#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
29/12/25 മുതൽ 04/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Stranger Things Season 5
സ്ട്രേഞ്ചർ തിങ്സ് സീസൺ 5 (2025)
Release No : 3579
സബ് പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 18394
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
29/12/25 മുതൽ 04/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Stranger Things Season 5
സ്ട്രേഞ്ചർ തിങ്സ് സീസൺ 5 (2025)
Release No : 3579
സബ് പരിഭാഷ ചെയ്തത്:
വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 18394
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤🔥53❤37🔥7👏7💋4⚡2
Msone Official
Photo
3599Pandorum (2009)
പാൻഡോറം (2009)
മിഥുൻ വിജയൻ
നിഷാദ് ജെ.എൻ
ഭാവിയിൽ, മനുഷ്യരേ രക്ഷിക്കാനായി ഒരു വലിയ സ്പേസ്‌ഷിപ്പ് പുതിയൊരു ഗ്രഹമായ ടാനിസിലേക്കുള്ള യാത്രക്ക് പുറപ്പെടുന്നു. എന്നാൽ യാത്രയ്ക്കിടയിൽ ചിലർ ദീർഘനിദ്രയിൽ നിന്ന് ഉണരുമ്പോൾ സംഭവിക്കുന്ന അസ്വാഭാവികതകളും പിന്നീട് അവർക്കിടയിൽ ഉണ്ടാകുന്ന ഭീകര സംഭവങ്ങളുമാണ് കഥയുടെ പ്രമേയം.
ഈ ബഹിരാകാശ കപ്പൽ നൂറ്റാണ്ടുകളോളം അനാഥമായി ബഹിരാകാശത്തിൽ അലഞ്ഞു. മനുഷ്യരിൽ നടത്തിയ ജനിതക പരീക്ഷണങ്ങളും (genetic accelerators), ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട മാനസികവൈകല്യമായ ‘പാൻഡോറം’ രോഗവും ചേർന്ന്, ചിലർ ഭീകരജീവികളായി മാറുന്നു.
ആയിരക്കണക്കിന് മനുഷ്യരെ പുതിയ വസയോഗ്യഗ്രഹമായ ടാനിസിലേക്കു കൊണ്ടുപോകുക
Please open Telegram to view this post
VIEW IN TELEGRAM
❤55🔥6🤩1
Msone Official
Photo
3600Predator: Badlands (2025)
പ്രഡേറ്റർ: ബാഡ്ലാൻഡ്സ് (2025)
എൽവിൻ ജോൺ പോൾ
അഷ്കർ ഹൈദർ
തന്റെ കുലത്തിൽ നിന്ന് പുറത്താക്കപ്പെട്ട ഡെക്ക് എന്ന 'പ്രഡേറ്റർ' ഗെന്ന എന്ന ഗ്രഹത്തിൽ എത്തിപ്പെടുന്നു. അവിടെ ആർക്കും കൊല്ലാൻ കഴിയാത്ത 'കാലിസ്ക്' എന്നൊരു ജീവിയുണ്ട്. അതിനെ വേട്ടയാടാൻ തീരുമാനിക്കുന്ന ഡെക്കിന് തുണയായി കാലുകൾ നഷ്‌ടമായ തിയ എന്ന റോബോട്ടും കൂടെ കൂടുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤57❤🔥50⚡6🔥6
Msone Official
Photo
99The Golden Voyage of Sinbad (1973)
ദ ഗോൾഡൻ വോയേജ് ഓഫ് സിൻബാദ് (1973)
ജ്യോതിഷ് കുമാർ.എസ്.എസ്
പ്രവീൺ അടൂർ
അറബി കഥകളിലെ ബുദ്ധിമാനും, ധീരനും, സമുദ്ര സഞ്ചാരിയുമായ സിൻബാദിന്റെ കഥകൾ നമ്മൾ വായിച്ചിട്ടുള്ളതുമാണ്. അതിൽ നിന്നും വ്യത്യസ്തമായ ഒരു കഥയാണ് 1973 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമായ “ദ ഗോൾഡൻ വോയേജ് ഓഫ് സിൻബാദ്” ൽ പരാമർശിക്കുന്നത്. സമുദ്ര സഞ്ചാരത്തിനിടയിൽ സിൻബാദിന് ഒരു സ്വർണ്ണ തകിട് ലഭിക്കുന്നു. അതും കൊണ്ട് അദ്ദേഹം യാദൃശ്ചികമായി മറാബിയ രാജ്യത്തിൽ എത്തുന്നു. മറാബിയ സുൽത്താന്റെ കൊട്ടാരത്തിലും അതു പോലുള്ള ഒരു സ്വർണ്ണ തകിട് രഹസ്യമായി സൂക്ഷിച്ച് വച്ചിരിക്കുകയായിരുന്നു. ഇവ പരസ്പരം യോജിക്കുന്ന തകിടുകൾ മാത്രമല്ലെന്നും, മഹത്തായ ഒരു രഹസ്യത്തിന്റെ ഭാഗമാണെന്നും, രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമാണെന്നും സിൻബാദ് മനസിലാക്കുന്നു. ആ രണ്ട് തകിടുകളിൽ നിന്നും ലഭിച്ച സൂചനകൾ കൊണ്ട് മൂന്നാമത്തെ സ്വർണ്ണ തകിടും അന്വേഷിച്ച് കൊണ്ട് ആ മഹത്തായ രഹസ്യം എന്താണെന്ന് കണ്ടെത്തുവാനായി പുറപ്പെടുന്നു. ഒപ്പം അത് കൈക്കാലാക്കുന്നതിനായി ദുഷ്ടനും, ദുർമന്ത്രവാദിയുമായ കൗറയും അവരുടെ പുറകേ പുറപ്പെടുന്നു.
