Msone Official
Photo
House of the Dragon Season 02 (2024)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)
Episode -
എപ്പിസോഡ് -
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.
Categories : #Action #Adventure #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
🔥97👍81❤36👌1
Msone Official
Photo
Mackenna's Gold (1969)
മക്കെന്നാസ് ഗോൾഡ് (1969)
അപ്പാച്ചി ആത്മാക്കൾ കാവൽ നില്ക്കുന്ന സ്വർണ്ണത്താഴ്‌വര കാലങ്ങളായി പുറംലോകം കാണാതെ കിടക്കുന്നു. അതു കണ്ടെത്താൻ പലരും പല വഴിക്കും ശ്രമിച്ചതാണ്. ഏറ്റവുമൊടുവിലായി, മക്കെന്നയെന്ന മാർഷലും കൊളറാഡോ എന്ന കൊള്ളക്കാരനും പിന്നെ ഒരുകൂട്ടം ആളുകളും ചേർന്നുനടത്തിയ നിധിപര്യവേഷണത്തിന്റെ സാഹസികകഥയാണ് സിനിമയുടെ ഇതിവൃത്തം.
ഗ്രിഗറി പെക്ക്, ഒമർ ഷരീഫ് തുടങ്ങിയ വൻ താരനിര അണിനിരന്ന 'മക്കെന്നാസ് ഗോൾഡ്' നിരൂപകർക്കിടയിലും അമേരിക്കൻ ബോക്സോഫീസിലും വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും ചിത്രത്തിന്റെ ഇന്ത്യൻ തീയറ്ററുകളിലെ വിജയഗാഥ അത്ഭുതാവഹമാണ്. ജുറാസിക് പാർക്കും ടൈറ്റാനിക്കും ഇറങ്ങുന്നതുവരെ മക്കെന്നാസ് ഗോൾഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഹോളിവുഡ് പണംവാരിപ്പടമായി നിലകൊണ്ടു. തെക്കുപടിഞ്ഞാറൻ മരുഭൂമിയിലെ വരണ്ട പ്രദേശങ്ങളും മലഞ്ചെരിവുകളും മനോഹരമായി പകർത്തി വച്ച സിനിമ പിന്നീട് ഹിന്ദിയിൽ വന്ന ഒട്ടനവധി ബണ്ഡിറ്റ് ചിത്രങ്ങൾക്ക് പ്രചോദനമായി.
മക്കെന്നാസ് ഗോൾഡിന്റെ തീം സോങ്ങായ ഓൾഡ് ടർക്കി ബസഡ്, സിനിമയുടെ മൊത്തം മൂഡ് സെറ്റ് ചെയ്യുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുണ്ട്. അതോടൊപ്പം തുടക്കത്തിലെ ഏരിയൽ ഷോട്ടുകൾകൂടി ചേരുമ്പോൾ വെള്ളിത്തിരയിൽ വിരിഞ്ഞത് വെസ്റ്റേൺ സിനിമകളിൽ മുമ്പെങ്ങും കാണാത്തവിധം ഗംഭീരമായ ദൃശ്യശ്രാവ്യവിരുന്നാണ്.
:causion
P.S. : ചുഴലിപോലെ നാഡീസംബന്ധമായ അസുഖാവസ്ഥയുള്ളവർക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടേക്കാവുന്ന തരത്തിൽ, സിനിമയിൽ മർമ്മപ്രധാനമായൊരു രംഗമുള്ളതിനാൽ അങ്ങനെയുള്ളവർ അല്പം ജാഗ്രത പുലർത്തുന്നത് നന്നായിരിക്കും.
Categories : #Action #Adventure #Classic_June_2024 #Drama #English
Please open Telegram to view this post
VIEW IN TELEGRAM
👍107❤27🔥6
Msone Official
Photo
…And Justice for All (1979)
...ആൻഡ് ജസ്റ്റിസ് ഫോർ ഓൾ (1979)
കള്ളക്കേസ് ചുമത്തപ്പെട്ട് അറസ്റ്റിലായി ജയിലിൽ കഴിയുന്ന മക്കല്ലോ എന്ന ചെറുപ്പക്കാരനെ പുറത്തിറക്കാനുള്ള പരിശ്രമത്തിലാണ് യുവ അഭിഭാഷകനായ ആർതർ കിർക്ക്ലന്റ്. തെളിവുകൾ അനുകൂലമാണെങ്കിലും സാങ്കേതികത ഉയർത്തിക്കാട്ടി ജഡ്ജി മക്കല്ലോയുടെ റിലീസ് തടയുന്നത് ആർതറിനെ വലിയ നിരാശയിലാക്കുന്നു.
നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കണമെന്ന ആർതറിന്റെ പിടിവാശി പലപ്പോഴും അഭിഭാഷകരുടെ എത്തിക്സ് ലംഘിക്കാനും അയാളെ പ്രേരിപ്പിക്കുന്നു. അതിനിടെ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലയന്റ് ആർതറിന്റെ സഹായം തേടി വരികയാണ്. കേസ് ഏറ്റെടുക്കാനും ഏറ്റെടുക്കാതിരിക്കാനും വയ്യാത്ത സാഹചര്യം. നിർണായകമായ ചില തീരുമാനങ്ങൾ അയാൾക്ക് എടുത്തേ മതിയാകുമായിരുന്നുള്ളൂ.
വിഖ്യാത നടൻ ആൽ പച്ചിനോയുടെ ഗംഭീര പ്രകടനം കൊണ്ട് ശ്രദ്ധേയമായ ചിത്രം അമേരിക്കൻ നീതിന്യായ വ്യവസ്ഥയുടെ പോരായ്മകൾ തുറന്നുകാണിക്കുന്നതാണ്.
Categories : #Classic_June_2024 #Crime #Drama #English #Thriller
Please open Telegram to view this post
VIEW IN TELEGRAM
👍70❤22😍1
Msone Official
Photo
Drifting Clouds (1996)
ഡ്രിഫ്റ്റിങ് ക്ലൗഡ്സ്‍ (1996)
വിഖ്യാത ഫിന്നിഷ് സംവിധായകന്‍ ആകി കൗറിസ്മാകി സ്വന്തമായി എഴുതി, സംവിധാനം ചെയ്ത്, നിര്‍മ്മിച്ച ഒരു ഫിന്നിഷ് കോമഡി ഡ്രാമ ചിത്രമാണ്. 1996-ല്‍ പുറത്തിറങ്ങിയ "ഡ്രിഫ്റ്റിങ് ക്ലൗഡ്സ്‍"
ഹെഡ് വെയിറ്ററായ ഇലോണയും, ട്രാം ഡ്രൈവറായ ലൗറിയും ഹോട്ടല്‍ ഹെല്‍സിങ്കിയില്‍ ജീവിക്കുന്ന ഒരു ഭാര്യയും ഭര്‍ത്താവുമാണ്. സാമ്പത്തിക മാന്ദ്യം കാരണം രണ്ടുപേര്‍ക്കും അവരുടെ ജോലി നഷ്ടമാവുന്നു. ശേഷം, അവര്‍ പുതിയൊരു ജോലി തേടുന്നതും, അതിനിടയില്‍ നേരിടുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. മറ്റുള്ള കൗറിസ്മാകി ചിത്രങ്ങള്‍ പോലെ ഈ സിനിമയില്‍ ഉടനീളം കൗറിസ്മാകിയുടെ സ്വതസിദ്ധമായ ആഖ്യാനശൈലിയും, കറുത്ത ഹാസ്യവും കാണാന്‍ സാധിക്കും.
Categories : #Classic_June_2024 #Comedy #Drama #Finnish
Please open Telegram to view this post
VIEW IN TELEGRAM
👍66❤31🔥1
Msone Official
Photo
Mad Max (1979)
മാഡ് മാക്സ് (1979)
ജോർജ് മില്ലറിന്റെ സംവിധാനത്തിൽ 1979-ൽ പുറത്തിറങ്ങിയ ഒരു പോസ്റ്റ്-അപ്പോക്കലിപ്റ്റിക് ചിത്രമാണ് “മാഡ് മാക്സ്“, ഇതേ ഫ്രാൻഞ്ചൈസിലെ ആദ്യ സിനിമ കൂടിയാണിത്.
ക്രമസമാധാനം തകർന്ന അരാജകമായ ഓസ്‌ട്രേലിയൻ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. മെയിൻ ഫോഴ്‌സ് പട്രോളിന്റെ (എംഎഫ്‌പി) ഭാഗമായി ഹൈവേകളിൽ പട്രോളിങ് നടത്തുന്ന വിദഗ്ദ്ധനും ധീരനുമായ പോലീസ് ഉദ്യോഗസ്ഥനായ മാക്സ് റോക്കറ്റാൻസ്‌കി അക്രമാസക്തരായ ഒരു ബൈക്ക് സംഘത്തിലെ ഒരാളെ കൊലപ്പെടുത്തുന്നു, തുടർന്ന് ആ സംഘത്തിലെ ആളുകൾ മാക്സിനോടും അവന്റെ സഹപ്രവർത്തകരോടും പ്രതികാരം ചെയ്യാൻ വരുന്നതും അവരെ എതിർക്കുന്നതുമാണ് പ്രധാന ഇതിവൃത്തം.
