your browser
VIEW IN TELEGRAM
ഈ വര്‍ഷമിറങ്ങിയ ചൈനീസ് ചിത്രങ്ങളില്‍, കളക്ഷനില്‍ ഒന്നാം സ്ഥാനത്തുള്ള എ പ്ലേസ് കോൾഡ് സൈലൻസ് നമ്മുടെ എംസോണിൽ ഉടൻ...
👍197❤56🔥54
Msone Official
Photo
The Substance (2024)
ദ സബ്സ്റ്റൻസ് (2024)
അഭിനയജീവതത്തിൽ എല്ലാം നേടിയ എലിസബെത്ത് സ്പാർക്കിൾ താൻ കൈകാര്യം ചെയ്തിരുന്ന ഏയ്റോബിക് ഷോയിൽ നിന്ന് തന്റെ 50-ാം പിറന്നാളിന് പ്രായമേറിയ കാരണത്താൽ പുറത്താക്കപ്പെടുന്നു. അതിന്റെ നിരാശയിൽ പെട്ടിരിക്കുമ്പോഴാണ് സബ്സ്റ്റൻസ് എന്ന് വിളിക്കുന്ന ഒരു ബ്ലാക്ക്മാർക്കറ്റ് ഡ്രഗിൽ അവളുടെ ശ്രദ്ധ പതിയുന്നത്.
ഈ മരുന്ന് കുത്തിവെക്കുന്നതിലൂടെ താല്കാലികമായി തന്റെ തന്നെ പ്രായം കുറഞ്ഞ പതിപ്പിനെ തന്നിൽനിന്ന് നിർമിക്കാൻ അവൾക്ക് സാധിക്കുന്നു. അവളും അവളിൽ നിന്നുണ്ടാകുന്ന പുതിയ പതിപ്പും ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. എന്നാൽ ചിലപ്പോഴൊക്കെ അവൾക്ക് നിയമങ്ങൾ തെറ്റിക്കേണ്ടിവരുന്നു. എന്തായാരിക്കും അതിന്റെ അനന്തരഫലങ്ങൾ എന്നാണ് സിനിമ പറയുന്നത്.
77-ാമത് കാൻ ഫിലിംഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ടൊറോന്റോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ പീപ്പിൾ ചോയ്സ് അവാർഡും 2024 ൽ പുറത്തിറങ്ങിയ ഈ സിനിമ കരസ്ഥമാക്കി.
നഗ്നരംഗങ്ങളും വയലൻസും അറപ്പുളവാക്കുന്ന രംഗങ്ങളും കൊണ്ട് സമ്പന്നമാണ് ഈ ബോഡി ഹൊറർ കൈകാര്യം ചെയ്യുന്ന സിനിമ. പ്രായപൂർത്തിയായവരും മനക്കരുത്തുള്ളവരും മാത്രം കാണുക.
Categories : #Drama #English #Horror #Psychological
Please open Telegram to view this post
VIEW IN TELEGRAM
👍119🔥97❤37😱10👏7🎉1
Msone Official
Photo
#Msone Release - 3403
A Place Called Silence / എ പ്ലേസ് കോൾഡ് സൈലൻസ് (2024)
എംസോൺ റിലീസ് – 3403
പോസ്റ്റർ : നിഷാദ് ജെ എന്‍
ഭാഷ | മാൻഡരിൻ
------------------------------
സംവിധാനം | Sam Quah
------------------------------
പരിഭാഷ | പ്രവീൺ അടൂർ & നിഷാദ് ജെ. എൻ
------------------------------
ജോണർ | ക്രൈം, ഡ്രാമ, മിസ്റ്ററി
Crime, Drama, Mandarin, Mystery
IMDB: 🌟 6.1/10
ഇന്ത്യന്‍ സിനിമകളില്‍ വിവിധ ഭാഷകളിലെ റീമേക്കുകളിലൂടെ റെക്കോര്‍ഡിട്ട ചിത്രമാണ് ദൃശ്യം. അത് ചൈനീസിൽ സംവിധാനം ചെയ്തത് മലേഷ്യന്‍ സംവിധായകനായ സാം ക്വാ ആയിരുന്നു. അതേ സംവിധായകന്റെ എ പ്ലേസ് കോള്‍ഡ് സൈലന്‍സ് എന്ന് പേരിട്ട ചിത്രം രണ്ട് വര്‍ഷം മുന്‍പ് ഇതേ പേരിലെത്തിയ സ്വന്തം ചിത്രത്തിന്റെ റീമേക്ക് ആണെന്നതാണ് കൗതുകകരമായ കാര്യം. 2022 ല്‍ ബുസാന്‍ ചലച്ചിത്രോത്സവത്തില്‍ പ്രീമിയര്‍ ചെയ്യപ്പെട്ട ഈ ക്രൈം ത്രില്ലര്‍ പ്രേക്ഷകപ്രീതിയും നേടിയിരുന്നു. അതേ ചിത്രം മറ്റൊരു താരനിരയെ വച്ച് റീമേക്ക് ചെയ്യുകയായിരുന്നു സംവിധായകന് ഈ വര്‍ഷം.
