Msone Official
Photo
#MSone Release - 3164
Fury (2014)
ഫ്യൂരി (2014)
ഭാഷ : ഇംഗ്ലീഷ്
സംവിധാനം : David Ayer
പരിഭാഷ : അരുൺ അശോകൻ
പോസ്റ്റർ : അഷ്കർ ഹൈദർ
ജോണർ : ആക്ഷൻ, ഡ്രാമ, വാർ
IMDb ⭐️7.5/10
2014 ൽ റിലീസ് ചെയ്ത് ഡേവിഡ് അയെറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വാർ ആക്ഷൻ മൂവിയാണ് ‘ഫൂരി‘. കഥ നടക്കുന്നത് രണ്ടാം ലോകമഹായുദ്ധകാലത്താണ്. കേവലം ഒരു മിലിട്ടറി ടാങ്ക് കൊണ്ട് കൂറ്റൻ ജർമൻ ടാങ്കുകളെ തകർത്ത 5 സൈനിക പോരാളികളുടെ കഥയാണ് സിനിമയിൽ പ്രതിപാതിക്കുന്നത്. അഞ്ചു പേരടങ്ങുന്ന ടീമിന്റെ ലീഡറാണ് ഡോൺ എന്ന് സഹപ്രവർത്തകർ വിളിക്കുന്ന വാർഡാഡി. ചിത്രത്തിൽ വാർഡാഡിയായി വേഷമിട്ടിരിക്കുന്നത് ബ്രാഡ് പിറ്റാണ്. ഒരു യഥാർത്ഥ ലീഡർ എങ്ങനെയായിരിക്കണമെന്ന് ചിത്രത്തിലുടനീളം ഡോൺ കാണിച്ചു തരുന്നുണ്ട്. മറ്റ് പല രാജ്യങ്ങളിൽ നിന്നും നാസി പടയെ തുരത്തിയ വാർഡാഡിയും സംഘവും അവസാനം ജർമനിൽത്തന്നെ ജർമൻകാരെ കീഴ്പ്പെടുത്താൻ എത്തുന്നതാണ് ഫ്യൂരി സിനിമയുടെ ഇതിവൃത്തം. യുദ്ധത്തിലുടനീളം സൈനികര്ക്ക് കടന്നുപോകേണ്ടിവരുന്ന ദുർഘടമായ മാനസീകാവസ്ഥകളെ, ഒട്ടും അതിഭാവുകങ്ങളില്ലാതെ ചിത്രം വരച്ചുകാട്ടുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Drama #English #War

👍114🔥23❤17🤩6👏4😱4😁3🏆1
Msone Official
Photo
#MSone Release - 3165
Ek Tha Tiger (2012)
എക് ഥാ ടൈഗർ (2012)
ഭാഷ : ഹിന്ദി
സംവിധാനം : Kabir Khan
പരിഭാഷ : സജിൻ എം എസ് & സഞ്ജയ് എം എസ്
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, റൊമാൻസ്
IMDb ⭐️ 5.5/10
യഷ് രാജ് ഫിലിംസിന്റെ Spy Universe-ലെ ആദ്യചിത്രമാണ് 2012-ൽ കബീർ ഖാന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എക് ഥാ ടൈഗർ‘.
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ RAW-യിൽ ഏജന്റായി ജോലി ചെയ്യുന്ന ടൈഗറിന്റെ ജീവിതം ഒരു പ്രത്യേക രീതിയിലാണ് മുന്നോട്ട് പോയിരുന്നത്. ജോലിയുടെ രഹസ്യ സ്വഭാവം കാരണം ഒരു സാധാരണ ജീവിതം ടൈഗറിന് ഉണ്ടായിട്ടില്ല.
