Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
❤32👍27😢16🔥1
Msone Official
Photo
#MSone Release - 729

Padmaavat
(2018)
പദ്മാവത് (2018)

ഭാഷ: ഹിന്ദി
സംവിധാനം: Sanjay Leela Bhansali
പരിഭാഷ: ഫ്രെഡി ഫ്രാൻസിസ്
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ, ഹിസ്റ്ററി, റൊമാൻസ്

IMDb ⭐️ 7.0/10

സജ്ഞയ് ലീല ബൻസാലി തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2018 ജനുവരി 25-ന് പ്രദർശനത്തിനെത്തുന്ന ബോളിവുഡ് ചലച്ചിത്രമാണ് പദ്മാവത്. സൂഫി കവി മാലിക് മുഹമ്മദ് ജയാസി 1540-ൽ അവധ് ഭാഷയിൽ രചിച്ച പദ്മാവത് എന്ന ഇതിഹാസ കാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. രജപുത്ര റാണിയായ പദ്മാവതിയുടെ കഥയാണ് ചിത്രം പറയുന്നത്. ഡൽഹി സുൽത്താനായിരുന്ന അലാവുദ്ദീൻ ഖിൽജിക്ക് മേവാറിലെ രത്തൻ സിങ്ങിന്റെ ഭാര്യയായ പദ്മാവതിയോടു തോന്നുന്ന പ്രണയവും അതേത്തുടർന്നുണ്ടാകുന്ന യുദ്ധവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദീപിക പദുകോൺ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിങ്ങും രത്തൻ സിങ്ങായി ഷാഹിദ് കപൂറും വേഷമിടുന്നു.

2017 ഡിസംബർ 1-ന് പദ്മാവതി എന്ന പേരിൽ പ്രദർശനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില വിവാദങ്ങളെത്തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് അനുവദിച്ചത്. ‘പദ്മാവതി’ എന്ന പേര് ‘പദ്മാവത്‘ എന്നാക്കി മാറ്റുന്നതുൾപ്പെടെ അഞ്ചു നിർദ്ദേശങ്ങളും ബോർഡ് മുന്നോട്ടുവച്ചിരുന്നു. ചിത്രീകരണം തുടങ്ങിയ നാൾ മുതൽ വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പദ്മാവത്. ചിത്രത്തിൽ അലാവുദ്ദീൻ ഖിൽജിയും പദ്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങളുണ്ടെന്ന അഭ്യൂഹം രജപുത്ര സമുദായത്തെ ചൊടിപ്പിച്ചതാണ് വിവാദങ്ങൾക്കു വഴിതെളിച്ചത്. ഖിൽജിക്കു മുമ്പിൽ കീഴടങ്ങാതെ ജൗഹർ അനുഷ്ഠിച്ചുകൊണ്ട് ജീവത്യാഗം ചെയ്ത പദ്മാവതിയെ ചിത്രത്തിൽ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണവുമായി രാജസ്ഥാനിലെ രജപുത് കർണി സേന പോലുള്ള സംഘടനകൾ രംഗത്തെത്തി. ചിത്രീകരണം തടസ്സപ്പെടുത്തുകയും സംവിധായകനെ ആക്രമിക്കുകയും ചെയ്ത പ്രതിഷേധക്കാർ ചിത്രത്തിലെ നായിക ഉൾപ്പടെയുള്ള അണിയറ പ്രവർത്തകർക്കു നേരെ വധഭീഷണി മുഴക്കി. ചിത്രം പ്രദർശനത്തിനെത്തുന്നത് തടയുമെന്നും പ്രഖ്യാപിച്ചു. ഇവർ പറയുന്നതു പോലെയുള്ള രംഗങ്ങൾ ചിത്രത്തിലില്ല എന്നാണ് സംവിധായകൻ ഉൾപ്പടെയുള്ളവർ ആവർത്തിച്ചു പറഞ്ഞത്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Drama #Hindi #History #Romance
👍86❤28🔥2😱2😢2
❤61😢26👍24😁4
Msone Official
Photo
#MSone Release - 3251

