Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
#Msone Release - 3758 (Movie)

Heart of the Beast (2026)
ഹാർട്ട് ഓഫ് ദ ബീസ്റ്റ് (2026)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Ayer
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

IMDb : 7.5 (PG-13)

വിജനമായ അലാസ്കൻ വനമേഖലയിലുണ്ടായ ഒരു വിമാനാപകടത്തിൽനിന്ന് രക്ഷപ്പെടുന്ന മുൻ സ്പെഷ്യൽ ഫോഴ്സ് സൈനികനായ ജെയിംസും അദ്ദേഹത്തിന്റെ വിശ്വസ്തനായ കോമ്പാറ്റ് ഡോഗായ ഓഡിനും ഒറ്റപ്പെട്ട ആ കൊടുംവനത്തിൽനിന്ന് പുറത്തുകടക്കാനായി ദുർഘടമായൊരു യാത്ര തിരിക്കുന്നു. പ്രതികൂലമായ കാലാവസ്ഥയും വന്യമൃഗങ്ങളുടെ ഭീഷണിയും ശാരീരികമായ പരിക്കുകളും യുദ്ധകാലത്തെ നടുക്കുന്ന ഓർമ്മകളും ഒരുപോലെ വെല്ലുവിളിയാകുമ്പോൾ, പരസ്പരമുള്ള ആഴമേറിയ ആത്മബന്ധവും മനക്കരുത്തും മാത്രം കൈമുതലാക്കി ജീവൻ നിലനിർത്താൻ അവരിരുവർക്കും പോരാടേണ്ടി വരുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤77🔥24💯6👏5❤‍🔥3🎉2👌2😍2👍1😱1
🔥86❤11👍5🤝4⚡2❤‍🔥2👌2🎉1😍1💯1
#Msone Release - 3759 (Movie)

The Odyssey (2026)
ദി ഒഡീസി (2026)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Christopher Nolan
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ഡ്രാമ

IMDb : 8.4 (R)

പത്തുവർഷം നീണ്ടുനിന്ന ട്രോജൻ യുദ്ധത്തിന് ശേഷം, ഇഥാക്കയിലെ രാജാവായ ഒഡീസിയസ് തന്റെ ഭാര്യയുടേയും മകന്റേയും അടുത്തേക്ക് മടങ്ങിയെത്താനായി സൈനികരോടൊപ്പം അപകടകരമായൊരു കപ്പൽയാത്ര ആരംഭിക്കുന്നു.

എന്നാൽ യുദ്ധത്തിന്റെ ഭീകരമായ ഓർമ്മകൾ വേട്ടയാടുന്നതിനിടയിൽ അജ്ഞാതമായ കടലിൽ വഴിതെറ്റിപ്പോകുന്ന അവർക്ക്, തിരിച്ച് നാട്ടിലെത്താൻ പല ഭീകരജീവികളെയും മായാവലയങ്ങളെയും അതിജീവിക്കേണ്ടി വരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ
🔥52❤33👍6🎉5⚡2👏2😍1