Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

24/05/26 മുതൽ 31/05/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Naples in Veils (2017)
നേപ്പിൾസ് ഇൻ വെയ്ൽസ് (2017)

Release No : 3666

പരിഭാഷ: അഷ്‌കർ ഹൈദർ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3949

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤39😍1
❤17🔥15❤‍🔥2👍2👏1
Msone Official
Photo
#Msone Release - 3670 (Movie)

#ClassicJune2026 - 01

The Night of the Hunter (1955)
ദ നൈറ്റ് ഓഫ് ദ ഹണ്ടർ (1955)

പരിഭാഷ: എൽവിൻ ജോൺ പോൾ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Charles Laughton
ജോണർ: ക്രൈം, ഫിലിം നോയർ, ഹൊറർ, ത്രില്ലർ

IMDb : 8.0 (N/A)

സ്വയം ഒരു പ്രീച്ചറായി ചമയുന്ന ഹാരി പവൽ എന്ന അതിക്രൂരനായ ഒരു സൈക്കോപാത്തിനെ ചുറ്റിപറ്റിയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. 1930-കളിലെ അമേരിക്കരിയിലെ സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത്, പണത്തിന് വേണ്ടി ധനികരായ വിധവകളെ വിവാഹം കഴിക്കുകയും, ശേഷം ആ കുടുംബത്തെ തന്നെ കൊലപ്പെടുത്തുകയും ചെയ്യുന്ന ഒട്ടും മനസാക്ഷിയില്ലാത്ത, ദൈവദാസൻ എന്ന് സ്വയം കരുതുന്ന വില്ലനാണ് ഹാരി പവൽ. അങ്ങനെയിരിക്കെ ഒരു ബാങ്ക് കൊള്ളക്കാരൻ ഒളിപ്പിച്ച പണം കണ്ടെത്താനായി ഹാരി അയാളുടെ വിധവയെ വിവാഹം ചെയ്യുന്നു. എന്നാൽ പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് ആ വീട്ടിലെ കൊച്ചുകുട്ടികളായ ജോണിനും പേളിനും മാത്രമേ അറിയൂ. ഹാരിയിൽ നിന്ന് ആ രഹസ്യവും തങ്ങളുടെ ജീവനും രക്ഷിക്കാൻ ആ പിഞ്ചുകുട്ടികൾ പരിശ്രമിക്കുന്നു.

ഹോളിവുഡിന്റെ “ഗോൾഡൻ എയ്ജ്” കാലഘട്ടത്തിലെ പ്രശസ്ത നടനായ ചാൾസ് ലോട്ടൻ സംവിധായകന്റെ കസേരയിൽ ഇരുന്ന ഒരേയൊരു ചിത്രമാണ് “ദ നൈറ്റ് ഓഫ് ദ ഹണ്ടർ”. ഡേവിസ് ഗ്രബ്ബിന്റെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസ് ചെയ്ത സമയത്ത് അധികം ശ്രദ്ധിക്കാതെ പോയ ചിത്രം ഇന്ന് ലോക സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാസ്റ്റർപീസുകളിൽ ഒന്നായി വാഴ്ത്തപ്പെടുന്നു. മാർട്ടിൻ സ്കോർസെസി, ഗില്ലെർമോ ഡെൽ ടോറോ, സ്പൈക്ക് ലീ, വില്ല്യം ഫ്രീഡ്‌കിൻ, ഈഥൻ കോവൻ, ജോൺ കോവൻ തുടങ്ങി നിരവധി വിഖ്യാത സംവിധായകർ തങ്ങളുടെ ഇഷ്ടചിത്രങ്ങളിൽ ഒന്നായി ചൂണ്ടി കാണിക്കുന്ന ഒരു സിനിമയാണ് ‘ദ നൈറ്റ് ഓഫ് ദ ഹണ്ടർ’. ഇതെല്ലാം കൊണ്ട് തന്നെ ഒരു സിനിമ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും “സംവിധായകരുടെ സംവിധായകൻ” എന്ന് ചാൾസ് ലോട്ടനെ ചില സിനിമാനിരൂപകർ വിശേഷിപ്പിക്കാറുണ്ട്.

