Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
❤52👍21🔥4🥰4😁2
Msone Official
Photo
#MSone Release - 34

The Passion of the Christ (2004)
ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ് (2004)

ഭാഷ : അരാമയിക്
സംവിധാനം : Mel Gibson
പരിഭാഷ : ജേഷ് മോന്‍, അരുണ്‍ ജോർജ്‌ ആന്റണി & ശ്രീജിത്ത് പരിപ്പായി
പോസ്റ്റർ : ഷൈജു എസ്
ജോണർ : ഡ്രാമ

IMDb ⭐️ 7.2/10

മെല്‍ ഗിബ്സണ്‍ സംവിധാനം ചെയ്തു 2004 ൽ പുറത്തിറങ്ങിയ ചിത്രമാണ് “ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്“. തൻ്റെ മനുഷ്യജീവിതത്തിൻ്റെ അവസാന ദിനം യേശു അനുഭവിച്ച കുരിശാരോഹണവും പീഡനവുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. യേശുവിൻ്റെ കാലത്ത് ജറുസലേമിലും പരിസരങ്ങളിലും ആളുകൾ സംസാരിച്ചിരുന്ന അരമായ ഭാഷയിലാണ് ഈ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ യേശുവായി അഭിനയിച്ചിരിക്കുന്നത് “ജിം കവീസൽ” ആണ്. ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന ചിത്രം 61.2 കോടി ഡോളർ കളക്ഷൻ നേടുകയുണ്ടായി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Aramaic #Drama
👍78❤45😢10🔥5🥰4😱3😁1
Media is too big
VIEW IN TELEGRAM
ഉടൻ വരുന്നു...

EMPRESS KI
👍90🔥36❤17👏6🎉5
👍46❤19🥰5😁5🤩2
Msone Official
Photo
#MSone Release - 3171

X (2022)
എക്സ് (2022)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ti West
പരിഭാഷ : വിഷ്ണു പ്രസാദ്
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ഹൊറർ, മിസ്റ്ററി, ത്രില്ലർ

IMDb ⭐️ 6.6/10

2022-ലെ ഏറ്റവും നിരൂപക ശ്രദ്ധ പിടിച്ച് പറ്റിയ ഹൊറർ സിനിമകളിൽ ഒന്നാണ് എക്സ്.

ഒരു പോണോഗ്രഫി സിനിമ എടുക്കാനായി കുറച്ചാളുകൾ ചേർന്ന് ടെക്സസിലെ ഹ്യൂസ്റ്റണിലുള്ള ഒരു ഫാമിലേക്ക് യാത്ര തിരിക്കുന്നു. തൊട്ടടുത്ത് കഴിയുന്ന കണ്ടാൽ പേടിതോന്നിപോകുന്ന വൃദ്ധരായ രണ്ടാളുകളുടെ സ്ഥലമായിരുന്നു ആ ഫാം. കുറച്ചു ദിവസം താമസിക്കാമെന്ന വ്യാജേന ആ വൃദ്ധർ അറിയാതെ സിനിമ ഷൂട്ട് ചെയ്യാനായിരുന്നു അവരുടെ നീക്കം. എന്നാൽ ഷൂട്ടിങ് തകൃതിക്ക് നടക്കുന്നതിനിടയ്ക്ക് വെച്ച് ചില ദുരൂഹ സംഭവങ്ങൾ അരങ്ങേറുന്നതോടെ ഒരു സ്ലാഷർ സിനിമയെ അനുകരിക്കുന്ന രക്തചൊരിച്ചിലിലേക്ക് കഥ വഴിമാറുകയാണ്.

വിരലിലെണ്ണാവുന്ന താരങ്ങളും ഒറ്റ ലൊക്കേഷനുമുള്ള ചിത്രം ആദ്യ അവസാനം വരെ പിടിച്ചു ഇരുത്തും വിധം ഭീകരാന്തരീക്ഷം സൃഷ്‌ടിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്.