#OscarFest2024 - 03

Barbie (2023)
ബാര്‍ബി (2023)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം:
Greta Gerwig
പരിഭാഷ: എല്‍വിന്‍ ജോണ്‍ പോള്‍
പോസ്റ്റർ:
ഉണ്ണി ജയേഷ്
ജോണർ: അഡ്വഞ്ചർ, കോമഡി, ഫാന്റസി

IMDb ⭐️ 7.3/10

ലോക പ്രശസ്തമായ ബാര്‍ബി പാവകളെ ആസ്പദമാക്കി 2023-ല്‍ പുറത്തിറങ്ങിയ, ഗ്രെറ്റ ഗെര്‍വിഗ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് “ബാര്‍ബി”. മാര്‍ഗോ റോബിയുടെ നായികയായ ബാര്‍ബി, പാവകള്‍ മാത്രം വസിക്കുന്ന ബാര്‍ബിലാന്‍ഡ്‌ എന്ന വേറൊരു ലോകത്താണ് ജീവിക്കുന്നത്. യഥാര്‍ത്ഥ ലോകത്തിലെ ഓരോ പാവകളെയും പ്രതിനിധാനം ചെയ്തുകൊണ്ടുള്ള പാവകള്‍ ബാര്‍ബിലാന്‍ഡിലുമുണ്ട്, ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ജോഡിയായി ഒരു കെന്നുമുണ്ട്. അവിടെ ബാര്‍ബിക്ക് എല്ലാ ദിവസവും ഏറ്റവും മനോഹരമായ ദിവസമാണ്. അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ബാര്‍ബിക്ക് ഒരു അസ്തിത്വപ്രതിസന്ധിയുണ്ടായി മരണത്തെക്കുറിച്ചുള്ള ചിന്തകളും അല്ലാതെയുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നു. ഈ പ്രശ്നങ്ങള്‍ക്കെല്ലാം കാരണം, യഥാര്‍ത്ഥ ലോകത്തില്‍ തന്റെ ഉടമയായ പെണ്‍കുട്ടി അനുഭവിക്കുന്ന എന്തോ വിഷമമാണെന്ന് അവള്‍ മനസ്സിലാക്കുന്നു. തന്റെ ഉടമയെ കണ്ടുപിടിച്ച് പ്രശ്നങ്ങളെല്ലാം പരിഹരിക്കാന്‍ അവള്‍ യഥാര്‍ത്ഥ ലോകത്തിലേക്ക് പോകുന്നു. കൂട്ടത്തില്‍ അവളുടെ കെന്നും അവളറിയാതെ അവളുടെ കൂടെ സഹായത്തിന് കൂടുന്നു. തുടര്‍ന്ന് യഥാര്‍ത്ഥ ലോകത്തില്‍ ബാര്‍ബിയും കെന്നും ചെന്ന് പെടുന്ന സന്ദര്‍ഭങ്ങളും, അത് അവരെയും അവരുടെ ലോകത്തെയും യഥാര്‍ത്ഥ ലോകത്തെയും എങ്ങനെ ബാധിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.

ആക്ഷേപഹാസ്യം വിഭാഗത്തില്‍ പെടുന്ന ചിത്രം 2023-ല്‍ ലോക ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായി. ക്രിസ്റ്റഫര്‍ നോളന്റെ “
ഓപ്പന്‍ഹൈമര്‍” എന്ന സിനിമയുടെ കൂടെ ചിത്രം റിലീസ് ചെയ്തത് “ബാര്‍ബന്‍ഹൈമര്‍” എന്ന പ്രതിഭാസത്തിന് കാരണമാവുകയും, രണ്ട് ചിത്രങ്ങളുടെയും റിലീസ് വാരം, ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക ബോക്സ് ഓഫീസ് കണ്ട ഏറ്റവും വലിയ പണം വാരി വാരങ്ങളില്‍ ഒന്നാവുകയും ചെയ്തു.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure #Comedy #English #Fantasy #Oscar_Fest_2024
👍126❤114😢18😁8😱6🥰2
👍33❤11
Msone Official
Photo
#MSone Release - 3252

You Will Die at Twenty (2019)
യൂ വിൽ ഡൈ അറ്റ് ട്വന്റി (2019)

ഭാഷ: അറബിക്
സംവിധാനം: Amjad Abu Alala
പരിഭാഷ: ജസീം ജാസി
പോസ്റ്റർ: പ്രവീൺ അടൂർ
ജോണർ: ഡ്രാമ