റോബർട്ട് മിച്ചം അവതരിപ്പിച്ച ഹാരി പവൽ എന്ന സൈക്കോപാത്തായ വില്ലന്റെ ഷേഡുകൾ ആന്റണി ഹോപ്പ്കിൻസിന്റെ ഹാനിബൾ ലെക്ടർ തുടങ്ങി ഹീത്ത് ലെഡ്ജറിന്റെ ജോക്കർ മുതലായ വിശ്വവിഖ്യാത പ്രതിനായക കഥാപാത്രങ്ങളിൽ കാണാൻ സാധിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സൈറ്റ് ആൻഡ്‌ സൗണ്ട് മാഗസിൻ 2022-ൽ പുറത്തിറക്കിയ എക്കാലത്തെയും മികച്ച 250 ചിത്രങ്ങളുടെ ലിസ്റ്റിൽ ചിത്രം ഇരുപത്തഞ്ചാം സ്ഥാനം നേടുകയുണ്ടായി. ജർമ്മൻ എക്‌സ്പ്രഷനിസം, പഴയ കാല നിശബ്ദ സിനിമകൾ, ഫിലിം നോയിർ തുടങ്ങി വിവിധ ശൈലികൾ, ഹാരി പവൽ എന്ന ക്രൂരനായ വില്ലൻ എന്നീ ചേരുവകൾ എല്ലാം തനതായ രീതിയിൽ സമന്വയിക്കുമ്പോൾ സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ചിത്രം സമ്മാനിക്കുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤72🔥9👍6
❤17🔥3👏3👍2
Msone Official
Photo
#Msone Release - 3671 (Movie)

#ClassicJune2026 - 02

The Naked Island (1960)
ദ നേക്കഡ് ഐലൻഡ് (1960)

പരിഭാഷ: വിഷ്ണു എം കൃഷ്ണൻ
പോസ്റ്റർ: അമൽ വർഗീസ്

ഭാഷ: ജാപ്പനീസ്
സംവിധാനം: Kaneto Shindô
ജോണർ: ഡ്രാമ, സൈക്കോളജിക്കൽ

IMDb : 8.0 (PG-13)

ഒറ്റയ്ക്കൊരു കൊച്ചുദ്വീപിൽ പുലർന്നുപോരുന്ന നാലംഗ കർഷകകുടുംബം. ആ ഒറ്റപ്പെട്ട സ്ഥലത്തേക്ക് ഒരുപാട് ദൂരെനിന്ന് ശുദ്ധജലം തോളിലേറ്റിക്കൊണ്ടുവന്നാണ് അവർ വിളകൾ നനയ്ക്കുന്നത്. അങ്ങനെയുള്ള, കഷ്ടപ്പാടുകൾ നിറഞ്ഞ അവരുടെ ജീവിതത്തെ ഋതുഭേദങ്ങളിലൂടെ കാണിച്ചുതരുകയാണ് സംവിധായകൻ ഈ സിനിമയിൽ. തികച്ചും വ്യത്യസ്തമായ ആവിഷ്കാരരീതി കൈക്കൊണ്ടിരിക്കുന്ന ചിത്രം അവസാനിക്കുമ്പോൾ നമ്മുടെ കണ്ണുകളും ഈറനണിയും.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤49🔥5👍3😇3👏2👌1
❤22🔥16👍1
Msone Official
Photo
❤️❤️
❤️❤️#MSone Release 🟥 3650


From Season 4 (2026)
ഫ്രം സീസൺ 4 (2026)

🤩🤩 🤩🤩🤩

🎁പരിഭാഷ:
അഗ്നിവേശ്
വിഷ്‌ണു പ്രസാദ്
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


⚪ഭാഷ: ഇംഗ്ലീഷ് 🇺🇸
⚪നിർമ്മാണം: Midnight Radio
⚪ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി


        
🎥🎥 ⭐️ 7.8/10 🎬🎬
 
        
📽📽 🍅100%‌ 🍿 77%

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤51🔥5👍1
❤32🔥17👏2👍1
Msone Official
Photo
#Msone Release - 3672 (Series)

Bhay: The Gaurav Tiwari Mystery (2025)
ഭയ്: ദ ഗൗരവ് തിവാരി മിസ്റ്ററി (2025)

പരിഭാഷ: വിശാൽ രവീന്ദ്രൻ
പോസ്റ്റർ: അമൽ വർഗീസ്

ഭാഷ: ഹിന്ദി
സംവിധാനം: Robbie Grewal
ജോണർ: ഡ്രാമ, ഹൊറർ

IMDb : 8.4 (PG-13)

ഇന്ത്യയിലെ തന്നെ ആദ്യത്തെ പാരനോർമൽ ഇൻവെസ്റ്റിഗേറ്റായിരുന്നു ഗൗരവ് തിവാരി. അമാനുഷികമായ കാര്യങ്ങളെ ശാസ്ത്രീയമായി പരിശോധിക്കുന്നതിനായി 2009 ൽ IPS (Indian Paranormal Society) എന്ന ഒരു സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകി. തുടർന്ന് ഇന്ത്യയിലുടനീളം ധാരാളം കേസുകൾ തെളിയിക്കുകയും ചെയ്തു. 2016 ജൂലൈ 7 ന് കാൺപൂരിലെ വീട്ടിൽ അദ്ദേഹത്തെ ദുരൂഹമായ സാഹചര്യത്തിൽ മരണപ്പെട്ടത് കണ്ടെത്തി. ഗൗരവിൻ്റെ മരണകാരണമായി പറയുന്നത് ശ്വാസതടസ്സം മൂലമുണ്ടായ മരണമെന്നാണ്. പക്ഷെ അദ്ദേഹത്തിൻ്റെ അവസാന നാളുകളിൽ തന്നെ ഏതോ നെഗറ്റീവ് ശക്തികൾ പിന്തുടരുന്നു എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ദുരൂഹമായ കാര്യങ്ങൾ അന്വേഷിച്ച ഗൗരവ് തിവാരി ദുരൂഹമായി തന്നെയാണ് മരിച്ചതും.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤58🔥28👍5🎉4👏1
1❤25🔥7👍3
Msone Official
Photo
#Msone Release - 3673 (Movie)

#ClassicJune2026 - 03

Belle de Jour (1967)
ബെൽ ദെ ഷൂർ (1967)

പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഫ്രഞ്ച്
സംവിധാനം: Luis Buñuel
ജോണർ: ഡ്രാമ, സൈക്കോളജിക്കൽ, റൊമാൻസ്

IMDb : 7.6 (NC-17)

സമ്പന്നനായ ഡോക്ടറുടെ ഭാര്യയായ സെവെറിൻ, ഭർത്താവുമായി നല്ല സ്നേഹത്തിലാണെങ്കിലും ദാമ്പത്യജീവിതത്തിൽ ഒട്ടും തൃപ്തയല്ല. തന്റെ ഉള്ളിലെ ആരും അറിയാത്ത ലൈംഗിക ഫാന്റസികൾക്ക് പിന്നാലെ പോകുന്ന അവൾ, ഒടുവിൽ പകൽ സമയങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ഒരു രഹസ്യ വേശ്യാലയത്തിൽ ‘ബെൽ ദെ ഷൂർ’എന്ന പേരിൽ ഇരട്ടജീവിതം ആരംഭിക്കുന്നു. വൈകുന്നേരങ്ങളിൽ വീട്ടിൽ മാതൃകാഭാര്യയായും പകൽസമയങ്ങളിൽ മറ്റൊരാളായും ജീവിക്കുന്ന അവളുടെ ഈ രഹസ്യം, അപ്രതീക്ഷിതമായി ചില വ്യക്തികൾ കടന്നുവരുന്നതോടെ വലിയ പ്രതിസന്ധിയിലാകുന്നതാണ് ഈ സൈക്കോളജിക്കൽ ക്ലാസിക് ചിത്രത്തിന്റെ പ്രമേയം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤53🔥7👍2
2❤33🔥5👍4❤‍🔥2😍1
Msone Official
Photo
#Msone Release - 3674 (Movie)