ഇതിലെ നായികയായ മിയ ഗോഥിനെ വെച്ച് ഈ സിനിമയോടൊപ്പം തന്നെ വളരെ രഹസ്യമായി “പേൾ” എന്ന പേരിൽ ഒരു പ്രീക്വൽ മൂവി കൂടി സംവിധായകൻ ടൈ വെസ്റ്റ് എടുത്തിരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #English #Horror #Mystery #Thriller
👍158❤41🔥6😁4😱4🥰3🎉1
👍33❤29😢8🤩8😁6🔥1
Msone Official
Photo
#MSone Release - 3172

The Empress Ki K-Drama (2013)
ദി എംപ്രസ്സ് കി കെ-ഡ്രാമ (2013)

Epsiodes 01-10
എപിസോഡ്സ് 01-10

ഭാഷ : കൊറിയൻ
സംവിധാനം : Han Hee & Seong-joon Lee
പരിഭാഷ: : ജീ ചാങ്-വൂക്ക് & അരുൺ അശോകൻ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ : ആക്ഷൻ, ഡ്രാമ, റൊമാൻസ്

IMDb ⭐️ 8.4/10

ഒക്ടോബർ 2013 മുതൽ ഏപ്രിൽ 2014 വരെ MBC ചാനലിൽ സംപ്രേഷണം ചെയ്ത കൊറിയൻ ഹിസ്റ്റോറിക്കൽ ഡ്രാമയാണ് ദി എംപ്രസ്സ് കി.

പതിമൂന്നാം നൂറ്റാണ്ടിൽ, തേദോ (പഴയ ബെയ്ജിങ്) തലസ്ഥാനമാക്കി ചൈന ഭരിച്ചിരുന്നത് മംഗോൾ വംശജരായിരുന്നു.
മംഗോൾ വംശത്തിലെ താഹ്വാൻ ചക്രവർത്തിയുടെ ഭരണകാലത്ത് യുവാൻ്റെ ആശ്രിത രാജ്യമായിരുന്ന ഗൊറിയോ (കൊറിയ) യിൽ നിന്ന് യുവാനിലേക്ക് അടിമപ്പെണ്ണായി കൊണ്ടു വന്ന സുങ് ന്യാങ് എന്ന ഗോറിയോ പെൺകുട്ടി അവളുടെ സൗന്ദര്യവും, ബുദ്ധിയും, രാജതന്ത്രവും യുദ്ധത്തിലെ പ്രാവീണ്യവും എല്ലാം സമർത്ഥമായി ഉപയോഗിച്ച് അധികാരത്തിൻ്റെ പടികൾ കയറി അവസാനം യുവാൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീന ശക്തിയുള്ള ചക്രവർത്തിനിയായി മാറിയ ആവേശകരമായ കഥയാണ് ഈ സീരീസിൽ പറയുന്നത്.

ഗൊറിയോ രാജാവായ വാങ് യൂ, യുവാൻ ചക്രവർത്തിയായ താഹ്വാൻ തെമൂർ, കി യാങ് എന്നീ പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് മുന്നോട്ട് പോകുന്ന എംപ്രസ്സ് കി നിരവധി മികച്ച കഥാ സന്ദർഭങ്ങളും വഴിത്തിരിവുകളും മികച്ച കഥാപാത്രങ്ങളും കൊണ്ട് സമ്പന്നമാണ്. ആദ്യ പകുതിയിൽ ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഡ്രാമ രണ്ടാം പകുതിയിൽ വികാര തീവ്രമായ കഥാ സന്ദർങ്ങളിലൂടെ കടന്ന് പോകുന്നു. അധികാരത്തിനും പണത്തിനും വേണ്ടിയുള്ള മനുഷ്യൻ്റെ ഒരിക്കലും അടങ്ങാത്ത അത്യാഗ്രഹത്തിൻ്റെ കഥ പറയുന്നതിനൊപ്പം തന്നെ അനശ്വര പ്രണയത്തിൻ്റെയും നിസ്വാർത്ഥ സൗഹൃദത്തിൻ്റെയും, വിശ്വസ്തതയുടെയും, ക്രൂരമായ ചതിയുടെയും, ഒടുങ്ങാത്ത പകയുടെയും, ത്യാഗത്തിൻ്റെയുമെല്ലാം നേർക്കാഴ്ച 51 എപ്പിസോഡുകളിലൂടെ പ്രേക്ഷകർക്ക് അനുഭവവേദ്യമാകും.