ഒരു ബുധനാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് ലഭിച്ച അഞ്ച് ദിവസത്തെ ഓപണിംഗ് കളക്ഷന്‍ തന്നെ 52.8 മില്യണ്‍ ഡോളര്‍ (443 കോടി രൂപ) ആയിരുന്നു!
ഗ്ലോബല്‍ ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം സസ്പെന്‍സ് ആന്‍ഡ് ക്രൈം വിഭാഗത്തില്‍ ഈ വര്‍ഷമിറങ്ങിയ ചൈനീസ് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് എ പ്ലേസ് കോള്‍ഡ് സൈലന്‍സ്. 1.35 ബില്യണ്‍ യുവാന്‍ ആണ് ചിത്രം ആകെ നേടിയതെന്നാണ് കണക്ക്. അതായത് 1604 കോടി രൂപ! ഒരു ഗേള്‍സ് ഹൈസ്കൂളിലേക്ക് മുഖംമൂടി ധരിച്ച ഒരു കൊലയാളി കടന്നുവരുന്നതില്‍നിന്നാണ് ചിത്രത്തിന്റെ പ്ലോട്ട് സംവിധായകന് രൂപപ്പെടുത്തിയിരിക്കുന്നത്. പിന്നീട് നടക്കുന്ന കൊലപാതകങ്ങളും അതിന് പിറകേ ഒരമ്മയും ഒപ്പം നമ്മളും സഞ്ചരിക്കുന്നു.
ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ ഒരു ചൈനീസ് ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലർ മലയാളം പോലെ ആസ്വദിക്കാൻ നിങ്ങൾക്ക് ഈ പരിഭാഷ ഡൗൺലോഡ് ചെയ്യാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Crime #Drama #Mandarin #Mystery

👍170❤57🔥7👏6🎉5🏆3
Msone Official
Photo
#Msone Release - 3398
From Season 3 / ഫ്രം സീസൺ 3 (2024)
എപിസോഡ്സ് – 05
എംസോൺ റിലീസ് – 3398
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ
Drama, English, Horror, Mystery, Thriller, Web Series
IMDB: 🌟 7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Thriller #Web_Series
From Season 3 / ഫ്രം സീസൺ 3 (2024)
എപിസോഡ്സ് – 05
എംസോൺ റിലീസ് – 3398
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
നിർമ്മാണം | Midnight Radio
------------------------------
പരിഭാഷ | സാമിർ & ഗിരി പി. എസ്.
------------------------------
ജോണർ | ഡ്രാമ, ഹൊറർ, മിസ്റ്ററി, ത്രില്ലർ
Drama, English, Horror, Mystery, Thriller, Web Series
IMDB: 🌟 7.7/10
നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന് ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Horror #Mystery #Thriller #Web_Series
👍41🔥40❤25
Msone Official
Photo
#Msone Release - 3404
Caddo Lake / കാഡോ ലേക്ക് (2024)
എംസോൺ റിലീസ് – 3404
പോസ്റ്റർ :പ്രവീൺ അടൂർ
ഭാഷ | ഇംഗ്ലീഷ്
------------------------------
സംവിധാനം | Logan George, Celine Held
------------------------------
പരിഭാഷ | അഖില പ്രേമചന്ദ്രൻ, ശ്രീധർ
------------------------------
ജോണർ | ഡ്രാമ, മിസ്റ്ററി, ത്രില്ലർ
Drama, English, Mystery, Thriller
IMDB: 🌟 6.9/10
Download
കാഡോ കായലിന്റെ സമീപത്ത് താമസിക്കുന്ന രണ്ടുപേരുടെ ജീവിതത്തിൽ നിന്നാണ് സിനിമ തുടങ്ങുന്നത്. അവരുടെ ജീവിതവും അതിലുള്ള പിരിമുറുക്കങ്ങളും കാണിച്ച് പതിഞ്ഞ താളത്തിൽ മുന്നോട്ടുപോകുന്ന സിനിമ, കിളിപറത്തുന്ന ചില ട്വിസ്റ്റുകളിലേക്ക് കടക്കുന്നതോടുകൂടി പ്രേക്ഷകൻ കായലിന്റെ നടുവിൽ പെട്ട അവസ്ഥയിലാകും.