IMDb ⭐️ 7.1/10

നിങ്ങളൊരു കടുത്ത മതവിശ്വാസിയാണെന്ന് സങ്കൽപ്പിക്കുക. നിങ്ങൾ വളരെയധികം വിശ്വാസമർപ്പിക്കുന്ന ഭക്തിയോടെ കാണുന്ന ഒരു സിദ്ധൻ 20-മത്തെ വയസ്സിൽ നിങ്ങൾ മരിക്കുമെന്ന് പ്രവചനം നടത്തിയിട്ടുണ്ടെന്നും സങ്കൽപ്പിക്കുക. എങ്കിൽ എപ്രകാരമായിരിക്കും പിന്നീട് നിങ്ങളുടെ ജീവിതം!? ജീവിതത്തിലെ സന്തോഷങ്ങളെല്ലാം നഷ്ടപ്പെടുത്തി, ഓരോ ദിവസവും മരണത്തെക്കുറിച്ച് മാത്രം ചിന്തിച്ച്, മനസ്സ് മരവിച്ച്, ബാല്യവും കൗമാരവുമെല്ലാം അതിന്റെ ഭീതിയിൽ എരിയിച്ച് ജീവിച്ചു തീർക്കേണ്ട അവസ്ഥ. എത്രത്തോളം ദയനീയവും ഭീകരവുമായിരിക്കും അങ്ങനെയൊരു ജീവിതം! ‘യൂ വിൽ ഡൈ അറ്റ് ട്വന്റി‘ എന്ന സുഡാനിസ് സിനിമ അത്തരമൊരു പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. ‘മുസമ്മിൽ’ എന്ന കൗമാരക്കാരനാണ് ഒരു മത ദിവ്യന്റെ പ്രവചനം കാരണം ‘മരിച്ചു ജീവിക്കുന്ന’ കഥാപാത്രമാകുന്നത്. മരണത്തിലേക്ക് മാത്രം ചിന്ത കേന്ദ്രീകരിക്കുന്ന മനസ്സുമായി, അതിലേക്ക് ദിവസങ്ങളെണ്ണി നടന്നടുക്കുന്ന മുസമ്മിലിന് ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. കടുത്ത മാനസിക സംഘർഷങ്ങൾ അനുഭവിക്കേണ്ടിവരുന്നു. സൗഹൃദങ്ങളും, പ്രണയവും അവന് നഷ്ടപ്പെടുന്നു. ജീവനുള്ള ഒരു ശവത്തെ പോലെയാണ് അവനെ അച്ഛനും, അമ്മയും, കുടുംബക്കാരും, നാട്ടുകാരും, കൂട്ടുകാരും എല്ലാം കാണുന്നത്. സമപ്രായക്കാരുടെ ഒരുപാട് പരിഹാസങ്ങൾക്കും ക്രൂര വിനോദങ്ങൾക്കും അവൻ ഇരയാകേണ്ടി വരുന്നു!