കപ്പലിലെ മരം കൊണ്ടുണ്ടാക്കിയ പ്രതിമ ചലിക്കുന്നതും, കാളീ ദേവിയുടെ കല്ല് കൊണ്ടുള്ള പ്രതിമ നൃത്തം ചെയ്യുന്നതും, ഒറ്റ കണ്ണൻ Hippocentaur-ഉം, Griffin-ഉം തമ്മിലുള്ള യുദ്ധം എന്നിവ Slow മോഷൻ അനിമേഷൻ എന്ന ആ കാലഘട്ടത്തിലെ സാങ്കേതിക വിദ്യകളിലൂടെ സൃഷ്ടിച്ചെടുത്ത രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ഈ ചിത്രത്തിൽ.
Please open Telegram to view this post
VIEW IN TELEGRAM
❤83🔥11👍1
Media is too big
VIEW IN TELEGRAM
രക്തം മണക്കുന്ന വനത്തിലേക്ക്
വേട്ടക്കാരൻ തിരിച്ചെത്തിയിരിക്കുന്നു!
എൽവിൻ ജോൺ പോൾ
രോഹിത്ത് ജി.എസ്
https://malayalamsubtitles.org/languages/english/predator-badlands-2025/
Release number
3600Please open Telegram to view this post
VIEW IN TELEGRAM
🔥84❤45🦄4🕊3👏2👌2
Msone Official
Photo
547Aftershock (2010)
ആഫ്റ്റർഷോക്ക് (2010)
ഫാസിൽ ചോല
പ്രവീൺ അടൂർ
വലിയ ഭൂമികുലുക്കങ്ങൾക്ക് ശേഷം ഉണ്ടാകുന്ന ചെറിയ കുലുക്കങ്ങളെയാണ് ‘ആഫ്റ്റർഷോക്ക്' എന്ന് പറയുന്നത്. 1976-ൽ ചൈനയിലെ ടാങ്ഷാനിൽ ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവനെടുത്ത മഹാദുരന്തത്തിൽ വേർപിരിയേണ്ടി വന്ന ഒരു കുടുംബത്തിൻ്റെ കഥയാണ് ഈ ചിത്രം. ഭൂകമ്പത്തിനിടയിൽ, മക്കളിലൊരാളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി മറ്റേയാളെ ഉപേക്ഷിക്കാൻ ഒരമ്മയ്ക്ക് കഠിനമായ ഒരു തീരുമാനമെടുക്കേണ്ടി വരുന്നു. ഈ ദുരന്തം ആ കുടുംബത്തിൽ സൃഷ്ടിച്ച വൈകാരികമായ മുറിവുകളും, അവർ വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന ഹൃദയസ്പർശിയായ നിമിഷങ്ങളുമാണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം. കുടുംബബന്ധങ്ങളുടെ ആഴവും ദുരന്തങ്ങളുടെ ആഘാതവും ഈ ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤80🎉3❤🔥2👍2🔥1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
05/01/26 മുതൽ 11/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Predator: Badlands (2025)
പ്രഡേറ്റർ: ബാഡ്ലാൻഡ്സ് (2025)
Release No : 3600
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 12413
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
05/01/26 മുതൽ 11/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Predator: Badlands (2025)
പ്രഡേറ്റർ: ബാഡ്ലാൻഡ്സ് (2025)
Release No : 3600
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 12413
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤114🔥23🎉4🤝3⚡2👏2
Msone Official
Photo
3601Sin City (2005)
സിൻ സിറ്റി (2005)
പ്രശോഭ് പി. സി
നിഷാദ് ജെ.എൻ
അമേരിക്കൻ ക്രൈം ആന്തോളജി സിനിമയാണ് സിൻ സിറ്റി. അക്രമികൾ വിളയാടുന്ന ബേസിൻ സിറ്റിയിൽ നടക്കുന്ന സംഭവങ്ങളാണ്, നാല് അധ്യായങ്ങളുള്ള ഈ സിനിമ.
പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്താനും കുട്ടിയെ രക്ഷിക്കാനും മുന്നിട്ടിറങ്ങുന്ന ഹാർട്ടിഗൻ എന്ന പൊലീസ് ഉദ്യോഗസ്ഥൻ നേരിടേണ്ടിവരുന്ന പ്രതിസന്ധികളിലൂടെയാണ് കഥ തുടങ്ങുന്നത്. ബേസിൻ സിറ്റിയുടെ കൂടുതൽ ഇരുണ്ട വശങ്ങളിലേക്ക് പിന്നീടുള്ള സംഭവങ്ങൾ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു.
റോബർട്ട് റോഡ്രിഗസ്, ഫ്രാങ്ക് മില്ലർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ, ക്വൻ്റിൻ ടറൻ്റിനോയും ഒരു രംഗം സംവിധാനം ചെയ്തിട്ടുണ്ട്.
കടുത്ത വയലൻസ് രംഗങ്ങളുണ്ട്
Please open Telegram to view this post
VIEW IN TELEGRAM
❤58🔥7👏2
Msone Official
Photo
3602Wake Up Dead Man: A Knives Out Mystery (2025)
വേക്ക് അപ്പ് ഡെഡ് മാൻ: എ നൈവ്സ് ഔട്ട് മിസ്റ്ററി (2025)
നിഷാദ് ജെ.എൻ
എൽവിൻ ജോൺ പോൾ
നിഷാദ് ജെ എന്‍
യുവവൈദികനായ ജഡ് ഡ്യൂപ്ലെന്റിസി, തീവ്രചിന്താഗതിക്കാരനായ മോൺസിഞ്ഞോർ ജെഫേഴ്സൺ വിക്സ് ഇടവക വികാരിയായ ചിമ്നി റോക്കിലെ ‘അവർ ലേഡി ഓഫ് പെർപെച്വൽ ഫോർറ്റിറ്റ്യൂഡ്’ പള്ളിയിൽ എത്തുന്നു. ഇവർ തമ്മിൽ ഒത്തുപോകില്ല എന്ന് ആദ്യത്തെ കൂടികാഴ്ചയിലെ മനസ്സിലാകുന്നു. ഒരു വിശുദ്ധ വാരാചരണത്തിനിടെ വിക്സ് അപ്രതീക്ഷിതമായി കൊല്ലപ്പെടുന്നു. പള്ളിയിലെ മുറിക്കുള്ളിൽ വച്ച് നടന്ന ഈ കൊലപാതകത്തിൽ ആർക്കും എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയില്ല എന്നതിനാൽ ഇതൊരു ‘അസാധ്യമായ കൊലപാതകം’ ആയി കണക്കാക്കുന്നു. മുൻപ് ബോക്സറായിരുന്ന ഫാദർ ജഡ് ന്യായമായും സംശയത്തിന്റെ നിഴലിലാകുന്നു.