Categories : #Action #Adventure #Classic_June_2024 #English #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
👍65🔥28❤22🏆3
Msone Official
Photo
Mad Max 2: The Road Warrior (1981)
മാഡ് മാക്സ് 2: ദ റോഡ് വാരിയർ (1981)
ജോർജ് മില്ലർ സംവിധാനം ചെയ്ത മാഡ് മാക്സ് സീരിസിലെ രണ്ടാമത്തെ സിനിമയാണ് “മാഡ് മാക്സ്: ദ റോഡ് വാരിയർ“,
ആണവസ്ഫോടനമുണ്ടായി തരിശായി കിടക്കുന്ന മരുഭൂമിയിലൂടെ തന്റെ ഭൂതകാലത്താൽ വേട്ടയാടപ്പെട്ട ഏകാന്തനായി നടക്കുകയാണ് മാക്‌സ് റോക്കറ്റാൻസ്‌കി. വഴിയിൽ വെച്ച് കണ്ട ഒരാളിൽ നിന്ന് ഒരു സ്ഥലത്ത് ചിലർ ഇന്ധനം ഖനനം ചെയ്യുന്നുണ്ടെന്ന വിവരമറിഞ്ഞ മാക്സ് അവിടേക്ക് പുറപ്പെടുന്നു. എന്നാലാ ഇന്ധനം കൈക്കലാക്കാൻ അവിടെ വേറെയൊരു ക്രൂരസംഘം കാത്തിരിക്കുന്നുണ്ടായിരുന്നു. ആരാണവർ? കണ്ടറിയുക.
Categories : #Action #Adventure #Classic_June_2024 #English #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
👍39❤13🔥5
Msone Official
Photo
Mad Max Beyond Thunderdome (1985)
മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം (1985)
ജോർജ് മില്ലർ സംവിധാനം ചെയ്ത മാഡ് മാക്‌സ് സീരീസിലെ മൂന്നാമത്തെ സിനിമയാണ് “മാഡ് മാക്സ് ബിയോണ്ട് തണ്ടർഡോം“.
ബാർട്ടർടൗൺ എന്നൊരു സ്ഥലത്തിലേക്ക് എത്തപ്പെട്ട മാക്സിനോട് അവിടം ഭരിക്കുന്ന ആന്റി എന്ന സ്ത്രീ ഒരു ഡീൽ വെക്കുന്നു. ഒരാളെ കൊല്ലണമെന്നും അത് അവരുടെ നിയമം അനുസരിച്ചാകണമെന്നും. എന്നാൽ മാക്സ് അതിൽ പരാജയപ്പെട്ട് പോകുന്നു. അതിന് ശിക്ഷയായി അവർ മാക്സിനെ നാടുകടത്തി. ഒരു വിജനമായ സ്ഥലത്ത് ബോധംകെട്ടു കിടന്ന മാക്സിനെ ചിലർ രക്ഷിക്കുന്നു. അവിടുന്ന് മറ്റൊരു ലക്ഷ്യം മാക്സിനെ തേടിയെത്തുന്നു…
Categories : #Action #Adventure #Classic_June_2024 #English #Science_Fiction
Please open Telegram to view this post
VIEW IN TELEGRAM
👍73❤25🔥5
Msone Official
Photo
Scarlet Street (1945)
സ്കാർലറ്റ് സ്ടീറ്റ് (1945)
ഫ്രഞ്ച് നോവലിനെ ആധാരമാക്കി പ്രഗത്ഭ സംവിധായകൻ ഫ്രിറ്റ്സ് ലാങ് ഒരുക്കിയ ക്രൈം ത്രില്ലറാണ് സ്കാർലറ്റ് സ്ട്രീറ്റ്.
ഒരു സ്വകാര്യസ്ഥാപനത്തിൽ കാഷ്യറായി ജോലി ചെയ്യുകയാണ് ക്രിസ്റ്റഫർ ക്രോസ്. അമ്പതിനോടടുക്കുന്ന അയാൾ ജോലിയിൽ കാര്യപ്രാപ്തിയുള്ളവനെങ്കിലും കുടുംബബന്ധം സുഖകരമല്ല.