‘അംജദ് അബൂ അലാലാ’ യുടെ സംവിധാനത്തിൽ പിറവികൊണ്ട സിനിമ സുഡാൻ എന്ന രാജ്യത്തിലും അതിന്റെ സംസ്കാരത്തിലും വേരൂന്നിയിരിക്കുന്ന മത അന്ധവിശ്വാസങ്ങളിലേക്കും അനാചാരങ്ങളിലേക്കും ഫോക്കസ് ചെയ്യുകയാണെങ്കിലും, ലോകത്ത് അപ്രകാരം തീവ്ര മതവിശ്വാസവും അനാചാരങ്ങളും ഏതൊക്കെ ജീവിതങ്ങളെ താറുമാറാക്കിയിട്ടുണ്ടോ അവയെല്ലാം സിനിമ പ്രതിനിധീകരിക്കുന്നു. കടുത്ത മതവിശ്വാസവും ആചാരങ്ങളും മതാന്ധത ബാധിച്ച ഒരു സമൂഹവും. വ്യക്തിസ്വാതന്ത്ര്യത്തെ എത്രത്തോളം വരിഞ്ഞുമുറുക്കുന്നു എന്നതും, എത്രത്തോളം ദയനീയമായ ജീവിത സാഹചര്യങ്ങളിലേക്കും പ്രതിസന്ധികളിലേക്കും വ്യക്തി ജീവിതത്തെ നയിക്കുന്നുവെന്നും ‘മുസമ്മിൽ’ എന്ന കഥാപാത്രത്തിലൂടെ സിനിമ വരച്ചുകാട്ടുന്നു. സുഡാനിലെ ഒരു നദീതീര ഗ്രാമത്തിന്റെ ദൃശ്യഭംഗി നിറയുന്ന ഫ്രെയിമുകൾക്കൊപ്പം.. ആഫ്രിക്കൻ ജനതയുടെ ജീവിതരീതിയും, സംസ്കാരങ്ങളും, ആചാരങ്ങളും കഥയോട് ചേർന്നു പോകുന്ന രീതിയിൽ മിഴിവോടെ ദൃശ്യവൽക്കരിച്ചിട്ടുണ്ട് സിനിമയിൽ. അകവും പുറവും അന്ധവിശ്വാസങ്ങളുടെ ഇരുട്ടുമൂടിയ ജനതയുടെ കഥയാണെങ്കിലും, ഒരു പ്രത്യാശ പോലെ പുരോഗമന ചിന്തയും, മാനവികതയും, സിനിമയുമെല്ലാം സ്ക്രീനിൽ ഇടയ്ക്കിടെ തെളിഞ്ഞു വരുന്നുണ്ട്.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Arabic #Drama
👍141❤40😱4🔥3😁1
👍50❤18🔥7😁2
Msone Official
Photo
#MSone Release - 3253

10,000 BC (2008)
10,000 ബിസി (2008)

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Roland Emmerich
പരിഭാഷ: സോണി ഫിലിപ്പ്
പോസ്റ്റർ: നിഷാദ് ജെ. എൻ
ജോണർ: ആക്ഷൻ, അഡ്വഞ്ചർ, ഡ്രാമ

IMDb ⭐️ 5.1/10

ചരിത്രാതീത കാലത്തെ മലമടക്കുകൾക്കിടയിൽ താമസിക്കുന്ന മാമത്ത് വേട്ടക്കാരായ ഒരു ചെറിയ ഗോത്ര സമൂഹത്തെ ചുറ്റിപറ്റിയാണ് ഈ കഥ നടക്കുന്നത്. കഥയിലെ നായകനായ ദില്ലെ എന്ന ചെറുപ്പക്കാരൻ തന്റെ ചെറുപ്പകാലം മുതലെ ഇവോലെറ്റ് എന്ന യുവതിയുമായി പ്രണയത്തിലായിരുന്നു. ഒരു രാത്രി കുതിരപുറത്തെത്തിയ ഒരു കൂട്ടം പടയാളികൾ ഈ ഗോത്രസമൂഹത്തെ ആക്രമിക്കുകയും ഇവൊലെറ്റ് ഉൾപ്പെടെയുള്ള ഒരുപാട് ആളുകളെ പിടിച്ചുകെട്ടി കൊണ്ടുപോകുകയും ചെയ്യുന്നു. തന്റെ പ്രണയിനിയെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട ദില്ലെ അവരെ തിരിച്ചുകൊണ്ടുവരാൻ തന്റെ കൂടെയുള്ള കുറച്ചുപേരേയും കൂട്ടി അവരുടെ പിന്നാലെ മലകയറി പോകുന്നു. ദില്ലെയ്ക്ക് ഇവോലെറ്റിനേയും സുഹൃത്തുക്കളെയും രക്ഷിക്കാനാകുമോ, ഈ യാത്രയിൽ അവരെ കാത്തിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണ്, അവരെ എന്തിനാണ് ഈ പടയാളികൾ തട്ടിക്കൊണ്ട് പോയത് എന്നീ ചോദ്യങ്ങളിലൂടെയുള്ള ഉദ്വേഗജനകമായ യാത്രയാണ് ഈ സിനിമയുടെ ഇതിവൃത്തം.