അങ്ങനെയിരിക്കെ ടൈഗറിന് തന്റെ മേലുദ്യോഗസ്ഥൻ ഒരു വ്യത്യസ്തമായ മിഷൻ ഏൽപ്പിക്കുന്നു. സാധാരണ ടൈഗർ ഏത് മിഷന് പോയാലും അവിടെ ആരെങ്കിലും കൊല്ലപ്പെടും. പക്ഷേ, ഈ മിഷന്റെ കാര്യത്തിൽ ഒരാളെ നിരീക്ഷിച്ചാൽ മാത്രം മതിയായിരുന്നു.ആ നിരീക്ഷിക്കേണ്ട ആളിലേക്ക് എത്താനുള്ള ശ്രമത്തിനിടയിൽ ടൈഗർ ഒരു പെൺകുട്ടിയുമായി പരിചയപ്പെടുന്നു. വൈകാതെ അവർ രണ്ടുപേരും അടുപ്പത്തിലാവുന്നു. പക്ഷേ, പിന്നീടാണ് ആ പെൺകുട്ടി ആരാണെന്നുള്ള സത്യം ടൈഗർ മനസ്സിലാക്കുന്നത്. അത് ടൈഗറിന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Hindi #Romance

👍73❤17🎉9🔥8😢6👏3🥰1🤩1
Msone Official
Photo
#MSone Release - 260
Ivan's Childhood (1962)
ഐവാൻസ് ചൈൽഡ്ഹുഡ് (1962)
ഭാഷ : റഷ്യൻ
സംവിധാനം : Andrei Tarkovsky
പരിഭാഷ : വെള്ളെഴുത്ത്
പോസ്റ്റർ : ഉണ്ണി ജയേഷ്
ജോണർ: ഡ്രാമ, വാർ
IMDb ⭐️ 8.1/10
വ്ലാദിമിർ ബോഗോമൊളോവ് 1957 -ൽ എഴുതിയ കഥാപുസ്തകമാണ് തർക്കോവ്സ്കിയുടെ ‘ഐവാൻസ് ചൈൽഡ്ഹുഡ്‘ എന്ന ചലച്ചിത്രത്തിനടിസ്ഥാനം. സിനിമ പുറത്തിറങ്ങിയത് 1962-ൽ. ബോഗോമൊളോവ് കുട്ടിയുടെ കാഴ്ചപ്പാടിലൂടെ യുദ്ധത്തെ അവതരിപ്പിച്ചു, അതേ സമയം തർക്കോവ്സ്കി സിനിമയിൽ കാഴ്ചപ്പാട് കുട്ടിയിൽനിന്നു മാറ്റി, കുട്ടിയിലേക്ക് നോക്കാൻ മറ്റു കഥാപാത്രങ്ങളെ കൂട്ടു പിടിച്ചു. നോവലിന് മുഖവുര എഴുതിയ യൂറി യാക്കോവ്ലേവ്, യുദ്ധ രംഗത്തെ കുട്ടികളുടെ സാഹസികതയെക്കുറിച്ച് വാചാലനാവുന്നുണ്ട്. അദ്ദേഹത്തിന്റെ പക്കൽ ഫാസിസത്തിനെതിരെ കയ്യും മെയ്യും മറന്ന് പോരാടിയ കുറെ കുട്ടികളുടെ നീണ്ട പട്ടികയുണ്ട്. ഐവാൻ ഒരു കൽപ്പിത കഥയല്ല, ഒരു യാഥാർത്ഥ്യമാണെന്നും അങ്ങനെ കുറെ കുട്ടികളുടെ ചോരകൂടി ഒഴുകി കിട്ടിയതാണ് ഇപ്പൊഴത്തെ സമാധാനവും എന്നാണ് വാദം. മറ്റൊരു കാര്യത്തിൽകൂടി മുഖവുരയും നോവലും വാചാലമാവുന്നുണ്ട്, അത് കൂട്ടികളെ മുതിർന്നവരേക്കാൾ താഴ്ന്ന നിലയിൽ കണക്കാക്കേണ്ടതില്ലെന്നാണ്, ഭീകരമായ മർദ്ദനങ്ങൾക്ക് ഒടുവിലും ഐവാൻ താൻ എന്തിനാണ് വിലക്കപ്പെട്ട പ്രദേശത്ത് അലഞ്ഞു തിരിഞ്ഞത് എന്ന് പറയുന്നില്ല. ചാരനോ കുട്ടിപ്പട്ടാളസംഘത്തിലെ അംഗമോ ആണെന്ന ഊഹം മാത്രമെ ശത്രു സൈനികർക്ക് ഉള്ളൂ..