കാമ്പുള്ള കഥാപാത്രസൃഷ്ടി കൊണ്ടും കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന കഥ പറച്ചിൽ കൊണ്ടും അഭിനേതാക്കളുടെ സൂക്ഷ്മമായ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധേയമായ ഈ ഡ്രാമ ആ വർഷത്തെ മികച്ച അവാർഡുകളും നാമ നിർദ്ദേശങ്ങളും കരസ്ഥമാക്കിയിരുന്നു.

പ്രേക്ഷകരുടെ ഇഷ്ടവും നിരൂപക പ്രശസയും ഒരേ പോലെ പിടിച്ച് പറ്റിയ ദി എംപ്രസ്സ് കി സംപ്രേഷണത്തിൻ്റെ പത്താം വർഷത്തിലും കൊറിയൻ ഹിസ്റ്റോറിക് ഡ്രാമകളിൽ ഒരു ക്ലാസ്സിക് ആയി നിലകൊള്ളുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Drama #Korean #Romance #Web_Series
👍89❤23😢12😁6🔥5🤩5
❤49👍25😱7🔥4😁2
Msone Official
Photo
#MSone Release - 41

The Message (1976)
ദ മെസേജ് (1976)

ഭാഷ : ഇംഗ്ലീഷ്. അറബിക്
സംവിധാനം : Moustapha Akkad
പരിഭാഷ : റിയാസ് പുളിക്കൽ
പോസ്റ്റർ : പ്രവീൺ അടൂർ
ജോണർ: ബയോഗ്രഫി, ഡ്രാമ, ഹിസ്റ്ററി

IMDb ⭐️ 8.1/10

അടിച്ചമർത്തലുകളും അധിക്ഷേപങ്ങളും സഹിച്ചു വെറും മുപ്പത് പേർ മക്കയിൽ നിന്നും പലായനം ചെയ്യുമ്പോൾ ശത്രുക്കൾ അറിഞ്ഞില്ല, അവർ കൂടെ കൊണ്ടുപോയത് മക്ക തന്നെയായിരുന്നു എന്ന സത്യം. പിന്നീട് മുപ്പതിൽ നിന്നും ലക്ഷങ്ങളായി പടർന്നു പന്തലിച്ചപ്പോൾ ജനിച്ചുവളർന്ന മക്ക തിരിച്ചുപിടിക്കാൻ അവർ വന്നു. മക്കയും ഒപ്പം ജനഹൃദയങ്ങളും അവർ കീഴടക്കി. ഇസ്ലാമിക ചരിത്രത്തെ ഇത്രമേൽ മനോഹരമായും കൃത്യമായും വരച്ചിട്ട മറ്റൊരു സിനിമയുണ്ടോ എന്ന് തന്നെ സംശയമാണ്. ലോക ഭരണാധികാരികളെ ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള പ്രവാചകന്റെ സന്ദേശവുമായി അദ്ദേഹത്തിന്റെ അനുയായികളുടെ യാത്രയിലൂടെയാണ് ദ മെസേജ് തുടങ്ങുന്നത്.

നൂർ പർവ്വതത്തിലെ ഹിറാ ഗുഹയിൽ വെച്ച് പ്രവാചകത്വം സ്വീകരിക്കുന്ന മുഹമ്മദ്‌ നബി (സ)ക്ക് പിന്നീടങ്ങോട്ട് മക്കയിൽ ഒരേ സമയം അസ്വീകാര്യതയും സ്വീകാര്യതയും ലഭിച്ചു. സ്വന്തം ബന്ധുക്കൾതന്നെ അദ്ദേഹത്തെ വധിക്കാൻ പദ്ധതിയിട്ടു. ഇതെല്ലാം തരണം ചെയ്തു ഇസ്ലാമിനെ വളർത്താൻ പ്രവാചകനും അദ്ദേഹത്തിന്റെ അനുയായികളും അനുഭവിക്കേണ്ടി വന്ന യാതനകളുടെയും പീഡനങ്ങളുടെയും ചിത്രം ദ മെസേജിൽ വരച്ചിടുന്നു. പ്രവാചക പിതാവ് അബ്ദുല്ലയുടെ സഹോദരനായ ഹംസ (റ)വിന്റെയും ദത്തുപുത്രൻ സൈദ് (റ)വിന്റെയും വീക്ഷണങ്ങളിലൂടെയാണ് ദ മെസേജ് എന്ന സിനിമയുടെ ചരിത്രവിവരണം. പ്രതിരൂപവൽക്കരണം നിഷിദ്ധമെന്ന ഇസ്ലാമിക ആചാരം ഉൾക്കൊണ്ടു കൊണ്ട് പ്രവാചകന്റേത് കൂടാതെ ഇസ്ലാമിന്റെ ആദ്യത്തെ നാല് ഖലീഫമാരായ അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ), അലി (റ) എന്നിവരുടെ പ്രതിരൂപങ്ങൾ കാണിക്കാതിരിക്കാൻ ഈ സിനിമയുടെ സൃഷ്ടാക്കൾ ശ്രദ്ധിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Arabic #Biography #Drama #English #History
👍118❤61😁15😢7😱6🥰3
👍31❤10🔥9🥰8👏4🎉2
Msone Official
Photo
#MSone Release - 3174

