Msone Official
131K subscribers
4.21K photos
147 videos
4.09K links
Download Telegram
Msone Official
Photo
#Msone Release - 3750 (Movie)

A Real Young Girl (1976)
എ റിയൽ യങ് ഗേൾ (1976)

പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഫ്രഞ്ച്
സംവിധാനം: Catherine Breillat
ജോണർ: ഡ്രാമ

IMDb : 5.3 (NC-17)

ഒരു വേനലവധിക്കാലത്ത് സ്വന്തം വീട്ടിലെത്തുന്ന 14 വയസ്സുകാരിയായ ആലീസ് എന്ന പെൺകുട്ടിയുടെ കഥയാണിത്. ഒരു പെൺകുട്ടിയുടെ വളർച്ചാഘട്ടത്തിലെ വൈകാരികമായ സങ്കീർണ്ണതകളെയും ഒറ്റപ്പെടലിനെയും വളരെ പച്ചയായി ചിത്രം അവതരിപ്പിക്കുന്നു. മുതിർന്നവരുടെ ലോകത്തുനിന്ന് മാറിനിൽക്കുന്ന ആലീസ്, തന്റെ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെയും, സ്വന്തം ലൈംഗികതയെയും കുറിച്ചുള്ള ചിന്തകളെയും വേറിട്ട രീതിയിൽ നിരീക്ഷിക്കുകയും സ്വയം മനസ്സിലാക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.​

18+ പ്രായപൂർത്തിയായവർ മാത്രം കാണുക!


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤47🔥6👍5😍1
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

19/10/26 മുതൽ 25/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Hope (2026)
ഹോപ്പ് (2026)


Release No : 3746

പരിഭാഷ: പ്രവീൺ അടൂർ

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 8806

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤88🔥15👏3🎉2
🔥39❤31👏2
Msone Official
Photo
#Msone Release - 3751 (Movie)

Tenzing (2026)
ടെൻസിങ് (2026)

പരിഭാഷ: അരുൺ ബി. എസ്. കൊല്ലം
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Jennifer Peedom
ജോണർ: അഡ്വെഞ്ചർ, ബയോപിക്ക്, ഡ്രാമ, ത്രില്ലർ

IMDb : 7.7 (PG-13)

മനുഷ്യന്റെ ഇച്ഛാശക്തിയെ എന്നും പരീക്ഷിച്ചിട്ടുള്ള ഹിമാലയത്തിന്റെ നെറുകയിലെ വെളുത്ത വിസ്മയമാണ് എവറസ്റ്റ് കൊടുമുടി. അതുവരെ ആർക്കും എത്തിപ്പിടിക്കാനാവാതിരുന്ന ആ കൊടുമുടിയുടെ നെറുകയിലെത്താൻ 1953-ൽ ബ്രിട്ടീഷ് സംഘം ഒരു വലിയ ദൗത്യം ആരംഭിക്കുന്നു.

മഞ്ഞുമലകളെ വരുതിയിലാക്കാൻ ഇറങ്ങിത്തിരിച്ച വിദേശികൾക്കിടയിലേക്ക്, ആ പർവ്വതത്തെ വെറുമൊരു പാറക്കൂട്ടമായല്ല, മറിച്ച് തന്റെ സ്വന്തം അമ്മയായി കാണുന്ന ടെൻസിങ് നോർഗേ എന്ന ഷെർപ്പയും കടന്നുവരുന്നു. കൊടും തണുപ്പും ഹിമപാതങ്ങളും ശ്വാസം മുട്ടിക്കുന്ന ഉയരങ്ങളും താണ്ടി എഡ് ഹിലരിക്കൊപ്പം അയാളാ ചരിത്രയാത്രയ്ക്ക് ഇറങ്ങുമ്പോൾ, അത് വെറുമൊരു പര്യവേഷണത്തിനപ്പുറം അവരുടെ അതിജീവനത്തിന്റെയും സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും കഥയായി മാറുന്നു.

