Msone Official
Photo
3632War Machine (2026)
വാർ മെഷീൻ (2026)
അഗ്നിവേശ്
പ്രവീൺ അടൂർ
യുഎസ് ആർമി റേഞ്ചർ സെലക്ഷന്റെ അവസാന പരീക്ഷയായ 'ഡെത്ത് മാർച്ചിൽ' പങ്കെടുക്കുന്ന സൈനികർക്ക് മുന്നിൽ അപ്രതീക്ഷിതമായ ഒരു ശത്രു പ്രത്യക്ഷപ്പെടുന്നു. കണ്ണിൽക്കണ്ടതെല്ലാം ചിന്നഭിന്നമാക്കി മുന്നേറുന്ന ഈ അതിശക്തനായ ശത്രുവിന്റെ വേട്ടയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ഒരു സംഘം സൈനികരുടെ അതിജീവനത്തിന്റെ കഥയാണ് ഈ സിനിമ.
Please open Telegram to view this post
VIEW IN TELEGRAM
🔥44❤42👍2❤🔥1👏1
Msone Official
Photo
1373Poison Ivy (1992)
പോയ്സൺ ഐവി (1992)
അഷ്കർ ഹൈദർ
അഷ്കർ ഹൈദർ
സമ്പന്ന കുടുംബത്തിലെ ഏകാകിയായ സിൽവി കൂപ്പർ എന്ന പെൺകുട്ടി തന്റെ കൂട്ടുകാരിയായ ഐവിയെ വീട്ടിൽ താമസിക്കാൻ ക്ഷണിക്കുന്നതോടെയാണ് സിനിമയുടെ കഥ തുടങ്ങുന്നത്. നിഷ്കളങ്കയെന്ന് തോന്നിക്കുന്ന ഐവി, സാവധാനം സിൽവിയുടെ ജീവിതത്തെയും കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നു. സിൽവിയുടെ പിതാവിനെ വശീകരിച്ചും അസുഖബാധിതയായ അമ്മയെ അപകടത്തിലാക്കിയും ആ കുടുംബത്തിന്റെ അധികാരം കൈക്കലാക്കാൻ ഐവി നടത്തുന്ന കുടിലതന്ത്രങ്ങളും, ഒടുവിൽ അവളുടെ യഥാർത്ഥ മുഖം തിരിച്ചറിയുന്ന സിൽവി നടത്തുന്ന പോരാട്ടവുമാണ് ഈ സൈക്കോളജിക്കൽ ത്രില്ലറിന്റെ കാതൽ.
Please open Telegram to view this post
VIEW IN TELEGRAM
❤59👍4👏1
Msone Official
Photo
3633Burning Betrayal (2023)
ബേണിംഗ് ബിട്രയൽ (2023)
അഷ്കർ ഹൈദർ
അഷ്കർ ഹൈദർ
തന്റെ വിവാഹനിശ്ചയത്തിന്റെ തലേദിവസം പ്രതിശ്രുതവരൻ തന്നെ വഞ്ചിച്ചുവെന്ന് തിരിച്ചറിയുന്ന ബാബി എന്ന അക്കൗണ്ടന്റിനെ ചുറ്റപ്പറ്റിയാണ് ഈ സിനിമ വികസിക്കുന്നത്. വഞ്ചനയുടെ ആഘാതത്തിൽ തകർന്ന അവൾ, തന്റെ ജീവിതം പുതിയ രീതിയിൽ ആഘോഷിക്കാൻ തീരുമാനിക്കുകയും ആ യാത്രയ്ക്കിടയിൽ ആകർഷകനും നിഗൂഢതകളുമുള്ള മാർക്കോ എന്ന ജഡ്ജിയെ പരിചയപ്പെടുന്നു. ഇരുവരും തമ്മിലുള്ള തീവ്രമായ പ്രണയബന്ധം ബാബിയെ പുതിയൊരു ലോകത്തേക്ക് എത്തിക്കുന്നുണ്ടെങ്കിലും, അവളുടെ മുൻകാല ബന്ധത്തിലെ രഹസ്യങ്ങളും ചുറ്റുമുള്ള ചതിക്കുഴികളും കഥയെ അപകടകരമായ ഒരു തലത്തിലേക്ക് എത്തിക്കുന്നു. പ്രണയവും ലൈംഗികതയും ഒപ്പം അപ്രതീക്ഷിതമായ ട്വിസ്റ്റുകളും നിറഞ്ഞ ഒരു സസ്പെൻസ് ത്രില്ലറാണിത്.
ധാരാളം നഗ്ന രംഗങ്ങൾ ഉള്ളതിനാൽ പ്രായപ്പൂർത്തിയായവർ മാത്രം കാണുക.
