Kerala Police Cyberdome
✔
4.78K subscribers
712 photos
52 videos
6 files
322 links
A High Tech Public Private Partnership Centre for Cyber Security and handling of Cyber Crimes.

http://www.cyberdome.kerala.gov.in

https://www.facebook.com/KeralaPoliceCyberdome/

https://youtube.com/keralapolicecyberdome
Download Telegram
കേരള പൊലീസിന് അന്തര്‍ദേശീയ പുരസ്‌കാരം.
സംസ്ഥാന പൊലീസ് ആസ്ഥാനത്തെ എഡിജിപിയും , സൈബര്‍ഡോം നോഡല്‍ ഓഫീസറുമായ ശ്രീ .മനോജ് എബ്രഹാം ഐപിഎസ്സിന് അന്താരാഷ്ട്ര പുരസ്കാരം.
രാജ്യാന്തര തലത്തില്‍ Child Pornography തടയുന്നതിനും കുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികളും കണക്കിലെടുത്താണ് "Be a champion for child protection" എന്ന അന്തർദേശീയ പുരസ്ക്കാരം ലഭിച്ചത് . ഫ്രാന്‍സില്‍ നടന്നു വരുന്ന ഇന്റര്‍പോളിന്റെ രാജ്യാന്തര സമ്മേളനത്തിൽ വച്ച് ഇന്റർപോൾ സ്പെഷ്യലിസ്റ്റ് ഗ്രൂപ്പ് ചെയര്‍മാൻ പോള്‍ ഗ്രിഫ്താസ് പുരസ്‌കാരം നൽകി .
#Interpol_award #CCSE_keralapolice #Cyberdome
Cybercriminals are attempting to lockout hospitals out of critical systems by attempting to deploy ransomware on their networks during the ongoing COVID-19 outbreak.
These ransomware appears to be spreading primarily via e-mails —often falsely claiming to contain information or advice regarding the coronavirus from a government agency, which encourages the recipient to click on an infected link or attachments.

Cyberdome recommends hospitals and healthcare organisations to always keep their software and hardware up to date, and to back up their data onto offline storage devices to block potential attacks from reaching them.

Hospitals and other organizations targeted by ransomware attacks are advised to take the following measures to protect systems-

• Only open emails or download software/applications from trusted sources.
• Do not click on links or open attachments in emails which you were not expecting to receive, or come from an unknown sender.
• Secure email systems to protect from spam which could be infected.
• Backup all important files frequently, and store them independently from your system (e.g. in the cloud, on an external drive).
• Ensure you have the latest anti-virus software installed on all systems and mobile devices, and that it is constantly running.
• Use strong, unique passwords for all systems, and update them regularly.

Ref:- https://www.interpol.int/News-and-Events/News/2020/Cybercriminals-targeting-critical-healthcare-institutions-with-ransomware

#cybersecurity #interpol_alert #cyberdome
𝐎𝐩𝐞𝐫𝐚𝐭𝐢𝐨𝐧 𝐏-𝐇𝐔𝐍𝐓 𝟐𝟎.𝟏

| As part of the Operation P-Hunt by the CCSE CENTRE under Cyberdome, Kerala Police arrested 𝟰𝟳 𝗽𝗲𝗿𝘀𝗼𝗻𝘀 across the State on charges of circulating Child Sexual Abuse Material over Social media platforms and Internet. The offenders were arrested as part of simultaneous raids conducted at 117 locations across the State. 89 cases are registered and 143 devices are also seized.|

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 47 പേര്‍ അറസ്റ്റിലായി. ഇതിന്റെ ഭാഗമായി മെമ്മറി കാർഡുകൾ, ലാപ്ടോപ്പുകൾ, കമ്പ്യൂട്ടറുകൾ മൊബൈൽ ഫോണുകൾ, മോഡമുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവ ഉൾപ്പെടുന്ന 143 ഉപകരണങ്ങൾ പിടിച്ചെടുത്തു.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 117 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ് 15. തിരുവനന്തപുരം ജില്ലയിലും കോഴിക്കോട് ജില്ലയിലും നാലുപേര്‍ വീതവും എറണാകുളം ജില്ലയില്‍ അഞ്ചുപേരും അറസ്റ്റിലായി. തിരുവനന്തപുരത്ത് എട്ട് സ്ഥലങ്ങളിലും എറണാകുളത്ത് 15 സ്ഥലങ്ങളിലും കോഴിക്കോട് ഏഴ് സ്ഥലങ്ങളിലുമാണ് റെയ്ഡ് നടത്തിയത്. അറസ്റിലായവരിൽ മികച്ച പ്രൊഫഷണൽ ജോലി ചെയ്യുന്ന യുവാക്കളും ഐടി വിദഗ്ധരും ഉൾപ്പെടുന്നു. ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഉൾപ്പെട്ട ബാക്കി ആളുകളുടെ വിശദാംശങ്ങളും വീഡിയോകളും കൂടുതൽ ശേഖരിച്ചു വരുന്നു. ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹികമാധ്യമങ്ങളിലൂടെയും ഇന്‍റര്‍നെറ്റ് മുഖേനയും ആണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങള്‍ ഉള്‍പ്പെടെ കൃത്യമായി മനസ്സിലാക്കാന്‍ കേരളാ പോലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും കേരളാ പോലീസ് തുടരുന്നതാണ്.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിന് സംസ്ഥാന പോലീസ് രൂപം നല്‍കിയ Counter Child Sexual Exploitation Centre(CCSE) വിഭാഗവും സൈബർഡോമും സംയുക്തമായി നടത്തിയ റെയ്‌ഡിന് വിവിധ ജില്ലകളിൽ പോലീസ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും പങ്കെടുത്തു. ജില്ലകളിൽ ജില്ലാ പോലീസ് മേധാവിമാരാണ് പരിശോധനയ്ക്കു നേതൃത്വംനൽകിയത്.
*കുട്ടികളുടെ നഗ്‌നചിത്രങ്ങൾ കാണുകയോ വിതരണംചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവർഷംവരെ തടവും 10 ലക്ഷംരൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.*

#keralapolice #phunt #CCSE #cyberdome #CounterChildSexualExploitation #Interpol #ICMEC