പ്രകൃതിയുടെ വന്യതയ്ക്ക് മുന്നിൽ മനുഷ്യൻ നടത്തിയ ആ ഐതിഹാസിക പോരാട്ടത്തിന്റെ നേർക്കാഴ്ചയാണ് ‘ടെൻസിങ്’. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചലച്ചിത്രാനുഭവം എന്നുതന്നെ പറയാം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤78🔥13👍6👏4🎉3🤯1
🔥24❤12
Msone Official
Photo
#Msone Release - 3752 (Movie)

Dead of Winter (2025)
ഡെഡ് ഓഫ് വിന്റർ (2025)

പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Brian Kirk
ജോണർ: ആക്ഷൻ, സൈക്കോളജിക്കൽ, സർവൈവൽ, ത്രില്ലർ

IMDb : 6.1 (R)

വടക്കൻ മിനസോട്ടയിലെ കൊടുംതണുപ്പും മഞ്ഞുകാറ്റും നിറഞ്ഞ ഒറ്റപ്പെട്ട പശ്ചാത്തലത്തിൽ നടക്കുന്ന ഉദ്വേഗജനകമായ ഒരു സർവൈവൽ ത്രില്ലർ ചിത്രമാണ് Dead Of Winter (2025).

തന്റെ മരിച്ചുപോയ ഭർത്താവ് കാളിന്റെ ഓർമ്മകൾ പങ്കിടാനും അദ്ദേഹത്തിന്റെ അവസാന ആഗ്രഹം നിറവേറ്റാനുമായി, തണുത്തുറഞ്ഞ ‘ഹിൽഡ’ തടാകത്തിലേക്ക് ഒറ്റയ്ക്ക് യാത്ര തിരിക്കുന്ന പ്രായമായ ഒരു സ്ത്രീയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ശക്തമായ മഞ്ഞുവീഴ്ച കാരണം റോഡുകളെല്ലാം വിജനമായ ആ പ്രദേശത്ത്, വഴിതെറ്റിയെത്തുന്ന അവർ യാദൃച്ഛികമായി കാട്ടിനുള്ളിലെ ഒരു ഒറ്റപ്പെട്ട ക്യാബിനിൽ എത്തിച്ചേരുന്നു.
അവിടെ താമസിക്കുന്ന അപരിചിതരായ ദമ്പതികൾ ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുവന്ന് തടവിലാക്കിയിരിക്കുകയാണെന്ന് അവർ ഞെട്ടലോടെ തിരിച്ചറിയുന്നു. പുറംലോകവുമായി ബന്ധപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്ത ആ കൊടുംതണുപ്പിൽ, ആയുധധാരികളായ അക്രമികളുടെ കയ്യിൽ നിന്ന് ആ പെൺകുട്ടിയെ രക്ഷിക്കാൻ ആ വൃദ്ധ നടത്തുന്ന ധീരമായ പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം. പ്രകൃതിയുടെ പ്രതികൂല സാഹചര്യങ്ങളെയും ശാരീരികമായ അവശതകളെയും മറികടന്ന് അവർ നടത്തുന്ന അതിജീവനത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤78🔥7👍2🎉1
❤24🔥13⚡4
Msone Official
Photo
#Msone Release - 3753 (Movie)

Sueurs (2002)
സുവെർസ് (2002)

പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: അഷ്കർ ഹൈദർ

ഭാഷ: ഫ്രഞ്ച്
സംവിധാനം: Louis-Pascal Couvelaire
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം, ത്രില്ലർ

IMDb : 5.5 (N/A)

പണവും അധികാരവും സ്വാതന്ത്ര്യവും സ്വപ്നം കാണുന്ന നാല് കുറ്റവാളികൾ. ഒരു വൻ കവർച്ചയ്ക്കു ശേഷം, നിയമത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ അവർ നടത്തുന്ന അപകടകരമായ യാത്ര. എന്നാൽ രക്ഷപ്പെടാനുള്ള ഓരോ ശ്രമവും അവരെ കൂടുതൽ ആഴത്തിലുള്ള പ്രതിസന്ധികളിലേക്ക് തള്ളിവിടുന്നു. വിശ്വാസവഞ്ചനയും അതിജീവനവും നിറഞ്ഞ ഈ യാത്രയിൽ, ആരാണ് അവസാനം വരെ പിടിച്ചുനിൽക്കുക?