തർക്കോവ്സ്കി, യുദ്ധകാലത്ത് കുഞ്ഞുങ്ങൾ എങ്ങനെ അവരല്ലാതാകുന്നു എന്ന കാര്യത്തിലാണ് ഊന്നൽ നൽകിയത്. തുടക്കം മുതൽ സംഭാഷണമുൾപ്പടെ നോവലിനെ അതേ പടി പിന്തുടരുന്ന സിനിമ നോവലിൽനിന്ന് വഴുതിമാറുന്ന രംഗങ്ങൾ പ്രത്യേക വീക്ഷണത്തിൽ ഒരുക്കിയതാണെന്ന് കാണാൻ പ്രയാസമില്ല. അവയിൽ പ്രധാനം ഐവാന്റെ മൂന്നു സ്വപ്നരംഗങ്ങളാണ്. അതിലൊന്ന് ആദ്യം അമ്മയുമായുള്ളതാണ്. അടുത്തതും അമ്മയുമായുള്ളതാണ്. അവസാനത്തേത് കൂട്ടുകാരിയുമായുള്ളതും. മൂന്നു സ്വപ്നരംഗങ്ങളും ഐവാൻ എന്ന കുട്ടിയുടെ നഷ്ടപ്പെട്ടു പോയ ലോകത്തെക്കുറിച്ചോർമ്മിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. നോവലിലില്ലാത്ത മറ്റൊരു ദൃശ്യം, ഐവാന്റെ ഒളിച്ചോട്ടസമയത്ത് കാണുന്ന ഒരു വൃദ്ധന്റെ കഥാപാത്രമാണ്. അയാളുടെ ഭാര്യയെ ജർമ്മൻകാർ കൊന്നു കളഞ്ഞു. എന്നാലും ഭാര്യ തിരിച്ചു തന്റെ അടുക്കൽ വരുമെന്ന് പ്രതീക്ഷിക്കുന്ന, മാനസിക നില തെറ്റിയ അയാൾ റഷ്യയുടെ അശാന്തമായ മനസ്സാണ്. ഇതൊക്കെ എന്ന് അവസാനിക്കും എന്നൊരു മനോഗതമുണ്ട് അയാൾക്ക്. ഐവാന്റെ മരണത്തെ സംബന്ധിച്ചും സംവിധായകൻ നോവലിനെ പിന്തുടരുന്നില്ല. നോവലിൽ വിശദമായ റിപ്പോർട്ടിന്റെ അവതരണമാണ് അവസാനം. സിനിമയിൽ പല മരണങ്ങളുടെ റിപ്പോർട്ടിൽ ഒന്നായി അത് സ്ഥാനം പിടിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ സൂക്ഷ്മമായ ചിത്രീകരണത്തിൽ 1950 കളിൽ സംവിധായകർക്കുണ്ടായിരുന്ന ശ്രദ്ധ ഇന്നു പോലും നമുക്ക് കിട്ടാക്കനിയാണ്. സംഭാഷണത്തിലൂടെ അവർ വളരുന്നതു നമുക്കു കാണാം. അവരുടെ സൂക്ഷ്മമായ പ്രകൃതം വ്യക്തമാവുന്നതും സംഭാഷണത്തിലൂടെയാണ്. ജർമ്മൻ പട്ടാളക്കാർ ക്രൂരതയും ആക്രമണവും അപമാനിക്കലുമായി സിനിമയുടെ മറ്റൊരു ഭാഗത്താണ്. റഷ്യൻ പട്ടാളക്കാരുടെ കർക്കശമെങ്കിലും മാനവികമായ മുഖത്തിനാണ് സിനിമയിൽ ഊന്നൽ. ഖോലിന്റെയും മെഡിക്കൽ അസിസ്റ്റന്റായ പെൺകുട്ടിയുടെയും താത്കാലികമായ പ്രണയത്തിന് അതിമനോഹരമായ ദൃശ്യഭാഷ തർക്കോവ്സ്കി ഒരിടത്ത് നിർമ്മിച്ചു വച്ചിട്ടുണ്ട്.കിടങ്ങിന്റെ രണ്ടുവശത്തായി കാലു വച്ചു നിന്നുകൊണ്ടു ഖോലിൻ, വിമുഖ മനസ്കയായ അവളെ അന്തരീക്ഷത്തിൽ നിർത്തി ബലമായി ചുംബിക്കുന്നു.