Please open Telegram to view this post
VIEW IN TELEGRAM
❤93🔥8⚡2👍2
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
16/03/26 മുതൽ 22/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
War Machine (2026)
വാർ മെഷീൻ (2026)
Release No : 3632
പരിഭാഷ: അഗ്നിവേശ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8008
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
16/03/26 മുതൽ 22/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
War Machine (2026)
വാർ മെഷീൻ (2026)
Release No : 3632
പരിഭാഷ: അഗ്നിവേശ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8008
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤76🔥7👍1
Msone Official
Photo
3634A Knight of the Seven Kingdoms Season 1 (2026)
എ നൈറ്റ് ഓഫ് ദ സെവൻ കിങ്ഡംസ് സീസൺ 1 (2026)
ഹബീബ് ഏന്തയാർ
പ്രജുൽ പി
പ്രവീൺ അടൂർ
ഗെയിം ഓഫ് ത്രോണ്‍സ്, ഹൗസ് ഓഫ് ദ ഡ്രാഗൺ എന്ന സീരീസിന്റെ സൃഷ്ടാവായ ജോർജ് ആർ. ആർ. മാർട്ടിൻ എഴുതിയ എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ എന്ന മഹത്തായ സാഹിത്യ ലോകത്തിൽ നിന്നുള്ള എ ഹെഡ്ജ് നൈറ്റ് എന്ന നോവലിൽ നിന്നാണ് എ നൈറ്റ് ഓഫ് ദ സെവൻ കിങ്ഡംസ് എന്ന സ്പിൻ-ഓഫ് ഉദ്ഭവിക്കുന്നത്. ഗെയിം ഓഫ് ത്രോൺസിന് 100 വർഷം മുമ്പും ഹൗസ് ഓഫ് ദ ഡ്രാഗണിന് 80 വർഷങ്ങൾക്കു ശേഷവും നടക്കുന്ന വെസ്റ്ററോസിന്റെ മറ്റൊരു കാലഘട്ടത്തിലേക്കാണ് ഇത് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്.
ഡ്രാഗണുകളും
ഡങ്ക് എന്ന സരളനും ധീരനുമായ നൈറ്റ്, എഗ് എന്ന നിഗൂഢനായ ബാലൻ — ഇവരുടെ വെസ്റ്ററോസിലൂടെ ഉള്ള യാത്രയാണ് ഈ കഥയുടെ ഹൃദയം. ആ യാത്രയ്ക്കിടയിൽ അവർ നേരിടുന്ന പ്രതിസന്ധികളും ചെറിയ വിജയങ്ങളും മനുഷ്യബന്ധങ്ങളും കഥയെ കൂടുതൽ ജീവസന്നിധിയിലാക്കുന്നു. വലിയ യുദ്ധങ്ങളുടെയും രാഷ്ട്രീയ കളികളുടെയും ഇടയിൽ മറഞ്ഞുപോകുന്ന ചെറിയ കഥകളുടെ സൗന്ദര്യം ഈ സീരീസ് നമ്മെ ഓർമ്മിപ്പിക്കുന്നു.
ഗെയിം ഓഫ് ത്രോണ്‍സും ഹൗസ് ഓഫ് ദ ഡ്രാഗണും ഇഷ്ടപ്പെടുന്നവർക്കും, പുതുതായി ഈ ലോകത്തിലേക്ക് കടക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ ആകർഷകമായ അനുഭവമാണ് ഈ സീരീസ് സമ്മാനിക്കുക.
Please open Telegram to view this post
VIEW IN TELEGRAM
❤63🔥13👏5👍4❤🔥1😱1😍1
Msone Official
Photo
3635Send Help (2026)
സെൻഡ് ഹെൽപ്പ് (2026)
എൽവിൻ ജോൺ പോൾ
പ്രവീൺ അടൂർ
ഒരു സ്ത്രീയും അവരെ തീരെ താല്‍പ്പര്യമില്ലാത്ത അവളുടെ ബോസും ഒരു വിമാനപകടം മൂലം പസിഫിക് സമുദ്രത്തിലെ ഒരു ആളില്ലാ ദ്വീപില്‍ ഒറ്റപ്പെട്ട് പോകുന്നു. സാധാരണ ഗതിയില്‍ ഒരു റൊമാന്റിക് കോമഡി സിനിമ തുടങ്ങുന്നത് ഇങ്ങനെയാണ്. പക്ഷേ, ഈ സിനിമ ചെയ്തത് ഈവിള്‍ ഡെഡ് പോലുള്ള ഹൊറര്‍ കോമഡി സിനിമകളുടെ സംവിധായകനായ സാം റെയ്മിയായ കൊണ്ട് ആ സ്ഥിരം ക്ലീഷേ കഥയില്‍ ചെറിയൊരു മാറ്റമുണ്ട്.