Kill Boksoon (2023)
കിൽ ബൊക്സൂൻ (2023)

ഭാഷ : കൊറിയൻ
സംവിധാനം : Sung-hyun Byun
പരിഭാഷ : തൗഫീക്ക് എ
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ആക്ഷൻ, ത്രില്ലർ

IMDb ⭐️ 6.6/10

2023 ൽ നെറ്റ്ഫ്ലിക്സിലൂടെ പുറത്ത് വന്ന കൊറിയൻ ആക്ഷൻ ഡ്രാമാ ത്രില്ലറാണ് കിൽ ബൊക്സൂൻ.

ഒരേസമയം അമ്മയും വാടകകൊലയാളിയുമായി ജീവിക്കേണ്ടി വരുന്ന ഗിൽ ബൊക്സൂൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഗിൽ ബൊക്സൂനായി ജോൻ ദോ യോൻ വേഷമിടുമ്പോൾ ഇ സോം,കൂ ക്യോ ഹ്വാൻ, സോൾ ക്യൂങ് ഗു എന്നിവർ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. ഇവരെക്കൂടാതെ കൊറിയൻ സൂപ്പർ താരം ഹ്വാങ് ജുങ് മിൻ, ലീ ജേ വുക്ക് എന്നിവർ അതിഥി വേഷത്തിലെത്തുന്നു.

കൊറിയയിലെ കുപ്രസിദ്ധരായ ഒരു കൂട്ടം വാടകക്കൊലയാളികളുടെ സംഘടനയാണ് MK. സംഘടനാശക്തിയില്ലാതെ ചിതറിക്കിടന്നിരുന്ന ഒരു കൂട്ടം വാടകക്കൊലയാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യമായിരുന്നു അവർക്ക്. ആ MK യിലെ തലമൂത്ത വാടകക്കൊലയാളിയാണ് നായികയായ ഗിൽ ബൊക്സൂൻ. ജോലിയിലെ അവളുടെ മിടുക്കും കഴിവും കൊണ്ട് എല്ലാരും അവളെ വിളിച്ചിരുന്നത് കിൽ ബൊക്സൂൻ എന്നാണ്. എന്നാൽ ഒരമ്മയായി മാറുന്നതോടെ അവൾക്ക് ജോലിയിലെ താൽപര്യം നഷ്ടപ്പെടുന്നു. അങ്ങനെ കോൺട്രാക്ട് അവസാനിപ്പിക്കാനിരിക്കുന്ന അവൾക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷൻ ചിത്രമാണെങ്കിലും, കഥയ്ക്ക് അതീവ പ്രാധാന്യം നൽകി അതിനൊപ്പം ആക്ഷൻ കൊണ്ടുപോകാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

റോബോട്ടിക് ക്യാമറയിൽ ചിത്രീകരിച്ച കിടിലൻ ആക്ഷൻ രംഗങ്ങളും, മികച്ച വിഎഫ്എക്സും, ഒരുപിടി നല്ല അഭിനയമുഹൂർത്തങ്ങളും സമ്മാനിക്കുന്ന ചിത്രം നിരൂപകർക്കിടയിലും പ്രേക്ഷകർക്കിടയിലും മികച്ച പ്രതികരണം നേടി. മേക്കിംഗ് തന്നെയാണ് ചിത്രത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഇറങ്ങിയ ദിനം തന്നെ നെറ്റ്ഫ്ലിക്സ് ടോപ്പ് 10 ൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ചിത്രം, 26 മില്ല്യൺ വ്യൂ അവേഴ്സോടെ ഇപ്പോഴും 80 രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Korean #Thriller
👍118❤24🔥9🤩4🥰2👏1😁1
👍26❤5🤩5🥰2😁2👏1
Msone Official
Photo
#MSone Release - 3175