ഒരു ദിവസം ബോസ്സിൻ്റെ പാർട്ടിയും കഴിഞ്ഞ് അർധരാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവിൽ വെച്ച് ഒരു പെൺകുട്ടിയെ ഒരു യുവാവ് ആക്രമിക്കുന്നത് അയാൾ കാണുന്നു. അക്രമിയെ ഇടിച്ചിട്ട ക്രിസ്റ്റഫർ പൊലീസിനെ വിളിച്ച് തിരിച്ച് വന്നപ്പോഴേക്കും അക്രമി അപ്രത്യക്ഷനായിരുന്നു. തന്നെ വീട്ടിൽ കൊണ്ടാക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെടുന്നു. ക്രിസ്റ്റഫറിൻ്റെ ജീവിതം മാറ്റിമറിച്ച സംഭവങ്ങളുടെ തുടക്കമായിരുന്നു അത്.
ഫിലിം നോയർ ക്ലാസ്സിക്കായി കരുതപ്പെടുന്ന ചിത്രം അമേരിക്കയിൽ ചിലയിടത്ത് ബാൻ ചെയ്തിരുന്നു..
Categories : #Classic_June_2024 #Crime #Drama #English #Film_Noir
Please open Telegram to view this post
VIEW IN TELEGRAM
👍66❤17🔥7👏1
Msone Official
Photo
The Killer (1989)
ദ കില്ലർ (1989)
പ്രശസ്ത സംവിധായകന്‍ ജോൺ വൂ സംവിധാനം ചെയ്ത ദ കില്ലർ, ആക്ഷൻ ജോണറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി വിലയിരുത്തപ്പെടുന്നു.
അജോങ് എന്നൊരു വാടകകൊലയാളി നൈറ്റ്ക്ലബ്ബിൽ വെച്ച് തന്റെ ഇരയെ കൊല്ലുന്നതിനിടെ, അബദ്ധവശാൽ അവിടുത്തെ ഗായികയെ ഭാഗികമായി അന്ധയാക്കുന്നു. കൂലിക്ക് ആളെ കൊല്ലുന്നവനെങ്കിലും തന്റേതായ ധാർമികബോധത്തോടെ ജീവിക്കുന്ന അജോങ് അതോടെ അവളെ ഏറ്റെടുക്കുന്നു. ദിനംപ്രതി കാഴ്ച നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന തൻ്റെ കൂട്ടുകാരിക്ക് കണ്ണുകൾ മാറ്റിവെക്കാൻ, അവനൊരു അവസാന വാടകക്കൊലയ്ക്ക് ഇറങ്ങുന്നു.
അതേസമയം കണിശക്കാരനായ ഇൻസ്പെക്ടർ ലി യിങിനെ സംബന്ധിച്ചിടത്തോളം അജോങ് ഒരു സാധാരണ കുറ്റവാളി മാത്രമാണ്. തുടക്കത്തിൽ അങ്ങനെയാണ് അവനെ കണ്ടിരുന്നതും. എന്നാല്‍ അവർ തമ്മിലുള്ള ക്യാറ്റ് & മൗസ് കളിക്കിടെ, അവന്റെ നീതികരിക്കാവുന്ന ലക്ഷ്യവും അവനുള്ള ചില ആദർശങ്ങളും തിരിച്ചറിഞ്ഞ ലി, ആ കില്ലറിനെ മറ്റൊരു വീക്ഷണകോണിലൂടെ കാണാൻ ശ്രമിക്കുന്നു. താമസിയാതെ ഒരു പൊതുശത്രുവിനെതിരെ പോരാടാൻ അവർക്ക് ആ സ്പർദ്ധയ്ക്ക് താൽക്കാലിക വിരാമമിടേണ്ടി വരുന്നതോടെ ഒരു അപൂര്‍വ സൗഹൃദത്തിന് കളമൊരുങ്ങുന്നു.
ബൃഹത്തായ ആക്ഷൻ രംഗങ്ങൾ ഒഴിച്ചുനിർത്തിയാലും ഈ ചിത്രം ഇന്നും ആഘോഷിക്കപ്പെടാൻ കാരണങ്ങളേറെയാണ്. അത് കൈകാര്യം ചെയ്യുന്ന മാനവികതയുടെ വിഷയങ്ങളായ, വിശ്വസ്തതയും സമർപ്പണവും വീണ്ടെടുപ്പും പിന്നെ… നന്മതിന്മകളുടെ നേർത്ത രേഖയിൽ നടക്കുന്നൊരു കഥയും ഈ കന്റോണീസ് സിനിമയെ വിശ്വചലചിത്രലോകത്തിൽ അനശ്വരമാക്കുന്നു.