Please open Telegram to view this post
VIEW IN TELEGRAM
❤79🔥8👍6❤🔥1👏1
Msone Official
Photo
3636Collateral (2004)
കൊളാറ്ററൽ (2004)
വിഷ്ണു പ്രസാദ്
രോഹിത്ത് ജി.എസ്
ലോസ് ആഞ്ചലസിൽ ഒരു രാത്രി സവാരിക്കിടെ, ഒരു സാധാരണ ടാക്സി ഡ്രൈവർ തന്റെ കാറിൽ യാത്രക്കാരനായെത്തിയ വാടകക്കൊലയാളിയുടെ ബന്ദിയായി മാറുന്നു. തുടർച്ചയായുള്ള അയാളുടെ കൊലപാതകങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്ന ഡ്രൈവർ, ആ രാത്രിയിൽ സ്വന്തം ജീവൻ രക്ഷിക്കാൻ നടത്തുന്ന നെട്ടോട്ടമാണ് ഇതിന്റെ ഇതിവൃത്തം.
Please open Telegram to view this post
VIEW IN TELEGRAM
❤74🔥4👏4😍4🎉3👍1🤩1
Msone Official
Photo
3637Peaky Blinders: The Immortal Man (2026)
പീക്കി ബ്ലൈന്റേഴ്സ്: ദി ഇമ്മോർട്ടൽ മാൻ (2026)
ഹബീബ് ഏന്തയാർ
പ്രവീൺ അടൂർ
ഒന്നാം ലോക മഹായുദ്ധത്തിന് ശേഷം, 1919-ൽ ഇംഗ്ലണ്ടിലെ ബെർമിങ്ഹാം പട്ടണത്തിൽ നടക്കുന്ന കഥയാണ് ‘പീക്കി ബ്ലൈന്റേഴ്സ്.’ 19-ാം നൂറ്റാണ്ടിൽ ബെർമിങ്ഹാം പട്ടണത്തിൽ ഉണ്ടായിരുന്ന പീക്കി ബ്ലൈന്റേഴ്സ് എന്ന നാടോടി-മാഫിയാ സംഘത്തിന്റെ ജീവിതത്തെ ആധാരമാക്കി 2022 മുതൽ പുറത്തിറങ്ങിയ സീരീസിൻ്റെ സീക്വൽ ആണ് ഈ സിനിമ.
കിലിയൻ മർഫിയുടെ ഏറ്റവും പ്രശസ്തവും, ലോകമെമ്പാടും കൊണ്ടാടപ്പെട്ടതുമായ തോമസ് ഷെൽബി എന്ന കഥാപാത്രമാണ് ഈ സംഘത്തിന്റെ തലവൻ. പീക്കി ബ്ലൈന്റേഴ്സിന്റെ ജീവിത യാത്രയും, അവരുടെ ഉയർച്ചയും താഴ്ചയും, തോമസ് ഷെൽബി എന്ന അതികായന്റെ ഒറ്റയാൾ പോരാട്ടവുമാണ് കഴിഞ്ഞ 6 സീസണുകളായി നമ്മൾ കണ്ടത്. ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്.
കിടിലൻ സംഘട്ടന രംഗങ്ങളും, ക്യാമറയും, പശ്ചാത്തല സംഗീതവും, അഭിനയ മുഹൂർത്തങ്ങളും, തിരക്കഥയും കൊണ്ട് ലോകത്താകമാനം ഓളം സൃഷ്ടിച്ച പീക്കി ബ്ലൈന്റേഴ്സ് എന്ന സീരീസിൻ്റെ തുടർക്കഥയായ ഈ സിനിമ സീരിയസ് ഫാൻസ് ഒരിക്കലും മിസ്സാക്കാൻ പാടില്ലാത്തതാണ്.
Please open Telegram to view this post
VIEW IN TELEGRAM
❤103🔥6👏3🤩2⚡1❤🔥1👍1
Msone Official
Photo
290The Old Man and the Sea (1958)
ദി ഓൾഡ് മാൻ ആൻഡ് ദ സീ (1958)
വിഷ്ണു എം കൃഷ്ണൻ
നിഷാദ് ജെ.എൻ
“മനുഷ്യനെ സൃഷ്ടിച്ചത് തോൽക്കാനായല്ല; അവനെ തകർക്കാം. പക്ഷേ, തോല്പിക്കാനാവില്ല” എന്നുദ്ഘോഷിക്കുന്ന, അമേരിക്കൻ സാഹിത്യകാരൻ ഏണസ്റ്റ് ഹെമിങ്വേയുടെ വിശ്വപ്രസിദ്ധമായ ‘കിഴവനും കടലും’ എന്ന നോവെല്ലയുടെ ദൃശ്യാവിഷ്കാരം.
Please open Telegram to view this post
VIEW IN TELEGRAM
❤62👏3🎉3👌3👍2🤩1😍1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
23/03/26 മുതൽ 29/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Send Help (2026)
സെൻഡ് ഹെൽപ്പ് (2026)
Release No : 3635
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 11660
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
23/03/26 മുതൽ 29/03/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Send Help (2026)
സെൻഡ് ഹെൽപ്പ് (2026)
Release No : 3635
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 11660
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤62🔥16👍2😍1