Msone Official
Photo
#Msone Release - 3713 (Series)
Delhi Crime Season 3 (2025)
ഡെൽഹി ക്രൈം സീസൺ 3 (2025)
പരിഭാഷ: സജയ് കുപ്ലേരി
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഹിന്ദി
സംവിധാനം: Tanuj Chopra
ജോണർ: ക്രൈം, ഡ്രാമ
IMDb : 8.5 (NC-17)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Delhi Crime Season 3 (2025)
ഡെൽഹി ക്രൈം സീസൺ 3 (2025)
പരിഭാഷ: സജയ് കുപ്ലേരി
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഹിന്ദി
സംവിധാനം: Tanuj Chopra
ജോണർ: ക്രൈം, ഡ്രാമ
IMDb : 8.5 (NC-17)
മനുഷ്യക്കടത്തിന്റെ ഇരുണ്ട ലോകത്തെ വെളിച്ചത്ത് കൊണ്ടുവരാൻ ശ്രമിക്കുന്ന വർത്തിക ചതുർവേദിയുടെയും സംഘത്തിന്റെയും അതീവ ഉദ്വേഗജനകമായ അന്വേഷണമാണ് ഡെൽഹി ക്രൈം സീസൺ 3.
2012 -ലെ Baby Falak കേസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചില സംഭവവികാസങ്ങളും കഥയിൽ സമാന്തരമായി നെയ്തുചേർത്തിരിക്കുന്നു.
മുൻ സീസണുകളിൽ നിന്ന് ഷെഫാലി ഷാ (വർത്തിക ചതുർവേദി), രസിക ദുഗൽ (നീതി സിങ് IPS), രാജേഷ് തൈലാംഗ് (ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ്), എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളുമായി തിരിച്ചെത്തുമ്പോൾ, പുതിയ സീസണിലെ പ്രധാന ആകർഷണമായി ഹുമ ഖുറേഷി, ‘ബഡി ദിദി’ എന്ന ശക്തമായ പ്രതിനായിക കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤41🔥9❤🔥2👍2
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
03/08/26 മുതൽ 09/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
House of the Dragon Season 3 (2026)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)
Release No : 3686
പരിഭാഷ: വിഷ്ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8839
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
03/08/26 മുതൽ 09/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
House of the Dragon Season 3 (2026)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)
Release No : 3686
പരിഭാഷ: വിഷ്ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8839
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤46🔥16👌5👍3👏2🎉1
Msone Official
Photo
#Msone Release - 3714 (Movie)
Tuner (2025)
ട്യൂണർ (2025)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Daniel Roher
ജോണർ: ക്രൈം, ഡ്രാമ
IMDb : 7.2 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Tuner (2025)
ട്യൂണർ (2025)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: അഷ്കർ ഹൈദർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Daniel Roher
ജോണർ: ക്രൈം, ഡ്രാമ
IMDb : 7.2 (R)
അസാധാരണ കേൾവിശക്തിയുള്ള ഒരാളെ ഈ സമൂഹം മികച്ചൊരു സംഗീതജ്ഞനാക്കി മാറ്റുമോ അതോ ഒരു കുറ്റവാളിയാക്കി മാറ്റുമോ? ദൈവം നൽകിയ വരദാനത്തെ പണത്തോടുള്ള ആർത്തി കാരണം ദുരുപയോഗം ചെയ്യുന്നവരുടെ നേർച്ചിത്രമാണ് ഈ ചിത്രം വരച്ചുകാട്ടുന്നത്. വലിയ പ്ലോട്ട് ട്വിസ്റ്റുകളോ ഉദ്വേഗ മുഹൂർത്തങ്ങളോ പ്രതീക്ഷിക്കാതെ കാണാൻ സാധിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രം, തിയേറ്ററുകളിൽ മികച്ച ബോക്സ് ഓഫീസ് വിജയവും നിരൂപക പ്രശംസയും നേടുകയുണ്ടായി.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤49👍3
Msone Official
Photo
#Msone Release - 3716 (Movie)
Lee Cronin's The Mummy (2026)
ലീ ക്രോനിൻസ് ദ മമ്മി (2026)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Lee Cronin
ജോണർ: ഹൊറർ
IMDb : 6.2 (R)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
Lee Cronin's The Mummy (2026)
ലീ ക്രോനിൻസ് ദ മമ്മി (2026)
പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Lee Cronin
ജോണർ: ഹൊറർ
IMDb : 6.2 (R)
നൂറ്റാണ്ടുകൾക്ക് മുൻപ് ഈജിപ്റ്റിലെ മരുഭൂമിയിൽ അടക്കം ചെയ്യപ്പെട്ട ഒരു മമ്മിയും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അസ്വാഭാവിക സംഭവങ്ങളുമാണ് ലീ ക്രോണിൻ സംവിധാനം ചെയ്ത ‘ദ മമ്മി’ (2026) എന്ന ചിത്രം പറയുന്നത്.