ജീവിതത്തിന്റെ സൗമ്യഭാവങ്ങളെപ്പറ്റി അത്രയൊന്നും തരളിതമാകാൻ പറ്റാത്ത കാലത്തിരുന്നുകൊണ്ട് ‘ഐവാൻസ് ചൈൽഡ്ഹുഡ്’ വീണ്ടും കാണുമ്പോൾ കാലം കൂട്ടി ചേർക്കുന്ന അർത്ഥങ്ങൾ വായിച്ചെടുക്കുക പ്രധാനമാകുന്നു, ഒരു കലാസൃഷ്ടിയിൽ.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Russian #War

👍74❤27😱4😁1
Msone Official
Photo
#MSone Release - 3166
Pathaan (2023)
പഠാൻ (2023)
ഭാഷ : ഹിന്ദി
സംവിധാനം : Siddharth Anand
പരിഭാഷ : സജിൻ എം എസ്
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ
IMDb ⭐️ 6.2/10
യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലെ നാലാമത്തെ ചിത്രമാണ് “പഠാൻ“. യുണിവേഴ്സിലെ മൂന്നാമത്തെ ചിത്രമായ വാർ (2019) സംവിധാനം ചെയ്ത സിദ്ധാർത്ഥ് ആനന്ദ് തന്നെയാണ് ഈ ചിത്രവും ഒരുക്കിയത്.
നാല് വർഷത്തിനുശേഷം ഷാറൂഖ് ഖാന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം 1000 കോടി രൂപയോളം കളക്ട് ചെയ്ത് ബോളിവുഡ്ഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിന് ഇന്ത്യക്കൊരു തിരിച്ചടി നൽകാൻ ജനറൽ ഖാദിർ തീരുമാനിക്കുന്നു. അതിനായി ഔട്ട്ഫിറ്റ് എക്സ് എന്നൊരു പ്രൈവറ്റ് ഭീകരസംഘടന നടത്തുന്ന മുൻ RAW ഏജന്റ് കൂടിയായിരുന്ന ജിമ്മിനെ ജോലി ഏൽപ്പിക്കുന്നു. ജിമ്മിന്റെ ലക്ഷ്യം ഇന്ത്യൻ പ്രസിഡന്റ് ആണെന്നറിഞ്ഞ പഠാൻ പ്രസിഡന്റിന്റെ സംരക്ഷണത്തിനായി ദുബായിലെത്തുന്നു. പ്രസിഡന്റിന് പകരം അവർ തട്ടികൊണ്ടുപോയത് രണ്ട് ഇന്ത്യൻ ശാസ്ത്രജ്ഞരെയാണ്.
എന്തിനാണ് ശാസ്ത്രജ്ഞരെ തട്ടിക്കൊണ്ട് പോയത്? എന്തായിരുന്നു ജിമ്മിന്റെ യഥാർത്ഥ ലക്ഷ്യം?