മികച്ച കഥ, വിഷ്വൽ എഫക്റ്റ്സ്, അഭിനേതാക്കളുടെ മികച്ച പ്രകടനം എന്നിവയാൽ സമ്പന്നമായ ഈ സിനിമ നിങ്ങളെ ഒരു തരത്തിലും നിരാശരാക്കില്ല എന്നത് തീർച്ച.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Action #Adventure #Drama #English
👍121❤29🔥19👏1😍1
👍29❤12😁3
Msone Official
Photo
#MSone Release - 3254

One fine spring day (2001)
വൺ ഫൈൻ സ്പ്രിങ് ഡേ (2001)

ഭാഷ: കൊറിയൻ
സംവിധാനം: Jin-ho Hur
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: അഷ്‌കർ ഹൈദർ
ജോണർ: ഡ്രാമ, റൊമാൻസ്

IMDb ⭐️ 7.0/10

ക്രിസ്മസ് ഇൻ ആഗസ്റ്റ് (1998), ഏപ്രിൽ സ്നോ (2005), സീസൺ ഓഫ് ഗുഡ് റെയിൻ (2009), തുടങ്ങിയ മനോഹരമായ കൊറിയൻ ചിത്രങ്ങൾ സമ്മാനിച്ച ഹ്വോ ജിൻ ഹൊ സംവിധാനം ചെയ്ത മറ്റൊരു കൊറിയൻ ക്ലാസിക് ചിത്രമാണ് “വൺ ഫൈൻ സ്പ്രിങ് ഡേ”. മേൽ പറഞ്ഞ ചിത്രങ്ങളെ പോലെ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്ന ചിത്രം മികവാർന്ന ഛായാഗ്രഹണത്തിലൂടെയും ഏറെ മുന്നിട്ട് നിൽക്കുന്നു.
ഒരു വസന്തത്തിൽ പൂവിട്ട രണ്ട് കമിതാക്കളുടെ പ്രണയവും തുടർന്ന് അങ്ങോട്ടുള്ള വ്യതിയാനങ്ങളാണ് ചിത്രം വരച്ച് കാട്ടുന്നത്. ക്ലാസിക് പ്രണയ ചിത്രങ്ങളെ നെഞ്ചോട് ചേർക്കുന്നവർ മിസ്സ് ചെയ്യാതെ കാണുക.
👍53❤21🔥13👏1🎉1
👍34❤13
Msone Official
Photo
#MSone Release - 3160

Short Films Special Release – 11
ഷോര്‍ട്ട് ഫിലിംസ് സ്പെഷ്യല്‍ റിലീസ് – 11

ഷോർട് ഫിലിം – 03

Alien (2023)
ഏലിയൻ (2023)

ഭാഷ: കൊറിയൻ
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഷാദ് ജെ. എൻ
ജോണർ: ഷോർട്

പ്രപഞ്ചത്തിലെ ഏതോ കോണിൽ നിന്ന് ഭൂമിയിലേക്ക് എത്തപ്പെട്ട ഒരു സ്ത്രീയിലൂടെ ഈ ഷോർട് ഫിലിം ആരംഭിക്കുന്നത്.യഥാർത്ഥത്തിൽ വേറേ ലോകത്ത് നിന്ന് വരുന്നവർ മാത്രമാണോ “ഏലിയൻ”?, അതോ നമുക്ക് ചുറ്റുമുള്ളവരോ? ചെറിയ ദൈർഘ്യത്തിൽ വല്യ അർത്ഥങ്ങൾ സമ്മാനിക്കുന്ന ഒരു കൊച്ചു കൊറിയൻ ഷോർട്ട് ഫിലിം.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Adventure #Animation #Drama #English #Korean #Short
👍77❤29🔥2
Media is too big
VIEW IN TELEGRAM
കാത്തിരിക്കുക...

The Worst of Evil

ട്രൈലെർ: സഞ്ജയ് എം എസ്
തംബ്നെയില്‍: അഷ്‌കർ ഹൈദർ
❤189🔥48👍47👏8🎉6🥰5😁4😱2🤩2
Follow the Msone Official channel on WhatsApp: https://whatsapp.com/channel/0029Va9NyoSCxoArYiVnLp2w
👍73❤37🥰6😁3😱3
👍40❤35🥰3🤩3
Msone Official
Photo
#MSone Release - 3255

Missing (2022)
മിസ്സിങ് (2022)

ഭാഷ: ജാപ്പനീസ്
സംവിധാനം: Shinzô Katayama
പരിഭാഷ: വിഷ്ണു ഷാജി
പോസ്റ്റർ: നിഷാദ് ജെ. എൻ
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി

IMDb ⭐️ 7.0/10

ഭാര്യയുടെ മരണത്തെത്തുടർന്ന് വിഷാദത്തിലേക്കും കടത്തിലേക്കും മുങ്ങിയ സതോഷിയെ ഒരു ദിവസം പുലർച്ചെ മുതൽ കാണാതാകുന്നു. അദ്ദേഹത്തെ അന്വേഷിച്ചിറങ്ങിയ മകൾ അവസാനം ചെന്നെത്തുന്നത് പോലീസ് അന്വേഷിക്കുന്ന സീരിയൽ കില്ലറുടെ അടുത്താണ്. സ്ഥിരം സീരിയൽ കില്ലിംഗ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കഥയാണ് ഈ ജാപ്പനീസ് ചിത്രം സ്വീകരിച്ചിരിക്കുന്നത്. അതു തന്നെയാണ് ഈ ചിത്രത്തിന്റെ വിജയവും. ചടുലമായ തിരക്കഥ സമ്മാനിക്കുന്ന അപ്രതീക്ഷിതമായ വഴിത്തിരിവുകൾ മനുഷ്യവികാരത്തിന്റെ ആഴങ്ങളിലേക്കാണ് നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നത്. ജാപ്പനീസ് ത്രില്ലർ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ക്രൈം ത്രില്ലർ ഡ്രാമ ചിത്രം കൂടിയാണിത്.

വയലൻസും ന്യൂഡിറ്റി ഉള്ളതിനാൽ പ്രായപൂർത്തിയായവർ മാത്രം കാണുക.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Crime #Drama #Japanese #Mystery
👍140❤48😱8🥰5🎉4😁3
യവനിക വീണു.... 💔
😢407❤64👍16😱6
👍52❤27🤩1
Msone Official
Photo
#MSone Release - 3256

Where the Tracks End (2023)
വേർ ദ ട്രാക്ക്സ് എൻഡ് (2023)

ഭാഷ: സ്പാനിഷ്
സംവിധാനം: Ernesto Contreras
പരിഭാഷ: രമേഷ് എ ആര്‍
പോസ്റ്റർ: നിഷാദ് ജെ. എൻ
ജോണർ: കോമഡി, ഡ്രാമ, ഫാമിലി

IMDb ⭐️ 7.1/10

ജാവിർ പെനലോസ രചന നിർവഹിച്ച്, എർണസ്റ്റോ കോൺട്രിറാസിന്റെ സംവിധാനത്തിൽ, 2023-ൽ പുറത്തിറങ്ങിയ മനോഹരമായ ഒരു സ്പാനിഷ് ചലച്ചിത്രമാണ്, വേർ ദ ട്രാക്ക്സ് എൻഡ്.

ഇകൽ എന്ന ബാലനും അവന്റെ കുടുംബവും, അച്ഛന്റെ ജോലിയുമായി ബന്ധപ്പെട്ട് മെക്സിക്കോയിലെ ഒരു ഉൾ ഗ്രാമത്തിൽ എത്തുന്നതും, പിന്നീട് ഇകലിന്റ ജീവിതത്തിൽ സംഭവിക്കുന്നതുമായുള്ള കാര്യങ്ങളാണ് ഈ ചിത്രത്തിൽ കാണിക്കുന്നത്. കൂട്ടുകാരും, ടീച്ചറും, വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും, പ്രകൃതിയും എല്ലാം കോർത്തിണക്കിയ ഒരു മനോഹര ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം. ഗ്രാമത്തിന്റെ പ്രകൃതി ഭംഗി ഈ ചിത്രത്തിലുടനീളം കാണാം. അൽപം നൊമ്പരവും, ചെറിയൊരു സസ്പെൻസും, പിന്നീടൊരു പുഞ്ചിരിയും സമ്മാനിച്ചുകൊണ്ടായിരിക്കും ഈ ചിത്രം അവസാനിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Categories : #Comedy #Drama #Family #Spanish
👍103❤35😁1😱1
This media is not supported in your browser
VIEW IN TELEGRAM
MOVING (2023) K-Drama

ഉടൻ വരുന്നു, നമ്മുടെ എം സോണിൽ💥
🔥228👍51❤32🎉6😱5😁2