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤55🔥10
🔥21❤14🤝3
Msone Official
Photo
#Msone Release - 3754 (Movie)

The Weight (2026)
ദ വെയ്റ്റ് (2026)

പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: നിഷാദ് ജെ.എൻ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Leo Scherman
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം, ഡ്രാമ

IMDb : 6.7 (R)

1930-കളിലെ അമേരിക്കൻ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഉദ്വേഗജനകമായ ഒരു സർവൈവൽ ഡ്രാമ ചിത്രമാണിത്. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത മുൻ സൈനികനും വിദഗ്ദ്ധനായ മെക്കാനിക്കുമായ സാമുവൽ മർഫി , തന്റെ മകൾ പെന്നിയുമായി കടുത്ത ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത്. താമസിച്ചിരുന്ന വീട്ടിൽ നിന്ന് ഇറക്കിവിടപ്പെട്ടതിനെത്തുടർന്ന് പുതിയൊരു വാടകവീട് തേടിയുള്ള യാത്രയ്ക്കിടയിൽ, അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു തർക്കത്തിൽ മർഫി അറസ്റ്റ് ചെയ്യപ്പെടുകയും മകൾ ഒരു അനാഥാലയത്തിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. ഒരു മാസത്തിനുള്ളിൽ പുറത്തിറങ്ങിയില്ലെങ്കിൽ മകളുടെ സംരക്ഷണം സർക്കാർ പൂർണ്ണമായി ഏറ്റെടുത്ത് മറ്റാർക്കെങ്കിലും ദത്തുനൽകുമെന്ന വലിയ പ്രതിസന്ധി മർഫി നേരിടുന്നു.

തടവുകാരെക്കൊണ്ട് റോഡ് പണിയിപ്പിക്കുന്ന കഠിനമായ ഒരു ലേബർ ക്യാമ്പിലേക്കാണ് മർഫിയെ അയക്കുന്നത്. വാർഡൻ ക്ലാൻസി അയാൾക്ക് മുന്നിൽ ഒരു രഹസ്യ വാഗ്ദാനം വെക്കുന്നു: സർക്കാർ ഖനികൾ അടച്ചുപൂട്ടി സ്വർണ്ണം കണ്ടുകെട്ടാൻ പോകുന്നതിനാൽ, കാട്ടിനുള്ളിലെ ഒരു ഒറ്റപ്പെട്ട ഖനിയിൽ നിന്ന് കൊള്ളക്കാരുടെ കണ്ണിൽപ്പെടാതെ വൻതോതിലുള്ള സ്വർണ്ണം ചുമന്നുകൊണ്ട് 50 മൈൽ അപ്പുറമുള്ള സുരക്ഷിത സ്ഥാനത്ത് എത്തിക്കുക എന്നതാണ് ആ ദൗത്യം. മകളെ തിരികെ കിട്ടാൻ മറ്റ് മാർഗ്ഗങ്ങളില്ലാത്ത മർഫി, തിരഞ്ഞെടുത്ത മൂന്ന് സഹതടവുകാരോടും രണ്ട് കാവൽക്കാരോടുമൊപ്പം ആ യാത്ര തിരിക്കുന്നു. സ്വർണ്ണത്തോടുള്ള ആർത്തി മൂലം സംഘത്തിനുള്ളിൽത്തന്നെ രൂപപ്പെടുന്ന അവിശ്വാസവും ചതിയുമാണ് അവരുടെ യഥാർത്ഥ വെല്ലുവിളി.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤63🔥9👏3🤝2😍1
🔥16❤15🎉2
Msone Official
Photo
#Msone Release - 1668 (Movie)

Undisputed III: Redemption (2010)
അൺഡിസ്പ്യൂട്ടട് III: റിഡംപ്ഷൻ (2010)

പരിഭാഷ: നിബിൻ ജിൻസി സാവിയ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Isaac Florentine
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ, സ്പോർട്ട്

IMDb : 7.4 (R)

ഒരു കാലത്ത് ജയിൽമുറികളെ വിറപ്പിച്ച ‘യൂറി ബോയ്ക’ എന്ന അജയ്യനായ പോരാളി ഇന്ന് വിസ്മൃതിയിലാണ്. ഗുരുതരമായി തകർന്ന കാൽമുട്ടും പഴയ പരാജയത്തിന്റെ മുറിവുകളുമായി കഴിയുന്ന ബോയ്കയ്ക്ക്, തന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ഒരു അവസാന അവസരം ലഭിക്കുന്നു.