#ClassicJune2026 - 04

The Goonies (1985)
ദ ഗൂണീസ് (1985)

പരിഭാഷ: മുബാറക്ക് റ്റി എൻ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Richard Donner
ജോണർ: അഡ്വെഞ്ചർ, കോമഡി, ഫാമിലി

IMDb : 7.7 (PG-13)

ക്രൂരന്മാരായ ഒരു കൂട്ടം ബിസിനസുകാർ തങ്ങളുടെ വീടുകൾ ജപ്തി ചെയ്യാൻ പോകുന്ന സാഹചര്യത്തിൽ, സ്വന്തം നാടിനെ രക്ഷിക്കാനായി ഒത്തുചേരുന്ന ഒരു കൂട്ടം കുട്ടികളുടെ കഥയാണിത്. തട്ടിൻപുറത്തുനിന്ന് യാദൃശ്ചികമായി കിട്ടിയ, പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു കടൽക്കൊള്ളക്കാരന്റെ നിധിയുടെ മാപ്പാണ് അവരുടെ ഏക പ്രതീക്ഷ. ആ മാപ്പുമായി അവർ നടത്തുന്ന യാത്രയും, അവരെ കാത്തിരിക്കുന്ന അത്യപകടകരമായ മരണക്കെണികളും, അവരുടെ പിന്നാലെ കൂടുന്ന ഒരു ക്രിമിനൽ കുടുംബവുമൊക്കെയായി മുന്നോട്ട് പോകുന്ന ചിത്രം ഒരു യഥാർത്ഥ അഡ്വഞ്ചർ അനുഭവമാണ് സമ്മാനിക്കുന്നത്.

സ്റ്റീവൻ സ്പീൽബർഗിന്റെ ഭാവനയിൽ വിരിഞ്ഞ കഥയ്ക്ക്, ക്രിസ് കൊളംബസ് തിരക്കഥയൊരുക്കി, റിച്ചാർഡ് ഡോണർ സംവിധാനം ചെയ്ത ഈ ചിത്രം കേവലമൊരു ചിൽഡ്രൻസ് മൂവിയല്ല. സൗഹൃദത്തിന്റെ ആഴവും, വിസ്മയിപ്പിക്കുന്ന മേക്കിംഗും, ഹ്യൂമറും ഒരേ അളവിൽ ചേർത്തുവെച്ച ഈ സിനിമ, പിൽക്കാലത്ത് ഇറങ്ങിയ സ്ട്രേഞ്ചർ തിങ്സ് ഉൾപ്പെടെയുള്ള പല ജനപ്രിയ അഡ്വഞ്ചർ ക്രാഫ്റ്റുകൾക്കും ടോൺ സെറ്റ് ചെയ്ത ഹോളിവുഡിലെ എക്കാലത്തെയും വലിയ വിഷ്വൽ മാജിക്കാണ്.

റിലീസ് ചെയ്ത് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ ചിത്രത്തിന് പ്രേക്ഷകർക്കിടയിലുള്ള വൻ സ്വാധീനവും കൾട്ട് ഫാൻ ബേസും കാരണം, അമേരിക്കയിൽ എല്ലാ വർഷവും ജൂൺ 7, Goonies Day ആയി ആഘോഷിക്കപ്പെടുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤71🔥5😍3👍2🎉2❤‍🔥1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

01/06/26 മുതൽ 07/06/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

From Season 4 (2026)
ഫ്രം സീസൺ 4 (2026)

Release No : 3650

പരിഭാഷ: അഗ്നിവേശ്, വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 6981

പരിഭാഷകർക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
1❤52👍4😱1
54❤59🔥11🤩8👍5😍5👌3😱2🎉1
Msone Official
Photo
🦾🦾
🦾🦾#Msone Release ➖ 3675


Michael (2026)
മൈക്കൾ (2026)



