Msone Official
131K subscribers
4.2K photos
147 videos
4.08K links
Download Telegram
❤32🔥10👍4
Msone Official
Photo
#Msone Release - 3735 (Movie)

Disclosure Day (2026)
ഡിസ്ക്ലോഷർ ഡേ (2026)

പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Steven Spielberg
ജോണർ: ആക്ഷൻ, ഡ്രാമ, മിസ്റ്ററി

IMDb : 6.4 (PG-13)

​”അനന്തമായ ഈ പ്രപഞ്ചത്തിൽ നമ്മൾ മാത്രമാണോ ഉള്ളത്?” എന്ന ചോദ്യം കാലാകാലങ്ങളായി മനുഷ്യർക്കിടയിലുണ്ട്. എന്നാൽ, ഒരിക്കലും അതിന്റെ ഉത്തരം നമ്മളാരും അറിയരുതെന്ന് ആരെങ്കിലും തീരുമാനിച്ചിട്ടുണ്ടാകുമോ?

​മാനവരാശിയുടെ നിലനിൽപ്പ് പോലും മാറ്റിമറിക്കാൻ ശേഷിയുള്ള ആ രഹസ്യം വെളിപ്പെടുത്താനായി ചിലർ നടത്തുന്ന ശ്രമങ്ങളും, ലോകചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ ആ വെളിപ്പെടുത്തൽ ദിവസത്തിലെ ആകാംക്ഷാഭരിതമായ മുഹൂർത്തങ്ങളും, അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില അസാധാരണമായ സംഭവങ്ങളുമാണ് ഈ സയൻസ് ഫിക്ഷൻ ചിത്രത്തിന്റെ പ്രമേയം.

​വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ എമിലി ബ്ലണ്ട്, ജോഷ് ഒകോണർ, കോളിൻ ഫിർത്ത് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤73🔥9🤯3👍2😱1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

21/09/26 മുതൽ 27/09/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

The End of Oak Street (2026)
ദി എൻഡ് ഓഫ് ഓക് സ്ട്രീറ്റ് (2026)


Release No : 3733

സബ് പരിഭാഷ ചെയ്തത്:
എൽവിൻ ജോൺ പോൾ & വിഷ്‌ണു പ്രസാദ്

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 2912

പരിഭാഷകര്‍ക്ക് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤39🔥4😱1
❤32❤‍🔥2👍1
Msone Official
Photo
#Msone Release - 3736 (Movie)

The Garden of Words (2013)
ദ ഗാർഡൻ ഓഫ് വേഡ്സ് (2013)

പരിഭാഷ: വിഷ്ണു ഷാജി
പോസ്റ്റർ: നൗഫൽ

ഭാഷ: ജാപ്പനീസ്
സംവിധാനം: Makoto Shinkai
ജോണർ: അനിമേഷൻ, ഡ്രാമ, റൊമാൻസ്

IMDb : 7.4 (PG-13)

ഷൂ ഡിസൈനറാകാൻ ആഗ്രഹിക്കുന്ന 15 വയസ്സുകാരനായ തകാവോ, മഴയുള്ള ദിവസങ്ങളിൽ ക്ലാസ്സിൽ പോകാതെ, ടോക്കിയോയിലെ ശാന്തമായ ഒരു പൂന്തോട്ടത്തിൽ പോയിരുന്ന് ഷൂസിന്റെ ഡിസൈനുകൾ വരയ്ക്കുന്നത് പതിവായിരുന്നു. അവിടെവെച്ച് വ്യക്തിജീവിതത്തിലും ജോലിയിലും നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന 27 വയസ്സുകാരിയായ യുകിനൊയെ അവൻ പരിചയപ്പെടുന്നു. മഴ പെയ്യുന്ന ദിവസങ്ങളിൽ സ്ഥിരമായി ആ പൂന്തോട്ടത്തിൽ വെച്ച് കണ്ടുമുട്ടിയിരുന്ന, തീർത്തും അപരിചിതരായിരുന്ന അവർ പതിയെ ആഴത്തിലിൽ അടുക്കുന്നു. അവരുടെ ജീവിതത്തിലെ ഏകാന്തതയ്ക്കും വേദനകൾക്കും ആ കൂടിക്കാഴ്ചകൾ ഒരു ആശ്വാസമായി മാറുന്നു. എന്നാൽ മഴക്കാലം അവസാനിക്കുമ്പോൾ, പ്രായവ്യത്യാസവും സമൂഹത്തിന്റെ കാഴ്ചപ്പാടുകളും സ്വന്തം വികാരങ്ങളും ഉൾപ്പെടെ പലതും അവർക്കിടയിൽ വിലങ്ങു തടിയായി മാറുന്നു.