Pearl (2022)
പേൾ (2022)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Ti West
പരിഭാഷ : എൽവിൻ ജോൺ പോൾ
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : ഡ്രാമ, ഹൊറർ, ത്രില്ലർ

IMDb ⭐️ 7.0/10

ടൈ വെസ്റ്റ് സംവിധാനം ചെയ്തു മിയ ഗോത്ത് പ്രധാന വേഷത്തിൽ അഭിനയിച്ച, 2022-ൽ പുറത്തിറങ്ങിയ ഒരു ഹൊറർ ചിത്രമാണ് പേൾ. പ്രസ്തുത വർഷം ഇറങ്ങിയ “എക്സ്” എന്ന ചിത്രത്തിൻ്റെ പ്രീക്വൽ കൂടിയാണ് ചിത്രം.

1916 ൽ സ്പാനിഷ് ഫ്ലൂ ലോകമാസകലം പടർന്നു പിടിച്ച സമയത്ത്, ടെക്സാസിലെ ഒരു ഫാമിൽ താമസിക്കുകയാണ് പേൾ. രോഗം ബാധിച്ച് ചലന ശേഷി നഷ്ടപ്പെട്ട അച്ഛനെ പരിപാലിച്ചും, ഫാമിലെ ജോലികൾ ചെയ്യാൻ അമ്മയെയും സഹായിച്ചും പേൾ ദിവസങ്ങൾ തള്ളി നീക്കുന്നു. അവളുടെ ഭർത്താവായ ഹൗവേർഡ് അമേരിക്കൻ പട്ടാളത്തിൽ ചേർന്ന് ഒന്നാം ലോക മഹായുദ്ധത്തിൽ പങ്കെടുക്കാൻ യൂറോപ്പിൽ പോയിരിക്കുകയാണ്. മഹാമാരിയും, യുദ്ധവും കാരണം ഒറ്റപ്പെട്ട ഒരു ജീവിതം നയിക്കുന്ന പേളിൻ്റെ ആഗ്രഹമാണ് എന്നെങ്കിലും സിനിമയിൽ അഭിനയിക്കണമെന്നത്. അങ്ങനെയിരിക്കെ പേളിൻ്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരു അവസരം കിട്ടുന്നു.

പഴയ ടെക്നികളർ ചിത്രങ്ങളുടെ ഒരു ലുക്കും ഫീലുമാണ് പേളിന് ഉള്ളത്. ഒറ്റ വരിയിൽ വിശേഷിപ്പിച്ചാൽ “ദ വിസേർഡ് ഓഫ് ഓസിന്”, “മേരി പോപ്പിൻസിൽ” ഉണ്ടായ തല തെറിച്ച ഒരു ഹൊറർ സന്തതി എന്ന് ഈ ചലച്ചിത്രത്തെ വിശേഷിപ്പിക്കാം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #English #Horror #Thriller
👍89❤24🔥6😢4😱3🥰1🤩1
🥰57❤29👍18😱9🤩4
Msone Official
Photo
#MSone ReRelease - 978

Msone’s First English Subtitle

Dr. Babasaheb Ambedkar (2000)

Language : English
Direction : Jabbar Patel
Subtitle by : Subhash Ottumpuram, Sunil Nadakkal, Shihas Paruthivila, Fahad Abdul Majeed, Akhila Premachandran & Sree Dhar
Technical Support : Praveen Adoor & Nishad Jn
Poster : Nishad Jn
Genre : Biography, History

IMDb ⭐️ 8.9/10

A portrait of one of the greatest social reformers of our times – Ambedkar. The film documents the period between 1901 and 1956. The film delves more into Ambedkar’s life as a reformer, while his personal life is sort of skimmed over. Ambedkar who is the first graduate of his community, the untouchables, is an unassuming young man. All he is concerned about, even when he goes to New York for further studies is that he's there to study, not get involved in political issues and rallies. His exchanges with Afro-Americans, his teachers who support Human Rights and the inclusion of the 14th Amendment in the US Constitution granting rights to African-Americans however rouse the reformer in him. While India is fighting against the British rule on the political level spear-headed by Mahatma Gandhi, Ambedkar wages a social battle against the Upper Caste Hindus. Ambedkar and Gandhi clash in their ideologies. Yet Gandhi admires Ambedkar and it is on his insistence that Ambedkar is made the first Law Minister in Prime Minister, Nehru’s rule. The film ends on the note of salvation – where Ambedkar gives millions of untouchables an alternate religion where they find dignity, compassion and equality. He publicly renounces Hinduism and adopts Buddhism.