🎁പരിഭാഷ:
മാജിത്‌ നാസർ
വിഷ്‌ണു പ്രസാദ്
                          
🎨 പോസ്റ്റർ:
അഷ്കർ ഹൈദർ


🍿ഭാഷ: ഇംഗ്ലീഷ് 🇺🇸
🍿സംവിധാനം: Antoine Fuqua
🍿ജോണർ: ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി


        
🎥🎥 ⭐️ 7.7/10  🎬🎬
 
        
📽📽 🍅 39% 🍿 97%

       🧩🧩 ⭐️⭐️⭐️⭐️⭐️ 3.6/5


ദ ജാക്‌സൺ 5 എന്ന കുടുംബ സംഗീതസംഘത്തിൽ തുടങ്ങി, ലോകമെമ്പാടും ആരാധകരുള്ള പോപ്പ് ഇതിഹാസമായി മൈക്കൾ ജാക്‌സൺ വളർന്നുവരുന്നതാണ് സിനിമയുടെ ഇതിവൃത്തം.

മൈക്കളിന്റെ സംഗീതജീവിതത്തിലെ വലിയ നേട്ടങ്ങളും ലോകം കണ്ട ഏറ്റവും വലിയ സ്റ്റേജ് ഷോകളും ഒരു വശത്ത് കാണിക്കുമ്പോൾത്തന്നെ, മൈക്കളിന്റെ വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളും പ്രയാസങ്ങളും ചിത്രം തുറന്നുകാട്ടുന്നു.

⚡️ അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
❤76👍9🔥3🤩3😍3🎉2👌1
1❤19🔥15👏2🎉2👍1
Msone Official
Photo
#Msone Release - 3676 (Movie)
#ClassicJune2026 - 05

The Star Maker (1995)
ദ സ്റ്റാർ മേക്കർ (1995)

പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഇറ്റാലിയൻ
സംവിധാനം: Giuseppe Tornatore
ജോണർ: ഡ്രാമ, റൊമാൻസ്

IMDb : 7.4 (R)

വിഖ്യാത സംവിധായകൻ ഗ്യൂസെപ്പെ ടൊർണറ്റോർ (Cinema Paradiso-യുടെ സംവിധായകൻ) ഒരുക്കിയ ഈ ചിത്രം സ്വപ്നങ്ങളെയും വഞ്ചനയെയും കുറിച്ചുള്ള ഒരു മനോഹര കാവ്യമാണ്.

രണ്ടാം ലോകയുദ്ധാനന്തര സിസിലിയുടെ പശ്ചാത്തലത്തിൽ, സ്വപ്നങ്ങളുടെയും വഞ്ചനയുടെയും കഥ പറയുന്ന ചിത്രമാണ് ‘ദ സ്റ്റാർ മേക്കർ’. റോമിലെ പ്രമുഖ സ്റ്റുഡിയോയിൽ നിന്നുള്ള ‘ടാലന്റ് സ്കൗട്ട്’ എന്ന വ്യാജേന ഗ്രാമങ്ങൾ തോറും സഞ്ചരിക്കുന്ന ജോ മൊറൊലി എന്ന തട്ടിപ്പുകാരനിലൂടെയാണ് സിനിമ വികസിക്കുന്നത്.
സിനിമയിൽ അഭിനയിച്ച് ദാരിദ്ര്യം മാറുമെന്ന് മോഹിക്കുന്ന ആയിരക്കണക്കിന് സാധാരണക്കാർ തങ്ങളുടെ സമ്പാദ്യം ജോയ്ക്ക് നൽകി സ്ക്രീൻ ടെസ്റ്റുകളിൽ പങ്കെടുക്കുന്നു. എന്നാൽ അയാളുടെ ക്യാമറയിൽ ഫിലിം പോലുമില്ലെന്ന സത്യം ആ പാവങ്ങൾ അറിഞ്ഞിരുന്നില്ല. നിശബ്ദമായ ആ ക്യാമറയ്ക്ക് മുന്നിൽ അവർ തങ്ങളുടെ ജീവിതത്തിലെ സങ്കടങ്ങളും സ്വപ്നങ്ങളും ആത്മാർത്ഥമായി തുറന്നുപറയുന്നു.
ഈ യാത്രയ്ക്കിടയിൽ ജോയുടെ ജീവിതത്തിലേക്ക് ബിയാറ്റ എന്ന അനാഥ പെൺകുട്ടി കടന്നുവരുന്നു.