പ്രണയത്തിനൊപ്പം ടോക്കിയോ നഗരത്തിന്റെ മഴക്കാല സൗന്ദര്യം ഒപ്പിയെടുത്ത ചിത്രം. അനിമേ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤51🔥5😍4👍2
🔥19❤8👍3
Msone Official
Photo
#Msone Release - 3737 (Movie)

Coyote vs. Acme (2026)
കയോട്ടി vs. ആക്മി (2026)

പരിഭാഷ: എൽവിൻ ജോൺ പോൾ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Dave Green
ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, കോമഡി

IMDb : 7.6 (PG-13)

മനുഷ്യരും കാർട്ടൂണുകളും ഒരുമിച്ച് ജീവിക്കുന്ന ഒരു ലോകത്തിലാണ് ഈ സിനിമയുടെ കഥ നടക്കുന്നത്. ഈ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായ ആക്മിയാണ് മനുഷ്യർക്കും കാർട്ടൂണുകളും വേണ്ട ഒട്ടു മിക്ക നിത്യോപയോഗ സാധനങ്ങളും ഉണ്ടാക്കുന്നത്.

അങ്ങനെയിരിക്കെ കാലാകാലങ്ങളായി റോഡ് റണ്ണറിനെ പിടിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട വൈൽ ഇ കയോട്ടി (റോഡ് റണ്ണർ ഷോയിലെ കഥാപാത്രങ്ങൾ) താൻ റോഡ് റണ്ണറിനെ പിടിക്കാൻ ഉപയോഗിക്കുന്ന ആക്മി ഉൽപ്പന്നങ്ങൾ നിരന്തരമായി തകരാറാവുന്നതിന് ആക്മിക്കെതിരെ കേസ് കൊടുക്കുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
2❤49🔥5👍2
❤19🔥16👍3
Msone Official
Photo
#Msone Release - 356 (Movie)

The Raid: Redemption (2011)
ദ റെയ്ഡ്: റിഡംഷന്‍ (2011)

പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇന്തോനേഷ്യൻ
സംവിധാനം: Gareth Evans
ജോണർ: ആക്ഷൻ, ക്രൈം, ത്രില്ലർ

IMDb : 7.6 (R)

ജക്കാർത്തയിലെ ചേരിയിലുള്ള, കൊടുംകുറ്റവാളികളും ലഹരിമാഫിയയും മാത്രം താവളമാക്കിയ 15 നിലകളുള്ള ഒരു അപ്പാർട്ട്‌മെന്റ് സമുച്ചയത്തെ ചുറ്റിപ്പറ്റിയാണ് ദി റെയ്ഡ്: റിഡംപ്ഷൻ (2011) എന്ന ആക്ഷൻ-ത്രില്ലർ ചിത്രം വികസിക്കുന്നത്. അധോലോക നായകനായ താമ റിയാദിയെയും അവന്റെ സംഘത്തെയും പിടികൂടാൻ ഒരു പ്രത്യേക പോലീസ് സംഘം (സ്പെഷ്യൽ ഫോഴ്സ്) കെട്ടിടത്തിലേക്ക് രഹസ്യമായി കടക്കുന്നു.
എന്നാൽ പോലീസ് സാന്നിധ്യം തിരിച്ചറിയുന്ന അധോലോക തലവൻ കെട്ടിടം പൂർണ്ണമായും അടച്ചുപൂട്ടുകയും, പോലീസുകാരെ കൊന്നൊടുക്കാൻ കെട്ടിടത്തിലെ എല്ലാ വാടകക്കാരായ ക്രിമിനലുകൾക്കും ആഹ്വാനം നൽകുകയും ചെയ്യുന്നു. ബാഹ്യലോകവുമായുള്ള എല്ലാ ബന്ധങ്ങളും അറ്റുപോകുന്നതോടെ, ഓരോ നിലയിലും മരണത്തെ മുഖാമുഖം കണ്ട് പോലീസുകാർക്ക് പൊരുതേണ്ടി വരുന്നു. ഇൻഡോനേഷ്യൻ ആയോധനകലയായ ‘പെൻചാക് സിലാത്ത്’ (Pencak Silat) അടിസ്ഥാനമാക്കിയുള്ള ശ്വാസമടക്കിപ്പിടിക്കുന്ന പോരാട്ടങ്ങളും, ചതിയും അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤52🔥17👍2
🔥34❤9👍2
Msone Official
Photo
#Msone Release - 3738 (Series)

