𝐎𝐩𝐞𝐫𝐚𝐭𝐢𝐨𝐧 𝐏-𝐇𝐔𝐍𝐓 𝟐𝟎.𝟏
| As part of the Operation P-Hunt by the CCSE CENTRE under Cyberdome, Kerala Police arrested 𝟰𝟳 𝗽𝗲𝗿𝘀𝗼𝗻𝘀 across the State on charges of circulating Child Sexual Abuse Material over Social media platforms and Internet. The offenders were arrested as part of simultaneous raids conducted at 117 locations across the State. 89 cases are registered and 143 devices are also seized.|
കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന് പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 47 പേര് അറസ്റ്റിലായി. ഇതിന്റെ ഭാഗമായി മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ മൊബൈൽ ഫോണുകൾ, മോഡമുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ ഉൾപ്പെടുന്ന 143 ഉപകരണങ്ങൾ പിടിച്ചെടുത്തു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 117 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 15. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. അറസ്റിലായവരിൽ മികച്ച പ്രൊഫഷണൽ ജോലി ചെയ്യുന്ന യുവാക്കളും ഐടി വിദഗ്ധരും ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ട ബാക്കി ആളുകളുടെ വിശദാംശങ്ങളും വീഡിയോകളും കൂടുതൽ ശേഖരിച്ചു വരുന്നു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പോലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും കേരളാ പോലീസ് തുടരുന്നതാണ്.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസ് രൂപം നല്കിയ Counter Child Sexual Exploitation Centre(CCSE) വിഭാഗവും സൈബർഡോമും സംയുക്തമായി നടത്തിയ റെയ്ഡിന് വിവിധ ജില്ലകളിൽ പോലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളിൽ ജില്ലാ പോലീസ് മേധാവിമാരാണ് പരിശോധനയ്ക്കു നേതൃത്വംനൽകിയത്.
*കുട്ടികളുടെ നഗ്നചിത്രങ്ങൾ കാണുകയോ വിതരണംചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷംവരെ തടവും 10 ലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.*
#keralapolice #phunt #CCSE #cyberdome #CounterChildSexualExploitation #Interpol #ICMEC