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #Adventure #Drama #Hindi

👍110❤35🔥18🥰5😱4🎉1
Msone Official
Photo
#MSone Release - 159
La Strada (1954)
ലാ സ്ട്രാഡ (1954)
ഭാഷ : ഇറ്റാലിയൻ
സംവിധാനം : Federico Fellini
പരിഭാഷ : കെ പി രവീന്ദ്രൻ
പോസ്റ്റർ : മനു എ ഷാജി
ജോണർ: ഡ്രാമ
IMDb ⭐️ 8.0/10
ഫെഡെറികോ ഫെല്ലിനി സംവിധാനം ചെയ്ത പ്രസിദ്ധ ഇറ്റാലിയൻ നിയോ റിയലിസ്റ്റിക് ചിത്രമാണ് ലാസ്ട്രാഡ (റോഡ്). ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്കു തള്ളിമാറ്റപ്പെട്ട ഏതാനും നിസ്സാരമനുഷ്യരുടെ കഥയാണിതു.ലാ സ്ട്രാഡ എന്നാൽ ‘പാത’ എന്നണർഥം.തെരുവുകളിലെ ചെപ്പടിവിദ്യക്കാരനായ സമ്പാനോവും അവന്റെ സഹായിയായി എത്തിച്ചേർന്ന ഹെൽസോമിന എന്ന പെൺകുട്ടിയും തമ്മിലുള്ള ബന്ധമാണു ആവിഷ്കരിച്ചിട്ടുള്ളതു.പ്രശസ്തനായ ആന്റണി ക്വിന്നാണു സമ്പാനോ ആയി അഭിനയിച്ചിരിക്കുന്നതു.അധഃസ്ഥിതരുടെ ശോകഗീതമാണു ലാ സ്ട്രാഡ.ഒപ്പം മനുഷ്യ ബന്ധങ്ങളെ കുറിച്ച് ആഴത്തിലുള്ള പഠനവും.
1956-ലെ മികച്ച വിദേശ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം ഈ ചിത്രം നേടിയിട്ടുണ്ട്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #ClassicJune2015 #Drama #Italian

👍30❤9
Msone Official
Photo
#MSone Release - 317
A Little Thing Called Love (2010)
എ ലിറ്റിൽ തിങ് കാൾഡ് ലൗ (2010)
ഭാഷ : തായ്
സംവിധാനം : Puttipong Pormsaka Na-Sakonnakorn, Wasin Pokpong
പരിഭാഷ : ജോർജ് ആന്റണി
പോസ്റ്റർ : നിയാസ് അഹ്മദ്
ജോണർ: കോമഡി, റൊമാൻസ്
IMDb ⭐️ 7.6/10
2010-ൽ പുറത്തിറങ്ങിയ ഒരു തായ് റൊമാൻസ് ചിത്രമാണ് ഫസ്റ്റ് ലൗ അഥവാ എ ലിറ്റിൽ തിങ് കോൾഡ് ലൗ. 2010ലെ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു ഈ ചിത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Comedy #Romance #Thai

👍22❤15
Msone Official
Photo
#MSone Release - 158
Knife in the Water (1962)
നൈഫ് ഇൻ ദി വാട്ടർ (1962)
ഭാഷ : പോളിഷ്
സംവിധാനം : Roman Polanski
പരിഭാഷ : സക്കറിയ ടി പി
പോസ്റ്റർ : മനു എ ഷാജി
ജോണർ: ഡ്രാമ, ത്രില്ലർ
IMDb ⭐️ 7.5/10