Mr. Bean (1990)
മിസ്റ്റർ ബീൻ (1990)

പരിഭാഷ: എൽവിൻ ജോൺ പോൾ, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: John Birkin, Paul Weiland, John Howard Davies
ജോണർ: കോമഡി, ഫാമിലി

IMDb : 8.6 (N/A)

മിസ്റ്റർ ബീൻ ഒരു ബ്രിട്ടീഷ് ഹാസ്യ ടെലിവിഷൻ പരമ്പരയായിരുന്നു. അര മണിക്കൂർ ദൈർഘ്യമുള്ള 14 എപ്പിസോഡുകൾ അടങ്ങുന്ന ഇതിലെ പ്രധാന കഥാപാത്രമായ മിസ്റ്റർ ബീനിനെ അവതരിപ്പിച്ചത് റോവാൻ അറ്റ്കിൻസണാണ്.

റോവാൻ അറ്റ്കിൻസൺ, റോബിൻ ഡ്രിസ്കോൾ, റിച്ചാർഡ് കർട്ടിസ്, ബെൻ എൽട്ടൺ എന്നിവരാണ് രചയിതാക്കൾ. ആദ്യ എപ്പിസോഡായ “മിസ്റ്റർ ബീൻ” 1990 ജനുവരി 1നും, അവസാന എപ്പിസോഡായ “ദ ബെസ്റ്റ് ബിറ്റ്സ് ഓഫ് മിസ്റ്റർ ബീൻ” 1995 ഡിസംബർ 15-നും സംപ്രേഷണം ചെയ്യപ്പെട്ടു.

സർവകലാശാലയിലായിരിക്കുമ്പോഴാണ് അറ്റ്കിൻസൺ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. “മുതിർന്ന മനുഷ്യന്റെ ശരീരമുള്ള കുട്ടി” എന്നാണ് അറ്റ്കിൻസൺ തന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്.

നിത്യജീവിതത്തിലെ ജോലികൾ ചെയ്ത് തീർക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ഏകാകിയായ മിസ്റ്റർ ബീൻ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ പരമ്പരയിൽ ഹാസ്യരൂപത്തിൽ ചിത്രീകരിച്ചിരിക്കുന്നു.

കഥാപാത്രത്തിന്റെ ജനപ്രീതിയെ തുടര്‍ന്ന് മിസ്റ്റര്‍ ബീന്‍ മുഖ്യകഥാപാത്രമായി രണ്ട് സിനിമകളും ഒരു അനിമേഷന്‍ പരമ്പരയും ഉണ്ടാവുകയുണ്ടായി.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤61🔥6😍6👍2
❤19😍7👍3👌3🤯2
Msone Official
Photo
#Msone Release - 3739 (Movie)

#msonegoldrelease

#renewedsubtitle

Blue Velvet (1986)
ബ്ലൂ വെല്‍വെറ്റ് (1986)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Lynch
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി

IMDb : 7.7 (R)

ജെഫ്രി എന്ന യുവാവ് തന്റെ നാട്ടിലേക്ക് മടങ്ങിയെത്തുന്നതും അവിടെത്തെ ഒരു പറമ്പിൽനിന്ന് അറുത്തുമാറ്റപ്പെട്ട ഒരു മനുഷ്യന്റെ ചെവി കണ്ടെത്തുന്നത്തിൽനിന്നുമാണ് കഥ തുടങ്ങുന്നത്. പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തനാകാതെ അവൻ സ്വന്തമായി ഇതിന് പിന്നിലെ സത്യം കണ്ടെത്താൻ ഇറങ്ങിത്തിരിക്കുന്നു. ഈ അന്വേഷണം അവനെ ആ നാടിന്റെ പുറമെയുള്ള ശാന്തതയ്ക്ക് പിന്നിലൊളിച്ചിരിക്കുന്ന ഭയപ്പെടുത്തുന്ന ദുരൂഹതകൾ നിറഞ്ഞ ഒരു ഗായികയും അപകടകാരിയായ ഒരു ക്രിമിനലും ഉൾപ്പെടുന്ന വലിയൊരു അപകടക്കെണിയിലേക്കാണ് കൊണ്ടെത്തിച്ചത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤52👍4👏4🔥2🎉2
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

28/09/26 മുതൽ 04/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Disclosure Day (2026)
ഡിസ്ക്ലോഷർ ഡേ (2026)