Categories : #Action #Cantonese #Classic_June_2024 #Crime #Drama
Please open Telegram to view this post
VIEW IN TELEGRAM
👍92❤12😢2👏1🎉1🏆1
Msone Official
Photo
House of the Dragon Season 02 (2024)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 02 (2024)
Episode -
എപ്പിസോഡ് -
ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച ജനപ്രിയ സീരിസ് ഗെയിം ഓഫ് ത്രോണ്‍സിന്റെ പ്രീക്വല്‍ സീരിസ് ആണ് ഹൗസ് ഓഫ് ദ ഡ്രാഗൺ.
റ്റാര്‍ഗേറിയന്‍ കുടുംബത്തിന്റെയും വിസേരിസ് ഒന്നാമന്റേയും കഥയാണ് സീരീസിന്റെ ഇതിവൃത്തം. ഗെയിം ഓഫ് ത്രോണ്‍സില്‍ നടന്ന സംഭവങ്ങള്‍ക്കും 200 വര്‍ഷം മുമ്പുള്ള കഥയാണ് പുതിയ സീരിസില്‍ പറയുന്നത്.
കഥ ആരംഭിക്കുന്നത് ഭ്രാന്തൻ രാജാവ് ആയ ഈറിയസിന്റെ മരണത്തിനും അദ്ദേഹത്തിന്റെ പുത്രി രാജകുമാരി ഡനേറിയസ് റ്റാർഗേറിയന്റെ ജനനത്തിനും 172 വർഷം മുമ്പാണ്.
വിസേരിസ് ഒന്നാമന് റനീറ എന്നൊരു മകൾ മാത്രമാണ് അവകാശിയായിട്ടുള്ളത്. അവകാശിയായി ഒരു ആൺകുഞ്ഞിനെയും പ്രതീക്ഷിച്ച് വർഷങ്ങളായി ഇരിക്കുകയാണ് വിസേരിയ്‌സ്. റ്റാർഗേറിയൻസിന്റെ കീഴ്‌വഴക്കം അനുസരിച്ച് ഒരിക്കലും ഒരു റാണിയും അന്നുവരെ അയൺ ത്രോണിൽ ഇരുന്നിട്ടില്ല. ആരും ഇരിക്കാൻ സമ്മതിച്ചിട്ടുമില്ല. വിസേരിസിന് ഒരു മകൻ ജനിച്ചില്ലെങ്കിൽ സാധാരണ നിയമങ്ങളും കീഴ്‌വഴക്കവും അനുസരിച്ച് അധികാരം ചെന്ന് ചേരേണ്ടത് വിസേരിസിന്റെ അനിയനും ക്രൂരനും ധൂര്‍ത്തനും സ്വേച്ഛാധിപതിയുമായ ഡേമൻ റ്റാർഗേറിയന്റെ കൈകളിലാണ്.
ഈയൊരു അവസരത്തിൽ രാജ്യത്തിന്റെ സ്ഥിരതയ്ക്കും നന്മയ്ക്കും വേണ്ടി നിയമങ്ങൾക്കും കീഴ്‌വഴക്കത്തിനും എതിരായി തന്റെ മകൾ റനീറയെ അയൺ ത്രോണിൽ ഇരുത്താൻ സഭയും വിസേരിസും തീരുമാനിക്കുമ്പോൾ അവർ അറിഞ്ഞിരുന്നില്ല റ്റാർഗേറിയൻമാരുടെ വംശത്തെയും അവരുടെ ഡ്രാഗണുകളെയും തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ പോകുന്ന ആഭ്യന്തരയുദ്ധത്തിനാണ് അവർ തുടക്കം കുറിക്കുന്നതെന്ന്.
റ്റാർഗേറിയൻമാർക്കിടയിൽ നടന്ന ഈ ആഭ്യന്തരയുദ്ധം ഡാൻസ് ഓഫ് ദ ഡ്രാഗൺസ് എന്നാണ് അറിയപ്പെടുന്നത്. അതേ പേരിലുള്ള എഴുതി പൂർത്തിയായിട്ടുള്ള പുസതകത്തെ അടിസ്ഥാനമാക്കിയാണ് ഈ സീരീസ് ഒരുക്കിയിട്ടുള്ളത്.
ഡാൻസ് ഓഫ് ദ ഡ്രാഗൺസ് ഈ സീസണോടു കൂടി ആരംഭിക്കുന്നു.
Categories : #Action #Adventure #Drama #English #Web_Series
Please open Telegram to view this post
VIEW IN TELEGRAM
👍66🔥54❤27🎉4🏆2😍1