മരണശേഷവും ആത്മാവിന് ശരീരം ആവശ്യമാണെന്ന് വിശ്വസിച്ചിരുന്ന പുരാതന ഈജിപ്തിൽ, സുഗന്ധദ്രവ്യങ്ങളും പ്രത്യേക എണ്ണകളും ഉപയോഗിച്ച് മൃതദേഹങ്ങൾ അഴുകാതെ സൂക്ഷിച്ചിരുന്നു. ഈ പ്രക്രിയയെ ‘മമ്മിഫിക്കേഷൻ’ എന്നും അങ്ങനെ സൂക്ഷിച്ച മൃതദേഹങ്ങളെ ‘മമ്മി’ എന്നും വിളിക്കുന്നു. മന്ത്രങ്ങൾ എഴുതിയ തുണികൾ കൊണ്ട് പൊതിഞ്ഞ ഇത്തരം മമ്മികളെ പിരമിഡുകളിലോ രഹസ്യ അറകളിലോ അടക്കം ചെയ്തിരുന്നു. അത്തരമൊരു മമ്മിയും അതുമായി ബന്ധപ്പെട്ട അമാനുഷിക ദുഷ്ടശക്തിയുമാണ് ഈ സിനിമയുടെ കാതലെന്നു പറയാം.
ലോകമെങ്ങും തരംഗമായ മുൻപത്തെ ‘മമ്മി’ ചിത്രങ്ങളുമായി നേരിട്ട് ബന്ധമില്ലാത്തതിനാൽ, ഈ ചിത്രം കാണുന്നതിനു മുമ്പ് മറ്റു മമ്മി ചിത്രങ്ങൾ കാണണമെന്ന് നിർബന്ധമില്ല. പരമ്പരാഗത മമ്മി സിനിമകളിലേതു പോലെ സാഹസികതയോ മരുഭൂമിയിലെ ആക്ഷൻ രംഗങ്ങളോ സയൻസ് ഫിക്ഷൻ ഘടകങ്ങളോ ഒന്നും ഈ ചിത്രത്തിൽ പ്രതീക്ഷിക്കേണ്ടതില്ല. പകരം, 1930-കളിലെ മമ്മി ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ഇരുണ്ട ഗോഥിക് ഹൊറർ പശ്ചാത്തലവും ബോഡി ഹൊററും പ്രേതബാധയും രക്തച്ചൊരിച്ചിലുകളും സമാസമം ചേർത്തുണ്ടാക്കിയ ഈ ചിത്രം ഹൊറർ സിനിമാ പ്രേമികൾക്കൊരു വേറിട്ട അനുഭവമായിരിക്കും.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤66🔥11👍7
Please open Telegram to view this post
VIEW IN TELEGRAM
❤226👍10🎉8😍7😇4🤝4
Stremio Nuvio പോലുള്ള മീഡിയ സെന്ററുകളിൽ ഉപയോഗിക്കാനുള്ള എംസോൺ സബ്ടൈറ്റിൽ ആഡോൺ പുറത്തിറക്കുന്നു.
ഇത്തരം പ്ലാറ്റ്ഫോമുകളിൽ എംസോൺ ആഡോൺ ഇൻസ്റ്റാൾ ചെയ്താൽ സബ്ടൈറ്റിൽ മലയാളം തെരഞ്ഞെടുക്കുമ്പോൾ എംസോണിൽ ലഭ്യമായ സബ്ടൈറ്റിലുകൾ സെലക്ട് ചെയ്ത് ആസ്വദിക്കാം.
ആഡോൺ ലിങ്ക് : https://addon.malayalamsubtitles.org/
ഇത്തരം പ്ലാറ്റ്ഫോമുകളിൽ എംസോൺ ആഡോൺ ഇൻസ്റ്റാൾ ചെയ്താൽ സബ്ടൈറ്റിൽ മലയാളം തെരഞ്ഞെടുക്കുമ്പോൾ എംസോണിൽ ലഭ്യമായ സബ്ടൈറ്റിലുകൾ സെലക്ട് ചെയ്ത് ആസ്വദിക്കാം.