ലോകത്തിന്റെ വിവിധ ജയിലുകളിൽ നിന്നുള്ള ഏറ്റവും മികച്ച പോരാളികളെ അണിനിരത്തി നടത്തുന്ന ഒരു രഹസ്യ അന്തർജയിൽ പോരാട്ടമത്സരം. എന്നാൽ ഗോർഗോൺ ജയിലിലെ ആ പോരാട്ടക്കളം വെറുമൊരു മത്സരമായിരുന്നില്ല. ചതിയും അഴിമതിയും നിറഞ്ഞ ക്രൂരമായ ജയിലധികൃതരും, കോടികൾ മറിയുന്ന ചൂതാട്ട മാഫിയയും, തങ്ങളെ തോൽപ്പിക്കാൻ കാത്തിരിക്കുന്ന അതിമാരകരായ എതിരാളികളും നിറഞ്ഞ ഒരു മരണക്കെണിയായിരുന്നു അത്.
ഇതിനിടയിൽ, ഒപ്പം പോരാടാനെത്തിയ അമേരിക്കൻ താരം ‘ടർബോ’ ജോൺസുമായി ഉടലെടുക്കുന്ന അപ്രതീക്ഷിതമായ കൂട്ടുകെട്ട് ബോയ്കയുടെ പോരാട്ടത്തിന്റെ ദിശ തന്നെ മാറ്റുന്നു.
തകർന്ന കാൽമുട്ടും അനീതി നിറഞ്ഞ വ്യവസ്ഥിതിയും അവന് മുന്നിൽ വൻമതിലായി നിൽക്കുമ്പോഴും, “The Most Complete Fighter” — ലോകത്തിലെ ഏറ്റവും മികച്ച പോരാളി — താൻ തന്നെയെന്ന് തെളിയിക്കാൻ ബോയ്ക ഒരിക്കൽക്കൂടി രക്തവും വിയർപ്പും ഒഴുക്കുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤35🔥26👏3🎉2
#MsoneTrending

കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്

26/10/26 മുതൽ 01/11/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:

Tenzing (2026)
ടെൻസിങ് (2026)


Release No : 3751

പരിഭാഷ: അരുൺ ബി. എസ്. കൊല്ലം

കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 3338

പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
❤40🔥4
🔥27❤8
Msone Official
Photo
#Msone Release - 3755 (Movie)

Rambo: First Blood Part II (1985)
റാംബോ: ഫസ്റ്റ് ബ്ലഡ് പാർട്ട് II (1985)

പരിഭാഷ: ഡോ. അംജദ് ഖാൻ പി.പി
പോസ്റ്റർ: ഡോ. അംജദ് ഖാൻ പി.പി

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: George P. Cosmatos
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, ത്രില്ലർ

IMDb : 6.5 (R)

വിയറ്റ്നാം യുദ്ധകാലത്ത് തടവിലാക്കപ്പെട്ട അമേരിക്കൻ സൈനികരെ കണ്ടെത്തുന്നതിനായി, മുൻ ഗ്രീൻ ബെററ്റ് സൈനികനായ ജോൺ റാംബോയെ വീണ്ടും ഒരു രഹസ്യ ദൗത്യത്തിനായി നിയോഗിക്കുന്നു. ജയിലിൽ നിന്ന് മോചിതനായ റാംബോയ്ക്ക് ലഭിക്കുന്ന ദൗത്യം ലളിതമാണ്- വിയറ്റ്നാമിലെ ശത്രുപ്രദേശത്തേക്ക് ഒറ്റയ്ക്ക് കടന്നുചെന്ന് അവിടെ തടവിലായിരിക്കുന്ന അമേരിക്കൻ സൈനികരുടെ സാന്നിധ്യം സ്ഥിരീകരിക്കുക.
എന്നാൽ ദൗത്യം പ്രതീക്ഷിച്ചതിലും സങ്കീർണ്ണമാകുന്നു. അധികാരികളുടെ നിർദ്ദേശങ്ങളും യാഥാർഥ്യത്തിലെ സാഹചര്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങൾക്കിടയിൽ, റാംബോ ശത്രുസൈന്യത്തെയും അഴിമതിയെയും വഞ്ചനയെയും നേരിടേണ്ടിവരുന്നു. തന്റെ യുദ്ധപരിശീലനവും അതിജീവനശേഷിയും ആയുധമാക്കി, ഉപേക്ഷിക്കപ്പെട്ട സൈനികരെ രക്ഷിക്കാനും ദൗത്യം പൂർത്തിയാക്കാനും റാംബോ നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
🔥19❤13🤩3👏2👍1
🔥31❤11🎉6❤‍🔥3🤩3👍2😱2👏1
Msone Official
Photo
#Msone Release - 3756 (Movie)