🔞 കണ്ടന്റ് ഉള്ളതിനാൽ, പ്രായപൂർത്തി ആയവർ മാത്രം കാണുക.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤61🔥7👏2👍1
🔥22❤8👍3
Msone Official
Photo
❤️❤️
❤️❤️#MSone Release 🟥 3650


From Season 4 (2026)
ഫ്രം സീസൺ 4 (2026)

🤩🤩 🤩🤩🤩

🎁പരിഭാഷ:
അഗ്നിവേശ്
വിഷ്‌ണു പ്രസാദ്
               
     
🌟പോസ്റ്റർ:
പ്രവീൺ അടൂർ


⚪ഭാഷ: ഇംഗ്ലീഷ് 🇺🇸
⚪നിർമ്മാണം: Midnight Radio
⚪ജോണർ: ഡ്രാമ, ഹൊറർ, മിസ്റ്ററി


        
🎥🎥 ⭐️ 7.8/10 🎬🎬
 
        
📽📽 🍅100%‌ 🍿 75%

നേരമിരുട്ടാറായി. ഒറ്റ നോട്ടത്തില്‍ പുറത്തു നിന്ന് കാണുന്നവര്‍ക്ക് ഒരു പ്രശ്നവും തോന്നാത്ത ഒരു ടൗണ്‍. ആ ടൗണിലൂടെ ഒരു പോലീസുകാരന്‍ ബെല്ലടിച്ചു നടന്നു പോകുന്നു. അദ്ദേഹത്തിന്റെ ബെല്ലടി കേട്ട് ടൗണിലുള്ള എല്ലാവരും തങ്ങളുടെ വീടുകളില്‍ കയറി കതകടച്ചു കുറ്റിയിടുന്നു. രാത്രിയായാല്‍ ആ ടൗണില്‍ ആരും പുറത്തേക്കിറങ്ങില്ല. ഇറങ്ങിയാല്‍ അവര്‍ മരിക്കും. ഇങ്ങനെയുള്ള ഒരു ടൗണില്‍ അവരെന്തിനാ ജീവിക്കുന്നത്, അല്ലേ? ഒരിക്കല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും അവിടുന്ന് മടങ്ങിപ്പോകാന്‍ കഴിയില്ല. എങ്ങനെ പോയാലും അവസാനം കറങ്ങിത്തിരിഞ്ഞ് അവിടെത്തന്നെ എത്തും. ഈ ടൗണിലേക്ക് പുതുതായി ഒരു കുടുംബം കടന്നു വരുന്നതും ശേഷം അവിടെ നടക്കുന്ന കാര്യങ്ങളുമാണ് “ഫ്രം” എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സീരീസ് പറയുന്നത്.

ഫ്രം സീസൺ 4-ലേക്ക് വന്നാൽ, ആ ടൗണിന്റെ രഹസ്യങ്ങൾ ഒന്നൊന്നായി പുറത്തുവന്നു തുടങ്ങിയിരിക്കുന്നു. പക്ഷേ ഉത്തരങ്ങൾ കിട്ടുന്തോറും കാര്യങ്ങൾ കൂടുതൽ വഷളായിക്കൊണ്ടിരിക്കുന്നു എന്ന് വേണം പറയാൻ. എല്ലാവരെയും ഒന്നിച്ച് നിർത്താൻ ബോയ്ഡ് ശരിക്കും കഷ്ടപ്പെടുന്നുണ്ട്. ഇതിനിടയിൽ അവിടേക്ക് പുതിയൊരാൾ കൂടി കടന്നു വരുന്നു.

💬 അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Please open Telegram to view this post
VIEW IN TELEGRAM
1❤60👍4🔥3