വഴി മുട്ടി എന്ത് ചെയ്യണമെന്നറിയാതെ അൾത്താരയുടെ മുന്നിൽ ഫാദർ ജഡ് സാഷ്ടാംഗം വീണപേക്ഷിക്കുമ്പോൾ, രഹസ്യങ്ങളുടെ ചുരുളഴിക്കാനായി ‘നൈവ്സ് ഔട്ട്’ പരമ്പരയിലെ ഡിറ്റക്റ്റീവായ ബെന്വാ ബ്ലാങ്ക് പള്ളി വാതിൽ തുറന്നു പ്രത്യക്ഷപ്പെടുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤90🔥9👍4
Msone Official
Photo
3603Sirat (2025)
സിറാത് (2025)
പ്രവീൺ അടൂർ
പ്രവീൺ അടൂർ
2025-ൽ പുറത്തിറങ്ങിയ ശ്രദ്ധേയമായ ഒരു സ്പാനിഷ്-ഫ്രഞ്ച് സിനിമയാണ് 'സിറാത്' (Sirāt). പ്രശസ്ത സംവിധായകൻ ഒലിവർ ലാക്സ് (Oliver Laxe) ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മൊറോക്കോയിലെ മലനിരകളിലും മരുഭൂമികളിലും നടക്കുന്ന 'റേവ് പാർട്ടികൾക്കിടയിൽ' (Rave parties) കാണാതായ തന്റെ മകളെ (മാർ) അന്വേഷിച്ചു പോകുന്ന ഒരു പിതാവിന്റെയും മകന്റെയും കഥയാണിത്. മാസങ്ങളായി കാണാതായ മകളെ തേടി ലൂയിസ് എന്ന അച്ഛനും എസ്റ്റെബാൻ എന്ന മകനും അവിടുത്തെ ദുർഘടമായ പാതകളിലൂടെ യാത്ര ചെയ്യുന്നു. ഇലക്ട്രോണിക് സംഗീതവും ലഹരിയും നിറഞ്ഞ ആ അന്തരീക്ഷത്തിൽ അവർ നടത്തുന്ന അന്വേഷണം അവരെ വലിയ വൈകാരിക പ്രതിസന്ധികളിലേക്കും വെല്ലുവിളികളിലേക്കും എത്തിക്കുന്നു.
Please open Telegram to view this post
VIEW IN TELEGRAM
❤69🔥10👍2
Msone Official
Photo
3604Palestine 36 (2025)
പലസ്തീൻ 36 (2025)
പ്രവീൺ അടൂർ
പ്രവീൺ അടൂർ
1936-ൽ ബ്രിട്ടീഷ് അധിനിവേശത്തിനും വർദ്ധിച്ചുവരുന്ന ജൂത കുടിയേറ്റത്തിനുമെതിരെ പലസ്തീനിൽ നടന്ന ചരിത്രപ്രസിദ്ധമായ മഹത്തായ അറബ് വിപ്ലവത്തെ (The Great Arab Revolt) പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. തങ്ങളുടെ മണ്ണ് പിടിച്ചെടുക്കുന്നതിനെതിരെ സാധാരണക്കാരായ കർഷകരും സ്ത്രീകളും നടത്തുന്ന ഐതിഹാസികമായ പോരാട്ടവും ലോകചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പൊതുപണിമുടക്കും ചിത്രം ദൃശ്യവൽക്കരിക്കുന്നു. പലസ്തീൻ വിഭജനത്തിന്റെ തുടക്കവും അധിനിവേശ ശക്തികളുടെ ക്രൂരതയും ഇതിൽ പ്രമേയമാകുന്നു. സമാധാനപരമായ പ്രതിഷേധങ്ങളിൽ നിന്ന് സായുധ വിപ്ലവത്തിലേക്ക് ഒരു ജനത എങ്ങനെ എത്തിയെന്നും തങ്ങളുടെ അസ്തിത്വം നിലനിർത്താൻ അവർ നടത്തുന്ന അതിജീവനത്തിന്റെ കഥയുമാണ് Palestine 36.
Please open Telegram to view this post
VIEW IN TELEGRAM
❤169🔥18😇7👏6👍4🕊3🤝3🦄3❤🔥2🎉2👌1
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
12/01/26 മുതൽ 18/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Predator: Badlands (2025)
പ്രഡേറ്റർ: ബാഡ്ലാൻഡ്സ് (2025)
Release No : 3600
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3283
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
12/01/26 മുതൽ 18/01/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
Predator: Badlands (2025)
പ്രഡേറ്റർ: ബാഡ്ലാൻഡ്സ് (2025)
Release No : 3600
സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3283
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤🔥60❤34🔥21😍9👍2🎉1