The English subtitle is only available on Msone

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #English #History
❤54👍37🥰4😱2😍2
❤49👍25🥰6
Msone Official
Photo
#MSone ReRelease - 1000

Dr. Babasaheb Ambedkar (2000)
ഡോ. ബാബാസാഹേബ് അംബേദ്‌കർ (2000)

ഭാഷ : ഇംഗ്ലീഷ്
സംവിധാനം : Jabbar Patel
പരിഭാഷ : സുഭാഷ് ഒട്ടുംപുറം, സുനിൽ നടക്കൽ, ഷിഹാസ് പരുത്തിവിള, ഫഹദ് അബ്ദുൽ മജീദ് & പ്രവീൺ അടൂർ
സാങ്കേതിക സഹായം : പ്രവീൺ അടൂർ & നിഷാദ് ജെ. എൻ
പോസ്റ്റർ : നിഷാദ് ജെ. എൻ
ജോണർ : ബയോഗ്രഫി, ഹിസ്റ്ററി

IMDb ⭐️ 8.9/10

ഇന്ത്യ കണ്ട എക്കാലത്തേയും മഹാരഥൻമാരിലൊരാളായ അംബേദ്കറുടെ ജീവിത കഥ. 1901 മുതൽ 1956 വരെയുള്ള അംബേദ്കറിന്റെ ജീവിതസമരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നമ്മൾ കണ്ടും കേട്ടുമറിഞ്ഞതിനേക്കാൾ കയ്പ്പേറിയ അനുഭവങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ സ്വകാര്യ ജീവിതം കടന്നുപോയതെന്ന് ചിത്രം വരച്ചിടുന്നു. തന്റെ സമുദായത്തിലത്തന്നെ ഏറ്റവും വിദ്യാസമ്പന്നനായിരുന്നിട്ടും ജാതിയുടെയും തൊട്ടുകൂടായ്മയുടേയും പേരിൽ നേരിട്ട അവഗണനകൾ, ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടു നിൽക്കുന്ന കാലയളവിൽ ഗാന്ധിജിയോട് അധഃകൃതർക്ക് വേണ്ടി ശക്തിയുത്തം വാദിച്ചിട്ടും സത്യാഗ്രഹമെന്ന ഗാന്ധിയൻ സമരരീതിക്കുമുന്നിൽ മുട്ടുമടക്കേണ്ടിവന്ന ഗതികേട്, ചതിക്കപ്പെടുമെന്നറിഞ്ഞിട്ടും ഇന്ത്യൻ ഭരണഘടനയുടെ നേതൃപദവി അലങ്കരിച്ചുകൊണ്ട് മധുരപ്രതികാരം ചെയ്ത ഇന്ത്യയുടെ ആദ്യത്തെ നിയമകാര്യ മന്ത്രി. അവസാനം ഇന്ത്യയിലെ കീഴ്ജാതിക്കാരുടെ ദയനീയസ്ഥിതിയിൽ മാറ്റമില്ലെന്ന് കണ്ട് അവരെ ബുദ്ധമതത്തിലേക്ക് നയിച്ച അംബേദ്കർ, ജനിച്ചത് ഹിന്ദുവായിട്ടാണെങ്കിലും മരിക്കുന്നത് അങ്ങനെയായിരിക്കില്ല എന്ന തന്റെ പ്രതിജ്ഞ നിറവേറ്റുന്നത് വരെയുള്ള ജീവിതം ചിത്രം വരച്ചു കാട്ടുന്നു. മമ്മൂട്ടി എന്ന അനശ്വര നടന് 1998 ലെ മികച്ച നടനുള്ള ദേശീയ അവാർഡിനർഹമാക്കിയ ചിത്രം ജബ്ബാർ പട്ടേലാണ് സംവിധാനം ചെയ്തത്.