ഒരേ സമയം കുപ്രസിദ്ധനും, സുപ്രസിദ്ധനുമായിരുന്ന റൊമാൻ പൊളാൻസ്കി 1962 ൽ തിരക്കഥയിൽ പങ്കാളിയായി, Leon Niemczyk ,Jolanta Umecka, Zygmunt Malanowicz തുടങ്ങിയവരെ മുഖ്യ കഥാപാത്രങ്ങളാക്കിസംവിധാനം ചെയ്ത ഡ്രാമയാണ് നൈഫ് ഇൻ ദി വാട്ടർ.ആസ്വാദക നിരുപക പ്രശംസകൾ പിടിച്ചുപറ്റിയ ചിത്രം അക്കാഡമി അവാർഡിനും പരിഗണിക്കപ്പെട്ടു. യാട്ടിംഗ് വിദഗ്ധനും ,അറിയപ്പെടുന്ന സ്പോർട്സ് ലേഖകനുമായ ആന്ദ്രെയും അയാളുടെ സുന്ദരിയായ ഭാര്യ ക്രിസ്റ്റീനും യാട്ടിംഗ് നടത്തി ഉല്ലസിക്കുന്നതിനിടയിലേക്ക് അവരുടെ ഔദാര്യം പറ്റി ,അവർക്കിടയിലേക്ക് ഒരു ചെറുപ്പക്കാരൻ തന്റെ കത്തിയുമായി കടന്നു വരുന്നു.തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളാണ് പൊളാൻസ്കി കറുപ്പിലും വെളുപ്പിലും ചാരുതയോടെ പറയുന്നത്. സിംഹഭാഗവും പായ് വഞ്ചിയിലും ജലാശയത്തിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ക്രിസ്റ്റീൻ ആയി വേഷമിട്ട Jolanta നല്ല പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #ClassicJune2015 #Drama #Polish #Thriller

👍42❤12🤩2😁1😱1🎉1
Msone Official
Photo
#MSone Release - 195
The Return (2003)
ദി റിട്ടേൺ (2003)
ഭാഷ : റഷ്യൻ
സംവിധാനം : Andrey Zvyagintsev
പരിഭാഷ : അവർ കരോലിൻ
പോസ്റ്റർ : ഷിഹാബ് എ ഹസ്സന്
ജോണർ: ഡ്രാമ
IMDb ⭐️ 8.0/10
Andrey Zvyaginstev ക്യാമറയിൽ സൃഷ്ടിച്ചെടുത്ത സുന്ദരകാവ്യമാണ് അദ്ദേഹം സംവിധാനം ചെയ്ത ‘The Return’ എന്ന സിനിമ. ഞായർ മുതൽ ശനി വരെയുളള 7 ദിവസങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നത് കുടുംബം, യാത്ര, പ്രകൃതി എന്നീ സങ്കേതങ്ങളിലൂടെയാണ് സംവിധായകൻ മനോഹരമായി മനുഷ്യാവസ്ഥകളുടെ ഉൾനെയ്ത്ത് നടത്തുന്നത്. അസാമാന്യവും അതിശയകരവുമായ രീതിയിൽ മനുഷ്യരുടെ ആന്തരികാവസ്ഥയിലേക്ക് തുറന്നുവെച്ച കണ്ണുകളായി പ്രകൃതിയെ ക്യാമറയിൽ പകർത്താൻ ചലച്ചിത്രകാരന് സാധിക്കുന്നു. സ്നേഹം, ഏകാന്തത, വെറുപ്പ്, പാപം, ഓർമ്മ… എന്നിങ്ങനെ അനേകം മനുഷ്യാവസ്ഥയിലൂടെ കടന്നുപോകുന്ന സിനിമക്ക് ധാരാളം അവാര്ഡുകളും ലഭിക്കുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Drama #Russian

👍38❤6👏1🤩1😍1
Msone Official
Photo
#MSone Release - 156
Wild Strawberries (1957)