മനോജ് നൈറ്റ് ശ്യാമളൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ കായലും ആ പരിസരവും നൽകുന്ന ഒരു സിനിമാറ്റിക് അന്തരീക്ഷം മികച്ച പശ്ചാത്തല സംഗീതം കൂടി ചേരുമ്പോൾ നമ്മളെ വേറൊരു ലോകത്തെത്തിക്കുന്നുണ്ട്. ഡാർക്ക് സീരീസ് കണ്ടിട്ടുള്ളവർക്ക് കിട്ടിയിട്ടുള്ള അതേ “വൈബ്” ഈ ചിത്രവും നൽകുന്നുണ്ട്. നോൺ ലീനിയർ ആഖ്യാനം ചിത്രത്തെ മികച്ചതാക്കുന്നു. കൂടാതെ പ്രധ്യാന കഥാപാത്രങ്ങളായ എല്ലിയേയും പാരീസിനേയും അവതരിപ്പിച്ച എലീസയുടേയും ഡൈലാന്റെയും പ്രകടനം എടുത്തു പറയേണ്ടതാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #English #Mystery #Thriller

👍122❤35🔥18🏆5👏4
Msone Official
Photo
#Msone Release - 3405
Bari Theke Paliye / ബാരി ഥേക്കേ പാലിയേ (1958)
എംസോൺ റിലീസ് – 3405
പോസ്റ്റർ : പ്രവീൺ അടൂർ
ഭാഷ | ബംഗാളി
------------------------------
സംവിധാനം | Ritwik Ghatak
------------------------------
പരിഭാഷ | ജീ ചാങ് വൂക്ക്
------------------------------
ജോണർ | ഡ്രാമ
Bengali, Drama, Msone Gold
IMDB: 🌟 7.0/10
സംവിധായകൻ റിത്വിക് ഘട്ടക്കിന്റെ 1959- ൽ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ് ‘ബാരി ഥേക്കേ പാലിയേ‘. ശിബ്രം ചക്രവർത്തിയുടെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ചലച്ചിത്ര നിർമ്മാതാവ് റിത്വിക് ഘട്ടക് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മോശമായി പെരുമാറുന്ന ഒരു ആൺകുട്ടി തന്റെ ഗ്രാമത്തിൽ നിന്ന് ഓടി കൽക്കത്തയിലേക്ക് പോകുന്നതാണ് ഇതിവൃത്തം.
എട്ട് വയസ്സുള്ള കാഞ്ചൻ തൻ്റെ ഗ്രാമത്തിലെ വീട്ടിൽ എപ്പോഴും തമാശകളും കുസൃതികളും കാണിക്കാറുണ്ട്. അമ്മയെ ഉപദ്രവിക്കുന്ന ഒരു ദുഷ്ടനാണ് അവന്റെ അച്ഛനെന്ന തെറ്റിദ്ധാരണയിൽ അവൻ കൽക്കത്തയിലേക്ക് പലായനം ചെയ്യുന്നു. അവൻ്റെ സ്വപ്നങ്ങളിൽ കൽക്കട്ട നഗരം സുഖശീതളിമയുടെ പറുദീസയായിരുന്നു. എന്നാൽ യാഥാർത്ഥ്യത്തിൻ്റെ നേർക്കാഴ്ചകൾ അവനെ മറ്റൊരു ലോകത്താണ് എത്തിച്ചത്.
സന്തോഷത്തിൻ്റെയും സ്നേഹത്തിൻ്റെയും വിദ്വേഷത്തിൻ്റെയും സത്യസന്ധതയുടെയും വിവിധ മുഖങ്ങൾ നഗരത്തിലെ ജീവിതത്തിൻ്റെ ഏടുകളാണെന്ന് അവൻ അറിയുന്നു. തൻ്റെ ഗ്രാമത്തിലെ വീട്ടിലേക്ക് മടങ്ങാൻ അവൻ കൊതിക്കുന്നു. തന്റെ പിതാവിനെ തെറ്റിദ്ധരിച്ചതിൽ അവന് പശ്ചാത്താപം തോന്നുന്നു. ഗ്രാമത്തിലേക്ക് കാഞ്ചൻ മടങ്ങുമോ? പഴയ കൽക്കത്താ നഗരം നന്നായി ചിത്രീകരിച്ചിരിക്കുന്നതും ചിത്രത്തിന്റെ മറ്റൊരു പോസിറ്റീവാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Bengali #Drama #Msone_Gold

👍75❤26👏6🎉1