എംസോണിനു വേണ്ടിയുള്ള ദീർഘകാല പ്രോജക്ടായിരുന്നു അംബേദ്കർ സിനിമയുടെ പരിഭാഷ.
ഇംഗ്ലീഷ് പരിഭാഷ ലഭ്യമല്ലാതിരുന്നതിനാൽ സംഘത്തിന് ആദ്യപടിയായി ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കേണ്ടിവന്നു. 2019 ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ എംസോൺ അത് റിലീസ് ചെയ്തു. തുടർന്ന് രണ്ടാം ഘട്ടമായിട്ടാണ് മലയാളം പരിഭാഷ പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യയുടെ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യത്തിൽ അംബേദ്കർ എന്ന സിനിമയുടെ പ്രാധാന്യം വളരെ വലുതാണെന്നതും പരിഭാഷാ സംഘത്തിന് പ്രചോദനം നൽകി.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Biography #English #History
👍196❤38🔥19😁6😱5🥰3👏1
👍40❤20😁3😱3
Msone Official
Photo
#MSone Release - 3176

#MsoneGoldRelease

A Dog’s Will (2000)
എ ഡോഗ്സ് വിൽ (2000)

ഭാഷ : പോർച്ചുഗീസ്
സംവിധാനം : Guel Arraes
പരിഭാഷ : മുബാറക് റ്റി എൻ
പോസ്റ്റർ : രോഹിത്ത് ജി. എസ്
ജോണർ : കോമഡി, ഡ്രാമ, ഫാന്റസി

IMDb ⭐️ 8.6/10

വടക്കുകിഴക്കൻ ബ്രസീലിൽ ദാരിദ്ര്യത്തിലും പട്ടിണിയിലുമായി കഴിയുന്ന രണ്ടു സുഹൃത്തുക്കളാണ്ചി ക്കോയും, “ചീവീട്” ജാക്കും. ആളൊരു പേടിത്തൊണ്ടനാണെങ്കിലും, ബഡായി പറയുന്നതിൽ മിടുക്കനാണ് ചിക്കോ. തൻ്റെ സംസാരത്തിലൂടെ ആരെയും വീഴ്ത്തുന്ന ബുദ്ധിമാനാണ് “ചീവീട്” ജാക്ക്. സ്ഥിരമായി ഒരു വരുമാന മാർഗ്ഗമില്ലാത്ത ഇരുവരും ഒരു ബേക്കറിയിൽ ജോലിക്ക് കയറുന്നതും, തുടർന്ന് നടക്കുന്ന രസകരമായ സന്ദർഭങ്ങളുമാണ് 2000 ൽ പുറത്തിറങ്ങിയ ബ്രസീലിയൻ കോമഡി ഫാൻ്റസി ചിത്രമായ O Auto da Compadecida (A Dog’s Will) ൻ്റെ പശ്ചാത്തലം.

1930 കളിലെ കൊടിയ ദാരിദ്ര്യവും, വരൾച്ചയും, സാധാരണക്കാർ നേരിടുന്ന അധികാരികളിൽ നിന്നുള്ള അവഗണനയും, സമൂഹത്തിലെ സമ്പന്നർ അനുഭവിച്ചു പോന്ന മേൽക്കോയ്മയുമെല്ലാം തമാശയുടെ അകമ്പടിയോടെ ചിത്രം വരച്ചു കാട്ടുന്നുണ്ട്. സിനിമയുടെ ഒരു പ്രത്യേക ഘട്ടത്തിൽ, കഥാപാത്രങ്ങളായി Jesus Christ, Virgin Mary, Devil എന്നിവരും എത്തുന്നുണ്ട്. പ്രസിദ്ധ ബ്രസീലിയൻ നാടകകൃത്തായ Ariano Suassuna യുടെ ഇതേ പേരിലുള്ള നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. എക്കാലത്തെയും മികച്ച ബ്രസീലിയൻ ചിത്രങ്ങളിൽ ഒന്നായി നിരൂപകർ വാഴ്ത്തുന്ന ഈ സിനിമ, Letterboxd വെബ്സൈറ്റിലെ Top 250 ൽ, മൂന്നാം സ്ഥാനത്തും ഇടം നേടിയിട്ടുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Fantasy #MsoneGold #Portuguese
👍70❤21😁1😱1
❤20👍15😢1