ആഡോൺ ലിങ്ക് : https://addon.malayalamsubtitles.org/
🔥46❤31🎉4
#MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
10/08/26 മുതൽ 16/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
House of the Dragon Season 3 (2026)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)
Release No : 3686
പരിഭാഷ: വിഷ്ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8998
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
10/08/26 മുതൽ 16/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
House of the Dragon Season 3 (2026)
ഹൗസ് ഓഫ് ദ ഡ്രാഗൺ സീസൺ 3 (2026)
Release No : 3686
പരിഭാഷ: വിഷ്ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8998
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤29🔥25👏9
എംസോൺ റിലീസ് – 3697
Agent Kim Reactivated (2026)
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)
• ഭാഷ : #Korean
• പരിഭാഷ : അരവിന്ദ് കുമാർ, സജിൻ.എം.എസ്
• ജോണർ : #Action #Crime #Thriller
അടിയുടെ ഇടിയുടെ ചിരിയുടെ പൊടിപൂരം... 😃❤️
==========================
📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇
https://malayalamsubtitles.org/languages/korean/agent-kim-reactivated-2026/
Agent Kim Reactivated (2026)
ഏജന്റ് കിം റീ ആക്ടിവേറ്റഡ് (2026)
• ഭാഷ : #Korean
• പരിഭാഷ : അരവിന്ദ് കുമാർ, സജിൻ.എം.എസ്
• ജോണർ : #Action #Crime #Thriller
അടിയുടെ ഇടിയുടെ ചിരിയുടെ പൊടിപൂരം... 😃❤️
==========================
📥 ഡൗൺലോഡ് മലയാളം സബ്ടൈറ്റിൽ 👇
https://malayalamsubtitles.org/languages/korean/agent-kim-reactivated-2026/
❤94🔥12👍1🤝1
Msone Official
Photo
#Msone Release - 3718 (Movie)
The Translators (2019)
ദ ട്രാൻസ്ലേറ്റേഴ്സ് (2019)
പരിഭാഷ: ആസിഫ് ആസി
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഫ്രഞ്ച്
സംവിധാനം: Régis Roinsard
ജോണർ: മിസ്റ്ററി, ത്രില്ലർ
IMDb : 6.5 (N/A)
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
The Translators (2019)
ദ ട്രാൻസ്ലേറ്റേഴ്സ് (2019)
പരിഭാഷ: ആസിഫ് ആസി
പോസ്റ്റർ: അമൽ വർഗീസ്
ഭാഷ: ഫ്രഞ്ച്
സംവിധാനം: Régis Roinsard
ജോണർ: മിസ്റ്ററി, ത്രില്ലർ
IMDb : 6.5 (N/A)
ഒരു പ്രശസ്ത എഴുത്തുകാരന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നോവലിന്റെ മൂന്നാം ഭാഗം പ്രസിദ്ധീകരിക്കാനിരിക്കുകയാണ്. പുസ്തകത്തിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒൻപത് പരിഭാഷകരെ ഫ്രാൻസിലെ അതീവ സുരക്ഷിതമായ ഒരു ബങ്കറിൽ താമസിപ്പിച്ച്, നോവൽ വിവിധ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്താൻ ഏൽപ്പിക്കുന്നു.
അവർക്ക് പുറത്തുള്ള ലോകവുമായി ബന്ധപ്പെടുന്നതിനും പുസ്തകത്തിന്റെ ഉള്ളടക്കം പുറത്തുവിടുന്നതിനും കർശന നിയന്ത്രണങ്ങളുണ്ട്. എന്നാൽ അപ്രതീക്ഷിതമായി നോവലിന്റെ ആദ്യ പത്ത് പേജുകൾ ഇന്റർനെറ്റിൽ ചോർന്നു. മാത്രമല്ല, കൂടുതൽ പേജുകൾ പുറത്തുവിടാതിരിക്കാൻ പ്രസാധകനോട് കോടിക്കണക്കിന് യൂറോ മോചനദ്രവ്യമായി ആവശ്യപ്പെടുകയും ചെയ്യുന്നു.
ബങ്കറിനുള്ളിൽ നിന്നാണ് ഈ ചോർച്ച ഉണ്ടായതെന്ന് വ്യക്തമായതോടെ, അവിടെയുള്ള ഓരോ പരിഭാഷകനും സംശയത്തിന്റെ നിഴലിലാകുന്നു. ആരാണ് ഹാക്കർ? ഇത്രയും കർശനമായ സുരക്ഷയ്ക്കിടയിലും പുസ്തകം എങ്ങനെയാണ് പുറത്തായത്? ഓരോരുത്തരുടെയും രഹസ്യങ്ങളും ഭൂതകാലവും പുറത്തുവരുന്നതിനനുസരിച്ച് അന്വേഷണം കൂടുതൽ സങ്കീർണമാകുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤45🔥17👍2