Release No : 3735

പരിഭാഷ: അരുൺ ബി. എസ്. കൊല്ലം

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 1395

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤28🔥19🎉1
4❤111🔥25😍12🎉6💯4👍3⚡2❤‍🔥2🤯2🤩1
Msone Official
Photo
#Msone Release - 3740 (Movie)

Spider-Man: Brand New Day (2026)
സ്പൈഡർ-മാൻ ബ്രാൻഡ് ന്യൂ ഡേ (2026)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Destin Daniel Cretton
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ

IMDb : 8.1 (PG-13)

ലോകം മുഴുവൻ പീറ്റർ പാർക്കറെ മറന്നുകഴിഞ്ഞു. പഴയ ഓർമ്മകളുമായി, തീർത്തും ഒറ്റയ്ക്കായിപ്പോയ പീറ്റർ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നതിന്റെയും, സ്പൈഡർ-മാൻ എന്ന നിലയിലുള്ള അവന്റെ പോരാട്ടങ്ങളുടെയും പുതിയ അധ്യായമാണിത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
🔥64❤36😱8🤯7🤩6👍5🎉2
🔥26❤19👍5
Msone Official
Photo
#Msone Release - 3741 (Series)

Nine Puzzles (2025)
നയൻ പസിൽസ് (2025)

പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: കൊറിയൻ
നിർമ്മാണം: Moonlight Film
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി

IMDb : 7.6 (NC-17)

യുൻ ഇനായ്ക്ക് തന്റെ കൊല്ലപ്പെട്ട അങ്കിളിന്റെ മൃതദേഹത്തിന്റെ പക്കൽ നിന്ന് ഒരു പസിൽ കഷ്ണം ലഭിക്കുന്നു. എന്നാൽ കേസന്വേഷണ സംഘത്തിൽ ഉള്ള ഹാൻസെമിന്റെ സംശയങ്ങൾ ചെന്ന് പതിച്ചത് സ്കൂൾ വിദ്യാർത്ഥി കൂടിയായ ഇനായിലേക്ക് തന്നെയാണ്. പക്ഷേ തെളിവുകളുടെ അഭാവത്തിൽ ആ കേസ് എങ്ങുമെത്താതെ പോകുകയാണ് ഉണ്ടായത്.

പത്ത് വർഷങ്ങൾക്ക് ഇപ്പുറം യുൻ ഇനാ ഇന്ന് പ്രഗൽഭയായ ഒരു ക്രിമിനൽ പ്രൊഫൈലറാണ്. എന്നാൽ നഗരത്തിൽ ഓരോ
കൊലപാതകങ്ങൾ നടക്കുകയും, ഈ ഓരോ കൊലയ്ക്ക് പിന്നാലെയും യുൻ ഇനായ്ക്ക് പണ്ട് അങ്കിളിന്റെ മരണം സംഭവിച്ച സ്ഥലത്ത് നിന്ന് ലഭിച്ചതിന് സമാനമായ പസിൽ പീസുകൾ ആരോ അയക്കുകയും ചെയ്യുന്നു. ഈ പസിൽ സീരിയൽ കൊലയാളിക്ക് പിന്നിലെ നിഗൂഢത പരിഹരിക്കാനുള്ള യുൻ ഇനായുടെ പരിശ്രമങ്ങൾക്ക് ഇടയിൽ, പണ്ടത്തെ പോലെ തന്നെ ഇപ്പോഴും തന്നെ സംശയിക്കുന്ന ഓഫീസർ ഹാൻസെമിനൊപ്പം സഖ്യം ചേരാൻ അവൾ തീരുമാനിച്ചു. പക്ഷേ കൊലയാളിക്കായുള്ള അവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല, അപ്രതീക്ഷിതമായ കാര്യങ്ങളായിരുന്നു അവർക്കായി കാത്തിരുന്നത്.

മലയാളി കൊറിയൻ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട “ടണൽ” എന്ന സീരിസിന്റെ എഴുത്തുകാരിയായ ലീ ഉൻ മിയാണ് “9 പസിൽസ്” എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിനും രചന നിർവഹിച്ചിരിക്കുന്നത്. ഒരു സീരിയൽ കില്ലറിനായുള്ള തിരച്ചിലിന്റെ കഥ പറയുന്ന ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ സീരീസിൽ, “ദ് വിച്ച്: പാർട് വൺ – ദ് സബ് വേർഷൻ” ഫെയിം കിം ദാ മി മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤96👍7😱6🔥4🎉3
❤17🔥15👍3