വൈൽഡ് സ്ട്രോബെറീസ് (1957)
ഭാഷ : സ്വീഡിഷ്
സംവിധാനം : Ingmar Bergman
പരിഭാഷ : ഉമ്മർ ടി.കെ
പോസ്റ്റർ : മനു എ ഷാജി
ജോണർ: ഡ്രാമ, റൊമാൻസ്
IMDb ⭐️ 8.2/10
ജീവിതത്തിൽ ഏതൊരു വ്യക്തി ആയാലും ശെരി സംഭവിക്കും എന്ന് നൂറ് ശതമാനം ഉറപ്പുള്ള ഒരു വസ്തുതയെ ബുദ്ധി ഉറച്ച കാലം മുതൽക്കേ ഭയപ്പെടുന്നുണ്ടെങ്കിൽ അത് മരണത്തെയാണ്, മരണം എന്നത് സുനിശ്ചിതമാണ്, സത്യമാണ്, തിരിച്ചറിവാണ്. കഥ കാരണം അത്ഭുതമായി മാറിയ സിനിമകൾ അനവധി ആണെങ്കിലും കഥയില്ലായ്മ കാരണം ഞെട്ടിച്ച അപൂർവം ചിലതെ ഉള്ളൂ, അവയിൽ ഒന്നാണ് വൈൽഡ് സ്ട്രോബറീസ്, വിശദീകരിക്കാൻ മാത്രമൊരു കഥ ചിത്രത്തിലില്ല. തന്റെ ജീവിതത്തിന്റെ അന്ത്യ കാലത്തേക്ക് കടന്ന ഒരു പ്രൊഫെസറാണ് സിനിമയുടെ കേന്ദ്ര കഥാപാത്രം, സ്വന്തം ആദരിക്കൽ ചടങ്ങിലേക്കുള്ള അയാളുടെ യാത്രയിലൂടെയാണ് കഥ മുന്നേറുന്നത്. മരണഭയം പ്രൊഫസറെ കാർന്ന് തിന്നുകയാണ്, അയാളുടെ ചിന്തകളിൽ പോലും മരണം ഭാഗമാവുകയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #ClassicJune2015 #Drama #Romanian #Swedish

👍34❤8🥰2
Msone Official
Photo
#MSone Release - 528
71: Into the Fire (2010)
71: ഇന്ടു ദ ഫയര് (2010)
ഭാഷ : കൊറിയന്
സംവിധാനം : John H. Lee
പരിഭാഷ : ഷിഹാസ് പരുത്തിവിള
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ: ആക്ഷൻ, വാർ, ഡ്രാമ
IMDb ⭐️ 7.4/10
1950 കളിൽ നടന്ന ആഭ്യന്തര യുദ്ധത്തിൽ നോർത്ത് കൊറിയയും സൗത്ത് കൊറിയയും എന്നന്നേക്കുമായി വിഭജിക്കപ്പെട്ടു. 71: ഇന്ടു ദി ഫയര് എന്ന ഈ ചിത്രം കേന്ദ്രീകരിക്കുന്നത് 71 വിദ്യർത്ഥി പോരാളികളുടെ നിലനിൽപിനായുള്ള പോരാട്ടങ്ങളുടെ നേർസാക്ഷ്യത്തിലേക്കാണ്. യഥാർത്ഥ ആളുകളെയും, സംഭവങ്ങളെയും ആസ്പദമാക്കി നിർമിച്ച ഈ ചിത്രം തുറന്ന് കാട്ടുന്നത് വ്യക്തിപരമായതും അല്ലാത്തുമായ പ്രശ്നങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്ന പോഹങ്ങ് ഗേൾസ് മിഡിൽ സ്ക്കൂളിനെ കൊറിയൻ സൈന്യം എത്തുന്നത് വരെ സംരക്ഷിക്കുക എന്നുള്ള ദൗത്യത്തിലേക്ക് 71 വിദ്യാർത്ഥികൾ വലിച്ചെറിയപ്പെടുന്നതിലേക്കാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Categories : #Action #English #Korean #War

👍50🔥9❤8👏1