Resident Evil (2026)
റെസിഡന്റ് ഈവിൾ (2026)

പരിഭാഷ: വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Zach Cregger
ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ

IMDb : 7.5 (R)

മഞ്ഞുമൂടിയ ഒരു രാത്രിയിൽ റാക്കൂൺ സിറ്റിയിലെ ആശുപത്രിയിലേക്ക് അടിയന്തരമായി ഒരു മെഡിക്കൽ പാക്കേജ് എത്തിക്കാൻ പുറപ്പെടുന്ന ബ്രയൻ എന്ന കൊറിയർ ചെറുപ്പക്കാരൻ യാത്രയ്ക്കിടയിൽ അവിചാരിതമായി കാറിടിച്ച് ഒരു സ്ത്രീക്ക് പരിക്കേൽക്കുന്നു. അവരെ സഹായിക്കാൻ ശ്രമിക്കുന്ന ബ്രയൻ പിന്നീട് ആ നഗരമാകെ മനുഷ്യരെ ഭീകരജീവികളാക്കി മാറ്റുന്ന ഒരു മാരക വൈറസിന്റെ പിടിയിലാണെന്ന് വൈകാതെ തിരിച്ചറിയുന്നു.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤57🔥16👏4😱4🤯2🎉2👌2⚡1👍1🆒1
❤10🔥8👏4😍2
Msone Official
Photo
#Msone Release - 3757 (Movie)

The Assassin (2015)
ദ അസാസിൻ (2015)

പരിഭാഷ: വിഷ്ണു എം കൃഷ്ണൻ
പോസ്റ്റർ: പ്രവീൺ അടൂർ

ഭാഷ: മാൻഡറിൻ
സംവിധാനം: Hsiao-Hsien Hou
ജോണർ: ആക്ഷൻ, ഡ്രാമ, ഹിസ്റ്ററി

IMDb : 6.3 (PG-13)

പേ ഷീങ്ങിന്റെ ‘നിയെ യിന്ന്യാങ്’ എന്ന ചെറുകഥയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് നിർമ്മിച്ച ചലച്ചിത്രമാണ് ‘ദി അസാസിൻ’. തന്റെ അടുത്ത ബന്ധുവായൊരു പ്രഭുവിനെ വധിക്കാനുള്ള ദൗത്യം, കൊലയാളിയായ യിന്ന്യാങ്ങിനെ ഏല്പിക്കുന്നതാണ് കഥാതന്തു.

ചൈനയിലെ ടാങ് രാജവംശത്തിന്റെ പതനകാലത്തു നടക്കുന്ന രാഷ്ട്രീയച്ചരടുവലികളെ ഈ ചിത്രം അനാവരണം ചെയ്യുന്നു. ദാർശനികവും ആത്മീയവുമായ ഒരുപാടു കാര്യങ്ങൾ പറയുന്ന സിനിമ ക്യാൻസ് ചലച്ചിത്രോത്സവത്തിൽ ഹോ ഷോ-ഷ്യെന്ന് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിക്കൊടുത്തു. അതിഗംഭീര ഛായാഗ്രഹണമാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത.


അഭിപ്രായങ്ങൾ പങ്കുവെക്കാൻ
❤45🔥8
❤67🔥11👌8🤩7🎉4💯4❤‍🔥3👍3😍3